ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് പൊതുവിൽ നല്ല ദിവസമായിരിക്കും. കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കും. പ്രത്യേകിച്ച് നിങ്ങളോടുള്ള മുതിർന്നവരുടെ സ്നേഹം നിലനിൽക്കും. കുട്ടികൾ നിങ്ങളോടൊപ്പം സന്തുഷ്ടരായിരിക്കും. ഒരു പുതിയ ബിസിനസ് ആരംഭിക്കുന്ന കാര്യം ഇന്ന് പരിഗണിക്കാവുന്നതാണ്. ഭാഗ്യ നിറം: വെള്ള, ഭാഗ്യ നമ്പർ : 3, ദോഷപരിഹാരം : പക്ഷിക്ക് തീറ്റ കൊടുക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: പുതിയ ജോലിയോ പുതിയ ബിസിനസ് ഇടപാടുകളോ വരാനുള്ള സാധ്യതയുണ്ട്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കൈകാര്യം ചെയ്യാൻ അനുകൂലമായ ദിവസമാണ്. നിങ്ങൾക്ക് ഒരു പുതിയ ഓഫർ ലഭിക്കും. ജോലി ആരംഭിക്കുന്നതിന് മുൻപ് നന്നായി ആലോചിച്ച് തുടങ്ങുക, നിങ്ങളുടെ ജോലി ഉടൻ പൂർത്തിയാക്കാനാകും. ദൈനംദിന ജോലികൾ പൂർത്തിയാക്കുന്നതിൽ തടസ്സമുണ്ടാകില്ല. ഭാഗ്യ നിറം : നീല, ഭാഗ്യ നമ്പർ : 8, ദോഷപരിഹാരം : കറുത്ത നായയ്ക്ക് മധുരമുള്ള എന്തെങ്കിലും നൽകുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടുകളിലും ജോലികളിലും തടസ്സങ്ങൾ ഉണ്ടാകാം. ഏതെങ്കിലും തരത്തിലുള്ള സംവാദങ്ങളിലും ഏറ്റുമുട്ടലുകളിലും ചെന്ന് പെടാതിരിക്കുക. ഇന്ന് നിക്ഷേപങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഏതെങ്കിലും പ്രോപ്പർട്ടി ഡീൽ പൂർത്തിയാക്കുന്നതിന് മുമ്പ് എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക, അല്ലെങ്കിൽ നഷ്ടം സംഭവിക്കാം. ഭാഗ്യ നിറം: ചാരനിറം, ഭാഗ്യ നമ്പർ: 8, ദോഷപരിഹാരം : ശാരീരിക വൈകല്യമുള്ള വ്യക്തിയെ സേവിക്കുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സമ്മിശ്രമായ ഫലങ്ങളുള്ള ദിവസമായിരിക്കും. ഒരു വലിയ ജോലി ആരംഭിക്കുന്നതിന് മുമ്പ് ആ മേഖലയുമായി ബന്ധപ്പെട്ട ആളുകളുടെ അഭിപ്രായം സ്വീകരിക്കുന്നത് നല്ലതായിരിക്കും. ഇന്ന് ബിസിനസ്സിൽ ലാഭം കുറയാൻ സാധ്യതയുണ്ട്. മൊത്തവ്യാപാരം നടത്തുന്നവർക്ക് അവരുടെ വ്യാപാരം സാധാരണഗതിയിൽ നടക്കും. ഭാഗ്യ നിറം: ഇളം പച്ച, ഭാഗ്യ നമ്പർ: 3, ദോഷപരിഹാരം : പഞ്ചസാര കലർത്തിയ മാവ് ഉറുമ്പിന് നൽകുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ ചില പുതിയ പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കാൻ കഴിയും. പങ്കാളിയിൽ നിന്ന് സഹകരണവും സന്തോഷവും ഉണ്ടാകും. പ്രണയ ബന്ധങ്ങൾക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. നിങ്ങൾ വിചാരിച്ച ഏത് ജോലിയും ഇന്ന് പൂർത്തിയാകും. പ്രധാനപ്പെട്ട ചില ആളുകളെ ഇന്ന് കണ്ടുമുട്ടിയേക്കും. ഭാഗ്യ നിറം: നീല, ഭാഗ്യ നമ്പർ: 2, ദോഷപരിഹാരം : വൈകുന്നേരം അരയാൽ മരത്തിന്റെ ചുവട്ടിൽ കടുകെണ്ണ ഒഴിച്ച് വിളക്ക് കത്തിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ അക്കാദമികമായി ഉന്നതവിജയം നേടും, പേരും പ്രശസ്തിയും നിങ്ങളെ തേടിവരും. മികച്ച ആരോഗ്യം നിലനിർത്തുകയും ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യും. പ്രൊഫഷണൽ രംഗത്ത് മുതിർന്നവരുടെയും സഹപ്രവർത്തകരുടെയും ശ്രദ്ധ ഒരുപോലെ ആകർഷിക്കാനാകും. ഭാഗ്യ നിറം: വെള്ള, ഭാഗ്യ നമ്പർ: 10, ദോഷപരിഹാരം : ചുവന്ന പശുവിന് ശർക്കര കൊടുക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് പൊതുവിൽ മികച്ച ദിവസമായിരിക്കും. നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റായ ഒരു വാക്ക് നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം അതുകൊണ്ട് സംസാരം നിയന്ത്രിക്കുക. ഇന്ന് ഒരു ബന്ധു വീട്ടിൽ വരാനിടയുണ്ട്. അവരുമായി നല്ല നിലയ്ക്ക് പെരുമാറണം. ഭാഗ്യ നിറം: സ്വർണ്ണനിറം, ഭാഗ്യ നമ്പർ: 10, ദോഷപരിഹാരം : സരസ്വതി ദേവിക്ക് വെളുത്ത പുഷ്പങ്ങൾ കൊണ്ട് മാല സമർപ്പിക്കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വിട്ടുവീഴ്ചയിലൂടെയും വിനയത്തിലൂടെയും സങ്കീർണ്ണമായ പല പ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരം ഉണ്ടാകും. ജോലിയിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കും. വായ്പയെടുക്കുന്ന കാര്യം ആലോചിച്ച് തുടങ്ങാവുന്നതാണ്. നിങ്ങളുടെ വലിയ പല പ്രശ്നങ്ങളും ഇന്ന് അവസാനിക്കാൻ സാധ്യതയുണ്ട്. ഭാഗ്യ നിറം: ആകാശ നീല, ഭാഗ്യ നമ്പർ: 3, ദോഷപരിഹാരം: രാമക്ഷേത്രത്തിൽ പതാക സമർപ്പിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു ബിസിനസ്സ് പങ്കാളിയുമായോ അടുത്ത സഹകാരിയുമായോ പ്രശ്നങ്ങൾ ഉണ്ടാകാം. ബിസിനസ് സംബന്ധമായ യാത്രകൾ ആഗ്രഹിച്ച ഫലം നൽകില്ല. പുതിയ ജോലിസ്ഥലത്ത് ചേരുന്നതിനോ പുതിയ പ്രോജക്ടുകളും സംരംഭങ്ങളും തുടങ്ങുന്നതിനോ ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല. ഭാഗ്യ നിറം: മഞ്ഞ, ഭാഗ്യ നമ്പർ: 1, ദോഷപരിഹാരം: ഹനുമാൻ ക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിക്കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവരുമായുള്ള ബന്ധം കൂട്ടാൻ സാധിക്കും. പ്രയോജനമില്ലാത്ത ജോലികളിൽ സമയം കളയരുത്, അങ്ങനെ ചെയ്യുന്നത് ധനനഷ്ടം ഉണ്ടാക്കും എന്ന് മാത്രമല്ല നിങ്ങൾക്ക് ലഭിക്കുന്ന നല്ല അവസരങ്ങളും നഷ്ടപ്പെടുത്തും. ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തുക. സാമ്പത്തിക സ്ഥിതിയിൽ പുരോഗതി ഉണ്ടാകും. ഭാഗ്യ നമ്പർ 6, ഭാഗ്യ നിറം: കറുപ്പ്, ദോഷപരിഹാരം: ശിവന് ജലധാര സമർപ്പിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ശാരീരിക പ്രശ്നങ്ങൾ വർദ്ധിക്കും. സാമ്പത്തികബാധ്യതകളെ കുറിച്ചുള്ള ആശങ്കയുണ്ടാകും. ദൈനംദിന ജീവിത ചെലവുകൾക്ക് പണം കടം വാങ്ങേണ്ടി വന്നേക്കാം. പ്രശ്നങ്ങൾ ജോലിയെയും ബാധിച്ചേക്കാം. അതുമൂലം മാനസിക സമ്മർദ്ദം വർദ്ധിക്കും. ഭാഗ്യ നമ്പർ: 3, ഭാഗ്യ നിറം: പിങ്ക്, ദോഷപരിഹാരം: ഭൈരവക്ഷേത്രത്തിൽ നാളികേരം സമർപ്പിക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ദൈനംദിന ആവശ്യങ്ങൾക്ക് ചെലവ് കൂടും. സമയത്തിനനുസരിച്ച് ജോലി പൂർത്തിയാക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ ഭാവിയിൽ അതൊരു പ്രശ്നമായി മാറിയേക്കും. പ്രതികാര ചിന്തയ്ക്ക് കീഴ്പെട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഭാഗ്യ നമ്പർ: 1, ഭാഗ്യ നിറം: ചുവപ്പ്, ദോഷപരിഹാരം: സൂര്യന് ജലം സമർപ്പിക്കുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).