ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): നിങ്ങൾ ജീവിതത്തിൽനേരിട്ടു കൊണ്ടിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. ജീവിതത്തിൽ പുതിയ എന്തെങ്കിലും കാര്യങ്ങൾ ഉടൻ ആരംഭിക്കും. അത് പുതിയ സ്ഥലം, സ്ഥാനം,സുഹൃത്ത് അല്ലെങ്കിൽ ബിസിനസ്സിലെ പുതിയ നിക്ഷേപം, പുതിയ ജോലി, പുതിയ വീട് എന്നിങ്ങനെ എന്തുമാകാം. കൃഷി, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളിലുള്ളവർക്ക് ലാഭം നേടാനാകും.
ഭാഗ്യനിറം: നീല, മഞ്ഞ, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ ഭക്ഷണം നൽകുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ വഴക്കമുള്ള സ്വഭാവം പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് കാരണമാകും. എന്നാൽ നിങ്ങൾ "നോ" പറയാൻ പഠിക്കേണ്ടതുണ്ട്. നിങ്ങളുടെ നിരപരാധിത്വം ദുരുപയോഗം ചെയ്യാൻ ആളുകൾ ശ്രമിക്കുമെന്നതിനാൽ ജാഗ്രത പാലിക്കുക. പങ്കാളിയിൽ നിന്നോ സമപ്രായക്കാരിൽ നിന്നോ വൈകാരിക പിന്തുണ ലഭിക്കും.
ഭാഗ്യനിറം: നീല, ഭാഗ്യ ദിനം: തിങ്കള്‍, ഭാഗ്യ നമ്പര്‍: 2, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് വെള്ളം നല്‍കുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): കൊമേഴ്സ്, ആർട്സ് വിദ്യാർത്ഥികൾക്ക് ഭാഗ്യ ദിനം. ക്രിയേറ്റീവായ നിങ്ങളുടെ ചിന്തകളും സംസാരവും ജോലിസ്ഥലത്തും വീട്ടിലും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കും. പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. നിർമ്മാണ രംഗത്തും കാർഷിക മേഖലയിലും നിക്ഷേപം നടത്താൻ നല്ല സമയം. രാവിലെ നെറ്റിയിൽ ചന്ദനം തൊടുക.
ഭാഗ്യനിറം: ഓറഞ്ച്, നീല ഭാഗ്യ ദിനം: വ്യാഴം, ഭാഗ്യ നമ്പര്‍: 3, 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് സൺഫ്ലവർ ഓയിൽ വാങ്ങി നൽകുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക. സർക്കാർ ജോലിക്കാരും രാഷ്ട്രീയക്കാരും അവരുടെ ലക്ഷ്യത്തിനായി നിരന്തരം പ്രവർത്തിക്കേണ്ടി വരും. ഉയർന്ന സ്ഥാനത്തുള്ള ആളുകൾ കൂടുതൽ ഉയരങ്ങളിലേക്ക് വളരും. പണ സംബന്ധമായ കാര്യങ്ങൾ ആരുമായും പങ്കിടരുത്. വിദ്യാർത്ഥികൾക്ക് താൽപ്പര്യമുണ്ടെങ്കിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ അനുകൂല സമയം. പച്ച ഇലക്കറികൾ ദാനം ചെയ്യുന്നത് ഭാഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. തിരക്കിലാണെങ്കിലും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാൻ ശ്രമിക്കുക. അവരുടെ പരാതികൾ കേൾക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് ഇന്ന് വളരെ അനിവാര്യമാണ്
