ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വിജയശതമാനം വര്‍ധിക്കും. ബിസിനസ്സില്‍ അതീവ ശ്രദ്ധ കാണിക്കും. മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കും. എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകും. വേഗം തീര്‍പ്പാക്കേണ്ട ജോലികള്‍ പെട്ടെന്ന് തീര്‍ക്കാനാകും. പരിഹാരം: ഹനുമാന് നെയ് വിളക്ക് തെളിയിക്കുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിയിലുള്ള വേഗത കുറയും. ബന്ധങ്ങള്‍ നല്ലരീതിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുക. എല്ലാവരുമായും നല്ല രീതിയില്‍ പെരുമാറും. ത്യാഗമനോഭാവവും സഹകരണവും വര്‍ധിക്കും. എല്ലാവരെയും ബഹുമാനിക്കുന്ന പ്രകൃതമായിരിക്കും. ബജറ്റിന് അനുസരിച്ച് മുന്നോട്ട് പോകും. വിദേശ സംബന്ധമായ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. പരിഹാരം: രാമകൃഷ്ണ മന്ത്രം ജപിക്കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുതിയ ചില തുടക്കങ്ങള്‍ കുറിക്കാന്‍ സാധ്യതയുണ്ട്. ക്രിയേറ്റീവ് ആയുള്ള സംരംഭങ്ങള്‍ വിജയം കൈവരിക്കും. വിജയശതമാനം വര്‍ധിക്കും. പോസിറ്റീവ് ചിന്തകള്‍ നിങ്ങളില്‍ വര്‍ധിക്കും. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. സഭാകമ്പം നിങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി ഇല്ലാതാകും. പരിഹാരം: നമ: ശിവായ മന്ത്രം 108 തവണ ജപിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട ജോലികളിലേക്കുള്ള അവസരങ്ങള്‍ നിങ്ങളെത്തേടിയെത്തും. ഓഫീസില്‍ മറ്റുള്ളവരുമായി മികച്ച ബന്ധം പുലര്‍ത്താനാകും. രക്തബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കും. സന്തോഷകരമായ വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. പരിഹാരം: വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം കാണിക്കും. വാണിജ്യകാര്യങ്ങളില്‍ പ്രാധാന്യം നല്‍കും. സഹകരണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കും. മുതിര്‍ന്നവരെ ബഹുമാനിക്കുന്ന പ്രകൃതമായിരിക്കും. നിങ്ങളെത്തേടി ഒരു സന്തോഷവാര്‍ത്ത എത്തും. പരിഹാരം: ശിവന് പഞ്ചാമൃതം സമര്‍പ്പിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: രക്തബന്ധങ്ങള്‍ ശക്തമാകും. കുടുംബത്തില്‍ ശുഭകരമായ കാര്യങ്ങള്‍ നടക്കും. പരമ്പരാഗത ആചാരങ്ങള്‍ പിന്തുടരാന് നിങ്ങള്‍ ആഗ്രഹിക്കും. വാഹനവും കെട്ടിടവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കപ്പെടും. അമിതാവേശം ഒഴിവാക്കണം. ദേഷ്യത്തോടെ തീരുമാനങ്ങള്‍ എടുക്കരുത്. എല്ലാവരുമായി നല്ല ബന്ധം നിലനിര്‍ത്തണം. വ്യക്തിപരമായ സ്വഭാവത്തില്‍ ഒരു ശ്രദ്ധ വേണം. പരിഹാരം: ഹനുമാന് ചാലിസ ജപിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബുദ്ധിപരമായ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തും. നിയമങ്ങള്‍ പാലിക്കുക. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. അടുത്ത ബന്ധുക്കളെ കാണാനിടവരും. സുഹൃത്തുക്കളുമായി യാത്ര പോകാന്‍ സാധ്യതയുണ്ട്. ലാഭശതമാനം വർധിക്കാൻ അവസരമുണ്ട്. അധ്യാപനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകും. പരിഹാരം: ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഓടക്കുഴല്‍ സമര്‍പ്പിക്കുക.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് മേഖല സാധാരണപോലെയാകും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. പോസിറ്റീവായി ചിന്തിച്ച് പ്രവര്‍ത്തിക്കുക. എപ്പോഴും ഊര്ജസ്വലനാി പ്രവര്‍ത്തിക്കുക. കഠിനാധ്വാനത്തിലൂടെ മികച്ച സ്ഥാനം കൈവരിക്കാനാകും. പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവം ഒഴിവാക്കണം. ആവശ്യമില്ലാത്ത ഇടപെടലുകള്‍ ഒഴിവാക്കണം. പരിഹാരം: മഞ്ഞനിറത്തിലുള്ള ഭക്ഷണം ദാനം ചെയ്യുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ വിജയം ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. വ്യവസായ കാര്യങ്ങളില്‍ ലാഭം ലഭിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. പരിഹാരം: പശുവിനെ പരിപാലിക്കുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ അശ്രദ്ധ കാണിക്കരുത്. സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിപ്പിക്കണം. എങ്കിൽ മാത്രമേ ലാഭമുണ്ടാകൂ. അല്ലെങ്കില്‍ നഷ്ടത്തിന് സാധ്യതയുണ്ട്. ഓഫീസില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിപ്പിക്കും. പരിഹാരം: സൂര്യന് ജലം സമര്‍പ്പിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍:ഭാഗ്യത്തിന്റെ പിന്തുണയോടെ എല്ലാ ജോലികളും പൂര്‍ത്തിയാകും. ഓഫീസില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ നേടാന്‍ കഴിയും. ബിസിനസ്സ് വേഗത്തിലാകും. ഗുണകരമായ പദ്ധതികളുമായി മുന്നോട്ടുപോകുക. എല്ലാവരുടെയും പിന്തുണ ഉണ്ടാകും. തൊഴില്‍രഹിതര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. പരിഹാരം: ഭൈരവക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പ്രവര്‍ത്തന ഫലം വര്‍ദ്ധിക്കുന്നതാണ്. ഭരണമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും. ബിസിനസ്സില്‍ വിജയം ഉണ്ടാകും. ലാഭശതമാനം മെച്ചപ്പെടും. നല്ല ഓഫറുകള്‍ നിങ്ങളെത്തേടി എത്തും. ജോലിയില്‍ ശ്രദ്ധ വര്‍ധിക്കും. പരിഹാരം: ശിവന് ജലം സമര്‍പ്പിക്കുക.
തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).