ഏരീസ് (Aries മേടം രാശി) മാർച്ച് 12 നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ആഗ്രഹിച്ച തരത്തിലുള്ള ഫലങ്ങൾ ലഭിച്ചതിൽ ആവേശം കൊള്ളും. തൊഴിലിടത്തിൽ പുതിയ നേട്ടങ്ങളുണ്ടാകും. പണം കൈമാറ്റം ചെയ്യുമ്പോൾ സൂക്ഷിക്കുക. നഷ്ടം വരാൻ സാധ്യതകളുണ്ട്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ക്ഷമ കാണിക്കണം. ബന്ധങ്ങളെ തനിക്ക് ആവശ്യമായ രീതിയിൽ ഉപയോഗപ്പെടുത്തും. ലാഭം നേടാനുള്ള അവസരങ്ങൾ വർധിക്കും. പ്രവർത്തി പരിചയമുള്ളവരുടെ ഉപദേശം സ്വീകരിക്കുക. പരിഹാരം: ദരിദ്രനായ വ്യക്തിക്ക് ചുവന്ന നിറത്തിലുള്ള പഴം ദാനം ചെയ്യുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20 നും മെയ് 20 നും ഇടയിൽ ജനിച്ചവർ: ഔദ്യോഗിക കാര്യങ്ങൾ താൽപര്യത്തിന് അനുസരിച്ച് നടക്കും. കാര്യങ്ങൾ വേഗത്തിലാകും. മുന്നോട്ടു തന്നെ നീങ്ങുക. വ്യവസ്ഥിതികളെ സ്വന്തം താൽപര്യത്തിന് ഉപയോഗിക്കും. കൂടിയാലോചനകൾ വിജയകരമാകും. ആകർഷകമായ അവസരങ്ങൾ ലഭിക്കും. കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മെച്ചപ്പെടും. വ്യവസായവും കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ജോലി മെച്ചപ്പെടും. ലക്ഷ്യത്തിൽ ഊന്നി പ്രവർത്തിക്കും. ആരോഗ്യകരമായ മത്സരം മുന്നോട്ടു കൊണ്ടുപോകും. പരിഹാരം: ഹനുമാൻ സ്വാമിയ്ക്ക് ആരതി അർപ്പിക്കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ജോലിയിൽ ആത്മവിശ്വാസം കാത്തു സൂക്ഷിക്കുക. പ്രൊഫഷണലുകൾക്ക് സാധാരണമായ അന്തരീക്ഷമായിരിക്കും. മത്സരങ്ങൾ ഒഴിവാക്കും. ദൈനം ദിന പരിപാടികൾ നന്നായി നടത്തും. വാണിജ്യപരമായ താൽപര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകും. സ്ഥാപനത്തിലുള്ള വിഭവങ്ങൾ വർദ്ധിപ്പിക്കും. പണം കൈമാറ്റം നടത്തുമ്പോൾ കടം വാങ്ങുന്നത് ഒഴിവാക്കുക. പരിഹാരം: സുന്ദരകാണ്ഡം പാരായണം ചെയ്യുക.
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22 നും ജൂലൈ 22 നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ മുന്നേറും. തിരക്കിട്ട് തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. പരിശ്രമങ്ങൾ വേഗത്തിലാകും. കരിയർ മികച്ചതായിത്തന്നെ നിലനിൽക്കും. പല കാര്യങ്ങളും പ്രയോജനകരമാകും. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പരസ്പര സഹകരണം തുടരും. ദീർഘ കാല പദ്ധതികൾ ആസൂത്രണം ചെയ്യും. പരിഹാരം: പശുവിന് പച്ചപ്പുല്ലോ ചീരയോ നൽകുക
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ബിസിനസ്സിൽ മുന്നേറും. സാമ്പത്തികമായി മെച്ചപ്പെടുന്നതിൽ ആവേശം കൊള്ളും. മത്സര ബുദ്ധി ഉണ്ടാകും. ശ്രദ്ധ വർദ്ധിപ്പിക്കണം. പ്രൊഫഷണലുകൾ കൂടുതൽ വിജയം കൈവരിക്കും. ബിസിനസിനായി ശ്രദ്ധയർപ്പിച്ച് ജോലി ചെയ്യും. പൈതൃക കാര്യങ്ങൾക്കൊപ്പം സഞ്ചരിക്കും. പരിഹാരം: ദുർഗാ ക്ഷേത്രത്തിൽ നെയ് വിളക്ക് തെളിയിക്കുക.
വിർഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബർ 22 നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം നിങ്ങൾ നിങ്ങളുടെ കരിയറിൻ്റെ ദിശയിൽ അനായാസം മുന്നേറും. ജോലി മെച്ചപ്പെടും. വാണിജ്യപരമായ പരിശ്രമങ്ങൾ അനുകൂലമായി വരും. യാത്രയ്ക്കുള്ള സാധ്യത ശക്തിപ്പെടും. പ്രൊഫഷണലുകളുടെ വിശ്വാസം കാത്തുസൂക്ഷിക്കും. സൗകര്യങ്ങൾ വർദ്ധിക്കും. സർഗാത്മകമായ വിഷയങ്ങളിൽ സമയം ലഭിക്കും. പരിഹാരം: ചുവന്ന പശുവിന് ശർക്കര നൽകുക.
