ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ജോലി സ്ഥലത്ത് വളരെയധികം സ്വാധീനം ചെലുത്താൻ നിങ്ങൾക്ക് സാധിക്കും. തൊഴിൽരംഗത്ത് ക്ഷമ കാണിക്കണം. നിങ്ങളുടെ ബന്ധങ്ങൾ ഈ ദിവസം പ്രയോജനപ്പെടുത്തുക. ലാഭശതമാനം വർദ്ധിക്കും. പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുക.മുതിർന്നവരുടെയും പരിചയ സമ്പന്നരുടെയും ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. പരിഹാരം: ഹനുമാൻ സ്വാമിയ്ക്ക് നാളികേരം സമർപ്പിക്കുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ബിസിനസ് രംഗത്തുള്ളവർക്ക് മികച്ച ദിനം. ബിസിനസിൽ അവസരങ്ങളുണ്ടാകും. പേപ്പർ വർക്കുകൾ പുരോഗമിക്കും. കഴിവിന് അനുസരിച്ച് മാത്രമേ റിസ്ക് എടുക്കാവൂ. നഷ്ട സാധ്യത കാണുന്നില്ല. തൊഴിൽസ്ഥലത്തെ സ്ഥിതി നിങ്ങൾക്ക് അനുകൂലമായിരിക്കും. പരിഹാരം: സൂര്യന് ജലം സമർപ്പിക്കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ജോലിയിൽ അപ്രതീക്ഷിതമായി ചിലത് സംഭവിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഉത്തരവാദിത്തപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തും. പുതിയ ചില ആളുകളുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണം. സ്മാർട്ട് വർക്കിംഗ് തെരഞ്ഞെടുക്കുന്നത് നല്ലതാണ്. പരിഹാരം: ഗണപതിയ്ക്ക് കറുക സമർപ്പിക്കുക.
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ബിസിനസ്സിലും വാണിജ്യപരമായ കാര്യങ്ങളിലും വേഗത്തിൽ പ്രവർത്തിക്കും. നിങ്ങളുടെ കഴിവിനെക്കാൾ വലിയ രീതിയിൽ പ്രവർത്തിക്കാനുള്ള ശ്രമമുണ്ടാകും. പക്ഷേ ജാഗ്രത പാലിക്കണം. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് ബഹുമാനം ലഭിക്കും. സാമ്പത്തിക വളർച്ചയ്ക്കുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണം.
പരിഹാരം: നായയ്ക്ക് എണ്ണ പുരട്ടിയ റൊട്ടി കൊടുക്കുക.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ഓഫീസിലെ സഹപ്രവർത്തകരിൽ നിങ്ങൾക്ക് വിശ്വാസമുണ്ടാകും. ഉത്തരവാദിത്തപ്പെട്ടവരുമായും മുതിർന്നവരുമായും ചേർന്ന് പ്രവർത്തിക്കുക. ഒരു കാര്യങ്ങളിലും പ്രലോഭിപ്പിക്കപ്പെടില്ല. ക്ഷമയോടെയും വിശ്വാസത്തോടെയും മുന്നോട്ട് പോകുക. സേവന മേഖലയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
പരിഹാരം: സരസ്വതി ദേവിയെ ആരാധിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിനുവേണ്ടി ധാരാളം സമയം ചെലവഴിക്കും. വൈകാരികമായി നിങ്ങളുടെ പദ്ധതികൾ മറ്റുള്ളവരുമായി പങ്ക് വെയ്ക്കാതിരിക്കുക. ഒരു പരമ്പരാഗത ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചേക്കാം.
പരിഹാരം: വെളുത്ത വസ്തുക്കൾ ദാനം ചെയ്യുക.
സ്കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് നല്ലരീതിയിൽ മുന്നോട്ട് പോകാൻ സാധിക്കും. ബിസിനസ് മെച്ചപ്പെടും. വാണിജ്യപരമായ നിങ്ങളുടെ ശ്രമങ്ങൾ അനുകൂലമാകും. നിങ്ങളെ തേടി നല്ല വാർത്തകൾ എത്തും. മെച്ചപ്പെട്ട സൗകര്യങ്ങൾ നിങ്ങൾക്ക് ലഭിക്കും. ക്രിയേറ്റീവ് ആയ കാര്യങ്ങൾക്ക് സമയം നൽകും.
പരിഹാരം: പാവപ്പെട്ടവർക്ക് ചുവന്ന പഴം ദാനം ചെയ്യുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ബിസിനസ്സുമായി മുന്നോട്ട് പോകും. സാമ്പത്തിക പുരോഗതിയിൽ അദ്ഭുതപ്പെടും. മത്സരബുദ്ധിയോടെ പ്രവർത്തിക്കും. പ്രൊഫഷണലുകൾക്ക് വിജയമുണ്ടാകും. ബിസിനസ്സ് കാര്യങ്ങൾക്കായി പ്രവർത്തിക്കും. സാമ്പത്തിക നിക്ഷേപം വർധിക്കും. പരിഹാരം: പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ബിസിനസുമായി മുന്നോട്ട് പോകാവുന്നതാണ്. പോളിസി നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോകുക. ആധുനിക രീതിയിലുള്ള ശ്രമങ്ങൾ നിങ്ങളെ പിന്തുണയ്ക്കും. ലാഭമുണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ക്ഷമയോടെ പ്രവർത്തിക്കണം. ദേഷ്യത്തോടെ തീരുമാനങ്ങൾ എടുക്കരുത്. പരിഹാരം: ശിവന് ജലം സമർപ്പിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: പോളിസി നിയമങ്ങളെപ്പറ്റി കൃത്യമായ അറിവ് നിലനിർത്തുക. വാണിജ്യ കാര്യങ്ങളിൽ താൽപ്പര്യമുണ്ടാകും. ബിസിനസിൽ ആത്മവിശ്വാസത്തോടെ പെരുമാറും. പ്രൊഫഷണലുകൾക്ക് സാധാരണ ദിവസമായിരിക്കും. മത്സരം ഒഴിവാക്കണം. സ്ഥിരമായ കാര്യങ്ങളിൽ മാറ്റം വരുത്തരുത്. നിരവധി ഓഫറുകൾ നിങ്ങളെ തേടിയെത്തും. കടം വാങ്ങുന്നത് ഒഴിവാക്കുക. എഴുത്തിൽ പിശകുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കരാറുകളിൽ വ്യക്തത വരുത്തണം. പരിഹാരം: രാമന് ആരതി നടത്തുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ബിസിനസ്സ് പുരോഗമിക്കും. മാറ്റിവെച്ച പദ്ധതികളിൽ പുരോഗതിയുണ്ടാകും. പോസിറ്റിവിറ്റിയോടെ പ്രവർത്തിക്കും. എല്ലാവരിൽ നിന്നും സഹകരണം ഉണ്ടാകും. ബിസിനസ്സ് മേഖല ശക്തിപ്പെടും. നിങ്ങളുടെ ലക്ഷ്യത്തെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുക. ആരോഗ്യപരമായ മത്സരം കാത്തുസൂക്ഷിക്കുക. പരിഹാരം: ഹനുമാൻ ചാലിസ ചൊല്ലുക.
തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാർഡ് റീഡർ).