ഏരീസ് (Arise -മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പഴയ ചില ബാധ്യതകള്‍ തിരിച്ചടയ്ക്കാന്‍ കഴിയും. അത്യാവശ്യ സാധനങ്ങള്‍ ചിലത് വാങ്ങാന്‍ പോകേണ്ടി വന്നേക്കാം. നിങ്ങളുടെ സമ്പാദ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക, ബജറ്റ് തകരാറിലായേക്കാം. നിങ്ങളുടെ ആശയങ്ങള്‍ ആളുകള്‍ക്ക് ഇഷ്ട്ടമാകാന്‍ സാധ്യതയുണ്ട്. പരിഹാരം: കൃഷ്ണ ക്ഷേത്രത്തില്‍ മയില്‍പ്പീലി സമര്‍പ്പിക്കുക.
ടോറസ് (Taurus -ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെയധികം സന്തോഷമുള്ള ദിവസമായിരിക്കും. ആരുടെയും വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കരുത്. നിങ്ങളുടെ ജോലി ചെയ്യുന്നത് തുടരുക. വിജയം തീര്‍ച്ചയായും നിങ്ങള്‍ക്കൊപ്പം തന്നെയാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനം വര്‍ദ്ധിക്കും. പരിഹാരം: ഭക്ഷണത്തില്‍ കുരുമുളക് ഉപയോഗിക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ധനലാഭത്തിന് സാധ്യതയുണ്ട്. ഓഫീസിലെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്താനാകും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. വ്യവസായികള്‍ക്ക് ഇന്ന് സാധാരണ ദിവസമായിരിക്കും. പുതിയ ഇടപാടുകള്‍ പ്രതീക്ഷിക്കേണ്ടതില്ല. പരിഹാരം: രാമരക്ഷ സ്തോത്രം ചൊല്ലുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഒരു പുതിയ ഊര്‍ജ്ജവും ശക്തിയും അനുഭവപ്പെടും. പ്രണയബന്ധത്തില്‍ നിങ്ങള്‍ വളരെ ആവേശഭരിതരായിരിക്കും. ഓഫീസില്‍ നിങ്ങളുടെ പ്രമോഷനുമായി ബന്ധപ്പെട്ടോ ശമ്പള വര്ദ്ധനയെകുറിച്ചോ ചര്‍ച്ച ഉണ്ടാകും. നിങ്ങളുടെ ആവേശം സ്വയം നിയന്ത്രിക്കുക. പരിഹാരം: പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഓഫീസില്‍ ചില പുതിയ ഇത്തരവാദിത്വങ്ങള് കിട്ടാനിടയുണ്ട്. ഇന്ന് നിങ്ങള്‍ ക്രിയേറ്റീവ് ആയ ജോലികളില്‍ മുഴുകും. ബിസിനസുകാര്‍ക്ക് ദിവസം സാധാരണ നിലയിലായിരിക്കും. തൊഴില്‍രഹിതര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. പരിഹാരം: മത്സ്യങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ജോലിസ്ഥലത്ത് ജോലിഭാരം അല്പം കൂടുതലായിരിക്കും. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വരും. വ്യാപാരികള്‍ക്ക് ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ബിസിനസ്സില്‍ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. നിക്ഷേപിക്കുന്നതിന് മുമ്പ് ആവശ്യമായ രേഖകള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക. പരിഹാരം: ഹനുമാനെ ആരാധിക്കുക.
ലിബ്ര (Libra -തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ബിസിനസില്‍ ആരുടെയെങ്കിലും ഉപദേശം സ്വീകരിക്കേണ്ടി വന്നേക്കാം. ഓരോ പുതിയ ജോലിയുടെയും നിയമപരമായ വശങ്ങള് നന്നായി മനസിലാക്കുക. തര്‍ക്കങ്ങളില്‍ വിജയം നിങ്ങള്‍ക്കായിരിക്കും. ഭൂമി ഇടപാടുകളില്‍ ജാഗ്രത പാലിക്കുക, ശ്രദ്ധയോടെ വാഹനമോടിക്കുക. പരിഹാരം: പെണ്‍കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് സ്വന്തം കഴിവ് തെളിയിക്കാനുള്ള നിരവധി അവസരങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. ആ അവസരങ്ങള്‍ തിരിച്ചറിയുകയും അത് പരമാവധി ഉപയോഗിക്കുകയും ചെയ്യുക. അറിയാത്ത വ്യക്തിയുമായി എന്തെങ്കിലും ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് വ്യാപാരികള്‍ വിശദമായ അന്വേഷണം നടത്തണം. പരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ വികാരങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക. ഓഫീസില്‍ ടീം വര്‍ക്കിലൂടെ ഏത് പ്രയാസകരമായ പ്രശ്നവും പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. വ്യവസായികള്‍ക്ക് പ്രയാസകരമായ സമയമായിരിക്കും. പണത്തിന്റെ വരവ് മുടങ്ങിയേക്കാം. ഭാവി പദ്ധതികള്‍ ഇപ്പോള്‍ തയ്യാറാക്കാവുന്നതാണ്. പരിഹാരം: ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വ്യാപാര സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഓഫീസില്‍ എതിരാളികളെ പരാജയപ്പെടുത്താന്‍ സാധ്യത. ഉദ്യോഗസ്ഥരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ പറ്റും. വാഹനമോ ഭൂമിയോ വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങാൻ സാധ്യതയുണ്ട്. നിക്ഷേപം നടത്താന്‍ അനുകൂലമായ സമയമാണ്. പരിഹാരം: വൈകുന്നേരം ആല് മരത്തിന്റെ ചുവട്ടില്‍ വിളക്ക് കൊളുത്തുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക രംഗത്ത് ജാഗ്രത ആവശ്യമാണ്. മറ്റുള്ളവരുമായുള്ള പണമിടപാടുകള്‍ നടത്തുന്നത് ഇന്ന് ഒഴിവാക്കുക. നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ട്. ഓഫീസിലെ പ്രയാസകരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് നന്നായിരിക്കും. പരിഹാരം: സൂര്യന് ജലം സമര്‍പ്പിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ ഓഫീസ് ജോലികളില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഇന്ന് നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് ഭാവിയില്‍ സാമ്പത്തിക നേട്ടം ലഭിക്കും. സമ്പാദ്യത്തിന് അനുസരിച്ച് കടം വാങ്ങുക. ബിസിനസ്സുകാര്‍ക്ക് ദിവസം മികച്ചതായിരിക്കും. ഗുണകരമായ ഇടപാട് ലഭിക്കും. പരിഹാരം: സൂര്യന് വെള്ളം കൊടുക്കുക.