ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സുകാര്‍ക്ക് അനുകൂല സമയം. വിപണിയില്‍ നിങ്ങളുടെ പ്രതിഛായ വര്‍ദ്ധിക്കും. ഭാവി പദ്ധതികള്‍ക്ക് രൂപം നല്കാന് ശ്രമിക്കും. ഓഹരി വിപണി, ഊഹക്കച്ചവടം തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നതിന് അനുകൂലസമയമല്ല. ജോലിക്കാര്‍ക്ക് ജോലിഭാരം കൂടും.
പരിഹാരം: ഗണപതിയെ ആരാധിക്കുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിലെ അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ആവശ്യങ്ങള്‍ നിയന്ത്രിക്കുക. അല്ലെങ്കില്‍ ചെലവ് കൂടും. ഒരേസമയം രണ്ട് കാര്യങ്ങളില്‍ ശ്രദ്ധിക്കരുത്.
പരിഹാരം: ഹനുമാന് ക്ഷേത്രത്തില്‍ ബജ്രംഗ് ബാന്‍ ചൊല്ലുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ഓഫീസില്‍ നിങ്ങളുടെ ജോലി പ്രതികാര ബുദ്ധിയോടെ ചെയ്യരുത്. പ്രിയപ്പെട്ടവരുമായുള്ള തര്‍ക്കങ്ങള്‍ കൂടും. കാണുന്നത് ഒക്കെ വാങ്ങുന്നത് കടബാധ്യത വരുത്തി വയ്ക്കും.
പരിഹാരം: സൂര്യനെ ആരാധിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ മാനസിക പിരിമുറുക്കം വർധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വൈകാരികമായി ദുര്‍ബലമായ അവസ്ഥയില്‍ ആര്‍ക്കും ഒരു വാഗ്ദാനവും നല്‍കരുത്. അതില്‍ ഭാവിയില്‍ നിങ്ങള്‍ ദു: ഖിക്കേണ്ടിവരും.
ദോഷപരിഹാരം: ഗണപതിക്ക് വഴിപാടുകൾ കഴിക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പരസ്പരം ഇടപാടുകള്‍ നടത്തരുത്. അത് ഭാവിയില്‍ നിങ്ങള്‍ക്ക് നഷ്ടം ഉണ്ടാക്കും. നിരന്തരമായ പ്രശ്നങ്ങള്‍ കാരണം നിങ്ങളുടെ മനസ്സിന്റെ ധൈര്യം ദുര്‍ബലമാകും. ബിസിനസുകാര്‍ക്ക് സാധാരണ ദിവസമായിരിക്കും ഇന്ന്.
പരിഹാരം: പശുത്തൊഴുത്തിലേക്ക് എന്തെങ്കിലും ദാനം ചെയ്യുക
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ നിങ്ങളുടെ ഉത്തരവാദിത്തം വര്‍ദ്ധിക്കും. പുതിയ ആളുകളെ പെട്ടെന്ന് വിശ്വസിക്കരുത്. അല്ലെങ്കില്‍ നിങ്ങള്‍ നിയമ തര്‍ക്കത്തില്‍ അകപ്പെട്ടേക്കാം. നിക്ഷേപത്തിന് അനുകൂല ദിവസം. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിച്ച് നിക്ഷേപിക്കുക.
പരിഹാരം: ബുധന്‍ ഗ്രഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദാനം ചെയ്യുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കും. നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ടി വന്നേക്കാം. പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ബിസിനസുകാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആശയം ശരിയായ രീതിയില്‍ അവതരിപ്പിക്കുക.
പരിഹാരം: ഉറുമ്പുകള്‍ക്ക് ധാന്യം നല്‍കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് മികച്ച നിക്ഷേപ അവസരങ്ങള്‍ ലഭിക്കും. പ്രിയപ്പെട്ടവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും. ബിസിനസ്സുകാര്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കണം.
പരിഹാരം: സരസ്വതി ദേവിയെ പ്രാർത്ഥിക്കുക
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്ക്കും. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്കയുണ്ടാകും. അനാവശ്യ ചെലവുകള്‍ക്കായി വായ്പ എടുക്കേണ്ട സാഹചര്യം ഉണ്ടാകാം. ഭൂമി സംബന്ധമായ വസ്തുക്കളില്‍ നിക്ഷേപം ഗുണം ചെയ്യും.
പരിഹാരം: ശിവന് അഭിഷേകം നടത്തുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: മുടങ്ങിക്കിടക്കുന്ന പദ്ധതികളെപ്പറ്റി ആലോചിച്ച് ആശങ്കയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ പുതിയ നിക്ഷേപ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. പരിഹാരം: ശ്രീ സൂക്തം പാരായണം ചെയ്യുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).