ഏരീസ് (Arise -മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തെ പുതിയ കാഴ്ചപ്പാടില്‍ സമീപിക്കാനാകും. ജീവിതശൈലി മെച്ചപ്പെടും. കരിയറില്‍ നല്ല ഓഫറുകള്‍ ലഭിക്കും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. പ്രിയപ്പെട്ടവരുമായി അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ പങ്കുവെയ്ക്കാനാകും. പരിഹാരം: ഉറുമ്പിന് പഞ്ചാസര കലര്‍ത്തിയ മാവ് നല്‍കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. പണം സമ്പാദിക്കുന്നതിന് പുതിയ വഴികള്‍ കണ്ടെത്തും. പ്രലോഭനങ്ങളില്‍ നിന്ന് സ്വയം അകന്നു നില്ക്കുക. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. പരിഹാരം: മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: വീട്ടില്‍ നിന്ന് സ്നേഹവും പിന്തുണയും ലഭിക്കും. നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്റ്റിവും ഗവേഷണത്തിലും വിജയം ഉണ്ടാകും. ഭാഗ്യം നിങ്ങളെ തുണയ്ക്കും. ഇന്ന് നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യസമയത്ത് നിറവേറ്റാന്‍ കഴിയും. പരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പൂര്‍ത്തിയാക്കാതെ കിടന്ന ചില പ്രധാനപ്പെട്ട ജോലികള്‍ ഇന്ന് വേഗം പൂര്‍ത്തിയാക്കാനാകും. കുടുംബ ബന്ധങ്ങള്‍ ദൃഢമാകും. വരുമാനം വര്‍ദ്ധിക്കും. പെട്ടെന്ന് വിജയം നേടുന്നതിന് കുറുക്കുവഴികള്‍ തേടരുത്. പരിഹാരം: ലക്ഷ്മി ദേവിയെ ആരാധിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് കൂടുതല്‍ ബഹുമാനം ലഭിക്കുകയും ചെയ്യും. സാമ്പത്തിക പുരോഗതിക്കായി പുതിയ വഴികള്‍ കണ്ടെത്തണം. വസ്തു ഇടപാടുകള്‍ ഇന്ന് വിജയിക്കും. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുക. പരിഹാരം: ഹനുമാന് ചാലിസ ചൊല്ലുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് കടം കൊടുത്ത പണം തിരികെ ലഭിക്കും. അനാവശ്യ ചെലവുകള്‍ കുറയ്ക്കുക. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകാം. ഏത് കാര്യത്തിലും സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. പരിഹാരം: ഗുരുക്കന്മാരുടെയോ മുതിര്‍ന്ന ആളുകളുടെയോ അനുഗ്രഹം വാങ്ങുക.
സാജിറ്റെറിയസ് (Sagittarius -ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പുതിയ എന്തെങ്കിലും കാര്യം ചെയ്യാനുള്ള ഉത്സാഹവും ആവേശവും ഉണ്ടാകും. ഒരാളിലുള്ള അമിത വിശ്വാസം നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കും. കുടുംബജീവിതത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും പരിഹാരം: ശിവ ചാലിസ ചൊല്ലുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില നല്ല അവസരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസുകാരെ ഇന്ന് ഭാഗ്യം തുണയ്ക്കും. നിങ്ങളുടെ നല്ല പെരുമാറ്റം ആളുകളെ ആകര്‍ഷിക്കും. പരിഹാരം: ഗണപതിക്ക് മോദകം നിവേദിക്കുക.