ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ഇന്ന് പണമിടപാടുകള്‍ നടത്തരുത്. നിക്ഷേപ തട്ടിപ്പുകള്‍ നടക്കാൻ സാധ്യതയുണ്ട്. ഓഫീസിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുക. പരിഹാരം സൂര്യന് ജലം സമര്‍പ്പിക്കുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. ഓഫീസില്‍ നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താനാകും. ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഗുണം ചെയ്യും. വാഹനവും ഭൂമിയും വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങാൻ അനുകൂലമായ സമയമാണിത്. പരിഹാരം: ഹനുമാന് ക്ഷേത്രത്തില്‍ കൊടി സമര്‍പ്പിക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ബിസിനസ്സില്‍ ആരുടെയെങ്കിലും ഉപദേശം സ്വീകരിക്കേണ്ടി വരും. പുതിയ ജോലികളുടെ നിയമപരമായ വശങ്ങള് പരിശോധിക്കണം. ഭൂമി ഇടപാടുകള്‍ നടത്തുമ്പോഴും വാഹനമോടിക്കുമ്പോഴും ശ്രദ്ധിക്കണം. പരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക.
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ജോലിഭാരം കൂടുതലായിരിക്കും. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ നിങ്ങളുടെ മേല്‍ വരും. ദീര്‍ഘകാലമായി ചെയ്തുതീര്‍ക്കാനുള്ള ജോലികള്‍ പൂര്‍ത്തീകരിക്കും. ബിസിനസ്സില്‍ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. നിക്ഷേപം നടത്തുന്നതിന് മുമ്പ് രേഖകള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക. പരിഹാരം: ചെറിയ പെണ്‍കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ ചില പ്രധാനപ്പെട്ട അധികാരം ലഭിച്ചേക്കും. ഇന്ന് നിങ്ങള്‍ ക്രിയേറ്റീവായ ചില ജോലികളില്‍ തിരക്കിലായിരിക്കും. ബിസിനസുകാര്‍ക്ക് സാധാരണ ദിവസമായിരിക്കും. തൊഴില്‍രഹിതര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. പരിഹാരം: പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ഓഫീസിലെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കാനാകും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. പുതിയ ഡീലുകളൊന്നും ലഭിക്കില്ല. പരിഹാരം: ഭക്ഷണത്തില്‍ കറുത്ത കുരുമുളക് ഉപയോഗിക്കുക.