ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: കരിയറിലും ബിസിനസിലും വളർച്ച ഉണ്ടാകും. വാണിജ്യ പ്രവർത്തനങ്ങളിൽ വേഗത ഉണ്ടാകും. പുതിയ ജോലിയുമായി പൊരുത്തപ്പെടും. വ്യക്തിപരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സഹപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കും.
പരിഹാരം: ശിവന് വെള്ളം സമർപ്പിക്കുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ധൈര്യം ബിസിനസിന്റെ വളർച്ചക്ക് ഗുണം ചെയ്യും. സാമ്പത്തിക വാണിജ്യ മേഖലയിൽ പല കാര്യങ്ങളും ചെയ്യാനുള്ള ചിന്ത ഉണ്ടാകും. അതിന്റെ ഫലങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതായിരിക്കും. ആകർഷകമായ ഓഫറുകൾ ലഭിക്കും.
പരിഹാരം: സരസ്വതീ ദേവിക്ക് വെളുത്ത പുഷ്പങ്ങളുടെ മാല സമർപ്പിക്കുക
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: കുടുംബ ജീവിതത്തിൽ ക്ഷമയോടെയും വിശ്വാസത്തോടെയും മുന്നോട്ട് പോകും. ജോലിയിൽ അത്യാഗ്രഹവും പ്രലോഭനവും ഉണ്ടാകരുത്. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വർധിപ്പിക്കും. തൊഴിൽ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അപകടകരമായ ജോലി ഒഴിവാക്കും.
പരിഹാരം: ചുവന്ന പശുവിന് ശർക്കര തീറ്റുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ലക്ഷ്യം നേടുന്നതിൽ നിങ്ങൾ വിജയിക്കും. സമ്പത്തിൽ വർദ്ധനവുണ്ടാകും. തൊഴിൽ രംഗത്തും ബിസിനസ്സിസിലും നേട്ടങ്ങൾ വർദ്ധിക്കും. ബിസിനസിൽ ആഗ്രഹിച്ച ഫലം ലഭിക്കും. ബിസിനസ് മെച്ചപ്പെടുത്താൻ കഴിയും.
പരിഹാരം: വൈകുന്നേരങ്ങളിൽ ആൽ മരത്തിന്റെ ചുവട്ടിൽ വിളക്ക് കത്തിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിൽ വിവേകത്തോടെയും വിനയത്തോടെയും ജോലി ചെയ്യും. തൊഴിലും ബിസിനസും സാധാരണ നിലയിൽ മുന്നോട്ടു പോകും. ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഗവേഷണ പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കും.
പരിഹാരം: കറുത്ത നായയ്ക്ക് മധുരമുള്ള എന്തെങ്കിലും നൽകുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കർമപദ്ധതികൾ മുന്നോട്ടു കൊണ്ടുപോകും. സമയം മാനേജ് ചെയ്യുന്നതിൽ ഊന്നൽ നൽകും. പണത്തോട് അത്യാഗ്രഹം പാടില്ല. ജോലി കാര്യങ്ങളിൽ ക്ഷമ കാണിക്കും. അമിത ഉത്സാഹം കാണിക്കരുത്.
പരിഹാരം: പാവപ്പെട്ട ഒരാൾക്ക് വെളുത്ത വസ്തുക്കൾ ദാനം ചെയ്യുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിലെ ലക്ഷ്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. തൊഴിൽ അവസരങ്ങൾ വർദ്ധിക്കും. മത്സര ബോധം വർദ്ധിക്കും.
പരിഹാരം: ദുർഗാ ക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിക്കുക.
തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍)