ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1,10,19,28 തീയതികളില്‍ ആണെങ്കില്‍): പുതിയ അവസരങ്ങൾക്കനുസരിച്ച് നിങ്ങളുടെ ചിന്തകൾ രൂപപ്പെടുത്താൻ തയ്യാറാകുക. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഒരാളെ നിങ്ങൾ കണ്ടുമുട്ടും, എന്നാൽ അവരിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാതിരിക്കുക. ബേക്കർമാർ, നിർമാതാക്കൾ, ഡിസൈനർമാർ, കായിക താരങ്ങൾ, രാഷ്ട്രീയക്കാർ എന്നിവർ പണത്തിന്റെ ശക്തി ഉപയോഗിച്ച് ആളുകളെ സ്വാധീനിക്കും. ആകർഷണം വർദ്ധിപ്പിക്കുന്ന തുകൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. സൂര്യഭഗവാനോട് പ്രാർത്ഥിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്യുക
ഭാഗ്യ നിറം: മഞ്ഞ, നീല, ഭാഗ്യ ദിനം: ഞായർ, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിൽ വസ്ത്രങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ദമ്പതികൾക്ക് ഒരു യാത്ര പോകാൻ അനുകൂലമായ ദിവസം. ഒരു ഒത്തുചേരൽ നടത്തുകയും അതിഥികളെ സ്വാഗതം ചെയ്യുകയും വേണം. പങ്കാളിത്ത സ്ഥാപനങ്ങൾ കൂടുതൽ വിജയിക്കും. ഓഫീസ് ജോലികളേക്കാൾ വീട്ടിലിരുന്നുള്ള ജോലിക്ക് മുൻഗണന നൽകണം. ബിസിനസ് ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാൻ കുറച്ച് കാലതാമസമെടുക്കും. യാത്രകൾ ഒഴിവാക്കുക. രാഷ്ട്രീയക്കാർ, അഭിഭാഷകർ, ചില്ലറ വ്യാപാരികൾ, വിദ്യാഭ്യാസ നിരീക്ഷകർ, ഡോക്ടർമാർ, ജ്വല്ലറി ഉടമകൾ എന്നിവർ രേഖകളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം.
ഭാഗ്യ നിറം: സ്കൈ ബ്ലൂ, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 2 , 6 , ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിലോ ആവശ്യക്കാർക്കോ തൈര് ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): സാമൂഹ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തും. നിങ്ങളുടെ സർഗാത്മകത, വിദ്യാഭ്യാസം, അറിവ് , സംസാരം എന്നിവയെല്ലാം മറ്റുള്ളവരെ ആകർഷിക്കും. യോഗ പരിശീലകർ, വിദ്യാഭ്യാസ നിരീക്ഷകർ, മാർക്കറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർ, വിൽപനക്കാർ, സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവർ ഇന്ന് തൊഴിൽ രംഗത്ത് പ്രത്യേക നേട്ടമുണ്ടാക്കും.
ഭാഗ്യ നിറം: പീച്ച്, നീല, ഭാഗ്യ ദിനം: വ്യാഴം, ഭാഗ്യ നമ്പർ: 3, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ അരി ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): തുളസി ചെടിക്ക് വെള്ളം നനയ്ക്കാൻ ശ്രദ്ധിക്കണം. വലിയ ബ്രാൻഡുകളുമായി സഹകരിച്ചു പ്രവർത്തിക്കാൻ സാധിക്കും. പുതിയ ഉറവിടങ്ങളിൽ നിന്നോ പുതിയ ആശയങ്ങളിൽ നിന്നോ പണം സമ്പാദിക്കാൻ സാധിക്കും. ബ്രോക്കർമാരും നിർമ്മാണം, യന്ത്രങ്ങൾ, ലോഹങ്ങൾ, സോഫ്റ്റ്വെയർ, ഫാർമസ്യൂട്ടിക്കൽ തുടങ്ങിയ ബിസിനസുകൾ ചെയ്യുന്നവരും ഇന്ന് കരാർ ഒപ്പിടുന്നത് ഒഴിവാക്കണം. മാതാപിതാക്കൾ മക്കളെയോർത്ത് അഭിമാനിക്കും.
ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ നാളികേരം ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഗണപതിയുടെ അനുഗ്രഹം തേടുക. സ്വപ്നം സാക്ഷാത്കരിക്കാനായതിൽ നിങ്ങൾക്ക് അഭിമാനവും സന്തോഷവും തോന്നും. ഫിറ്റ്നസ് കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. പേരും പ്രശസ്തിയും ഉണ്ടാകും. കരിയറിൽ വളർച്ച ഉണ്ടാകും. വസ്തുവിൽ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം പ്രധാന തീരുമാനങ്ങൾ എടുക്കുക. കായികതാരങ്ങളും സഞ്ചാരികളും മികച്ച അവസരങ്ങൾക്കായി കാത്തിരിക്കണം.
ഭാഗ്യ നിറം: പച്ച, വെള്ള, ഭാഗ്യ ദിനം: ബുധൻ, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിലോ സുഹൃത്തിനോ തുളസിച്ചെടി നൽകുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ജീവിതം ആഘോഷിക്കാനും ആസ്വദിക്കാനും യാത്ര ചെയ്യാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും പറ്റിയ ദിവസം. ഇന്ന് ഓഫീസിൽ പോയി ജോലി ചെയ്യുന്നതിനേക്കാൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് നല്ലത്. കരിയറിൽ വളർച്ചയും നേട്ടങ്ങളും ഉണ്ടാകും. ടീം ലീഡറായും കമ്മ്യൂണിറ്റി നേതാവായും കഴിവ് തെളിയിക്കും. സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, വീട്ടമ്മമാർ, അധ്യാപകർ, ജ്വല്ലേഴ്സ്, അഭിനേതാക്കൾ, റേഡിയോ ജോക്കികൾ, ഡോക്ടർമാർ എന്നിവർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കും. കുട്ടികളുടെ പ്രകടനത്തിൽ മാതാപിതാക്കൾക്ക് അഭിമാനം തോന്നുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുക.
ഭാഗ്യ നിറം: നീല, മഞ്ഞ, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിൽ സ്റ്റീൽ പാത്രം സംഭാവന ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): നന്നായി ആശയവിനിമയം നടത്താനും മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കാനും പഠിക്കുക. മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ കൂടി സ്വാഗതം ചെയ്യുക. നിങ്ങൾക്ക് മേലുദ്യോഗസ്ഥന്റെ മുന്നിൽ വലിയ മതിപ്പ് സൃഷ്ടിക്കാൻ കഴിയും. ദമ്പതികൾ തമ്മിലുള്ള ബന്ധത്തിൽ വിശ്വാസവും ബഹുമാനവും വർദ്ധിക്കും. ഇന്ന് ധൈര്യമായി രേഖകളിൽ ഒപ്പിടാം. രോഗശാന്തി, ശാസ്ത്രം, ആത്മീയ വിദ്യാലയങ്ങൾ, കൃഷി, എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഇത് ഒരു മികച്ച ദിവസമാണ്.
ഭാഗ്യ നിറം: നീല, ഓറഞ്ച്, മഞ്ഞ, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിൽ പുസ്തകങ്ങളും സ്റ്റേഷനറി സാധനങ്ങളും സംഭാവന ചെയ്യുക
ജന്മസംഖ്യ 8(നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): തെരുവിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ സേവിക്കുക. പുതിയ അവസരങ്ങളും പുതിയ ബന്ധങ്ങളും ഉണ്ടാകും. നിങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ സാധിക്കും. നിങ്ങളുടെ കൂടെ ഗൈഡായി ജോലി ചെയ്യുന്ന ഒരു സീനിയർ ഉണ്ടാകും അവരുടെ രീതി പിന്തുടരേണ്ടതാണ്. ബിസിനസ് ഇടപാടുകൾ വിജയകരവും ലാഭകരവുമായിരിക്കും. കുടുംബ പരിപാടികളിലോ സുഹൃത്തുക്കളുടെ പാർട്ടികളിലോ പങ്കെടുക്കാൻ സാധ്യതയുണ്ട്. സാമൂഹ്യ ബന്ധങ്ങൾ വളർത്തണം. ഇന്ന് നോൺ വെജ്, മദ്യം എന്നിവ ഒഴിവാക്കുക.
ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് കുടിവെള്ളം നൽകുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): കൈത്തണ്ടയിൽ ചുവന്ന ചരട് ധരിക്കുന്നതും ഫോണിന് ചുവന്ന മൊബൈൽ കവർ ഇടുന്നതും നല്ലതാണ്. അദ്ധ്യാപനം, നിയമം, കൗൺസിലിംഗ്, ധനകാര്യം എന്നീ മേഖലകളിൽ നിന്നുള്ളവർ പുതിയ ഉയരങ്ങൾ താണ്ടും. കലാകാരൻമാർക്ക് പ്രതീക്ഷകൾ നിറഞ്ഞ ദിനം. ബിസിനസിലോ ജോലിയിലോ വളർച്ച നേടുന്നതിനായി പഴയ സുഹൃത്തുക്കളെയോ സമപ്രായക്കാരെയോ സമീപിക്കണം. ഇന്ന് ചുവന്ന വസ്ത്രം ധരിക്കുന്നത് നല്ലതാണ്. നിങ്ങളുടെ വിവാഹ പദ്ധതി കുടുംബവുമായി പങ്കിടാനുള്ള ദിവസമാണിത്. അവരുടെ പിന്തുണ ലഭിച്ചാൽ ഭാവി ജീവിതം കൂടുതൽ നന്നാകും. ചെലവുകൾ നിയന്ത്രിക്കുകയും സസ്യാഹാരം കഴിക്കുകയും ചെയ്യുക
ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 6, 9, ദാനം ചെയ്യേണ്ടത്: ദരിദ്രർക്ക് തണ്ണിമത്തൻ ദാനം ചെയ്യുക