ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: ജോലിയിലെ തടസങ്ങൾ മാറും. നിങ്ങളുടെ ധൈര്യം വർദ്ധിക്കും.
പൊതു രംഗത്ത് സജീവമായി പ്രവർത്തിക്കും. പല മേഖലകളിലും നിങ്ങൾ സ്വാധീനം ചെലുത്തും. പുതിയ വരുമാന സ്രോതസുകൾ കണ്ടെത്താനാകും. സ്ഥാനമാനങ്ങളും അവസരങ്ങളും വർദ്ധിക്കും. ജോലികളെല്ലാം വേഗതത്തിൽ പൂർത്തിയാക്കും. ഒരു കാര്യത്തിലും തിടുക്കം കാണിക്കരുത്. ഒരു യാത്ര പോകാൻ അനുകൂലമായ സമയം
പരിഹാരം: ദുർഗാ ചാലിസ ചൊല്ലുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: മുതിർന്നവരിൽ നിന്ന് പ്രധാനപ്പെട്ട ചില നിർദേശങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് എല്ലാവരുടെയും സഹകരണം ഉണ്ടാകും. നിങ്ങളുടെ പദ്ധതികളുമായി മുന്നോട്ടുപോകും. ബിസിനസിലെ തടസങ്ങൾ നീങ്ങും. ബിസിനസിൽ എതിരാളികൾ കുറയും. ആകർഷകമായ ചില ബിസിനസ് ഓഫറുകൾ ലഭിക്കും. ഓഫീസിൽ മേലധികാരികളുമായി നടത്തുന്ന ചർച്ചകൾ നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും.
പരിഹാരം: ഗണേശ മന്ത്രം 108 തവണ ജപിക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങൾ മുൻപ് പ്ലാൻ ചെയ്ത ചില പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാനാകും. പ്രൊഫഷണൽ രംഗത്ത് പുരോഗതിയുടെ പാതയിൽ മുന്നേറും. ജോലിസ്ഥലത്തും കുടുംബത്തിലും എല്ലാവരുടെയും പിന്തുണ ലഭിക്കും. കുടുംബ ബന്ധങ്ങൾ ദൃഢമാകും. വാണിജ്യ പ്രവർത്തനങ്ങൾ വേഗത്തിലാകും. കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കുക.
പരിഹാരം: ശിവന് പഴങ്ങൾ സമർപ്പിക്കുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: തൊഴിൽ രംഗത്തും ബിസിനസ് രംഗത്തും അനാവശ്യമായ കാര്യങ്ങൾ അവഗണിക്കുക. ഓഫീസിൽ ചില എതിരാളികൾ ഉണ്ടായേക്കാം. കരിയർ രംഗത്ത് വിജയം നേടണമെങ്കിൽ നിങ്ങൾ കൂടുതൽ കഠിനാദ്ധ്വാനം ചെയ്യണം. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ജാഗ്രത പുലർത്തുക. ബജറ്റ് അനുസരിച്ച് പണം ചെലവഴിക്കാൻ ശ്രദ്ധിക്കുക. വഞ്ചനക്ക് ഇരകളാകാതിരിക്കാൻ സൂക്ഷിക്കണം.
പരിഹാരം: കറുത്ത നിറമുള്ള നായയ്ക്ക് തീറ്റ കൊടുക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: തീരുമാനങ്ങൾ എടുക്കുന്നതിൽ ജാഗ്രത പുലർത്തുക. സാമ്പത്തികം മെച്ചപ്പെടും. പുതിയ ജോലി നിങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതായിരിക്കും. നിങ്ങൾ പ്ലാൻ ചെയ്തതു പ്രകാരം ജീവിതത്തിലെ എല്ലാ കാര്യങ്ങളും മുന്നോട്ടുപോകും. തൊഴിൽ രംഗത്തും ബിസിനസ് രംഗത്തും നിങ്ങൾ ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും. കരിയർ രംഗത്ത് ഉയർച്ച ഉണ്ടാകും.
ജോലിസ്ഥലത്ത് വിവേകത്തോടെ പ്രവർത്തിക്കുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക.
