ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): രാഷ്ട്രീയ പ്രവർത്തകർ ഈ മാസം ജാഗ്രത പുലർത്തണം. കുറച്ച് ദിവസത്തേക്ക് പുതിയ ബിസിനസ്, നിക്ഷേപങ്ങൾ പോലുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വിദ്യാർത്ഥികൾക്ക് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകുമെങ്കിലും ഉടൻ അതിന് പരിഹാരം കാണാനാകും. വിദേശത്ത് പോകാനും സെമിനാറുകൾ, സ്റ്റേജ്, ഇവന്റുകൾ എന്നിവയിൽ സംസാരിക്കാനും അവസരം ലഭിക്കും. വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ ചുറ്റുമുള്ളവരെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. അഭിനേതാക്കൾ, നർത്തകർ, ഡോക്ടർമാർ, ബ്രോക്കർമാർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് ലക്ഷ്യങ്ങൾ കൈവരിക്കാനാകും. ഭാഗ്യ നിറം: മഞ്ഞ, നീല ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പര്‍: 1, 3, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പഴം ദാനം ചെയ്യുക.
ജന്മസംഖ്യ 2 (2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍): ഈ മാസം നിങ്ങളുടെ ആരോഗ്യത്തിലും ജീവിത രീതിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ബന്ധങ്ങളുടെ കാര്യങ്ങളിൽ പ്രായോഗിക സമീപനം പുലർത്തുന്നതാണ് നല്ലത്. തിങ്കളാഴ്ചകളിൽ ശിവന് പാലഭിഷേകം നടത്തുക. എല്ലാ ശനിയാഴ്ചകളിലും ശനി മന്ത്രം ജപിക്കുക. മറ്റുള്ളവരുടെ അനാവശ്യമായ വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ല, അവർ അസൂയ മൂലമാണ് ഇതു ചെയ്യുന്നത്. ബന്ധുക്കൾക്കൊപ്പം ചെലവഴിക്കാനും ജിമ്മിൽ പോകാനും കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാനും ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യാനും ഓഹരികളിൽ നിക്ഷേപിക്കാനും നിങ്ങളുടെ പങ്കാളിക്ക് ഒരു സർപ്രൈസ് സമ്മാനം നൽകാനും സാധിക്കും. ഭാഗ്യ നിറം: പിങ്ക്, ഗ്രേ, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പര്‍: 2, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ഭക്ഷണം ദാനം ചെയ്യുക.
ജന്മസംഖ്യ 3 ( 3, 12, 22, 30 തീയതികളില്‍ ജനിച്ചവര്‍): കരിയറിലും വ്യക്തിജീവിതത്തിലും ഒരുപോലെ ശ്രദ്ധിക്കണം. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. ആത്മീയതയും അറിവും വർദ്ധിപ്പിക്കാൻ യാത്ര ചെയ്യേണ്ട സമയമാണിത്. ക്രിയേറ്റീവ് രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ വിജയം നേടും. ഗായകർ, പരിശീലകർ, വിദ്യാഭ്യാസ നീരീക്ഷകർ, രാഷ്ട്രീയ പ്രവർത്തകർ, അഭിഭാഷകർ എന്നിവരെല്ലാം നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുക. വസ്ത്രങ്ങൾ, ആഭരണങ്ങൾ, പുസ്തകങ്ങൾ, അലങ്കാര വസ്തുക്കൾ, ധാന്യങ്ങൾ എന്നിവ വാങ്ങാൻ പറ്റിയ മാസം. ഡിസൈനർമാർ, ഹോട്ടലുടമകൾ, ആങ്കർമാർ, കായിക പരിശീലകർ, ഫിനാൻസർമാർ, സംഗീതജ്ഞർ എന്നിവർക്ക് ഈ മാസം പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. പച്ച മഞ്ഞൾ കഴിച്ചു കൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. നിങ്ങളുടെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും പ്രകടിപ്പിക്കുകയും ചെയ്യണം. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യ ദിനം: വ്യാഴം, ഭാഗ്യ നമ്പര്‍: 3, 6, ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ സ്റ്റേഷനറി സാധനങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 4 ( 4,13, 22, 31 തീയതികളില്‍ ജനിച്ചവര്‍): തട്ടിപ്പുകൾക്കും വഞ്ചനകൾക്കും ഇരകളാകാൻ സാധ്യത വളരെ കൂടുതലായതിനാൽ ഈ മാസം നിങ്ങളുടെ അക്കൗണ്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കണം. കുട്ടികളുടെ സുഹൃത്തുക്കളെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കണം. ഇന്റലിജന്റ് സേവനങ്ങൾ, നിയമം, ഓഡിറ്റിംഗ്, പ്രതിരോധം, ധനകാര്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. ബിസിനസ് ഡീലുകളോ സർക്കാർ ഉത്തരവുകളോ വിജയകരമായി പൂർത്തിയാക്കാനാകും. ഈ മാസത്തിന്റെ ആദ്യപകുതിയിൽ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കേണ്ടതായി വരും. സെയിൽസ് ജീവനക്കാർ, ഐടി ജീവനക്കാർ, നാടക കലാകാരന്മാർ, സിനിമാ അഭിനേതാക്കൾ, ടിവി അവതാരകർ, നർത്തകർ എന്നിവർക്ക് നേട്ടങ്ങൾ ഉണ്ടാകും. നിർമാണ സാമഗ്രികൾ, ലോഹം, ഭക്ഷ്യ ഉത്പന്നങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവയുടെ ബിസിനസ് ചെയ്യുന്നവർക്ക് വളർച്ച ഉണ്ടാകും. ഭാഗ്യ നിറം: പർപ്പിൾ, ഗ്രേ, ഭാഗ്യ ദിനം: ചൊവ്വ, വെള്ളി, ഭാഗ്യ നമ്പര്‍: 9, 6, ദാനം ചെയ്യേണ്ടത്: ഒരു സുഹൃത്തിന് മണിപ്ലാന്റ് ദാനം ചെയ്യുക.
ജന്മസംഖ്യ 5 ( 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): ഗണപതിയുടെ ആചാരങ്ങൾ അനുഷ്ഠിച്ച് അനുഗ്രഹം വാങ്ങുക. കൂടുതൽ ആളുകളുമായി ഇടപഴകുകയും സുഹൃത്തുക്കളെ കൂടുതൽ വിശ്വസിക്കാൻ തുടങ്ങുകയും ചെയ്യുക. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിങ്ങൾക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വസ്തുവിൽ നിക്ഷേപിക്കുന്നതു മൂലം കൂടുതൽ വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ നിന്നു ലഭിക്കുന്ന സ്നേഹത്തിനും പിന്തുണക്കും നിങ്ങൾ തിരിച്ച് നന്ദി പ്രകടിപ്പിക്കണം. നിക്ഷേപം, കായിക മൽസരങ്ങൾ, മത്സര പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയിൽ ഇന്ന് നിങ്ങൾ ഭാഗ്യം പരീക്ഷിക്കണം. ഭാഗ്യ നിറം: പച്ച, ഓറഞ്ച്, ഭാഗ്യ ദിനം: ബുധൻ, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: അനാഥാലങ്ങളിലോ മൃഗങ്ങൾക്കോ പഴം ദാനം ചെയ്യുക.
ജന്മസംഖ്യ 6 (6, 15, 24 തീയതികളില്‍ ജനിച്ചവര്‍): ഈ മാസത്തിൽ കൂടുതൽ ജോലിത്തിരക്ക് ഉണ്ടാകും. നിങ്ങളുടെ അർപ്പണബോധത്തിന് നേട്ടങ്ങളും പ്രശംസയും ലഭിക്കും. പാർട്ടി, ഷോപ്പിംഗ്, ക്ലബ്ബിംഗ്, പങ്കെടുക്കാൻ സാധ്യതയുണ്ട്. സമ്പാദിച്ച പണം നല്ല കാര്യങ്ങൾക്കായി ചെലവഴിക്കണം. വാതുവെപ്പ് ശീലം ഉപേക്ഷിക്കണം. അതു നിങ്ങൾക്ക് ദോഷം ചെയ്യും. അനുയോജ്യമായ വിവാഹാലോചനകൾ ഈ മാസം പരിഗണിക്കാവുന്നതാണ്. പുതിയ ബിസിനസിൽ നിക്ഷേപിക്കാനും ക്ലൈന്റുകൾക്ക് സേവനം നൽകാനും ഡിന്നറിനോ ഷോപ്പിംഗിനോ പോകാനും പറ്റിയ മാസം. വീട്ടമ്മമാർ, കായികതാരങ്ങൾ, പ്രോപ്പർട്ടി ഡീലർമാർ, ഡെർമറ്റോളജിസ്റ്റുകൾ, ഗായകർ, ഡിസൈനർമാർ, ഇവന്റ് മാനേജ്മെന്റ് നടത്തുന്നവർ, ബ്രോക്കർമാർ, ഷെഫുകൾ, വിദ്യാർത്ഥികൾക്ക് മുതലായവർക്ക് അംഗീകാരങ്ങൾ ലഭിക്കും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ശ്രദ്ധിക്കുക. ഭാഗ്യ നിറം: വയലറ്റ്, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ പഞ്ചസാര ദാനം ചെയ്യുക.
