ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ രംഗത്ത് പൂര്‍ണ സഹകരണം ലഭിക്കും. നിങ്ങളുടെ ആധിപത്യം നിലനില്ക്കും. മാര്‍ക്കറ്റിംഗ്, മീഡിയ എന്നിവയുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് വിട്ടു നില്ക്കുക. ഈ സമയത്ത് ലാഭകരമായ മറ്റ് സാധ്യതകള്‍ നിങ്ങളെ തേടിയെത്തിയേക്കാം. അതിനായി കാത്തിരിക്കുക. നിങ്ങൾക്ക് ലഭിക്കുന്ന അത്തരം നല്ല സാഹചര്യങ്ങളെ ശരിയായ രീതിയില്‍ ഉപയോഗിക്കുക. ദോഷ പരിഹാരം: ഹനുമാന് സ്വാമിക്ക് സിന്ദൂരം സമര്‍പ്പിക്കുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു അന്വേഷണത്തിനുള്ള സാധ്യത ഉള്ളതിനാല്‍ ബിസിനസ്സ് പേപ്പറുകളിലും ഫയലുകളിലും അശ്രദ്ധ കാണിക്കരുത്. തെറ്റുകൾ പറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ ജോലിയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതുണ്ട്. ഓഫീസില്‍ പുതിയ പ്രോജക്ടില്‍ പ്രവര്‍ത്തിക്കേണ്ടി വന്നേക്കാം. അതിനായി കഠിനാധ്വാനം ചെയ്യുക. ദോഷ പരിഹാരം; സരസ്വതി ദേവിയെ പ്രാർത്ഥിക്കുക
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ചില ബുദ്ധിമുട്ടുകളും സങ്കീര്‍ണതകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ജോലി സംബന്ധമായി എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരാളുടെ ഉപദേശം സ്വീകരിക്കുന്നതാണ് നല്ലത്. ഈ സമയത്ത് സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. ജോലിക്കാര്‍ക്ക് അധിക ജോലി ഭാരം ഉണ്ടായേക്കാം. ദോഷ പരിഹാരം: പ്രാണായാമം പരിശീലിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സംബന്ധമായ പൊതുവായ ഇടപാടുകളും ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു വലിയ ഓര്‍ഡര്‍ ലഭിക്കാനിടയുണ്ട്. പങ്കാളിത്ത ബിസിനസ്സില്‍ നിങ്ങള്‍ തന്നെ സ്വയം പല തീരുമാനങ്ങളും എടുക്കേണ്ടി വരും. ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ അവിടെയുള്ള സീനിയേഴ്സുമായി ഇന്ന് ഇടപെടലുകൾ നടത്തരുത്. ഇത്തരം ഇടപാടുകൾക്ക് അനുകൂലമായ ദിനമല്ല ഇന്ന്.ദോഷ പരിഹാരം: ശിവ ചാലിസ ചൊല്ലുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ജോലിയോ ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക യാത്രയോ ഉണ്ടെങ്കില്‍ ഇന്ന് തന്നെ നടത്താൻ മാറ്റിവയ്ക്കുക. മെഷിനറി, മോട്ടോര്‍ ഭാഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ മികച്ച ഓര്‍ഡറുകള്‍ കിട്ടാന്‍ ഇടയുണ്ട്. ഇന്നത്തെ ദിവസംആര്ക്കെങ്കിലും പണം കടം കൊടുക്കുന്നത് നിങ്ങള്‍ക്ക് തന്നെ വിനയായി തീര്‍ന്നേക്കാം. അതിനാല്‍ ജാഗ്രത പുലര്‍ത്തുക. ദോഷ പരിഹാരം ; സൂര്യദേവന് ജലം സമര്‍പ്പിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇന്ന് നിങ്ങളുടെ സാധാരണ രീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും. കുടുംബ ജീവിതത്തിലെ പിരിമുറുക്കം ജോലി സ്ഥലത്തെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ അനുവദിക്കരുത്. മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ജോലികളില്‍ പ്രത്യേക ശ്രദ്ധ നല്‍കുക. ദോഷ പരിഹാരം ; ഗണപതിയെ പ്രാർത്ഥിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ജോലിയുടെ ഗുണനിലവാരത്തില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാവണം. നികുതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൂര്‍ണ്ണമായി സൂക്ഷിക്കുക. കാരണം അതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ദോഷ പരിഹാരം:ഹനുമാന് ചാലിസ ചൊല്ലുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ കുറച്ച് കാലമായി ബിസിനസ്സില്‍ വളരെയധികം കഠിനാധ്വാനം ചെയ്യുകയായിരുന്നിരിക്കാം. ഇന്ന് ആ അധ്വാനത്തിന് നല്ല ഫലങ്ങള്‍ ലഭിക്കും. മുതിര്‍ന്ന കുടുംബാംഗങ്ങളുടെ സഹകരണവും ഉപദേശവും നിങ്ങളുടെ ജോലിയില്‍ നിങ്ങളെ സഹായിക്കും. എന്നാല്‍ പുതിയ പദ്ധതികളൊന്നും ആസൂത്രണം ചെയ്യാന്‍ ഇപ്പോള്‍ പറ്റിയ സമയമല്ല. നിലവിലെ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ദോഷ പരിഹാരം: ഹനുമാന് ചാലിസ ചൊല്ലുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ബിസിനസില്‍ അശ്രദ്ധ കാണിക്കരുത്. നഷ്ടം സംഭവിക്കാന്‍ ഇടയുള്ള സാഹചര്യമാണ്. കൂട്ടുകച്ചവടത്തില്‍ സുതാര്യത നിലനിര്‍ത്തുക. തെറ്റിദ്ധാരണകള്‍ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയേക്കും. നിങ്ങളുടെ ബിസിനസ്സിനായി കൂടുതല്‍ പണം ചെലവഴിക്കരുത്. ഇപ്പോള്‍ സാഹചര്യങ്ങള്‍ അത്ര കണ്ട് അനുകൂലമല്ല. ദോഷ പരിഹാരം: പശുവിന് കാലിത്തീറ്റ കൊടുക്കുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് രംഗത്ത് മറ്റുള്ളവരെ പിന്തുടരുന്നതിന് പകരം നിങ്ങളുടെ കഴിവില്‍ വിശ്വസിക്കുക. ഇല്ലെങ്കില്‍ മറ്റൊരാള്‍ ആ രംഗത്ത് ചെയ്ത തെറ്റ് നിങ്ങളും ആവര്‍ത്തിച്ചേക്കാം. ഫയലുകളും രേഖകളും ഓഫീസില്‍ സുരക്ഷിതമായി സൂക്ഷിക്കുക. ദോഷ പരിഹാരം; ഉറുമ്പിന് ഭക്ഷണം കൊടുക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വസ്തുവകകളുമായോ ഏതെങ്കിലും പ്രത്യേക ജോലിയുമായോ ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ഇന്നത്തെ ദിവസംവഞ്ചനയ്ക്ക് സാധ്യതയുണ്ട്. കിട്ടിക്കൊണ്ടിരുന്ന ഓര്‍ഡറുകള്‍ നിലയ്ക്കാന്‍ ഇടയുണ്ട്, ഇത് നഷ്ടത്തിന് കാരണമാകും. അതിനാൽഅനുഭവ സമ്പത്തുള്ള ഒരാളുടെ ഉപദേശമനുസരിച്ച് തീരുമാനം എടുക്കുന്നതാണ് നല്ലത്. ദോഷ പരിഹാരം: തടസങ്ങൾ നീങ്ങാൻഗണപതിയെ പ്രാർത്ഥിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പൊതു ഇടപാടുകള്‍, മാധ്യമങ്ങള്‍, വിപണനം മുതലായവയുമായി ബന്ധപ്പെട്ട ബിസിനസുകള്‍ ലാഭകരമായ നിലയിലായിരിക്കും. ജോലി ഭാരം കൂടുതലായേക്കാം. അതിന്റെ ഭാഗമായിവീട്ടിലിരുന്ന് കൂടി ഓഫീസ് ജോലികള്‍ ചെയ്യേണ്ടി വരും. ഇത് വ്യക്തിപരമായ കാര്യങ്ങൾ മാറ്റി വയ്ക്കാന്‍ കാരണമാകും. ദോഷ പരിഹാരം: പതിവായി യോഗ പരിശീലിക്കുക.
തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).