ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഇന്ന് ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ചില സുപ്രധാന നടപടികൾ കൈക്കൊള്ളേണ്ടതായ സാഹചര്യമുണ്ടാകും. അത് മികച്ചതായി നിങ്ങൾക്ക് പിന്നീട് അനുഭവപ്പെടും. ഈ ദിവസം വീട്ടിലെ അന്തരീക്ഷവും നിങ്ങൾക്ക് അനുകൂലമായി മാറും. അതേസമയം ഇന്ന് നിങ്ങളുടെ ഓഫീസ് പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ ജാഗ്രത പാലിച്ച് മുന്നോട്ടുപോകുക. ദോഷ പരിഹാരം: ഗണപതിയെ ആരാധിക്കുക. പശുവിന് പച്ചപ്പുല്ലോ പച്ച ചീരയോ നൽകുക
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർക്ക് ഈ ദിവസം ബിസിനസ്സിൽ സമാധാനപരമായി മുന്നോട്ടുപോകാൻ സാധിക്കും. അതേസമയം നിങ്ങളുടെ ബിസിനസ് പദ്ധതികൾ ചോരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ അവ രഹസ്യമായി സൂക്ഷിക്കുക. നിങ്ങളുമായി അടുത്ത ഒരു വ്യക്തിയുടെ ഇടപെടൽ നിങ്ങളുടെ ജീവനക്കാർക്കിടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമാകും. ദോഷ പരിഹാരം - സുന്ദരകാണ്ഡം ചൊല്ലുക
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ ചില പ്രശ്നങ്ങൾ നേരിടുമെങ്കിലും ജോലികൾ കൃത്യസമയത്ത് ചെയ്ത് തീർക്കാൻ നിങ്ങൾക്ക് സാധിക്കും. കൂടാതെ നിങ്ങൾക്ക് കുറച്ചുനാളായി ലഭിക്കാതിരുന്ന പണം ഈ ദിവസം തിരികെ ലഭിക്കുന്നതുമൂലം കൂടുതൽ ആശ്വാസം അനുഭവപ്പെടും. ജോലിയുമായി ബന്ധപ്പെട്ട് ആളുകൾക്ക് ഇന്ന് ഔദ്യോഗിക യാത്രകൾക്കുള്ള അവസരങ്ങളും ലഭിക്കും. ദോഷ പരിഹാരം : ഹനുമാൻ സ്വാമിക്ക് ആരതി നടത്തുക
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമായിരിക്കില്ല. അതിനാൽ പുതിയ ഇടപാടുകൾ ഒന്നും സ്വീകരിക്കരുത്. കൂടാതെ ഈ ദിവസം നിങ്ങൾ ഏതെങ്കിലും വസ്തുവകകൾ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അമിത ലാഭം പ്രതീക്ഷിക്കരുത്. ദോഷ പരിഹാരം : ചുവന്ന പഴം ദരിദ്രർക്ക് ദാനം ചെയ്യുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ബിസിനസ്സിൽ ചില പ്രശ്നങ്ങളും വെല്ലുവിളികളും നേരിടേണ്ടതായി വന്നേക്കാം. എങ്കിലും ഈ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ നിങ്ങൾക്ക് സാധിക്കും. ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് മികച്ച കരാറുകൾ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. ജോലി ചെയ്യുന്നവർക്ക് ഈ ദിവസം സ്ഥാന കയറ്റത്തിനുള്ള അവസരങ്ങളും പ്രതീക്ഷിക്കാം. ദോഷ പരിഹാരം - ഹനുമാൻ മന്ത്രം ചൊല്ലുക
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര്: ഈ ദിവസം നിങ്ങൾ ബിസിനസിൽ പേപ്പർ ജോലികൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കേണ്ടതാണ്. കാരണം തെറ്റുകൾ സംഭവിക്കാനോ വഞ്ചിക്കപ്പെടാനോ ഉള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അപ്രതീക്ഷിതമായി ഒരു അജ്ഞാത വ്യക്തിയിൽ നിന്നുള്ള സഹായം നിങ്ങൾക്ക് ഇന്ന് ലഭിച്ചേക്കും. ദോഷ പരിഹാരം - ചുവന്ന വസ്തുക്കൾ ദരിദ്രർക്ക് ദാനം ചെയ്യുക
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ജോലിഭാരം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. എങ്കിലും കഠിനാധ്വാനത്തിന്റെ ഫലം തീർച്ചയായും നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതേസമയം ബിസിനസുമായി ബന്ധപ്പെട്ട ആളുകൾ ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എങ്കിലും നിങ്ങൾക്ക് തന്നെ അതിന് പരിഹാരം കണ്ടെത്താൻ സാധിക്കുന്നതാണ്. ദോഷ പരിഹാരം - ദരിദ്രർക്ക് ഭക്ഷണം ദാനം ചെയ്യുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർ ഇന്ന് തങ്ങളുടെ ബിസിനസ് പദ്ധതികളിൽ വിജയിക്കും. എങ്കിലും പരിചയസമ്പന്നരിൽ നിന്നുള്ള മാർഗനിർദ്ദേശം സ്വീകരിച്ച ശേഷം മുന്നോട്ടു പോകുന്നതായിരിക്കും ഉചിതം. കാരണം ചിലപ്പോൾ നിങ്ങളുടെ തെറ്റായ തീരുമാനം നഷ്ടങ്ങൾക്ക് വഴിവയ്ക്കും. കൂടാതെ ഈ ദിവസം ലോട്ടറി, ഷെയറുകൾ എന്നിവയുമായി ബന്ധപ്പെട്ടവയിൽ നിങ്ങളുടെ പണം നിക്ഷേപിക്കരുത്. ദോഷ പരിഹാരം- പശുവിന് ആഹാരം നൽകുക
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് വളരെ അനുകൂലമായി പ്രവർത്തിക്കാനാണ് സാധ്യത. അതിനാൽ ഏകാഗ്രതയോടു കൂടി നിങ്ങളുടെ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തീർച്ചയായും നിങ്ങൾ വിജയിക്കുന്നതാണ്. പുതിയ ജോലികൾക്കായി ശ്രമിക്കുന്നവർക്കും ഈ ദിവസം മികച്ച അവസരങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്കും ഈ ദിവസം വളരെ മികച്ചതായിരിക്കും. ദോഷ പരിഹാരം - ഹനുമാൻ മന്ത്രം ചൊല്ലുക
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇന്ന് നിങ്ങളുടെ ജോലിയിൽ കഠിനാധ്വാനം കൂടുതലായിരിക്കും. അതിനാൽ നിങ്ങളുടെ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് നിങ്ങളെ ലക്ഷ്യത്തിലെത്താൻ സഹായിക്കും. കൂടാതെ ഓഫീസിലെ ഒരു സഹപ്രവർത്തകന്റെ സഹായത്തോടെ നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ദോഷ പരിഹാരം - രാമരക്ഷാ സ്തോത്രം ചൊല്ലുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ബിസിനസ് പ്രവർത്തനങ്ങൾക്ക് പൊതുവെ ശക്തി കുറയാനാണ് സാധ്യത. യുവാക്കൾ ഭാവി സുരക്ഷിതമാക്കാൻ വേണ്ടി പ്രവർത്തിക്കേണ്ട സമയമാണിത്. നിങ്ങളുടെ കഠിനാധ്വാനം ബിസിനസിലെ ശക്തി വർധിപ്പിക്കാൻ സഹായിക്കും. ജോലി ചെയ്യുന്നവർ ഇന്ന് അവരുടെ പ്രവർത്തനത്തിനനുസരിച്ച് പുരോഗതി കൈവരിക്കും. ദോഷ പരിഹാരം: ശിവന് ജലം സമർപ്പിക്കുക
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ബിസിനസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഈ ദിവസം കൃത്യമായി മുന്നോട്ടു പോകുന്നതാണ്. ഈ ദിവസം ജോലി ചെയ്യാനുള്ള നിങ്ങളുടെ അഭിനിവേശം മികച്ച നേട്ടങ്ങൾക്കുള്ള അവസരങ്ങൾ ഒരുക്കും. ഇൻഷുറൻസ്, കമ്മീഷൻ എന്നിവയുമായി ബന്ധപ്പെട്ട് ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് ഇന്ന് കൂടുതൽ വിജയ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഈ ദിവസം മെച്ചപ്പെടും. ദോഷ പരിഹാരം : ദരിദ്രർക്ക് ഭക്ഷണം ദാനം ചെയ്യുക.