ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് വളരെ ഭാഗ്യം നിറഞ്ഞ ഒരു ദിവസമായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ എല്ലാ ജോലികളും വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും . ഓഫീസിൽ നിങ്ങൾക്ക് മികച്ച ഫലങ്ങൾ പ്രതീക്ഷിക്കാം. നിങ്ങളുടെ ഭാവി ബിസിനസിനും ഈ ദിവസം വലിയ വളർച്ചയുണ്ടാകും. എല്ലാവരുടെയും പിന്തുണയും നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം. ഇതുവരെ തൊഴിൽ ലഭിക്കാത്ത ആളുകളെ ഈ ദിവസം പുതിയ അവസരങ്ങൾ തേടിയെത്തും. നിങ്ങൾ ആ അവസരങ്ങൾ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ദോഷ പരിഹാരം - ശിവന് ജലം സമർപ്പിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ പ്രവർത്തികൾക്കുള്ള ഫലം മികച്ചതായിരിക്കും. ഭരണനിർവഹണ പ്രവർത്തനങ്ങളും നിങ്ങൾക്ക് വേഗത്തിൽ നടപ്പിലാക്കാൻ സാധിക്കും. ബിസിനസിലും വലിയ വിജയം പ്രതീക്ഷിക്കാം. ഉയർന്ന ലാഭസാധ്യതയും ഈ ദിവസം പ്രതീക്ഷിക്കാം. നല്ല അവസരങ്ങളും ഈ രാശിക്കാരെ ഈ ദിവസം തേടിയെത്തും. കൂടാതെ നിങ്ങളുടെ ജോലിയിലുള്ള ശ്രദ്ധ വർദ്ധിക്കും. മനസ്സിന് ശാന്തി കൈവരും. ദോഷ പരിഹാരം - ഭൈരവക്ഷേത്രത്തിൽ നാളികേരം സമർപ്പിക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ബിസിനസ്, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഈ ദിവസം വിജയ സാധ്യതയുണ്ട്. നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ഇന്ന് അർപ്പണബോധമുള്ളവരായിരിക്കുക. ഭാവി ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ന് അശ്രദ്ധ കാണിക്കരുത്. കൂടാതെ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. എങ്കിൽ മാത്രമേ ലാഭ സാധ്യത ഉണ്ടാകൂ. അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. ഓഫീസിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ഇന്ന് പ്രതീക്ഷിക്കാം. ദോഷ പരിഹാരം: സൂര്യന് ജലം സമർപ്പിക്കുക.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ഈ ദിവസം ഗവേഷണ പ്രവർത്തനങ്ങളിൽ കൂടുതൽ താൽപര്യം ജനിക്കും. നിങ്ങളുടെ കുടുംബ ബന്ധങ്ങൾ ദൃഢമാകും. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഇന്ന് വിജയം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും. വ്യവസായ കാര്യങ്ങളിൽ മികച്ച ലാഭ സാധ്യത പ്രതീക്ഷിക്കാം. ദോഷ പരിഹാരം : ശിവലിംഗത്തിൽ ജലം സമർപ്പിക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ബുദ്ധിപരമായ ശ്രമങ്ങൾ കൂടുതൽ മെച്ചപ്പെടും. സാമ്പത്തിക കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി തീരും. നിങ്ങളുടെ സുഹൃത്തുക്കളുമായി ഒരു കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ട്. സുഹൃത്തുക്കളോടൊപ്പം ഒരു വിനോദയാത്രയ്ക്കും അനുയോജ്യമായ ദിവസമാണ്. നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് മികച്ച പദവി നേടിയെടുക്കാനാകും. അതേസമയം ആരെയും പ്രലോഭിപ്പിക്കാൻ ശ്രമിക്കരുത്. അനാവശ്യ ഇടപെടലുകളും ഒഴിവാക്കേണ്ടതുണ്ട്. ദോഷ പരിഹാരം - ഭക്ഷ്യയോഗ്യമായ മഞ്ഞ വസ്തുക്കൾ ദാനം ചെയ്യുക.
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ : നിങ്ങൾക്ക് ലാഭത്തിനുള്ള അവസരങ്ങൾ ഈ ദിവസം വന്നുചേരും. പ്രധാനപ്പെട്ട ചില വിഷയങ്ങളിൽ കൂടുതൽ താൽപര്യം കാണിക്കും. അധ്യാപനത്തിൽ നിങ്ങളുടെ പഠനം മികച്ചതായിരിക്കും. ഭാവിയിലേക്കുള്ള നിങ്ങളുടെ ബിസിനസ് ഈ ദിവസം സാധാരണ നിലയിൽ ആയിരിക്കും മുന്നോട്ടു പോകുക. ജോലി ചെയ്യുന്ന ആളുകൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ഈ ദിവസം സാധിക്കും. പോസിറ്റീവ് ചിന്തയോടെ നിങ്ങൾ പ്രവർത്തിക്കും. എല്ലാ കാര്യങ്ങളിലും നിങ്ങൾ സജീവമായി പ്രവർത്തിക്കും. ദോഷ പരിഹാരം - കൃഷ്ണ ക്ഷേത്രത്തിൽ ഓടക്കുഴൽ സമർപ്പിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: സാമൂഹിക പ്രവർത്തനങ്ങളിൽ നിങ്ങൾ ഈ ദിവസം കൂടുതൽ താൽപര്യം പ്രകടിപ്പിക്കും. വാണിജ്യ വിഷയങ്ങൾക്കും ഊന്നൽ നൽകും. സഹകരണ സംഘങ്ങളിലും നേട്ടം പ്രതീക്ഷിക്കാം. പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. മുതിർന്നവരോടുള്ള ബഹുമാനം നിലനിർത്തും. നിങ്ങൾക്ക് ഈ ദിവസം ഒരു നല്ല വാർത്ത പ്രതീക്ഷിക്കാം. കൂടാതെ തൊഴിൽപരമായ കഴിവ് വർദ്ധിക്കും. ദോഷ പരിഹാരം - ഹനുമാൻ മന്ത്രം ചൊല്ലുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: രക്തബന്ധങ്ങൾ ദൃഢമാകാനുള്ള സാധ്യത ഈ ദിവസം നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും വന്നുചേരും. ആചാരങ്ങൾ പാലിക്കും. കെട്ടിടം, വാഹനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കപ്പെടും. അമിതമായ ഉത്സാഹവും അഭിനിവേശവും ഈ ദിവസം നിങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. അതേസമയം നിങ്ങൾക്ക് ഐക്യം നിലനിർത്താൻ സാധിക്കും. നിങ്ങളുടെ പെരുമാറ്റത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ദോഷ പരിഹാരം: ശിവനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഒരു പുതിയ തുടക്കം നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം. നിങ്ങളുടെ ശ്രമങ്ങളെല്ലാം ഇന്ന് വിജയിക്കും. മനശാന്തി ലഭിക്കും. കാര്യങ്ങളെക്കുറിച്ച് കൂടുതൽ അവബോധം കൈവരും. നിങ്ങളുടെ അലസത മാറും. വ്യക്തിപരമായ കാര്യങ്ങൾ എല്ലാം ഇന്ന് മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസും മികച്ച രീതിയിൽ മുന്നോട്ടു പോകും. ദോഷ പരിഹാരം: മുതിർന്നവരുടെ അനുഗ്രഹം വാങ്ങി വീട്ടിൽ നിന്ന് മാറി നിൽക്കുക.
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ശുഭകാര്യങ്ങളിൽ പങ്കാളി ആകാനുള്ള അവസരം നിങ്ങൾക്ക് ഈ ദിവസം വന്നുചേരും. നിങ്ങളുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള സമ്പർക്കവും ആശയവിനിമയവും വർദ്ധിപ്പിക്കാൻ ശ്രമിക്കും. രക്തബന്ധങ്ങൾ ശക്തമായി നിലനിൽക്കും. നല്ല വാർത്തകൾ ഈ ദിവസം നിങ്ങൾക്ക് പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിലും മികച്ച ഫലങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ മഹത്വം ഈ ദിവസം വർദ്ധിക്കും. ദോഷ പരിഹാരം - നമഃ ശിവായ 108 തവണ ജപിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ വിജയസാധ്യത വളരെ ഉയർന്നതാണ്. ഭാവി ബിസിനസ് പ്രവർത്തനങ്ങളിൽ നിങ്ങൾ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങളുടെ മത്സരബുദ്ധി വർദ്ധിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നിങ്ങൾക്ക് സാധിക്കും. ബിസിനസ്സിൽ വേഗത കൈവരും. അടിയന്തിര ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമം തുടരും. ദോഷ പരിഹാരം: രാമരക്ഷ സ്തോത്രം ചൊല്ലുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ : നിങ്ങളുടെ ജോലിയുള്ള വേഗത ഈ ദിവസം കുറവായിരിക്കും. എന്നാൽ ബന്ധങ്ങൾ മികച്ച രീതിയിൽ നിലനിർത്താൻ നിങ്ങൾ ശ്രമിക്കും. ത്യാഗത്തിന്റെയും സഹകരണത്തിന്റെയും മനോഭാവം നിങ്ങളിൽ ഉണ്ടാകും. എല്ലാവരെയും ബഹുമാനിക്കും. ചെലവുകൾക്ക് അനുസൃതമായി മുന്നോട്ടു പോകാൻ നിങ്ങൾക്ക് സാധിക്കും. വിദേശ ജോലികളിൽ വേഗത കൈവരും. ദോഷ പരിഹാരം: ഹനുമാൻ സ്വാമിക്ക് നെയ് വിളക്ക് കത്തിക്കുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).