ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ സ്വയം ആത്മപരിശോധന നടത്തും. അർത്ഥശൂന്യമായ കാര്യങ്ങൾക്കായി നിങ്ങളുടെ സമയം പാഴാക്കരുത്. ഇന്ന് ധനനഷ്ടം ഉണ്ടാകാതെ സൂക്ഷിക്കുക. നിങ്ങൾക്ക് ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭാഗ്യ നമ്പർ: 6, ഭാഗ്യ നിറം: കറുപ്പ്, പരിഹാരം: ശിവന് വെള്ളം സമർപ്പിക്കുക.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കടബാധ്യതയെക്കുറിച്ച് ആശങ്ക തോന്നാം. ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ പണം കടം വാങ്ങേണ്ടി വന്നേക്കാം. ചില പ്രശ്നങ്ങൾ നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം. അതുമൂലം മാനസിക സമ്മർദം അനുഭവപ്പെടാനും സാധ്യതയുണ്ട്. ഭാഗ്യ നമ്പർ: 3, ഭാഗ്യ നിറം: പിങ്ക്, പരിഹാരം: ഭൈരവക്ഷേത്രത്തിൽ നാളികേരം സമർപ്പിക്കുക.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ കൂടുതൽ പണം ചിലവാകും. സമയത്തിനനുസരിച്ച് ജോലി പൂർത്തിയാക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ ഭാവിയിൽ കുഴപ്പങ്ങളുണ്ടാകും. പ്രതികാരമനോഭാവത്തോടെ ആരോടും പെരുമാറരുത്. ഭാഗ്യ നമ്പർ: 1, ഭാഗ്യ നിറം: ചുവപ്പ്, പരിഹാരം: സൂര്യന് വെള്ളം സമർപ്പിക്കുക.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഭാര്യാഭർത്താക്കന്മാർക്കിടയിൽ തർക്കങ്ങൾ വർദ്ധിച്ചേക്കാം. കുടുംബത്തിൽ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷം ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കാം. മുടങ്ങിക്കിടക്കുന്ന ജോലികളെക്കുറിച്ച് നിങ്ങൾക്ക് ചില ആശങ്കകൾ ഉണ്ടാകും. എന്നാൽ സാവധാനം അത്തരം ജോലികളിൽ പുരോഗതി കാണാൻ തുടങ്ങും. ഭാഗ്യ നമ്പർ: 7, ഭാഗ്യ നിറം: ഗോൾഡൻ, പരിഹാരം: പശുക്കൾക്ക് പച്ചപ്പുല്ല് കൊടുക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ധാരാളം അവസരങ്ങൾ വന്നുചേരും. ജോലിയിൽ പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. അർത്ഥശൂന്യമായ കാര്യങ്ങൾക്കു വേണ്ടി സമയം കളയരുത്. മറ്റുള്ളവരുമായി തർക്കങ്ങൾ ഉണ്ടായേക്കാം. പണം ചിലവാക്കുന്നതിന് മുൻപ് നന്നായി ചിന്തിക്കുക. അല്ലെങ്കിൽ ഭാവിയിൽ നിങ്ങൾ ദു:ഖിക്കേണ്ടി വന്നേക്കാം. ഭാഗ്യ നമ്പർ: 9, ഭാഗ്യ നിറം: വയലറ്റ്, പരിഹാരം: മഞ്ഞ നിറത്തിലുള്ള ഭക്ഷണ വസ്തുക്കൾ ദാനം ചെയ്യുക.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ശാരീരിക പ്രശ്നങ്ങൾ ജോലിയെ ബാധിച്ചേക്കാം. മുതിർന്നവരുടെ വാക്കുകൾ നിങ്ങളെ വേദനിപ്പിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കാം. പെട്ടെന്ന് സാമ്പത്തിക പുരോഗതി കൈവരിക്കും. ഭാഗ്യ നമ്പർ: 7, ഭാഗ്യ നിറം: ആകാശനീല, പരിഹാരം: കൃഷ്ണന്റെ ക്ഷേത്രത്തിൽ ഓടക്കുഴൽ സമർപ്പിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് ധാരാളം കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നാൽ ഭാവിയിൽ അതിന് മികച്ച