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബർ 23 നും ഒക്ടോബർ 23 നും ഇടയിൽ ജനിച്ചവർ: പ്രധാനപ്പെട്ട പദ്ധതികൾ പങ്കുവയ്ക്കുന്നത് ഒഴിവാക്കും. ബിസിനസ് കേന്ദ്രീകരിച്ച് ജോലി ചെയ്യും. വൈകാരികത ഒഴിവാക്കണം. ജോലി സംബന്ധമായ വ്യവസ്ഥിതികൾ ശക്തിപ്പെടുത്തും. പരമ്പരാഗതമായ ഒരു ബിസിനസ് കെട്ടിപ്പെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. പരിഹാരം: ദരിദ്രനായ ഒരാൾക്ക് വെള്ള നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുക
സ്കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21 നും ഇടയിൽ ജനിച്ചവർ: ഓഫീസിൽ കാര്യങ്ങളുടെ നടത്തിപ്പിന് പ്രാധാന്യം കൊടുക്കും. സന്തോഷവും സൗകര്യങ്ങളും വർദ്ധിക്കും. അനുസരണ ശീലം നിലനിർത്തും. പ്രലോഭനങ്ങളിൽ വീഴില്ല. ക്ഷമയും മത വിശ്വാസവുമായി മുന്നോട്ടു നീങ്ങും. തുല്യമായ പിന്തുണ നൽകും. സേവന മേഖലയിലെ ജോലിയിൽ ശ്രദ്ധ നിലനിർത്തും. പോസിറ്റീവായ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തും. പരിഹാരം: പക്ഷികൾക്ക് തീറ്റ കൊടുക്കുക.
സാജിറ്റേറിയസ് (Sagittarius ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കണം. ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് സന്തോഷമുണ്ടാകും. കടം വാങ്ങുന്നത് ഒഴിവാക്കുക. ചെലവ് നിയന്ത്രിക്കുക. പ്രധാന വിഷയങ്ങളിൽ സ്ഥിരത സൂക്ഷിക്കുക. പരിഹാരം: കറുത്ത നിറമുള്ള നായയ്ക്ക് മധുരം നൽകുക
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22 നും ജനുവരി 19 നും ഇടയിൽ ജനിച്ചവർ: തൊഴിലിടത്തിൽ നിങ്ങളുടെ കഴിവിൽ കവിഞ്ഞ് പ്രകടനം കാഴ്ച വയ്ക്കാൻ ഇന്നത്തെ ദിവസം ഗുണകരമാണ്. നിങ്ങളുടെ സഹജീവികളിൽ നിന്നും പിന്തുണ ലഭിക്കും. അംഗീകാരവും ബഹുമാനവും നേടാനാകും. വിവിധ വിഷയങ്ങളിൽ ശ്രദ്ധ വർധിക്കും. മുന്നോട്ടു നീങ്ങാൻ ശ്രദ്ധിക്കുക. പരിശ്രമങ്ങളിൽ സജീവമായിരിക്കും. അവസരങ്ങളെ സാമ്പത്തിക വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തുക. പരിഹാരം: ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തിയെ സഹായിക്കുക
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: വ്യവസായങ്ങൾ ബിസിനസിലെ സ്ഥിരത നിലനിർത്തും. ജോലിസ്ഥലത്ത് അപ്രതീക്ഷിതമായ സൗകര്യങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. പുതിയ ആളുകളുമായി കൂടിക്കാഴ്ച നടത്തുന്നതിൽ ശ്രദ്ധ പുലർത്തുക. കരിയറുമായി ബന്ധപ്പെട്ട ഇടപാടിൽ തുടർച്ച സൂക്ഷിക്കുക. പദ്ധതികൾ സാധാരണ നിലയിലായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാക്കുകളെ ഗൗരവത്തോടെ കാണുക. അനുയോജ്യമായ ഓഫറുകൾ ലഭിക്കും. പരിഹാരം: പഞ്ചസാരയും അരിപ്പൊടിയും കലർത്തി ഉറുമ്പുകൾക്ക് നൽകുക
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: പ്രധാനപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ ഫലപ്രദമായി നടക്കും. ദീർഘ കാല പദ്ധതികൾ വേഗത വർദ്ധിപ്പിക്കും. കരാറുകൾ മുന്നോട്ടു നീക്കുക. തൊഴിൽ സാഹചര്യങ്ങൾ മികച്ചതായി നിലനിൽക്കും. ആത്മനിയന്ത്രണം കാത്തുസൂക്ഷിക്കുക. വലിയ കാര്യങ്ങൾ ചിന്തിക്കും. ലാഭവിഹിതം വർദ്ധിക്കും. പരിഹാരം: ബോധി വൃക്ഷച്ചുവട്ടിൽ വൈകുന്നേരം കടുകെണ്ണ ഒഴിച്ച് വിളക്കു കൊളുത്തുക.