ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: ജോലിയുമായി ബന്ധപ്പെട്ട് പുതിയതും ശുഭകരമായതുമായ ഒട്ടേറെ അവസരങ്ങൾ ഉണ്ടാകും. സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. ഭൂമി, വസ്തു സംബന്ധമായ കാര്യങ്ങൾ മെച്ചപ്പെടും. ജോലിയിൽ പ്രതീക്ഷിച്ച പോലെയുള്ള പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും. ദോഷപരിഹാരം : ഹനുമാന് സിന്ദൂരം സമർപ്പിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: ജോലി ചെയ്യുന്നവരുടെ സാമ്പത്തികസ്ഥിതി ശക്തിപ്പെടും. ജോലിയിൽ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കും. ബിസിനസ്സിൽ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കും. മംഗള കർമ്മങ്ങൾ വേഗത്തിലാകും. തൊഴിലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വേഗത ഉണ്ടാകും. നിക്ഷേപ കാര്യങ്ങൾ വേഗത്തിലാകും. ദോഷപരിഹാരം : ചെമ്പ് പാത്രത്തിൽ വെള്ളം കുടിക്കുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ചെലവുകൾ ശ്രദ്ധാപൂർവ്വം മാത്രം ചെയ്യുക അല്ലെങ്കിൽ പണം കടം വാങ്ങേണ്ടി വന്നേക്കാം. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. നിക്ഷേപത്തിൽ ബുദ്ധിപൂർവ്വം മുന്നോട്ടുപോകുക. ജോലിസ്ഥലത്ത് പരമാവധി സമയം ചിലവഴിക്കും. മത്സരബുദ്ധി ഉണ്ടാകും. പ്രൊഫഷണലായ താൽപ്പര്യങ്ങൾ പിന്തുടരുന്നതിൽ വിജയിക്കും. ദോഷപരിഹാരം: അമ്മയെ സേവിക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുകാരുടെ കാര്യക്ഷമത വർദ്ധിക്കും, പുതിയ ഓർഡറുകൾ ലഭിക്കും. ഒരു ജോലിയും നാളത്തേക്ക് മാറ്റിവെക്കരുത്. പോസിറ്റീവായ പ്രകടനം നിലനിർത്തും. ഓഫീസിലെ മുതിർന്നവരുമായി സഹകരണം ഉണ്ടാകും. വ്യവസായികളുടെ പ്രവർത്തന പദ്ധതികൾ വിജയിക്കും. വാണിജ്യവ്യാപാര വിഷയങ്ങളിൽ താൽപര്യം വർദ്ധിക്കും. ദോഷപരിഹാരം : എല്ലാ തിങ്കളാഴ്ചയും ശനിക്ഷേത്ര ദർശനം നടത്തുക
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലി ചെയ്യുന്നവർക്ക് ലാഭത്തിൽ വർദ്ധനവുണ്ടാകും. ബോണസ് അല്ലെങ്കിൽ അധിക വരുമാനം ഉണ്ടാകാനിടയുണ്ട്. ബിസിനസ്സ് സാഹചര്യങ്ങൾ മെച്ചപ്പെടും. തൊഴിൽപരമായ ഇടപാടുകളിൽ വേഗത ഉണ്ടാകും. മുൻകാലങ്ങളിൽ നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് അപ്രതീക്ഷിത ലാഭം ലഭിക്കും. അഡ്മിനിസ്ട്രേഷൻ മാനേജ്മെന്റ് മേഖലയിലുള്ളവർക്ക് അനുകൂലമായ സമയമാണ്. ദോഷപരിഹാരം : 108 തവണ ഗണേശ മന്ത്രം ജപിക്കുക
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിലെ സ്ഥിതി അനുസരിച്ച് കാര്യങ്ങൾ അപ്പപ്പോൾ തീരുമാനിക്കും. സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. ഇരുമ്പുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണം. ജോലിയിൽ നിന്ന് അപ്രതീക്ഷിതമായ ചില ഫലങ്ങൾ കിട്ടിയേക്കാം. ഒന്നിലും തിടുക്കം കാണിക്കരുത്. വ്യക്തിഗത ചെലവുകൾ ഒരു പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നത് നല്ലതാണ്. ദോഷപരിഹാരം : കറുത്ത നായയ്ക്ക് ഭക്ഷണം കൊടു്ക്കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. പുതിയ ബിസിനസ്സിൽ പങ്കാളിത്തം ശക്തിപ്പെടും. ഓഫീസിൽ ടീം സ്പിരിറ്റ് നിലനിൽക്കും. വ്യാപാരത്തിൽ മികച്ച ഫലം ലഭിക്കും. ദോഷപരിഹാരം : ലക്ഷ്മി ദേവിക്ക് പായസം നിവേദിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ആവശ്യമായ ജോലികൾ കൃത്യസമയത്ത് ചെയ്യുക. സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത പുലർത്തുക. ജോലിസ്ഥലത്ത് അച്ചടക്കം പാലിക്കുക. കഠിനാധ്വാനത്തിന് പ്രാധാന്യം നൽകും. നിങ്ങളുടെ ബിസിനസ്സിൽ നിന്ന് നല്ല ഫലങ്ങൾ ഉണ്ടാകും. ദോഷപരിഹാരം : ഗോശാലയ്ക്ക് സാമ്പത്തിക സഹായം നൽകുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിൽ വിജയത്തിന്റെ പടവുകൾ കയറാനാകും. സഹകരണ ബോധം വർദ്ധിക്കും. വാണിജ്യപരമായ കാര്യങ്ങളിൽ വ്യക്തിബന്ധങ്ങൾ പ്രയോജനപ്പെടുത്തും. ജോലികാര്യത്തിൽ വരുത്താൻ ആഗ്രഹിക്കുന്ന വിപുലീകരണം പ്രതീക്ഷിച്ചതുപോലെ തന്നെ നടക്കും. കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ടാകും. ദോഷപരിഹാരം: ശിവന് പൂക്കൾ സമർപ്പിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വീട്ടിൽ പുതിയ വിഭവങ്ങൾ ഉണ്ടാക്കാനാകും. ഓഫീസ് കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. സാമ്പത്തികവും വാണിജ്യപരവുമായ ശ്രമങ്ങളിൽ വൈകാരികത ഒഴിവാക്കുക. പെരുമാറ്റത്തിൽ നിയന്ത്രണം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് നിങ്ങൾക്ക് ലാഭമുണ്ടാകും. ജോലിയും പൊതുവിൽ മെച്ചപ്പെടും ദോഷപരിഹാരം : ഹനുമാൻ ക്ഷേത്രത്തിൽ കൊടി സമർപ്പിക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽരംഗത്ത് ഉത്സാഹം വർധിക്കും. സാമ്പത്തിക കാര്യങ്ങളിൽ സജീവമായി ഇടപെടും. മത്സരത്തിൽ വിജയാഹ്ലാദം ഉണ്ടാകും. ഓഫീസിലെ ജോലികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വികാരങ്ങൾ നിയന്ത്രിക്കുന്നത് നല്ലതാണ്. ദോഷപരിഹാരം: അനാഥാലയത്തിൽ ഒരു ഫാൻ സമ്മാനമായി കൊടുക്കുക.