ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഇന്ന് ഈ രാശിയിൽ ജനിച്ചവർക്ക് ഒരു ശുഭദിനം ആയിരിക്കില്ല. അതിനാൽ തന്നെ വലിയ തീരുമാനങ്ങൾ എടുക്കുന്നത് ഈ ദിവസം നിങ്ങൾ ഒഴിവാക്കേണ്ടതാണ്. കൂടാതെ ഇന്ന് നിങ്ങൾ ഓൺലൈൻ തട്ടിപ്പിന് ഇരയാക്കാനുള്ള സാധ്യതയുമുണ്ട്. ഇന്ന് ഓഫീസിൽ ആരെയും നിങ്ങൾ അമിതമായി വിശ്വസിക്കരുത്. ജാഗ്രത പാലിച്ച് പ്രവർത്തിക്കുക. ദോഷ പരിഹാരം: ദരിദ്രർക്ക് ചുവന്ന പഴം ദാനം ചെയ്യുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ നിക്ഷേപത്തിൽ ഏർപ്പെടുന്നത് ഒരു മികച്ച തീരുമാനമായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട് വലിയ നേട്ടങ്ങൾ ഇന്ന് നിങ്ങളെ തേടിയെത്താനുള്ള സാധ്യതയുമുണ്ട്. കൂടാതെ ഈ ദിവസം ഓഫീസിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. ദോഷ പരിഹാരം - ദരിദ്രർക്ക് ഭക്ഷണം ദാനം ചെയ്യാൻ ശ്രമിക്കുക
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഉള്ള സാധ്യതയുണ്ട്. കൂടാതെ ഭൗതിക സന്തോഷങ്ങൾക്കായി നിങ്ങൾ അധിക പണം ചെലവഴിക്കുകയും ചെയ്യും . അതിനാൽ തന്നെ നിങ്ങളുടെ ചെലവ് ഇന്ന് അധികമാവാനുള്ള സാധ്യതയുമുണ്ട്. ഇന്ന് ഒരു ബജറ്റ് പ്ലാൻ അനുസരിച്ച് നിങ്ങൾ മുന്നോട്ടു പോകുന്നതായിരിക്കും കൂടുതൽ ഉചിതം. ദോഷ പരിഹാരം : ശിവന് ജലം സമർപ്പിക്കുക
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ സാമ്പത്തിക ശക്തി വർദ്ധിക്കും. നിങ്ങൾക്ക് ലഭിക്കാതെ തടസ്സപ്പെട്ടു കിടക്കുന്ന പണം തിരികെ ലഭിക്കാനുള്ള അവസരവും ഇന്ന് വന്നുചേരും. കൂടാതെ ഈ ദിവസം നിങ്ങൾ ആർജ്ജിച്ച ജ്ഞാനം നിങ്ങൾക്ക് നേട്ടങ്ങൾ നൽകും. ദോഷ പരിഹാരം : ഹനുമാൻ സ്വാമിക്ക് ആരതി നടത്തുക
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഭാവി പദ്ധതികൾക്കായി നിങ്ങൾ ഇന്നു മുതൽ പണം ലാഭിക്കാൻ ആരംഭിക്കുക. ഇത് നിങ്ങൾക്ക് ഭാവിയിൽ ഉപകാരപ്പെടും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരിൽ നിന്ന് ഈ ദിവസം നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകും. കൂടാതെ ഇന്ന് നിങ്ങൾ സ്വീകരിക്കുന്ന വിദഗ്ദ്ധ ഉപദേശം നിങ്ങൾക്ക് സാമ്പത്തിക നേട്ടത്തിനും വഴിയൊരുക്കും. ദോഷ പരിഹാരം - ഹനുമാൻ മന്ത്രം ജപിക്കുക
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര്: നിങ്ങളുടെ പഴയ പദ്ധതികൾ വീണ്ടും ആരംഭിക്കാനുള്ള സമയമായി ഈ ദിവസത്തെ നിങ്ങൾക്ക് പരിഗണിക്കാം. സാമ്പത്തിക കാര്യങ്ങളിൽ ആളുകളെ കണ്ണടച്ച് വിശ്വസിക്കുന്നത് ഒഴിവാക്കുക. അതേസമയം മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്കായി നിങ്ങൾ അല്പം പണം ചെലവഴിച്ചാൽ അത് പുനരാരംഭിക്കാം - പശുവിന് ആഹാരം നൽകുക
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ചെലവുകൾ വർധിക്കാനുള്ള സാധ്യതയുണ്ട് . വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിക്കാനുള്ള സാഹചര്യവും ചിലപ്പോൾ ഉണ്ടായേക്കാം. കൂടാതെ ഇന്ന് കുടുംബത്തിലെ ചില ആശങ്കകൾ നിങ്ങളെ അലട്ടാനും സാധ്യതയുണ്ട്. ചില രോഗങ്ങളുടെ ചികിത്സയ്ക്കായി നിങ്ങൾ പണം ചെലവഴിക്കേണ്ടതായും വന്നേക്കാം. അതേസമയം ഇന്ന് നിങ്ങൾക്ക് വളരെ അസ്വസ്ഥതകൾ നിറഞ്ഞ ഒരു ദിവസമായിരിക്കാനാണ് സാധ്യത. അതിനാൽ ഇത് മനസ്സിലാക്കി മുന്നോട്ടുപോകാൻ ശ്രമിക്കുക. ദോഷ പരിഹാരം - ദരിദ്രരായ ആളുകൾക്ക് ഭക്ഷണം ദാനം ചെയ്യുക
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം ഗുണകരമായ ഇടപാടുകൾ അവരെ തേടി എത്താനുള്ള സാധ്യതയുണ്ട്. നിലവിൽ ജോലിയുള്ളവർക്ക് ഒരു സ്ഥാനകയറ്റത്തിനുള്ള അവസരവും ലഭിക്കാം. കൂടാതെ ഇപ്പോൾ ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരങ്ങളും ലഭിക്കും. ദോഷ പരിഹാരം- ഇന്ന് ദരിദ്രർക്ക് ചുവന്ന പഴം ദാനം ചെയ്യുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം പൂർവികരുടെ സ്വത്തുകളിൽ നിന്ന് നിങ്ങൾക്ക് നേട്ടം ഉണ്ടാകും. എന്നാൽ ആവശ്യപ്പെടാതെ ആർക്കും ഉപദേശം നൽകാതിരിക്കാൻ ഈ ദിവസം നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അത് നിങ്ങൾക്ക് വിനയായി തീരും. അതേസമയം ഇന്ന് കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ വളരെ അനുയോജ്യമായ ദിവസമാണ്. ദോഷ പരിഹാരം- സുന്ദരകാണ്ഡം വായിക്കുക.
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ അറിവ് ഈ ദിവസം നിങ്ങൾക്ക് ഗുണം ചെയ്യും. ഓഫീസിലെ സഹപ്രവർത്തകരുടെ പിന്തുണയും നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം. അതേസമയം ശുഭകാര്യങ്ങൾക്കായി നിങ്ങൾ ഈ ദിവസം പണം ചെലവഴിക്കുന്നത് നിങ്ങളുടെ പ്രശസ്തി വർദ്ധിപ്പിക്കാൻ സഹായിക്കും. ദോഷ പരിഹാരം - ഇന്ന് ദരിദ്രർക്ക് ചുവന്ന ഫലങ്ങൾ ദാനം ചെയ്യുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ഭാഗ്യത്തിന്റെ പിന്തുണ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഇന്ന് സാമ്പത്തികമായി നിങ്ങൾ ഉയർച്ച കൈവരിക്കാനും നിങ്ങളുടെ സ്വത്തുക്കൾ വർദ്ധിക്കാനും സാധ്യതയുണ്ട്. അതേസമയം ഓഫീസിലെ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ദോഷ പരിഹാരം: ഹനുമാൻ സ്വാമിക്ക് ആരതി നടത്തുക
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഇന്ന് വരുമാനം വർദ്ധിപ്പിക്കാനുള്ള നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയിക്കും. നിങ്ങൾക്ക് മികച്ച വരുമാന സ്രോതസ്സുകൾ ലഭിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും എല്ലാ മേഖലയിലും വിജയിക്കാനും നിങ്ങൾക്ക് ഈ ദിവസം കഴിയും . ദോഷ പരിഹാരം : സുന്ദരകാണ്ഡം ചൊല്ലുക