ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർ ഇന്ന് അർപ്പണബോധത്തോടെ പ്രവർത്തിക്കേണ്ട ദിവസമാണ്. സഹപ്രവർത്തകരുമായുള്ള തർക്കം മൂലം മാനസിക അസ്വസ്ഥതകൾ നേരിടാം. കൂടാതെ തൊണ്ടയുമായി ബന്ധപ്പെട്ട് ചില അസ്വസ്ഥതകൾക്കും സാധ്യതയുണ്ട്. ഇന്ന് നിങ്ങൾക്ക് ഏതെങ്കിലും ഒരു സുഹൃത്തിൽ നിന്ന് മാർഗനിർദേശം ലഭിക്കും. മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള ഊർജ്ജം നിങ്ങളിൽ ഈ ദിവസം വന്നുചേരും. ദോഷ പരിഹാരം: പശുവിന് പച്ചപ്പുല്ലോ ചീരയോ നൽകുക(Image: Shutterstock)
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ചില മാറ്റങ്ങൾ നിങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. ഇന്ന് ഒരു തരത്തിലുള്ള ഭാഗ്യ പരീക്ഷണത്തിനും മുതിരാതിരിക്കുക. ഏതു പ്രധാനപ്പെട്ട കാര്യത്തിലും നിങ്ങൾ തുടക്കം മുതൽ കാര്യങ്ങൾ ചെയ്യേണ്ടിവരും. ചെയ്യുന്ന കാര്യങ്ങളിൽ തെറ്റുകൾ വരാതിരിക്കാനും ശ്രമിക്കുക. ദോഷ പരിഹാരം- ദുർഗ്ഗാ ക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിക്കുക.(Image: Shutterstock)
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് ഈ ദിവസം വിട്ടുവീഴ്ചകൾ നിറഞ്ഞ ഒരു ദിവസം ആയിരിക്കും. എന്നാൽ പുതിയ പരീക്ഷണങ്ങളിൽ നിങ്ങൾ വിജയം കണ്ടെത്തും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കുക. കഠിനാധ്വാനത്തിലൂടെ നിങ്ങൾക്ക് മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള മികച്ച പ്രതിഫലവും നിങ്ങൾക്ക് ലഭിക്കും.ദോഷ പരിഹാരം : പാവപ്പെട്ട ഒരാൾക്ക് വെളുത്ത വസ്തുക്കൾ ദാനം ചെയ്യുക.(Image: Shutterstock)
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിലും ചുറ്റുമുള്ള ബന്ധുക്കൾക്കിടയിലും കൂടുതൽ സമയം ചെലവഴിക്കാനാകും. അരക്ഷിതാവസ്ഥ മൂലം ചിലർ അസ്വസ്ഥരാകാനുള്ള സാധ്യതയുണ്ട്. ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള ആഗ്രഹം നിങ്ങൾക്ക് ഈ ദിവസം വർദ്ധിക്കും. അതിനാൽ തന്നെ നിങ്ങൾക്ക് സ്വയം കൂടുതൽ സമ്മർദ്ദം അനുഭവപ്പെടും. ദോഷ പരിഹാരം : പക്ഷികൾക്ക് ഭക്ഷണം കൊടുക്കുക.(Image: Shutterstock)
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങൾക്ക് ചുറ്റും ചില പ്രശ്നങ്ങൾ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഇതു മൂലം നിങ്ങളുടെ ദേഷ്യത്തിലുള്ള നിയന്ത്രണവും കൈവിടും. അതിനാൽ മനസ്സിനെ ശാന്തമായി നിലനിർത്താൻ ശ്രമിക്കുക. ഇന്നത്തെ പ്രധാന ജോലികൾ മാറ്റിവയ്ക്കുന്നത് ആയിരിക്കും ഉചിതം. നിങ്ങളുടെ ഇപ്പോഴുള്ള മാനസികാവസ്ഥ മൂലം ചെറിയ പ്രശ്നങ്ങൾ വലുതാകാനുള്ള സാധ്യതയുണ്ട്. ദോഷ പരിഹാരം - കറുത്ത നായയ്ക്ക് മധുരമുള്ള എന്തെങ്കിലും നൽകുക.(Image: Shutterstock)
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് മിക്ക കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായി വരും. കൂടാതെ ഈ ദിവസം നിങ്ങൾക്ക് ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപര്യം ജനിക്കാനുള്ള സാധ്യതയുമുണ്ട്. കുടുംബത്തിലും സമൂഹത്തിലും നിങ്ങൾക്ക് ഉയർന്ന ബഹുമാനം ലഭിക്കും. ഇന്ന് നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മികച്ച രീതിയിൽ മുന്നോട്ടു പോകും. ഈ ദിവസം നല്ല രീതിയിൽ ചെലവഴിക്കാനും നിങ്ങൾക്ക് സാധിക്കും. ദോഷ പരിഹാരം - ശാരീരിക വൈകല്യമുള്ള വ്യക്തിയെ പരിചരിക്കുക. (Image: Shutterstock)
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: മനസ്സിന്റെ അസ്വസ്ഥതകളും കൂടുതൽ വൈകാരിക ചിന്തകളും ഈ ദിവസം നിങ്ങളെ അലട്ടാൻ സാധ്യതയുണ്ട്. പ്രശ്നങ്ങളിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുക. നിങ്ങളുടെ ബന്ധങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാം. നിങ്ങളുടെ തീരുമാനം മറ്റുള്ളവരെ അറിയിക്കുന്നതിലും ചില ബുദ്ധിമുട്ടുകൾ നേരിടാം. അതിനാൽ മാനസിക പിരിമുറുക്കവും നിലനിൽക്കും. ദോഷ പരിഹാരം - ഉറുമ്പിന് മധുരമുള്ള ആഹാരം നൽകുക (Image: Shutterstock)
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ജീവിതത്തിലെ വെളിച്ചത്തിലേക്ക് പാത തിരിക്കേണ്ട സമയമാണിത്. നിങ്ങൾ സ്വന്തമായി നിങ്ങളുടെ പാത തിരഞ്ഞെടുക്കേണ്ടതുണ്ട്. നിങ്ങൾക്ക് എവിടെയും നിലനിൽപ്പ് സാധ്യമാണ്. നിങ്ങൾക്ക് ഇതുവരെ തീരുമാനമെടുക്കാൻ കഴിയാത്ത കാര്യങ്ങളിലും ഇന്ന് വ്യക്തത ലഭിക്കും. ദോഷ പരിഹാരം - വൈകുന്നേരം ആൽമരത്തിന്റെ ചുവട്ടിൽ കടുകെണ്ണ വിളക്ക് തെളിയിക്കുക(Image: Shutterstock)
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ മുൻകാല സൃഷ്ടികൾ വിലയിരുത്തപ്പെടും. പ്രകൃതിക്ക് അനുസൃതമായി നിങ്ങൾ പ്രവർത്തിക്കുന്നത് ഭാവിയിൽ നിങ്ങൾക്ക് വിജയം നൽകും. നിങ്ങളുടെ മനസ്സ് അനുസരിച്ച് പല കാര്യങ്ങളിലും പ്രവർത്തിക്കുന്നതിനാൽ കൂടുതൽ സന്തോഷം ഉണ്ടാകും. ഈ ദിവസം നിങ്ങളുടെ മാനസിക പിരിമുറുക്കം കുറവായിരിക്കും. ദോഷ പരിഹാരം- പശുവിന് ശർക്കര നൽകുക(Image: Shutterstock)
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാർക്ക് ഈ ദിവസം വളരെ ഐശ്വര്യം നിറഞ്ഞ ഒരു ശുഭദിനം ആയിരിക്കും. ചില പുതിയ ജോലികൾക്ക് തുടക്കം കുറിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ ചില സുപ്രധാന ജോലികൾ പൂർത്തീകരിക്കാനും സാധിക്കും. നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളെ വളരെ പ്രാധാന്യത്തോടെ നോക്കിക്കാണും. പക്ഷേ അവ നേടാനുള്ള ശ്രമം കുറയുന്നതിലൂടെ നീരസം അനുഭവപ്പെടും. ദോഷ പരിഹാരം - സരസ്വതി ദേവിക്ക് വെളുത്ത പുഷ്പങ്ങളുടെ മാല സമർപ്പിക്കുക (Image: Shutterstock)
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് മികച്ച രീതിയിൽ ഉള്ള പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. മനസ്സിന് കൂടുതൽ സന്തോഷം അനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്. പുതിയ ജോലികൾ ആരംഭിക്കുന്നതിനും ഈ ദിവസം വളരെ അനുയോജ്യമാണ്. ഏത് പുതിയ ജോലിയും ആരംഭിക്കാൻ നിങ്ങൾക്ക് കഴിയും. ജീവിതത്തിൽ ചില അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ദോഷ പരിഹാരം: രാമക്ഷേത്രത്തിൽ കൊടി സമർപ്പിക്കുക. (Image: Shutterstock)
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിയിൽ ജനിച്ചവർ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇന്ന് വിജയം നേടും. നിങ്ങളുടെ സാമൂഹിക ബഹുമാനവും അന്തസ്സും വർദ്ധിക്കാനുള്ള സാധ്യതയുമുണ്ട്. നിങ്ങളെ ഒരു മികച്ച മാതൃകയായി മറ്റുള്ളവർ വീക്ഷിക്കും. ഭാവി ആസൂത്രണം ചെയ്യുമ്പോൾ വർത്തമാനകാലത്ത് സ്ഥിരത കൈവരിക്കേണ്ടത് ആവശ്യമാണ്. ദോഷ പരിഹാരം: ഹനുമാൻ ക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിക്കുക.
തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍). (Image: Shutterstock)