പരിഹാരം: ഗണേശ മന്ത്രം 108 തവണ ജപിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായുള്ള ബന്ധം വർദ്ധിക്കും. കരിയറിലും ബിസിനസിലും വളർച്ച ഉണ്ടാകും. വീട്ടിലെ മുതിർന്നവരുമായി പ്രധാനപ്പെട്ട ഒരു ചർച്ച നടത്തും. സമ്പത്ത് വർദ്ധിക്കും. വാണിജ്യപരമായ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. നിങ്ങൾക്കു ലഭിക്കുന്ന അവസരങ്ങളെല്ലാം പരമാവധി പ്രയോജനപ്പെടുത്തുക. കുടുംബകാര്യങ്ങളെല്ലാം നന്നായി മുന്നോട്ട് കൊണ്ടുപോകാനാകും. തൊഴിൽരംഗത്ത് പുരോഗതി ഉണ്ടാകും.
പരിഹാരം: ആൽമരത്തിന്റെ ചുവട്ടിൽ നെയ് വിളക്ക് കത്തിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ നിന്നും നിങ്ങൾ പ്രതീക്ഷിച്ചതു പോലുള്ള ലാഭം ലഭിക്കും. നിങ്ങൾ പ്ലാൻ ചെയ്തതു പ്രകാരം ബിസിനസ് മുന്നോട്ട് പോകും. ജോലിസ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കും. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടും. എല്ലാവരുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്യും. ബിസിനസിൽ പുതിയ
ആശയങ്ങൾ നടപ്പിലാക്കാൻ മുൻകൈയെടുക്കും. ചില യാത്രകൾ പോയേക്കാം. പുതിയ എല്ലാ പരിശ്രമങ്ങളിലും വിജയിക്കും. മറ്റുള്ളവർക്ക് നിങ്ങളിലുള്ള വിശ്വാസം വർദ്ധിക്കും. വാണിജ്യപരമായ കാര്യങ്ങൾ വേഗത്തിലാകും.
പരിഹാരം: ഹനുമാൻ ചാലിസ ഏഴു തവണ ചൊല്ലുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ശാഠ്യം, അഹങ്കാരം, എന്നീ വികാരങ്ങൾ ഉപേക്ഷിക്കാൻ പരിശ്രമിക്കുക. ബജറ്റ് ശ്രദ്ധിച്ച് ആസൂത്രണം ചെയ്യുക. ബിസിനസിൽ നിന്നും ലാഭം വർദ്ധിക്കും. നിങ്ങൾക്കു ചുറ്റുമുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക. വ്യക്തിപരമായ നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകും.
പരിഹാരം: കൂട്ടിലടച്ച പക്ഷികളെ മോചിപ്പിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. തൊഴിൽ രംഗത്തും ബിസിനസ് രംഗത്തും അവസരങ്ങൾ വർദ്ധിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ജീവിതത്തിൽ ചിട്ടയോടു കൂടി കാര്യങ്ങൾ ചെയ്യുക. വാണിജ്യപരമായ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. പരിഹാരം: ഭൈരവക്ഷേത്രത്തിൽ മധുരപലഹാരങ്ങൾ സമർപ്പിക്കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ ലാഭം ഉണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. വരുമാനം അനുസരിച്ച് പണം ചെലവാക്കുക. കരിയറിലും ബിസിനസിലും വളർച്ച ഉണ്ടാകും. ബിസിനസിൽ പരിചയസമ്പന്നരുടെ ഉപദേശം സ്വീകരിക്കുക. നിക്ഷേപങ്ങൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക. പരിഹാരം: ഹനുമാൻ ക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെല്ലാം ചിട്ടയായി മുന്നോട്ടു നീക്കാനാകും. പുതിയ ബിസിനസ് കരാറുകളിലൂടെ സാമ്പത്തിക പുരോഗതി ഉണ്ടാകും. വിലപിടിപ്പുള്ള ചില സാധനങ്ങൾ വാങ്ങാനാകും. പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക. വിജയത്തിലേക്കുള്ള വഴി തുറക്കും. ഭൂമി, നിർമാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇടപാടുകൾ സുഗമമായി നടക്കും. പരിഹാരം: രാമരക്ഷാ സ്തോത്രം ചൊല്ലുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിൽ ജോലി ചെയ്യുമ്പോൾ ക്ഷമയും ജാഗ്രതയും പുലർത്തുക. മറ്റുള്ളവരുടെ ജോലിയിൽ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുക. ജോലിയിൽ അശ്രദ്ധ കാണിക്കരുത്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക. മുതിർന്നവരുടെ ഉപദേശം കേൾക്കുക. പരിഹാരം: ഓം നമഃ ശിവായ 108 തവണ ജപിക്കുക.
തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍)