ടോറസ് (Taurus -ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ചെറിയ യാത്ര നിങ്ങള്‍ക്ക് പ്രതിഫലദായകമായി മാറിയേക്കാം. കുറച്ച് സമയം തനിച്ചിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകാം. നിങ്ങളുടെ സമ്മതമില്ലാതെ മാതാപിതാക്കള്‍ നിങ്ങളെ എന്തെങ്കിലും കാര്യങ്ങള്‍ക്ക് വേണ്ടി പ്രേരിപ്പിച്ചേക്കാം. പുറത്ത് നിന്നുള്ള ഉപദേശങ്ങള്‍ ചെവിക്കൊള്ളണമെന്നില്ല. ഭാഗ്യ ചിഹ്നം - ഗ്ലാസ് ടേബിള്‍.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: അയല്‍പ്പക്കത്തുള്ള ചില ആളുകള്‍ക്ക് നിങ്ങളെക്കുറിച്ച് മതിപ്പ് ഉള്ളതിനാല്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതില്‍ നീരസം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. തീര്‍പ്പുകല്‍പ്പിക്കാത്ത കരാര്‍ ജോലികള്‍ വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധ്യത. കൂടാതെ മിതമായ രീതിയില്‍ ആഹാരം കഴിക്കാന്‍ ഈ ദിവസം ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം പച്ച ടംബ്ലര്‍.
ലിയോ ( Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഹ്രസ്വകാല അവധി ആഘോഷങ്ങള്‍ക്ക് സാധ്യത. ആഡംബരത്തോടൊയുള്ള അവധി ദിനങ്ങള്‍ ആസ്വദിക്കാന്‍ പറ്റും. ഇന്നത്തെ ദിവസം നല്ല രീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കും. നിങ്ങളുടെ അമ്മക്ക് ചില സാമ്പത്തിക സഹായം ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - നീല ക്രിസ്റ്റല്‍.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം മുതല്‍ നിങ്ങള്‍ക്ക് ജോലിയില്‍ ഉള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കും. കുറച്ചുസമയത്തിനുള്ളില്‍ ഒരു വിശ്രമം നിങ്ങള്‍ക്ക് ആവശ്യമായി വന്നേക്കാം. ഇന്ന് നിങ്ങളുടെ അടുത്ത സുഹൃത്തുമായി ഒരു യാത്ര പോകാനുള്ള സാധ്യതയും ഉണ്ട്. നിങ്ങള്‍ക്ക് മറ്റൊരാളുടെ ഉപദേശം ആവശ്യമായി തോന്നിയേക്കാമെങ്കിലും നിങ്ങളുടെ ഉള്ളില്‍ നിന്ന് തന്നെ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. ഭാഗ്യ ചിഹ്നം - സ്റ്റീല്‍ പാത്രം.
ലിബ്ര (Libra - തുലാം രാശി) സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഇപ്പോഴുള്ള പ്രായോഗിക മനോഭാവം നിങ്ങളുമായി അടുപ്പമുള്ള ചിലയാളുകളെ വിഷമിപ്പിച്ചേക്കാം. ഈ ദിവസം നിങ്ങളുടെ പങ്കാളി ഒരു മികച്ച ആശയം നിങ്ങളുമായി പങ്കുവെക്കാന്‍ സാധ്യതയുണ്ട്. ഇന്ന് ഒരു മികച്ച പ്രവൃത്തി ദിവസമായിരിക്കും. സങ്കീര്‍ണ്ണ സമീപനമുള്ള ഒരാള്‍ ചില പ്രധാന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചേക്കാം. ഭാഗ്യചിഹ്നം - സ്വര്‍ണ്ണ കപ്പ്.
സ്കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ ചില ഉന്നത വ്യക്തികള്‍ നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിങ്ങളുടെ സമീപനത്തെ അഭിനന്ദിക്കുകയും ചെയ്തേക്കാം. നിങ്ങളുടെ ലക്ഷ്യങ്ങള്‍ മനസ്സില്‍ വച്ച് ചില കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക. അമിത പ്രതിബദ്ധത പിന്നീട് പ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം. ഭാഗ്യചിഹ്നം - മള്‍ട്ടി കളര്‍ ബാന്‍ഡ്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങള്‍ മികച്ച രീതിയില്‍ ചെയ്ത ജോലികളുടെ അംഗീകാരം നിങ്ങള്‍ക്ക് ലഭിക്കാന്‍ ഇടയില്ല. ഇന്നത്തെ നിങ്ങളുടെ മനോനില തര്‍ക്കങ്ങളില്‍ നിന്ന് അകന്നു നില്ക്കാന് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ജോലിക്കും ആശയങ്ങള്‍ക്കും ഈ ദിവസം മികച്ച പിന്തുണ ലഭിക്കും. ഭാഗ്യ ചിഹ്നം - സൂര്യോദയം.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഒരു പ്രത്യേക വ്യക്തി താല്‍ക്കാലികമായി നിങ്ങളെ വിഷമിപ്പിച്ചേക്കാം. നിങ്ങള്‍ക്ക് കുറച്ച് സമയത്തേക്ക് ദേഷ്യം അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റം ഉണ്ടാകും. തലവേദവന അനുഭവപ്പെടാം. ഭാഗ്യചിഹ്നം - ചന്ദനത്തിന്റെ സുഗന്ധം.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: മറ്റൊരാളുടെ ചില ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ ഏറ്റെടുക്കേണ്ട സാഹചര്യം ഈ ദിവസം ഉണ്ടായേക്കാം. നിങ്ങള്‍ പേടിസ്വപ്നം കാണുകയാണെങ്കില്‍ അത് ചില സൂചനകള്‍ ആണെന്ന് ഓര്‍ക്കുക. നിങ്ങളുടെ സംസാരവും ഭാവപ്രകടനവും ശ്രദ്ധിക്കപ്പെടുന്ന ദിവസമാണ് ഇന്ന്. ഭാഗ്യ ചിഹ്നം - ചിത്രം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ചില പഴയ കാല ഓര്‍മ്മകള്‍ പല തരത്തില്‍ പുനരാവിഷ്കരിക്കപ്പെട്ടേക്കാം. കുടുംബത്തില്‍ മരിച്ച ഒരാളെ എല്ലാവരും ഓര്‍ക്കാന്‍ ഇടവരും. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള മികച്ച സമയമാണിത്. ഒരു പുതിയ ആശയം നിങ്ങള്‍ക്ക് ലാഭകരമായേക്കാം. ഭാഗ്യചിഹ്നം - ഒരു വിളക്ക്.