ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഈ ദിവസം വിജയം നിങ്ങളോടൊപ്പം ഉണ്ടാകും. ഇന്നത്തെ ദിവസം പുതിയ പ്രതീക്ഷകളോടെ ആരംഭിക്കും. ഭൂമിയുമായി ബന്ധപ്പെട്ട ജോലികൾ വിജയിക്കും. ബിസിനസിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ്, മുതിർന്നവരുമായി കൂടിയാലോചിക്കുക. പരിഹാരം: ശിവ ചാലിസ ചൊല്ലുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് ക്ഷമയോടെ പ്രവർത്തിക്കുകയും ദേഷ്യപ്പെടാതിരിക്കുകയും വേണം. നിങ്ങൾ ഓൺലൈൻ ബിസിനസ് നടത്തുകയാണെങ്കിൽ, ബിസിനസ് വിപുലീകരിക്കുന്നതിന് പുതിയ പദ്ധതികൾ തയ്യാറാക്കണം. മുൻപ് മുടങ്ങിപ്പോയ പ്ലാൻ പുനരാരംഭിക്കാൻ പറ്റിയ സമയമാണിത് പരിഹാരം: വെളുത്ത വസ്തുക്കൾ ദാനം ചെയ്യുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. പണം സമ്പാദിക്കണമെങ്കിൽ കഠിനാധ്വാനം ചെയ്യണം. നിങ്ങളുടെ മനസിൽ നിഷേധാത്മക ചിന്തകൾക്ക് ഇടം നൽകരുത്. ദീർഘദൂര യാത്രകൾ ഒഴിവാക്കുക. കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. പരിഹാരം: ഹനുമാന് ആരതി ഉഴിയുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക ലാഭം ഉണ്ടാകും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം ഇനിയും വർദ്ധിക്കും. ജോലിസ്ഥലത്തു നടത്തുന്ന പരിശ്രമങ്ങൾ വിജയിക്കും. മുൻകോപം നിയന്ത്രിക്കണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് സമാധാനം നൽകും. പരിഹാരം: പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക.