ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഇന്ന് ഈ രാശിയിൽ ജനിച്ചവർക്ക് ചില സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മനസ്സിൽ ആശങ്കയും രൂപപ്പെടാം. കൂടാതെ നിങ്ങളുടെ അനാവശ്യ ചെലവുകൾക്കായി വായ്പ എടുക്കേണ്ട സാഹചര്യവും ഈ ദിവസം ഉണ്ടായേക്കാം. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിക്ഷേപിക്കുന്നത് ഇന്ന് ഗുണം ചെയ്യും. ദോഷ പരിഹാരം: ശ്രീ സൂക്തം ജപിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ജോലി തടസ്സപ്പെടുമോ എന്ന ആശങ്ക നിലനിൽക്കും. എങ്കിലും നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. അതിനുള്ള അവസരങ്ങളും വന്നുചേരും. നിലവിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷനുള്ള സാധ്യതയും ഉണ്ട്. ദോഷ പരിഹാരം - ഭൈരവക്ഷേത്രത്തിൽ കൊടി സമർപ്പിക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ സാമ്പത്തിക പുരോഗതി കൈവരിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. മികച്ച നിക്ഷേപ അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. അതേസമയം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ന് ധാരാളം പണം ചെലവഴിക്കേണ്ടി വരും. വളരെ ശ്രദ്ധാപൂർവ്വം മാത്രം തീരുമാനങ്ങൾ എടുക്കുക. ദോഷ പരിഹാരം: ശിവലിംഗം അഭിഷേകം ചെയ്യുക.
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് ഓഫീസ് ജോലികളിൽ അനാവശ്യ ആശങ്കകൾ നിലനിൽക്കും. ഇതുമായി ബന്ധപ്പെട്ട് മനസ്സിൽ അസ്വസ്ഥതകളും ഉണ്ടാകും. കൂടാതെ കുടുംബജീവിതത്തിലും പ്രയാസങ്ങൾ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. അതേസമയം ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം നിരാശാജനകമായിരിക്കും. അതിനാൽ ശ്രദ്ധാപൂർവ്വം മുന്നോട്ടു പോകേണ്ടതാണ് ദോഷ പരിഹാരം : സരസ്വതി ദേവിയെ പ്രാർത്ഥിക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് ഓഫീസ് സ്ഥലത്ത് അധികാരികളുമായി മികച്ച രീതിയിൽ ഇടപഴകാൻ സാധിക്കും. ഇന്ന് ഉണ്ടാകുന്ന മാറ്റങ്ങളെ സന്തോഷപൂർവ്വം സ്വീകരിക്കാം. ഇതിലൂടെ നിങ്ങളുടെ സമ്പത്തും നേട്ടവും വർധിക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം ബിസിനസുമായി ബന്ധപ്പെട്ട ആളുകൾ ഈ ദിവസം പുരോഗതി കൈവരിക്കും. ദോഷ പരിഹാരം - മൃഗങ്ങളെ പരിപാലിക്കുക.
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ : ഈ രാശിയിൽ ജനിച്ചവർക്ക് ഈ ദിവസം കുടുംബ പ്രശ്നങ്ങൾ വർധിക്കും. ഇത് നിങ്ങളുടെ ഓഫീസ് ജോലികളെ വരെ ബാധിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ രണ്ടും പ്രത്യേകമായി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുക. കൂടാതെ ഈ ദിവസം നിങ്ങൾ കൃത്യസമയത്ത് തീരുമാനങ്ങൾ എടുക്കേണ്ടതാണ്. അതേസമയം നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട പുതിയ സാധ്യതകൾക്ക് ഇന്ന് വഴിതുറക്കും. ദോഷ പരിഹാരം - ഉറുമ്പുകൾക്ക് ആഹാരം നൽകുക
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം സാമ്പത്തികപരമായി ഉയർന്നു വരുന്ന സാഹചര്യമുണ്ടായേക്കാം. കൂടാതെ കൃത്യസമയത്ത് പദ്ധതികൾ പൂർത്തിയാകാൻ ശ്രമിക്കുക. വ്യാപാരികൾക്ക് ഈ ദിവസം വളരെ അനുകൂലമാണ്. അതിനാൽ കൃത്യമായി ആശയവിനിമയം നടത്തി നിങ്ങൾക്ക് നേട്ടങ്ങൾ സമ്പാദിക്കാം. ദോഷ പരിഹാരം - ബുധ ഗ്രഹവുമായി ബന്ധപ്പെട്ട വസ്തുക്കൾ ദാനം ചെയ്യുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ഓഫീസിൽ നിങ്ങളുടെ ഉത്തരവാദിത്വം വർധിക്കും. ഇന്ന് പുതിയ ആളുകളെ വിശ്വസിക്കുന്നതിന് മുൻപ് അവരെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം നിങ്ങൾ നിയമപരമായ ഒരു തർക്കത്തിൽ ഏർപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. നിക്ഷേപത്തിന് ഈ ദിവസം വളരെ അനുയോജ്യമാണ്. നിങ്ങൾ വിദഗ്ധ ഉപദേശം സ്വീകരിച്ച് നിക്ഷേപ കാര്യങ്ങളിൽ ഏർപ്പെടുക. ദോഷ പരിഹാരം- ഗോശാലയിൽ ദാനം ചെയ്യുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ഈ ദിവസം സാമ്പത്തികമായി ചില നഷ്ടങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. അതിനാൽ ഈ ദിവസം ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. കൂടാതെ ഇന്ന് തുടർച്ചയായി സംഭവിക്കുന്ന നഷ്ടം നിങ്ങളുടെ മനോവീര്യം ദുർബലമാക്കിയേക്കാം. അതേസമയം വ്യാപാരികൾക്ക് ഈ ദിവസം സാധാരണ നിലയിൽ മുന്നോട്ടുപോകും. ദോഷ പരിഹാരം - ഗണപതിക്ക് കുങ്കുമം സമർപ്പിക്കുക
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നീണ്ടുപോകുന്ന ചില പദ്ധതികൾ നിങ്ങൾക്ക് മാനസിക സമ്മർദ്ദത്തിന് ഇടയാക്കിയേക്കാം. എങ്കിലും നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് മെച്ചപ്പെടും. അതേസമയം വികാരഭരിതരായി നിങ്ങൾ ഈ ദിവസം ആർക്കും വാഗ്ദാനങ്ങൾ നൽകരുത്. കാരണം ഭാവിയിൽ നിങ്ങൾ അതോർത്ത് ഖേദിക്കേണ്ടി വരും. ദോഷ പരിഹാരം - സൂര്യനെ ആരാധിക്കുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഇന്ന് ഈ രാശിയിൽ ജനിച്ചവർക്ക് ബിസിനസുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ഓഫീസിൽ ഒരു ജോലിയും പ്രതികാര ബോധത്തോടെ ചെയ്യരുത്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഈ ദിവസം തർക്കങ്ങൾ വർദ്ധിച്ചേക്കാം. അമിതമായി പണം ചെലവഴിക്കുന്നത് കടബാധ്യതയ്ക്ക് കാരണമായേക്കാം. ദോഷ പരിഹാരം: ഹനുമാൻ ക്ഷേത്രത്തിൽ ബജ്രംഗ് ബാൻ ചൊല്ലുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർക്ക് ഈ ദിവസം ഓഫീസിൽ ആശയവിനിമയും നടത്താത്തതിൽ ചില ആശങ്കകൾ നേരിടും. എങ്കിലും ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ആവശ്യങ്ങളെ ഈ ദിവസം നിയന്ത്രിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ചെലവ് വർദ്ധിക്കും. കൂടാതെ ഒരേ സമയം 2 ജോലികളിൽ പ്രവർത്തിക്കാതിരിക്കുക. ദോഷ പരിഹാരം: ഗണപതിയെ ആരാധിക്കുക.
തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).