ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ജോലിയുമായി ബന്ധപ്പെട്ട യാത്രകള്‍ നിങ്ങളുടെ ഭാവിക്ക് ഗുണം ചെയ്യും. ചില പുതിയ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ തങ്ങളുടെ ജോലിയില്‍ അശ്രദ്ധയും കാണിക്കരുത്. പരിഹാരം: ശിവലിംഗത്തില്‍ വെള്ളം സമര്‍പ്പിക്കുക.
ടോറസ് (Taurus -ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും ബുദ്ധിപരമായി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഉയര്‍ച്ച ഉണ്ടാകാന്‍ സാധ്യതകള്‍ ഉളളതിനാല്‍ ഓഫീസ് ജോലികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പരിഹാരം: മഹാവിഷ്ണുവിനെ ആരാധിക്കുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ സ്ഥലം മാറ്റത്തിന് സാധ്യത. നികുതി, കടം തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇന്ന് ഇതുസംബന്ധിച്ച ജോലികള്‍ ചെയ്യരുത്. ഓഫീസില്‍ ബോസുമായും ഓഫീസര്‍മാരുമായുള്ള ബന്ധം സൗഹാര്‍ദ്ദപരമായി തുടരും. പരിഹാരം: ഹനുമാന് സ്വാമിയെ ആരാധിക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ജീവനക്കാരുടെ ജോലികള്‍ നിരീക്ഷിക്കണം. ഓഫീസില്‍ നിങ്ങളുടെ പ്രതിച്ഛായയും പ്രശസ്തിയും വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട അധികാരം ലഭിക്കും. പരിഹാരം: കൃഷ്ണ ഭഗവാനെ ആരാധിക്കുക.
വിര്‍ഗോ (Virgo-കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സഹപ്രവര്‍ത്തകര്‍ക്ക് ജോലിയില്‍ പൂര്‍ണ്ണമായ അര്പ്പണബോധമുണ്ടാകും. കുറെ നാളുകളായി തുടരുന്ന ഉയര്‍ച്ച താഴ്ചകള്‍ അവസാനിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലം മാറ്റം ലഭിച്ചാല്‍ അത് സ്വീകരിക്കുക. പരിഹാരം; പശുവിന് പച്ച പുല്ല് കൊടുക്കുക
ലിബ്ര (Libra -തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ വേഗത കുറയും. നിങ്ങളുടെ ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. നിങ്ങളുടെ തെറ്റായ പ്രവൃത്തികള്‍ മേലുദ്യോഗസ്ഥരെ രോഷാകുലരാക്കും. പരിഹാരം; ഹനുമാന് സ്വാമിക്ക് സിന്ദൂരം സമര്‍പ്പിക്കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായിരിക്കും. നിങ്ങളുടെ മിക്ക ജോലികളും ഫോണില്‍ തന്നെ ചെയ്യാന്‍ സാധിക്കും. ഓഹരി വിപണിയുമായി ബന്ധപ്പെട്ട ബിസിനസുകളില്‍ നിന്ന് ലാഭം നേടാനാകും. ജീവനക്കാരും മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തുക. പരിഹാരം; ശിവലിംഗം പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിയിലെ പ്രമോഷനില്‍ നിങ്ങളുടെ മുഴുവന്‍ ശ്രദ്ധയും നല്‍കുക. ബിസിനസ്സ് വിപുലീകരണ പദ്ധതികള്‍ ഗൗരവമായി എടുക്കുക. ജോലിയില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും വിവേകത്തോടെ പ്രവര്‍ത്തിച്ച് നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. പരിഹാരം; യോഗ പ്രാണായാമം പരിശീലിക്കുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍)