ഏരീസ് (Aries - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ അമിത ഉത്സാഹം നിങ്ങൾ ഇന്ന് ഒഴിവാക്കേണ്ടതാണ്. കൂടാതെ കടം വാങ്ങി ഇടപാടുകളിൽ ഏർപ്പെടാതിരിക്കുക. അതേസമയം കാര്യക്ഷമതയോടു കൂടി നിങ്ങൾക്ക് ഈ ദിവസം ജോലിയിൽ പ്രവർത്തിക്കാൻ സാധിക്കും. കൂടാതെ ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം സാധാരണ നിലയിൽ മുന്നോട്ടു പോകും. നിങ്ങൾക്ക് യുക്തിപരമായി പ്രവർത്തിക്കാൻ സാധിക്കും. എങ്കിലും തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. ദോഷ പരിഹാരം: ഭൈരവക്ഷേത്രത്തിൽ മധുരപലഹാരങ്ങൾ സമർപ്പിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകും. ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ബിസിനസിൽ ലാഭം വർധിക്കും. ഓഫീസിലെ നിങ്ങളുടെ ജോലിയും മികച്ച രീതിയിൽ മുന്നോട്ടു പോകും. മുതിർന്ന ഉദ്യോഗസ്ഥരുമായി നിങ്ങൾ കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയും ഈ ദിവസം നിലനിൽക്കുന്നുണ്ട്. സഹപ്രവർത്തകരുടെ പിന്തുണയും പ്രതീക്ഷിക്കാം. വളരെ ക്രിയാത്മകതയോടുകൂടി പ്രവർത്തിച്ച് ഈ ദിവസം മുന്നോട്ടു പോകും. ദോഷ പരിഹാരം - ദുർഗ്ഗാ ക്ഷേത്രത്തിലെത്തി ദുർഗാ മന്ത്രം ചൊല്ലുക
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തടസ്സപ്പെടുത്തുന്ന ചില സാഹചര്യങ്ങൾ ഉണ്ടായേക്കാം. കാരണം ഭൗതിക വസ്തുക്കൾക്കായി നിങ്ങൾ ഈ ദിവസം അമിതമായി പണം ചെലവഴിക്കാനുള്ള സാധ്യതയുണ്ട്. ഭാവിയിലേക്കുള്ള ബിസിനസ് ഇന്ന് സുഖകരമായി മുന്നോട്ട് പോകും. അതേസമയം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വാഹനങ്ങൾ വാങ്ങാനുള്ള സാധ്യതയും ഇന്ന് നിലനിൽക്കുന്നുണ്ട്. ദോഷ പരിഹാരം : ഗണേശമന്ത്രം 108 തവണ ജപിക്കുക.
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ജോലിസ്ഥലത്ത് വിജയിക്കും. എന്നാൽ നിങ്ങൾ ഈ ദിവസം കടം വാങ്ങുന്നത് ഒഴിവാക്കുക. കാരണം അത് തിരിച്ചടക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരും. ചിലർ നടത്തുന്ന ഗൂഢാലോചനകളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ നിങ്ങൾക്ക് ഇന്ന് ലഭിക്കും. തൊഴിൽ വ്യാപാര രംഗത്ത് ഈ ദിവസം നിങ്ങൾക്ക് ശുഭ പ്രതീക്ഷ കൈവരും. ദോഷ പരിഹാരം : ശ്രീകൃഷ്ണന് പഞ്ചസാര സമർപ്പിക്കുക
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ കഴിവിന്റെ ബലത്തിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരും. എന്നാൽ നിക്ഷേപങ്ങളിൽ നഷ്ടം സംഭവിച്ചേക്കാം. അതിനാൽ പണ ഇടപാടുകൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക. വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കാനും നിങ്ങൾ ഈ ദിവസം ശ്രദ്ധിക്കേണ്ടതാണ്. ദോഷ പരിഹാരം - കടുകെണ്ണ പുരട്ടി കറുത്ത നായയ്ക്ക് ആഹാരം നൽകുക.
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര്: ഈ ദിവസം നിങ്ങളുടെ ബിസിനസ്, സാമ്പത്തിക വാണിജ്യ മേഖലയിൽ മികച്ച രീതിയിൽ മുന്നോട്ടു പോകും. എങ്കിലും അപകടകരമായ ജോലികളിൽ താൽപര്യം കാണിക്കരുത്. ഓഹരി വിപണി, വാതുവയ്പ്പ് എന്നിവയിൽ ഇന്ന് നിങ്ങൾക്ക് നഷ്ടം സംഭവിക്കാം. അതേസമയം നിങ്ങളുടെ കലാ വൈദഗ്ധ്യം ഈ ദിവസം ശക്തിപ്പെടുത്തും. ദോഷ പരിഹാരം - ഹനുമാൻ മന്ത്രം ജപിക്കുക
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവരുടെ സാമ്പത്തിക കാര്യങ്ങൾ ഈ ദിവസം സാധാരണ നിലയിൽ മുന്നോട്ടു പോകും. അതേസമയം മത്സരങ്ങളിൽ ക്ഷമ ആവശ്യമാണ്. ഇടപാടുകളും ആയി ബന്ധപ്പെട്ട് ഈ ദിവസം നിങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും. കൂടാതെ തൊഴിൽപരമായ കാര്യങ്ങളിൽ പ്രവർത്തിക്കുമ്പോൾ വിനയം പ്രകടിപ്പിക്കുക. ഇന്ന് വ്യവസായ വ്യാപാര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നത് ഉചിതമായിരിക്കും. ദോഷ പരിഹാരം - ആൽമരത്തിന്റെ ചുവട്ടിൽ നെയ് വിളക്ക് കൊളുത്തുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21നും ഇടയിൽ ജനിച്ചവർ: തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് മികച്ച നിർദേശങ്ങൾ ഇന്ന് ലഭിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. സംരംഭകർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. കൂടാതെ ഈ ദിവസം നിങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ബിസിനസ് പൂർത്തീകരിക്കാനാകും. ദോഷ പരിഹാരം - സുന്ദരകാണ്ഡമോ ഹനുമാൻ ചാലിസയോ 7 തവണ ജപിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ സാമ്പത്തിക ലാഭം ഇരട്ടിയാകും. ബിസിനസുകാർക്ക് ശ്രദ്ധേയമായി മുന്നോട്ടു പ്രവർത്തിക്കാൻ സാധിക്കും. നിങ്ങളുടെ ആത്മവിശ്വാസം ഇന്ന് വർദ്ധിക്കും. മറ്റുള്ളവരാൽ നിങ്ങൾ ഈ ദിവസം ബഹുമാനിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവും. മൊത്തത്തിൽ നിങ്ങൾക്ക് ഈ ദിവസം അനുകൂലമായിരിക്കും. നിങ്ങളുടെ എല്ലാ പദ്ധതികളും വേഗത്തിൽ നടപ്പിലാവും. ദോഷ പരിഹാരം - കൂട്ടിലടച്ച പക്ഷികളെ മോചിപ്പിക്കുക
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇന്ന് പ്രതീക്ഷിച്ച ഫലം ഉണ്ടാകും. നേരിടുന്ന തടസ്സങ്ങളെല്ലാം താനേ നീങ്ങാനും സാധ്യതയുണ്ട്. നിങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾ വർദ്ധിക്കും. ഈ ദിവസം നിങ്ങൾക്ക് മികച്ച ലാഭ സാധ്യതയും നിലനിൽക്കുന്നുണ്ട്. മുതിർന്ന ആളുകളുടെ പിന്തുണയും നിങ്ങൾക്ക് ഇന്ന് ലഭിക്കും. ദോഷ പരിഹാരം - ഗണപതിക്ക് ലഡു സമർപ്പിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ ദിവസം വലിയ ജോലികൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. നിങ്ങളുമായി അടുപ്പമുള്ളവരുടെ ഉപദേശം സ്വീകരിച്ച് പ്രവർത്തിക്കുന്നതായിരിക്കും ഉചിതം. അതേസമയം ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. വാണിജ്യ ഇടപാടുകളിലും നിങ്ങൾ ഈ ദിവസം ജാഗ്രത പുലർത്തുക. ദോഷ പരിഹാരം: കൂട്ടിലടച്ച പക്ഷിയെ മോചിപ്പിക്കുക
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർ ഓഫീസിൽ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നത് ഭാവി ബിസിനസ്സിൽ നിങ്ങൾക്ക് അസ്വസ്ഥതകൾ സൃഷ്ടിക്കാം. നിങ്ങളുടെ വരവും ചെലവും സന്തുലിതമായി ഈ ദിവസം മുന്നോട്ടു പോകും. തൊഴിൽ മേഖലയിൽ പ്രവർത്തി പരിചയം ഉള്ള ആളുകളെ ഇന്ന് മികച്ച അവസരങ്ങൾ തേടിയെത്തും. എല്ലാ കാര്യങ്ങളിലും സജീവമായി പ്രവർത്തിക്കാനും നിങ്ങൾക്ക് ഇന്ന് സാധിക്കും. കൂടാതെ ഇന്ന് നിങ്ങളുടെ പ്രവർത്തനക്ഷമതയും വർദ്ധിക്കും. ദോഷ പരിഹാരം: നിങ്ങളുടെ അമ്മയ്ക്ക് മധുരമുള്ള എന്തെങ്കിലും നൽകുക.