പ്രതിഫലം ലഭിക്കും. ആരോഗ്യം മെച്ചപ്പെടാൻ സാധ്യതയുണ്ട്. ഏതെങ്കിലും വിട്ടുമാറാത്ത രോഗത്തിൽ നിന്ന് നിങ്ങൾ മുക്തി നേടിയേക്കാം. ആരെങ്കിലുമായി തർക്കങ്ങൾ രൂക്ഷമായേക്കാം. ഭാഗ്യ നമ്പർ: 5 ഭാഗ്യ നിറം: മഞ്ഞ, പരിഹാരം: ഹനുമാൻ ചാലിസ ചൊല്ലുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ജോലിയിൽ വിജയം നേടുന്നത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ വിലപേശൽ സ്വഭാവം അൽപം കൂടിയേക്കാം. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ സംഭവിക്കും. ഭാഗ്യ നമ്പർ: 4, ഭാഗ്യ നിറം: ബദാമി (ആൽമണ്ട് നിറം), പരിഹാരം: പഞ്ചാമൃതം കൊണ്ട് ശിവന് അഭിഷേകം നടത്തുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: വ്യാപാര ഇടപാടുകളിൽ നിന്നും ധാരാളം ലാഭം നേടാൻ സാധിക്കും. നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടുകയും അതിൽ സന്തോഷിക്കുകയും ചെയ്യും. അർത്ഥശൂന്യമായ കാര്യങ്ങൾക്കായി സമയം കളയരുത്. ഒരേസമയം പല കാര്യങ്ങൾ ചെയ്യരുത്. കുടുംബത്തിൽ ഉത്സവാന്തരീക്ഷം ഉണ്ടാകും. ഭാഗ്യ നിറം: ഫിറോസി (ടർക്കോയ്സ് നീല), ഭാഗ്യ നമ്പർ: 2, പരിഹാരം: മുതിർന്നവരുടെ അനുഗ്രഹം വാങ്ങി വീട് വിടുക.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: പ്രിയപ്പെട്ടവരുടെ ചില വാക്കുകൾ നിങ്ങളുടെ മനസിനെ വേദനിപ്പിക്കാൻ സാധ്യതയുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ വർദ്ധിക്കും. മുടങ്ങിക്കിടക്കുന്ന ജോലികളെക്കുറിച്ച് ആശങ്ക തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ അവ പൂർത്തിയാകുന്നതു വരെ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണം. സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. അതിനാൽ, ജാഗ്രത പാലിക്കുക. ഭാഗ്യ നമ്പർ: 8, ഭാഗ്യ നിറം: വെള്ള, പരിഹാരം: 'ഓം നമ ശിവായ' 108 തവണ ജപിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഒന്നിനുപുറകെ ഒന്നായി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായേക്കാം. അതിനാൽ പണം വിവേകപൂർവ്വം ചെലവഴിക്കുക. അപ്രതീക്ഷിതമായി സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിന് ആരിൽ നിന്നെങ്കിലും പിന്തുണ ലഭിക്കും. ഭാഗ്യ നമ്പർ: 5, ഭാഗ്യ നിറം: പച്ച, പരിഹാരം: രാമക്ഷേത്രത്തിൽ ഇരുന്ന് രാമരക്ഷാ സ്തോത്രം ചൊല്ലുക.
പിസെസ് (Pisces- മീനം രാശി)- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: എല്ലാവരേയും പരിഗണിക്കാൻ ശ്രമിക്കുക. ജീവിതത്തിൽ സംഭവിക്കുന്ന ചില മാറ്റങ്ങളെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടായേക്കാം. സഹോദരങ്ങൾക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ദീർഘകാലമായി കിട്ടാതിരുന്ന പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ഭാഗ്യ നമ്പർ: 2, ഭാഗ്യ നിറം: നീല, പരിഹാരം: ഹനുമാന് നെയ് വിളക്ക് കത്തിച്ച് ഹനുമാൻ ചാലിസ ചൊല്ലുക.