ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങൾക്ക് എല്ലാ മേഖലയിലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം വിചാരിക്കുന്നതിലും വേഗത്തിൽ മുന്നോട്ടു പോകും. ഓഫീസ് കാര്യങ്ങളിൽ നിങ്ങളുടെ വിശ്വാസ്യതയും ബഹുമാനവും വർധിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്. നിങ്ങളുടെ ഭാവി ബിസിനസിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള മികച്ച അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറാനുള്ള സാധ്യതയും ഇന്ന് വളരെ വലുതാണ് .മംഗള കർമ്മങ്ങൾ നടക്കുന്ന സമയം കൂടിയാണിത്. ആവശ്യങ്ങൾക്കായി ഒരു വലിയ തുക ചെലവഴിക്കേണ്ട സാഹചര്യം വരും.ദോഷ പരിഹാരം- ഗണപതിക്ക് ലഡു സമർപ്പിക്കുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കുക. വിദേശത്ത് ഒരു ജോലിക്ക് ആഗ്രഹിക്കുന്നവർക്ക് ഈ ദിവസം നല്ല വാർത്തകൾ പ്രതീക്ഷിക്കാം.എന്നാൽ ഓഫീസിലെ നിങ്ങളുടെ എതിരാളികളെ സൂക്ഷിക്കേണ്ട സമയമാണിത്. പരമാവധി കടം കൊടുക്കുന്നത് ഒഴിവാക്കാനും ശ്രമിക്കുക. സാമ്പത്തികപരമായി ഞെരുക്കം അനുഭവപ്പെടാം . ദോഷ പരിഹാരം-അമ്മയ്ക്ക് മധുരമുള്ള എന്തെങ്കിലും നൽകുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം നല്ല വാർത്തകൾ പ്രതീക്ഷിക്കാം. നിങ്ങളുടെ അറിവുകൊണ്ട് ഓഫീസിൽ പ്രശംസ നേടും.പല സ്രോതസ്സുകളിൽ നിന്നും നിങ്ങൾക്ക് വരുമാനത്തിനുള്ള സാധ്യതയും മികച്ചതാണ്. ബിസിനസ്സിൽ ഏതെങ്കിലും പുതിയ അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ കൂടുതൽ ചിന്തിക്കാതെ തന്നെ മുന്നോട്ടു പോകാം. വിവിധ കാര്യങ്ങളിൽ നിങ്ങളുടെ ഐക്യം പ്രതിഫലിക്കും. ദോഷ പരിഹാരം : ഗണപതിക്ക് കറുക നിവേദിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് വളരെ മികച്ച ഫലങ്ങൾ പ്രതീക്ഷിക്കാം.ഓഫീസ് ജോലികളിൽ നിങ്ങളുടെ കാര്യക്ഷമതയും ഈ ദിവസം വർധിക്കും. കൂടാതെ നിശ്ചയിച്ച ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങൾക്ക് സാധിക്കും. തൊഴിൽപരമായി കൂടുതൽ അവസരങ്ങൾക്കും ഇന്ന് സാധ്യതയുണ്ട്. നിങ്ങൾ വളരെ വിവേകത്തോടെ പ്രവർത്തിക്കുന്ന ഒരു ദിവസം ആയിരിക്കും. പെട്ടെന്നുള്ള ഒരു ലാഭ സാധ്യതയും നിലനിൽക്കുന്നുണ്ട്.ദോഷ പരിഹാരം- : ഗായത്രി മന്ത്രം 108 തവണ ജപിക്കുക
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ നിങ്ങൾ കൂടുതൽ ധൈര്യത്തോടെ പ്രവർത്തിക്കും. അതിനാൽ തന്നെ പ്രതീക്ഷിച്ചതിലും മികച്ച വരുമാനം നിങ്ങൾക്ക് പ്രതീക്ഷിക്കാം. ഈ രാശിയിൽ ജനിച്ചവർ വാണിജ്യപരമായ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാനാണ് ഈ ദിവസം സാധ്യത.തൊഴിൽ മേഖലയിലുള്ളവർ തങ്ങളുടെ ലക്ഷങ്ങൾ നിറവേറ്റും. പുതിയ വരുമാന മാർഗങ്ങൾക്കുള്ള സാധ്യതയും ഈ ദിവസം നിലനിൽക്കുന്നുണ്ട്. ദോഷ പരിഹാരം- ഹനുമാൻ സ്വാമിക്ക് നാളികേരം സമർപ്പിക്കുക
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: മുൻധാരണയോടു കൂടി മാത്രം നിങ്ങൾ ഈ ദിവസം മുന്നോട്ടു പോവുക. വളരെ അപ്രതീക്ഷിതമായ ഫലങ്ങൾ ആയിരിക്കും ഈ ദിവസത്തിന്റെ പകുതി വരെ നിങ്ങൾക്ക് അനുഭവപ്പെടുക. എന്നാൽ നിങ്ങളുടെ സാമ്പത്തികരംഗം വളരെ മികച്ചതാകാനാണ് സാധ്യത. എങ്കിലും കാര്യങ്ങളിൽ ആവേശം കാണിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ജോലി സാധാരണ നിലയിൽ മുന്നോട്ടു പോകും. അതേസമയം സ്വന്തം ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.ദോഷ പരിഹാരം - ഒഴുകുന്ന വെള്ളത്തിൽ ഒരു വെള്ളി നാണയം ഒഴുക്കുക
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിലവിൽ നിങ്ങൾ ഓഫീസ് ജോലികളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇന്ന് താരതമ്യേന കുറയും. നിങ്ങളുടെ ജോലിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. നിങ്ങളുടെ കാര്യക്ഷമത വർദ്ധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുകൂലമായ ഫലങ്ങൾ നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം.അതേസമയം വസ്തുതകളിൽ ഉറച്ചുനിൽക്കാൻ ശ്രമിക്കുക. സാമ്പത്തിക കാര്യങ്ങൾ കൃത്യമായി നടത്താനും ശ്രദ്ധിക്കുക.ദോഷ പരിഹാരം: ഹനുമാൻ മന്ത്രം ഏഴ് തവണ ജപിക്കുക
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമ്പത്തിക രംഗം കൂടുതൽ ദൃഢമാക്കാൻ ഇന്ന് സാധിക്കും. ഒരു മികച്ച ദിനചര്യ നിങ്ങൾ ഇന്നുമുതൽ പിന്തുടരും. തൊഴിൽപരമായി കൂടുതൽ പിന്തുണ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ കാര്യ നിർവഹണത്തിലും മികച്ച രീതിയിൽ പ്രതിഫലിക്കാൻ കഴിയും. ഭാവി ബിസിനസിനുള്ള സാധ്യതകളും ഇന്ന് വളരെ ഉയർന്നതാണ്. എന്നാൽ കാര്യങ്ങൾ പിന്നേക്ക് മാറ്റിവയ്ക്കുന്ന പ്രവണത ഇന്ന് ഒഴിവാക്കുക. ദോഷ പരിഹാരം: ആൽമരത്തിന്റെ ചുവട്ടിൽ നെയ് വിളക്ക് കത്തിക്കുക
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഉത്തരവാദപ്പെട്ടവരും മുതിർന്നവരും പറയുന്ന കാര്യങ്ങൾ നിങ്ങൾ കൃത്യമായി ഏറ്റെടുക്കും. നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ കൂടുതൽ വേഗത്തിൽ മുന്നോട്ടു പോകാൻ സാധ്യതയുണ്ട്. പദ്ധതികൾ വേഗത്തിൽ നടപ്പിലാകും. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും. നിങ്ങൾക്ക് മികച്ച രീതിയിൽ ഉള്ള പ്രകടനം കാഴ്ചവയ്ക്കാൻ ഈ ദിവസം അവസരം ഒരുക്കും. സ്വന്തം പ്രയത്നം കൊണ്ട് വലിയ ലാഭം കൈവരിക്കാൻ നിങ്ങൾക്ക് സാധിക്കും.ദോഷ പരിഹാരം - ഹനുമാൻ മന്ത്രം ചൊല്ലുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ടവർ മികച്ച നേട്ടം കൈവരിക്കുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റപെടും. തൊഴിൽപരമായ ബിസിനസിൽ വലിയ വിജയം നേടാൻ സാധിക്കും.കലാപരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കും. നിങ്ങൾക്ക് അനുകൂലമായി വളരെ ശുഭകരമായ വാർത്തകൾ പ്രതീക്ഷിക്കാം. എല്ലാ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. നിങ്ങൾ പ്രതീക്ഷിച്ച ലാഭം നേടിയെടുക്കാനുള്ള അവസരവും ഈ ദിവസം നൽകും.ദോഷ പരിഹാരം: കടുകെണ്ണ പുരട്ടിയ ഭക്ഷണം കറുത്ത നായക്ക് നൽകുക