ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വ്യക്തിത്വത്തിന്റെ ക്രിയേറ്റീവ് വശം പ്രകടിപ്പിക്കാൻ സാധിക്കുന്ന മാസമാണിത്. ഡിസംബറിലെ പ്രാരംഭ ദിവസങ്ങളിൽ കാര്യങ്ങൾ മന്ദഗതിയിലായിരിക്കും നടക്കുക. പിന്നീടുള്ള ദിവസങ്ങള്‍ വേഗത്തിൽ മുന്നോട്ട് പോകും. സമപ്രായക്കാരുമായി സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ഭാവി പദ്ധതികള്‍ പങ്കുവയ്ക്കുന്നതും ഒഴിവാക്കണം. ഉന്നത പഠനം നടത്താനും കുടുംബ പരിപാടികളില്‍ പങ്കെടുക്കാനും ഭൂമിയില്‍ നിക്ഷേപം നടത്താനുമുള്ള സമയമാണിത്. നിയമപരമായ രേഖകളും ബാങ്ക് രേഖകളും സൂക്ഷിച്ചു വയ്ക്കണം. ദമ്പതികള്‍ക്ക് ആഡംബരങ്ങള്‍ ആസ്വദിക്കാനാകും. പ്രോപ്പര്‍ട്ടി ബ്രോക്കര്‍മാര്‍, കമ്മീഷന് ഏജന്റുമാര്‍, അഭിനേതാക്കള്‍, നര്‍ത്തകര്‍, സോളാര്‍ എനര്‍ജി ഡീലര്‍മാര്‍, ഡോക്ടര്‍മാര്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവര്‍ക്ക് ലക്ഷ്യങ്ങള്‍ നേടാനാകും. വരും വര്‍ഷങ്ങളിലേയ്ക്കുള്ള ലക്ഷ്യങ്ങള്‍ തയ്യാറാക്കാനും സാധിക്കും. ഭാഗ്യ നിറം: മഞ്ഞ, ഓറഞ്ച്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 1, 3, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് മഞ്ഞ അരി ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): നിങ്ങള്‍ വളരെ ബുദ്ധിമാനായിരിക്കും. പ്രണയവികാരങ്ങള്‍ നിറഞ്ഞ മാസമാണിത്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫലം മാസാവസാനത്തോടെ ലഭിക്കും. മികച്ച ഫലത്തിന് തിങ്കളാഴ്ച ശിവന് പാല് അഭിഷേകം നടത്തുകയും ഗുരു മന്ത്രം ജപിക്കുകയും വേണം. മറ്റുള്ളവരുടെ വിമര്‍ശനങ്ങൾ അവഗണിക്കുക. പണമിടപാടുകള്‍ നടത്തുക, മാര്‍ക്കറ്റിംഗ്, ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുക, ജിമ്മില്‍ പോകുക, കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കുക, ചെറിയ യാത്ര പ്ലാന്‍ ചെയ്യുക, വസ്തുവില്‍ നിക്ഷേപിക്കുക, പങ്കാളിക്ക് സര്‍പ്രൈസ് സമ്മാനം നല്‍കുക എന്നിവയ്ക്കായി സമയം ചെലവഴിക്കണം. ഭാഗ്യ നിറം: ബീജ്, നീല, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്ക് പാല് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ദമ്പതികള്‍ക്ക് ഇത് ഒരു റൊമാന്റിക് മാസമായിരിക്കും. ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനുള്ള മാസമാണിത്. യാത്ര ചെയ്യാനും മാര്‍ക്കറ്റിംഗ് ബജറ്റ് സജ്ജീകരിക്കാനും സാധിക്കുന്ന മാസം. പുതിയ തൊഴില്‍ കണ്ടെത്തേണ്ടി വരും. വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, രാഷ്ട്രീയക്കാര്‍, അഭിഭാഷകര്‍ എന്നിവര്‍ അവരുടെ കഴിവുകള്‍ ഈ മാസം പ്രകടിപ്പിക്കണം. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പുസ്തകങ്ങള്‍, ധാന്യങ്ങള്‍ എന്നിവ വാങ്ങാൻ സാധിക്കും. ഡിസൈനര്‍മാര്‍, ഹോട്ടലുടമകള്‍, അവതാരകര്‍, സ്പോര്‍ട്സ് കോച്ചുകള്‍, സംഗീതജ്ഞര്‍ എന്നിവര്‍ക്ക് ഇന്ന് പ്രത്യേക നേട്ടങ്ങള്‍ ആസ്വദിക്കാനാകും. ദിവസവും തുളസി ഇല കഴിക്കുന്നത് ഗുണം ചെയ്യും. ഭാഗ്യ നിറം: ചുവപ്പ്, വയലറ്റ്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3, ദാനം ചെയ്യേണ്ടത്: ഒരു സുഹൃത്തിന് മണി പ്ലാന്റ് ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): അടുത്ത വര്‍ഷത്തേക്കുള്ള പ്ലാനുകള്‍ തയ്യാറാക്കാനുള്ള മാസമാണിത്. നിങ്ങളുടെ പ്രൊഫൈലില്‍ ചില മാറ്റങ്ങൾ സംഭവിക്കും. അത് ഭാവിയില്‍ ഗുണകരമാകും. വിവാഹാലോചനകള്‍ നടക്കും. നിര്‍മ്മാണം, മെഷിനറികള്‍, നിയമം, ഓഡിറ്റിംഗ്, പ്രതിരോധം, ധനകാര്യം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിക്ഷേപം നടത്താൻ അനുകൂല സമയമാണിത്. ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ മാസത്തിലെ ആദ്യ രണ്ടാഴ്ചകളില്‍ നടപ്പിലാക്കാനാകും. സെയില്‍സ് ജീവനക്കാര്‍, ഐടി ജോലിക്കാർ, നാടക കലാകാരന്മാര്, അഭിനേതാക്കള്‍, ടിവി അവതാരകര്‍, നര്‍ത്തകര്‍ എന്നിവര്‍ മത്സരങ്ങളില്‍ പങ്കെടുത്താൽ വിജയം ഉറപ്പ്. നിര്‍മ്മാണ സാമഗ്രികള്‍, ലോഹം, വസ്ത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാതാക്കള്‍ക്ക് ബിസിനസില്‍ പുതിയ ഓഫര്‍ ലഭിക്കും. ഈ മാസത്തില്‍ പച്ച മുളച്ചെടി ഓഫീസ് ടേബിളില്‍ വയ്ക്കുന്നത് ഗുണം ചെയ്യും. ഭാഗ്യ നിറം: പര്‍പ്പിള്‍, ഗ്രേ, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: അനാഥാലയത്തില്‍ വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഈ മാസം നിങ്ങളുടെ സീനിയര്മാരെയോ ക്ലയിന്റുകളെയോ സ്വാധീനിക്കുന്നതിന് നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. അതിനാല്‍, മാസത്തിന്റെ ആദ്യപകുതി ഒത്തുചേരലുകള്‍ക്കായി ചെലവഴിക്കുകയും കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുകയും വേണം. പങ്കാളികള്‍ക്കിടയില്‍ അവിശ്വാസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ മാസത്തില്‍ ഗണപതി പ്രീതിയ്ക്കായി വഴിപാടുകൾ കഴിക്കണം. യാത്രകൾ കുറയ്ക്കുക. ദീര്‍ഘകാല പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ്ണ പിന്തുണ ലഭിക്കും. സാമ്പത്തിക ലാഭം മന്ദഗതിയിലാണെങ്കിലും പ്രോപ്പര്‍ട്ടിയിലോ ഓഹരിയിലോ ഉള്ള നിക്ഷേപത്തില്‍ നിന്ന് വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്പോര്‍ട്സ്, ഇവന്റുകള്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ്, ബാങ്കിംഗ്, അഭിമുഖം എന്നിവയില്‍ പങ്കെടുക്കണം. ഭാഗ്യ നിറം: ടീല്‍, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: മൃഗങ്ങള്‍ക്കോ അനാഥാലയത്തിലോ പഴങ്ങള്‍ നല്‍കുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): കുടുംബ ചടങ്ങുകളിലും വിവാഹ ചടങ്ങുകളിലും പങ്കെടുക്കാനുള്ള മാസമാണിത്. പാര്‍ട്ടികള്‍, ഷോപ്പിംഗ്, യാത്രകള്‍ എന്നിവ നടത്താനാകും. സമ്പാദ്യം വർദ്ധിക്കുകയും നിങ്ങള്‍ ബഹുമാനിക്കപ്പെടുകയും ചെയ്യും. ബെറ്റ് വയ്ക്കുന്ന സ്വഭാവം മാറ്റിവെയ്ക്കണം. ചെറുതോ വലുതോ ആയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. അത് ഭാവിയില്‍ ഉപയോഗപ്രദമാകും. ജീവിതത്തില്‍ സന്തോഷവും സമ്പൂര്‍ണ്ണതയും നല്കുന്ന ഒരു മാസമായിരിക്കും ഡിസംബർ. പുതിയ ബിസിനസ്സില്‍ നിക്ഷേപിക്കാൻ അനുകൂല സമയം. വീട്ടമ്മമാര്‍, കായികതാരങ്ങള്‍, പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍, ഡെര്‍മറ്റോളജിസ്റ്റുകള്‍, ഗായകര്‍, ഡിസൈനര്‍മാര്‍, ഇവന്റ് മാനേജ്മെന്റ്, ബ്രോക്കര്‍മാര്‍, ഷെഫുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പുതിയ അംഗീകാരങ്ങള്‍ ലഭിക്കും. പ്രണയബന്ധം വീട്ടില്‍ സന്തോഷം കൊണ്ടുവരും. ഭാഗ്യ നിറം: വയലറ്റ്, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ പഞ്ചസാര ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഈ മാസം ആശയവിനിമയം നടത്താന്‍ നിങ്ങള്‍ വളരെ മിടുക്കരായിരിക്കും. അതിനാല്‍ സര്‍ക്കാര്‍ ടെന്‍ഡറുകള്‍, സര്‍ക്കാര്‍ ഓര്‍ഡറുകള്‍, സെയില്‍സ്, നിയമപരമായ തര്‍ക്കങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, പ്രണയത്തിലെ പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനാകും. ഒരു ചെമ്പ് അല്ലെങ്കില്‍ വെങ്കല നാണയം ബാഗില്‍ സൂക്ഷിക്കുക. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് മാതാപിതാക്കളുടെയും മറ്റ് മുതിര്‍ന്ന ആളുകളുടെയും അനുഗ്രഹം വാങ്ങണം. അമ്മയുടെയും മറ്റ് മുതിര്‍ന്നവരുടെയും ഉപദേശങ്ങൾ കേള്‍ക്കണം. നിങ്ങളുടെ പ്ലാനുകള്‍ പങ്കാളിയോട് പങ്കുവെയ്ക്കണം. അതിലൂടെ നിങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകും. നിങ്ങളെക്കുറിച്ചുള്ള സമൂഹത്തിലെ പ്രതിച്ഛായ മെച്ചപ്പെടും. ജ്വല്ലറി ഉടമകള്‍, അഭിഭാഷകര്‍, പൈലറ്റുമാര്‍, രാഷ്ട്രീയക്കാര്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്, സിഎക്കാര്‍, സോഫ്റ്റ്വെയര് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ഭാഗ്യം വന്നു ചേരും. ഭാഗ്യ നിറം: ഓറഞ്ച്, പച്ച, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, 3, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ കുങ്കുമം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ കഴിവും പ്രത്യേക വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവും ഈ മാസം നിരവധി അംഗീകാരങ്ങള്‍ നേടിത്തരും. നിങ്ങള്‍ എതിരാളിയുടെ വെല്ലുവിളി സ്വീകരിച്ച് മറുപടി നല്‍കണം. യാത്രകള്‍ പ്ലാന്‍ ചെയ്യണം. ഈ മാസത്തിന്റെ തുടക്കത്തില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം. വന്‍കിട കമ്പനികളുമായുള്ള നിങ്ങളുടെ ബന്ധം ഭാവിയില്‍ മികച്ച വരുമാനം നല്‍കുമെങ്കിലും അതില്‍ നിന്ന് മാറി നില്‍ക്കണം. നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ വളരെ ഉയര്‍ന്നതായിരിക്കും. വസ്തുവകകളും യന്ത്രസാമഗ്രികളും വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. ഫുട്ബോള്‍ കളിക്കാര്‍, ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലകര്‍, പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകും. മൃഗങ്ങളെ പരിപാലിക്കണം. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആവശ്യക്കാര്‍ക്ക് ചെരിപ്പുകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഗായകര്‍, സംഗീതം, ബാങ്ക് ജോലിക്കാര്‍, നര്‍ത്തകര്‍, യോഗ പരിശീലകന് എന്നിവര്‍ക്ക് മാസത്തിന്റെ രണ്ടാം പകുതിയില്‍ ഭാഗ്യവും സര്‍പ്രൈസുകളും ലഭിക്കും. കായികപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, ബിസിനസ് രംഗത്തുള്ളവർ എന്നിവരുടെ കരിയർ മെച്ചപ്പെടും. സ്ത്രീകള്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരും. അത് കണ്ടില്ലെന്ന് വയ്ക്കണം. ജോലി സമ്മര്‍ദം മൂലം ദമ്പതികള്‍ തമ്മിലുള്ള അടുപ്പം കുറയും. കമിതാക്കള്‍ക്ക് വികാരങ്ങള്‍ പരസ്പരം പ്രകടിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയമാണ്. ഗ്ലാമര്‍ വ്യവസായത്തിലുള്ളവർക്കും മാധ്യമ പ്രവര്‍ത്തകർക്കും പ്രശസ്തി ലഭിക്കും. രാഷ്ട്രീയക്കാര്‍ക്ക് ഇന്ന് മികച്ച അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍, പരിശീലകര്‍, സംഗീതജ്ഞര്‍, എഴുത്തുകാര്‍, ഡിസൈനര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് ജനപ്രീതി വർദ്ധിക്കും. ഭാഗ്യ നിറം: വയലറ്റ്, പര്‍പ്പിള്‍, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാര്‍ക്ക് ചുവന്ന വളകള്‍ നല്‍കുക.