ജന്മസംഖ്യ 7 ( 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): പരുക്കൻ ഭാഷ ഒഴിവാക്കി മയത്തിൽ സംസാരിക്കുക. അഭിമുഖങ്ങളിൽ പങ്കെടുക്കാൻ അനുകൂലമായ മാസം. പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് മാതാപിതാക്കളുടെയും മറ്റ് മുതിർന്ന അംഗങ്ങളുടെയും അനുഗ്രഹം വാങ്ങണം. നിങ്ങളുടെ ഭാവി പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാകും. ആത്മീയതയിൽ നിങ്ങൾക്ക് കൂടുതൽ താത്പര്യം തോന്നും. ആരെങ്കിലും നിങ്ങൾക്കെതിരെ കരുക്കൾ നീക്കാൻ സാധ്യതയുണ്ട്, പക്ഷേ അവർ അതിൽ വിജയിക്കില്ല. ജ്വല്ലറി ഉടമകൾ, അഭിഭാഷകർ, പൈലറ്റുമാർ, രാഷ്ട്രീയ പ്രവർത്തകർ, നാടക കലാകാരൻമാർ, സിഎ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ എന്നിവർക്ക് പ്രത്യേക ഭാഗ്യം ഉണ്ടാകും. ഭാഗ്യ നിറം: ഓറഞ്ച്, റ്റീൽ, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പര്‍: 3, 7, ദാനം ചെയ്യേണ്ടത്: ചെമ്പ് അല്ലെങ്കിൽ വെങ്കല നാണയം ദാനം ചെയ്യുക
ജന്മസംഖ്യ 8 ( 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): സ്വയം വാഹനമോടിക്കുന്നതും തർക്കങ്ങളിൽ പെടുന്നതും പരമാവധി ഒഴിവാക്കുക. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കും. തീർത്ഥാടനത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ഈ മാസം ആരംഭിക്കുക. വലിയ ബിസിനസ് കമ്പനികളുമായുള്ള നിങ്ങളുടെ ബന്ധം ഭാവിയിൽ മികച്ച സാമ്പത്തിക നേട്ടങ്ങൾ നൽകും. വസ്തുവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. യന്ത്രസാമഗ്രികൾ വാങ്ങാൻ പറ്റിയ മാസം. അവിവാഹിതര്‍ക്ക് മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാനും പൊരുത്തമുളള ആളെ കണ്ടെത്താനും സാധിക്കും. ഡോക്ടർമാരും നിർമാതാക്കളും ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കും. പങ്കാളികളുമായി വ്യക്തിപരമായി തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. ധാന്യങ്ങൾ ദാനം ചെയ്യുന്നതും സിട്രസ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. ഭാഗ്യ നിറം: നീല, റ്റീൽ, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ചെരിപ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 9, (9,18, 27 തീയതികളില്‍ ജനിച്ചവര്‍): ഈ മാസം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നിങ്ങൾക്ക് അതിജീവിക്കാനാകും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ഈ മാസം നിങ്ങൾ ആഡംബര വസ്തുക്കൾ വാങ്ങാനും ഷോപ്പിംഗ് ചെയ്യാനും കൂടുതൽ ചെലവഴിക്കും. കായികതാരങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ, കായിക പരിശീലകർ മുതലായവർക്ക് പ്രത്യേകം നേട്ടങ്ങൾ ഉണ്ടാകും. സ്ത്രീകൾക്ക് കുടുംബത്തിലും ജോലി സ്ഥലത്തും അംഗീകാരവും ബഹുമാനവും ലഭിക്കും. ദമ്പതികൾ ഈ മാസം സന്തോഷത്തോടെയും റൊമാന്റിക് ആയും മുന്നോട്ടു നീങ്ങും. പ്രണയിക്കുന്നവരെ പ്രപ്പോസ് ചെയ്യാൻ അനുകൂലമായ മാസം. ബിസിനസ് ബന്ധങ്ങളും ഡീലുകളും നിങ്ങൾക്ക് അനുകൂലമാകും. മോഡലിങ്ങ് രംഗത്തും മാധ്യമ രംഗത്തും പ്രവർത്തിക്കുന്ന ആളുകൾക്ക് പ്രശസ്തി ആസ്വദിക്കാനാകും. രാഷ്ട്രീയ പ്രവർത്തകർക്ക് ഈ മാസം മികച്ച അവസരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ, പരിശീലകർ, സംഗീതജ്ഞർ, എഴുത്തുകാർ, ഡിസൈനർമാർ, ഡോക്ടർമാർ, അഭിഭാഷകർ, എഞ്ചിനീയർമാർ, അഭിനേതാക്കൾ എന്നിവർ ജനപ്രീതി നേടും. പങ്കാളികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക. ഭാഗ്യ നിറം: ചുവപ്പ്, പർപ്പിൾ, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരിക്ക് കോസ്മറ്റിക് ഉത്പന്നങ്ങൾ ദാനം ചെയ്യുക