ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് ഊർജ്ജവും ശക്തിയും വർധിക്കും. പ്രണയബന്ധത്തിൽ നിങ്ങൾ വളരെ ആവേശഭരിതരായി കാണപ്പെടും. നിങ്ങളുടെ പ്രമോഷനോ ശമ്പളമോ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഓഫീസിൽ ചർച്ച നടക്കാനിടയുണ്ട്. ദോഷ പരിഹാരം: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മയിൽപ്പീലി സമർപ്പിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾ വളരെ സന്തോഷവാനായിരിക്കും. എതിരാളികളുടെ വിമർശനം തത്കാലം ശ്രദ്ധിക്കരുത്. നിങ്ങളുടെ ജോലി തടസ്സമില്ലാതെ തുടരുക. വിജയം തീർച്ചയായും ഒരു ദിവസം നിങ്ങളെ തേടി വരും. നിങ്ങളുടെ സാമൂഹ്യമായ ചുറ്റുപാടുകളുമായി ആശയവിനിമയം വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. ദോഷ പരിഹാരം : ഭക്ഷണത്തിൽ കുരുമുളക് ഉപയോഗിക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ഓഫീസിൽ നിന്ന് ചില പുതിയ അധികാരങ്ങളും അവകാശങ്ങളും നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങളിന്ന് ക്രിയേറ്റീവ് ജോലികളിൽ പെട്ട് തിരക്കിലായിരിക്കും. ബിസിനസുകാർക്ക് ഇന്നത്തെ ദിവസം സാധാരണ നിലയിലായിരിക്കും. തൊഴിൽരഹിതർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ദോഷ പരിഹാരം : രാമരക്ഷ സ്തോത്രം ചൊല്ലുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഓഫീസിൽ മറ്റ് ഉദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനിർത്താനാകും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. വ്യവസായ രംഗത്തുള്ളവർക്ക് സാധാരണ ദിവസമായിരിക്കും, പുതിയ ഇടപാടുകൾ പ്രതീക്ഷിക്കേണ്ടതില്ല. ദോഷ പരിഹാരം : പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾ പൂർണ്ണമായി ഓഫീസ് ജോലികളിൽ മുഴുകും. ഇന്ന് ചെയ്യുന്ന ജോലിക്ക് ഭാവിയിൽ സാമ്പത്തികമായ ഗുണം ലഭിക്കും. കടം വാങ്ങുന്നത് സമ്പാദ്യം അനുസരിച്ചായിരിക്കണം. ബിസിനസുകാർക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. ഗുണകരമായ ചില ഇടപാടുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ദോഷ പരിഹാരം : മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പഴയ ബാധ്യതകൾ തിരിച്ചടക്കാൻ സാധിക്കും. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ നിങ്ങൾ തന്നെ പുറത്ത് പോകേണ്ടി വരും, ആ സമയത്ത് ശ്രദ്ധിച്ച് ചെലവഴിക്കുക. ബജറ്റ് തകിടം മറിയാനിടയുണ്ട്. ആളുകൾക്ക് നിങ്ങളുടെ ആശയങ്ങൾ ഇഷ്ടപെട്ടേക്കാം. ദോഷ പരിഹാരം : ഹനുമാനെ ആരാധിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ജോലിസ്ഥലത്ത് പൊതുവെ ജോലിഭാരം കുറച്ച് കൂടുതലായിരിക്കും. ഒരുപാട് ഉത്തരവാദിത്തങ്ങൾ നിങ്ങളുടെ മേൽ വരാനിടയുണ്ട്. വ്യാപാരികൾക്ക് ദീർഘകാലമായി മുടങ്ങി കിടക്കുന്ന ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. ബിസിനസിൽ റിസ്ക് എടുക്കുന്നത് ഇന്ന് ഒഴിവാക്കുക. നിക്ഷേപിക്കുന്നതിന് മുമ്പ് ആവശ്യമായ രേഖകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. ദോഷ പരിഹാരം : പെൺകുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് വളരെ സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ബിസിനസ്സ് സംബന്ധമായ കാര്യത്തിൽ ആരുടെയെങ്കിലും ഉപദേശം സ്വീകരിക്കേണ്ടി വന്നേക്കാം. ഓരോ പുതിയ ജോലിയുടെയും നിയമപരമായ വശങ്ങൾ പരിഗണിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. തർക്കത്തിൽ വിജയം നിങ്ങളുടേതായിരിക്കും. ഭൂമി ഇടപാടുകളിൽ ജാഗ്രത പാലിക്കുക, വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക.കഠിനാധ്വാനം നിങ്ങള്‍ക്ക് വിജയം നേടിത്തരും. സമയം അനുകൂലമാണ്, അത് ശരിയായി ഉപയോഗിക്കുക. ദോഷ പരിഹാരം : പശുവിന് പച്ച പുല്ല് കൊടുക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ : ജോലിസ്ഥലത്ത് സ്വയം തെളിയിക്കാൻ നിങ്ങൾക്ക് ഇന്ന് ധാരാളം അവസരങ്ങൾ കിട്ടിയേക്കും, ആ അവസരങ്ങൾ തിരിച്ചറിയുകയും അതിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. ഏതെങ്കിലും അജ്ഞാത വ്യക്തിയുമായി ഇടപാട് നടത്തുന്നതിന് മുമ്പ് വ്യാപാരികൾ സമഗ്രമായ അന്വേഷണം നടത്തുന്നത് ഉചിതമാണ്.ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ജീവനക്കാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദോഷ പരിഹാരം : ഉറുമ്പുകൾക്ക് ഭക്ഷണം കൊടുക്കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ വികാരങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതാണ് ഇന്ന് നിങ്ങൾക്ക് നല്ലത്. ഓഫീസിൽ പോലും ടീം വർക്കിലൂടെ മാത്രമേ നിങ്ങൾക്ക് ഏത് പ്രയാസകരമായ പ്രശ്നവും പരിഹരിക്കാൻ കഴിയൂ . വ്യവസായികൾക്ക് പ്രയാസകരമായ സമയമായിരിക്കും. പണത്തിന്റെ ലഭ്യതയ്ക്ക് തടസ്സങ്ങൾ ഉണ്ടാകാനിടയുണ്ട്. ഭാവി പദ്ധതികൾ ഇപ്പോൾ തന്നെ തയ്യാറാക്കുക. ദോഷ പരിഹാരം : വൈകുന്നേരം ബോധിമരത്തിന്റെ ചുവട്ടിൽ വിളക്ക് കൊളുത്തുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഓഫീസിൽ എതിരാളികളെ പരാജയപ്പെടുത്തും.കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഉദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടും. വാഹനമോ ഭൂമിയോ വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങാൻ പദ്ധതി തയ്യാറാക്കാവുന്നതാണ്. ഇന്ന് നിക്ഷേപം നടത്തുന്നത് പൊതുവിൽ നല്ലതാണ്. ദോഷ പരിഹാരം: ഹനുമാൻ ക്ഷേത്രത്തിൽ കൊടി സമർപ്പിക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക രംഗത്ത് ജാഗ്രത ആവശ്യമുള്ള സമയമാണ്. ആരുമായും പണമിടപാടുകൾ നടത്തുന്നത് ഒഴിവാക്കുക. നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ് നടക്കാനിടയുണ്ട്. ഓഫീസിലെ ഏത് പ്രയാസകരമായ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക.അമിത ജോലിഭാരം മൂലം സമ്മര്‍ദത്തിലാകാന്‍ സാധ്യതയുണ്ട്. ദോഷ പരിഹാരം : സൂര്യന് ജലം സമർപ്പിക്കുക.