ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സാമ്പത്തിക പുരോഗതിയുണ്ടാകും. എല്ലാവരോടും സമത്വത്തോടെ പെരുമാറും. പരിഹാരം: അംഗവൈകല്യമുള്ളവരെ പരിചരിക്കുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: കാര്യങ്ങളെ മനസ്സിലാക്കുന്നതില്‍ പുതിയ സമീപനങ്ങള്‍ സ്വീകരിക്കും. ജീവിതശൈലിയില്‍ മാറ്റമുണ്ടാകും. അതിനായി കുറച്ച് പണം ചെലവഴിക്കേണ്ടി വരും. കരിയറില്‍ പുതിയ ഓഫറുകള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാകും. പ്രിയപ്പെട്ടവരുമായി ഓര്‍മ്മിക്കപ്പെടുന്ന നിമിഷങ്ങള്‍ പങ്കുവെയ്ക്കും. പരിഹാരം: മാവും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം ഉറുമ്പിന് നല്‍കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ വാക്കുകളില്‍ പ്രകോപിതരാകരുത്. അത് നിങ്ങള്‍ക്ക് ഒരുപാട് നഷ്ടമുണ്ടാക്കും. പോളിസി നിയമങ്ങള്‍ പിന്തുടരണം. ബന്ധുക്കളെ ബഹുമാനിക്കും. മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കും. പരമ്പരാഗത ജോലികള്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടും. ബന്ധുക്കളില്‍ നിന്ന് ഉപദേശം സ്വീകരിക്കും. പരിഹാരം: മീനൂട്ട് നടത്തുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഒരു ബഹുമാന്യനായ വ്യക്തിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ നിങ്ങളുടെ ഭാവി സുരക്ഷിതമാകും. ധനസമ്പാദനത്തിന് പുതിയ വഴികള്‍ കണ്ടെത്താനാകും. പ്രലോഭനങ്ങളില്‍ നിന്ന് സ്വയം അകന്നു നില്ക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടങ്ങളുണ്ടായേക്കാം. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. പരിഹാരം: മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: വീട്ടില്‍ നിന്ന് സ്നേഹവും മനസ്സിലാക്കലും നിങ്ങള്‍ അനുഭവിക്കും. ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗവേഷണത്തിലും നിങ്ങള്‍ക്ക് വിജയമുണ്ടാകും. എല്ലാ മേഖലയിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാകും. ഉത്തരവാദിത്തങ്ങള്‍ കൃത്യസമയത്ത് നിറവേറ്റാന്‍ കഴിയും. പരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. മുടങ്ങിക്കിടന്ന പ്രധാനപ്പെട്ട ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാനാകും. കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടും. വരുമാനം വര്‍ധിക്കും. ധനലാഭത്തിനും സാധ്യതയുണ്ട്. പെട്ടെന്ന് വിജയം നേടാന്‍ ഉചിതമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. പരിഹാരം: ലക്ഷ്മി ദേവിയെ ആരാധിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രശസ്തി ഒരു കുടുംബാംഗത്തിലൂടെ വര്‍ധിക്കും. അവര്‍ നിങ്ങളെ ബഹുമാനിക്കും. പുരോഗതിക്കായി പുതിയ വഴികളെപ്പറ്റി ആലോചിക്കണം. വസ്തു ഇടപാടുകാര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ ദിവസമാണ്. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുക. പരിഹാരം: ഹനുമാന് ചാലിസ ചൊല്ലുക
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തിത്വം ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതിപ്പുണ്ടാക്കും. മറ്റുള്ളവര്‍ക്ക് നല്കിയ പണം തിരികെ ലഭിക്കും. അനാവശ്യ ചെലവുകള്‍ കുറയ്ക്കുക. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. പരിഹാരം: ഗുരുക്കന്മാരുടെയോ മുതിര്‍ന്നവരുടെയോ അനുഗ്രഹം വാങ്ങുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ മനസ്സ് വളരെയധികം സന്തുഷ്ടമായിരിക്കും. ബിസിനസുകാര്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കണം. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമാകും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. പരിഹാരം: ഗണപതിയ്ക്ക് ലഡു സമര്‍പ്പിക്കുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: എല്ലാ തരത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണം. നിങ്ങളുടെ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. പുതിയ എന്തെങ്കിലും ചെയ്യാനുള്ള ഉത്സാഹമുണ്ടാകും. ഒരാളിലുള്ള അമിത വിശ്വാസം നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കും. കുടുംബജീവിതം സുഖകരമാകും. പരിഹാരം: ശിവമന്ത്രം ചൊല്ലുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വിനയത്തോടെയുള്ള പെരുമാറ്റം ആളുകളെ ആകര്‍ഷിക്കും. പെട്ടെന്ന് പണം സമ്പാദിക്കാന്‍ വ്യാജ പദ്ധതികളില്‍ പണം നിക്ഷേപിക്കരുത്. പഠനത്തില്‍ നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. വിവാഹിതര്‍ക്ക് സന്താനഭാഗ്യമുണ്ടാകും. പരിഹാരം: വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. വരുമാനം ഇരട്ടിക്കുന്ന പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബാംഗങ്ങളോടുള്ള നിങ്ങളുടെ പോസിറ്റീവ് നിലപാട് എല്ലാവരെയും ആകര്‍ഷിക്കും. പരിഹാരം: ഗണപതിയ്ക്ക് മോദകം സമർപ്പിക്കുക.