ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: വിജയങ്ങള്‍ കൈവരിക്കുന്ന ദിവസമാണിന്ന്. പുതിയ പ്രതീക്ഷകളുമായി ദിവസം ആരംഭിക്കും. ഭൂമി സംബന്ധമായ ജോലി ചെയ്യുന്നവര്‍ ഉത്തമകാലം. ബിസിനസ്സില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് മുതിര്‍ന്നവരുമായി ആലോചിക്കുക. അല്ലെങ്കില്‍ നഷ്ടങ്ങളുണ്ടാകും.
പരിഹാരം: മാവും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം ഉറുമ്പുകള്‍ക്ക് കൊടുക്കുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ നിങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ അവസരം ലഭിക്കും. ബിസിനസ്സുകാര്‍ അനുകൂല ദിനം. വരുമാനം വര്‍ധിക്കുന്ന നിരവധി അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ പോസിറ്റീവ് സ്വഭാവം എല്ലാവരെയും ആകര്‍ഷിക്കും. പരിഹാരം: മീനൂട്ട് നടത്തുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ മാത്രം ശ്രദ്ധിക്കുക. എന്തെങ്കിലും പുതിയത് ചെയ്യാനുള്ള ആഗ്രഹമുണ്ടാകും. അമിതമായി ചിലരെ വിശ്വസിക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും. കുടുംബത്തിലെ അന്തരീക്ഷം സമാധാനപൂര്‍ണ്ണമാകും. പരിഹാരം: പശുവിന് പുല്ല് കൊടുക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: വളരെ മികച്ച ദിവസമായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. കുടുംബത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. പുരോഗതിയ്ക്കായുള്ള പുതിയ വഴികള്‍ തെരഞ്ഞെടുക്കുക. ഭൂമി ഇടപാടുകാര്‍ക്ക് ഉത്തമദിനം. ചെലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക. പരിഹാരം: ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട ജോലികള്‍ ചെയ്ത് പൂര്‍ത്തിയാക്കാനാകും. കുടുംബന്ധങ്ങള്‍ ശക്തിപ്പെടും. വരുമാനം വര്‍ധിക്കും. പണം ലഭിക്കാന്‍ പുതിയ വഴികള്‍ തുറന്നുകിട്ടും. വിജയം നേടാന്‍ അനാവശ്യ പ്രവൃത്തികള്‍ ഒഴിവാക്കണം. പരിഹാരം: ഹനുമാന് ചാലിസ ജപിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്തെ അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ വ്യക്തിപ്രഭാവം ഉദ്യോഗസ്ഥരില്‍ മതിപ്പുണ്ടാക്കും. വായ്പ കൊടുത്ത പണം തിരികെ ലഭിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. പരിഹാരം: മുതിര്‍ന്നവരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം തേടുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വീട്ടില്‍ സ്നേഹവും സമാധാനവും പുലരും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന റിസര്‍ച്ചിലും പ്രോജക്ടിലും വിജയം നേടും. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ചുമതലകള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കാനാകും. പരിഹാരം: ശിവ മന്ത്രം ജപിക്കുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മുതിര്‍ന്നവരുടെ നിര്‍ദ്ദേശപ്രകാരം വളരെ മികച്ച ദിവസമായിരിക്കും ഇന്ന്. പണം സമ്പാദിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങളുണ്ടാകും. സംഘര്‍ഷങ്ങളില്‍ ചെന്ന് പെടാതിരിക്കുക. കുടുബാന്തരീക്ഷം സമാധാന പൂര്‍ണ്ണമാകും. പരിഹാരം: വെള്ള നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ വാക്കുകളില്‍ പ്രകോപിതരാകരുത്. അവ നിങ്ങളെ പിന്നോട്ടടിക്കും. മുതിര്‍ന്നവരെ ബഹുമാനിക്കണം. മൂല്യങ്ങൾ സംരക്ഷിക്കണം. പരമ്പരാഗത ജോലികളില്‍ പങ്കെടുക്കും. മുതിര്‍ന്നവരുടെ അഭിപ്രായം മാനിക്കുക. പരിഹാരം: ഗണപതിയ്ക്ക് മോദകം നല്‍കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കാര്യങ്ങളെ പുതിയ രീതിയില്‍ കാണുന്നതാണ്. ജീവിതശൈലി മാറും. അതിനായി കുറച്ച് പണം ചെലവഴിക്കേണ്ടി വരും. കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങള്‍ ഊര്‍ജിതമാകും. പരിഹാരം: ശിവമന്ത്രം ജപിക്കുക.
തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).