ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ നിന്നും പ്രതീക്ഷിച്ച ഫലം ലഭിക്കും. നിങ്ങളുടെ വ്യക്തിഗത പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ നേടാന്‍ സാധിക്കും. എല്ലാവരുടെയും പിന്തുണ ലഭിക്കും. ബിസിനസില്‍ മത്സരം നേരിടേണ്ടി വരും. പ്രധാന വ്യക്തികളെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. തൊഴില്‍പരമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകും. എല്ലാ ചുമതലകളും കൃത്യമായി നിര്‍വഹിക്കാനാകും. ബിസിനസ്സ് ശക്തിപ്പെടും. പരിഹാരം: രാമക്ഷേത്രത്തില്‍ പതാക സമര്‍പ്പിക്കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: കടം വാങ്ങുന്നതും കടം കൊടുക്കുന്നതും ഒഴിവാക്കുക, അല്ലാത്തപക്ഷം നഷ്ടം ഉണ്ടാകും. ജോലിസ്ഥലത്ത് വാക്കുതര്‍ക്കം ഒഴിവാക്കാന്‍ ശ്രമിക്കുക. പ്രൊഫഷണലിസം നിലനിര്‍ത്തുക. പഴയ കേസുകള്‍ പലതും പുറത്തു വരാന്‍ സാധ്യതയുണ്ട്. നിക്ഷേപ കാര്യങ്ങളില്‍ നിങ്ങള്‍ താല്പര്യം കാണിക്കും. ബിസിനസില്‍ ജാഗ്രത പാലിക്കുക. ബിസിനസ് വിപുലീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പരിഹാരം: ഹനുമാന് ക്ഷേത്രത്തില്‍ നെയ് വിളക്ക് കത്തിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസ്സില്‍ ഐശ്വര്യവും വര്‍ദ്ധിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ശരിയായ ദിശയിലേക്ക് നീങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. പുതിയ ജോലികളില്‍ താല്പര്യം തോന്നിത്തുടങ്ങും. വ്യാപാരം മെച്ചപ്പെടും. പരിഹാരം: ശിവന് ജലം സമര്‍പ്പിക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളില്‍ വളരെയേറെ പുരോഗതി ഉണ്ടാകും. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. സമ്പത്ത് വര്‍ദ്ധിക്കും. ജോലിയില്‍ നിന്ന് സംതൃപ്തി ലഭിക്കും. ബിസിനസില്‍ നിന്ന് ലാഭം വര്‍ധിക്കും. പരിഹാരം: ഭൈരവക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കുക.
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: തൊഴില്‍പരമായ കാര്യങ്ങളില്‍ മടി കുറയും. നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടാന്‍ സാധിക്കും. ചരക്കുകളുടെയും ആശയങ്ങളുടെയും കൈമാറ്റം വര്‍ദ്ധിക്കും. പ്രൊഫഷണലുകള്‍ക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. ജോലിയില്‍ അശ്രദ്ധ ഒഴിവാക്കുക. പരിഹാരം: പശുക്കള്‍ക്ക് പച്ചപ്പുല്ല് കൊടുക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് ജോലിയില്‍ നല്ല ഗൗരവം കാണിക്കുക. അടുപ്പമുള്ളവരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ എപ്പോഴും കൂടെയുണ്ടാവും. നിക്ഷേപ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സ് വിജയകരമായി മുന്നോട്ട് പോകും. കുടുംബാംഗങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പൂര്‍വ്വികരുടെ ബിസിനസ്സില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. പരിഹാരം: മഞ്ഞനിറത്തിലുള്ള ഭക്ഷണം ദാനം ചെയ്യുക.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജോലികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കുക. നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. നല്ല ഓഫറുകള്‍ നിങ്ങളെ തേടിയെത്തും. വിവിധ കേസുകള്‍ പരിഹരിക്കാന്‍ സാധിക്കും. ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ലാഭം വര്‍ധിപ്പിക്കാന്‍ സാധിക്കും. ലാഭശതമാനം മികച്ചതായിരിക്കും. പരിഹാരം: കൃഷ്ണ ക്ഷേത്രത്തില്‍ ഓടക്കുഴല്‍ സമര്‍പ്പിക്കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പിന് ഇരയാകാന്‍ സാധ്യതയുണ്ട്, ജാഗ്രത പാലിക്കുക. അപരിചിതരെ പെട്ടെന്ന് വിശ്വസിക്കരുത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. സഹപ്രവര്‍ത്തകരുടെ വിശ്വാസം നേടാന്‍ സാധിക്കും. പരിഹാരം: ഹനുമാന് ചാലിസ ചൊല്ലുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പല വിഷയങ്ങളിലും ആശയക്കുഴപ്പം ഉണ്ടാവാന്‍ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ സമ്മിശ്രമാകും. കടം വാങ്ങുന്നത് പരമാവധി ഒഴിവാക്കുക. ജോലിയില്‍ ക്ഷമ ശീലിക്കാന്‍ ശ്രമിക്കുക. ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കാലതാമസം ഒഴിവാക്കുക. പരിഹാരം: കൃഷ്ണ ക്ഷേത്രത്തില്‍ ഓടക്കുഴല്‍ സമര്‍പ്പിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കും. വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ആരംഭിക്കാന്‍ കഴിയും. സഹപ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. കൊമേഴ്സ് വിഷയങ്ങളില്‍ താല്പര്യം കാണിച്ച് തുടങ്ങും. പരിഹാരം: മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങി വീടിൽ നിന്ന് ഇറങ്ങുക.
തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍)