ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഓഫീസില്‍ എതിരാളികളെ പരാജയപ്പെടുത്തും. ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഊഷ്മളമാകും. വാഹനം, ഭൂമി, അല്ലെങ്കില്‍ വിലപിടിപ്പുള്ള മറ്റെന്തെങ്കലും വാങ്ങാനുള്ള സാധ്യതയുണ്ട്. നിക്ഷേപത്തിന് സാധ്യതയുള്ള ദിവസം. പരിഹാരം: സൂര്യന് ജലം നിവേദിക്കുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. മറ്റുള്ളവരുമായി പണകൈമാറ്റം ചെയ്യരുത്. നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓഫീസിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. പരിഹാരം: ഹനുമാന് ക്ഷേത്രത്തില്‍ കൊടി സമര്‍പ്പിക്കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്ത് കഴിവ് തെളിയിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിക്കും. ഏതെല്ലാം അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് നിങ്ങള്‍ തീരുമാനിക്കണം. അപരിപിതരായവരുമായി കൈമാറ്റം നടത്തുന്ന വ്യാപാരികള്‍ ശ്രദ്ധിക്കണം. പരിഹാരം: ആല്മരത്തിന് കീഴില്‍ നെയ്യ് വിളക്ക് തെളിയിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ വികാരമറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതാണ്. ഓഫീസില്‍ ടീം വര്‍ക്കിലൂടെ പ്രവര്‍ത്തിക്കുന്നത് പ്രശ്നങ്ങള്‍ ഒരുപരിധി വരെ ഇല്ലാതാക്കും. ബിസിനസ്സുകാര്‍ക്ക് അനുകൂലകാലമല്ല. ഭാവിയിലേക്കായി പദ്ധതികള്‍ തയ്യാറാക്കണം. പരിഹാരം: ഉറുമ്പുകള്‍ക്ക് മാവ് നല്‍കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിഭാരം വര്‍ധിക്കും. നിരവധി ചുമതലകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സുകാരുടെ പെന്‍ഡിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയാകും. ബിസിനസ്സില്‍ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. നിക്ഷേപിക്കുന്നതിന് മുമ്പ് രേഖകള്‍ കൃത്യമായി വായിക്കുക. പരിഹാരം: പശുവിന് പച്ചപ്പുല്ല് നല്‍കുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ബിസിനസ്സ് മേഖലയിലുള്ളവര്‍ മുതിര്‍ന്നവരില്‍ നിന്ന് ഉപദേശം സ്വീകരിക്കേണ്ടതാണ്. എല്ലാ ജോലിയുടേയും നിയമപരമായ വശങ്ങള് കൂടി പരിഗണിക്കണം. തര്‍ക്കങ്ങളില്‍ നിങ്ങള്‍ക്ക് വിജയസാധ്യതയുണ്ട്. ഭൂമി സംബന്ധമായ കരാറുകളില്‍ ജാഗ്രത പാലിക്കണം. ഡ്രൈവ് ചെയ്യുന്നവര്‍ സൂക്ഷിക്കണം. പരിഹാരം: പെണ്‍കുട്ടികള്‍ക്ക് മധുരം നല്‍കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് തിരിക്ക് പിടിച്ച ജോലിയിലായിരിക്കും ഈ ദിവസം നിങ്ങള്‍. ഇന്നത്തെ ജോലിയുടെ സാമ്പത്തിക നേട്ടം ഭാവിയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. സമ്പാദ്യത്തിന് അനുസരിച്ച് മാത്രം വായ്പകള്‍ എടുക്കുക. ബിസിനസ്സുകാര്‍ക്ക് അനുകൂല സമയം. ഇവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകുന്ന ദിവസം. പരിഹാരം: ഹനുമാനെ ആരാധിക്കുക
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പഴയ ചില ബാധ്യതകള്‍ തീര്‍ക്കുന്നതില്‍ വിജയിക്കും. ആവശ്യമായ സാധനങ്ങള്‍ക്കായി ചെലവാക്കും. എന്നാല്‍ സമ്പാദ്യം അറിഞ്ഞ് ചെലവാക്കണം. നിങ്ങളുടെ ബജറ്റ് തകരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ നിങ്ങളുടെ ആശയങ്ങളെ സ്നേഹിക്കും. പരിഹാരം: മീനൂട്ട് നടത്തുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെയധികം ഊര്‍ജം തോന്നുന്ന ദിവസമായിരിക്കും. പ്രണയബന്ധത്തിലുള്ളവര്ക്ക് സന്തോഷമുണ്ടാകും. ഓഫിസില്‍ സ്ഥാനക്കയറ്റം ലഭ്യമാകുന്നതിനെപ്പറ്റിയും ശമ്പളം വര്‍ധിപ്പിക്കുന്നതിനെപ്പറ്റിയും ചര്‍ച്ച നടക്കും. നിങ്ങളുടെ ആകാംഷ നിയന്ത്രിക്കുക. പരിഹാരം: പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ദാനം ചെയ്യുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വളരെയധികം സന്തോഷം തോന്നുന്ന ദിവസമായിരിക്കും ഇന്ന്. എതിരാളികളുടെ വിമര്‍ശനങ്ങളെ തള്ളിക്കളയുക. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധിക്കുക. വിജയം നിങ്ങളെ തേടിയെത്തും. സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടും. നിങ്ങളോടുള്ള ബഹുമാനം വര്‍ധിക്കും. പരിഹാരം: കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ഓഫീസില്‍ ഉദ്യോഗസ്ഥരുമായി മികച്ച ബന്ധം ഉണ്ടാകും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരം ലഭിക്കും. വ്യവസായികള്‍ക്ക് സാധാരണ ദിവസമായിരിക്കും. പുതിയ കരാറുകള്‍ ഒന്നും പ്രതീക്ഷിക്കേണ്ട. പരിഹാരം: കൃഷ്ണ ക്ഷേത്രത്തില്‍ മയില്‍പ്പീലി ദാനം ചെയ്യുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).