ഭാഗ്യനിറം: നീല, മഞ്ഞ, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകർക്ക് ചെരിപ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): മുൻകാല പ്രശ്നങ്ങൾ മറന്ന് പുതിയ ബന്ധങ്ങളിലേക്ക് നീങ്ങുക. പങ്കാളിയോട് നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ അനുയോജ്യമായ ദിവസം. യന്ത്രസാമഗ്രികൾ വാങ്ങാനും വസ്തു വിൽക്കാനും ഔദ്യോഗിക രേഖകളിൽ ഒപ്പിടാനും യാത്രയ്ക്ക് പോകാനും പറ്റിയ ദിവസം. വാർത്താ അവതാരകർ, അഭിനേതാക്കൾ, കരകൗശല കലാകാരന്മാർ, എഞ്ചിനീയർമാർ എന്നിവർക്ക് അഭിനന്ദനങ്ങൾ നേടാനാകും. നിങ്ങളുടെ നേതൃത്വഗുണം ചുറ്റുമുള്ള പലർക്കും ഗുണം ചെയ്യും. കായികപരിശീലകർ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാകണം. രാഷ്ട്രീയക്കാർക്ക് റിസ്ക് എടുക്കാനും ഭാവിയിൽ ഭാഗ്യം ആസ്വദിക്കാനും അനുകൂലമായ ദിവസമാണ് ഇന്ന്
ഭാഗ്യനിറം: ടീൽ, ഭാഗ്യ ദിനം: ബുധന്‍, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിലെ കുട്ടികൾക്ക് പഴങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): വിപണനം, വ്യാപാരം, വിതരണം, വിൽപ്പന, പ്രതിരോധം, വിമാനക്കമ്പനികൾ, ആഭരണങ്ങൾ, ഗൃഹാലങ്കാരങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഭാഗ്യം അനുകൂലമായതിനാൽ ലക്ഷ്യങ്ങൾ നേടാൻ പ്രവർത്തിക്കുക. ഈ ദിവസം നിങ്ങൾക്ക് എല്ലാവിധ നേട്ടങ്ങളും ലഭിക്കും. കുടുംബ സ്നേഹവും പിന്തുണയും ഐശ്വര്യം വർധിക്കും.
ഭാഗ്യനിറം: ആകാശ നീല, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പര്‍: 6, 9 ദാനം ചെയ്യേണ്ടത്: ധാന്യങ്ങൾ പാവപ്പെട്ടവർക്ക് ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ പ്രായോഗിക ചിന്തയിലൂടെയും ശരിയായ സമയത്ത് ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലൂടെയും വിജയം നേടാനാകും. സാമ്പത്തിക വളർച്ചയുണ്ടാകും. ബിസിനസ്സിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സൂക്ഷിക്കുക. കൂടുതൽ തർക്കങ്ങൾ ഒഴിവാക്കാൻ മത്സരാർത്ഥികളിൽ നിന്ന് അകന്നു നിൽക്കുക. ശിവനും ശനി പ്രീതിയ്ക്കായും വഴിപാടുകൾ കഴിക്കുക.
ഭാഗ്യനിറം: മഞ്ഞ, ഭാഗ്യ ദിനം: തിങ്കള്‍, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: അനാഥാലയങ്ങളിൽ വസ്ത്രങ്ങൾ നൽകുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിലും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടി വരും. അതിനാൽ അമിതഭാരം അനുഭവപ്പെടും. ചുറ്റുമുള്ള എല്ലാ ആളുകളും നിങ്ങളുടെ വിശ്വസ്തരായതിനാൽ നേതൃത്വം ആസ്വദിക്കാനാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. ഇന്ന് കഴിയുന്നത്ര പൊതുപരിപാടികളിൽ പങ്കെടുക്കാൻ ശ്രമിക്കുക.
ഭാഗ്യനിറം: പർപ്പിൾ, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് കുട ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം വീട്ടുജോലികൾ, ഗാർഹിക ഉത്തരവാദിത്തങ്ങൾ എന്നിവ നിറവേറ്റുക. ഓഹരി വ്യാപാരത്തിന് അനുകൂല ദിനം. ഡെർമറ്റോളജിസ്റ്റുകൾ, ഓഡിറ്റർമാർ, ശാസ്ത്രജ്ഞർ, സർജൻ, രാഷ്ട്രീയക്കാർ, കായികതാരങ്ങൾ എന്നിവർക്ക് പ്രതിഫലവും അംഗീകാരവും ലഭിക്കും. സാമ്പത്തിക നേട്ടങ്ങളും വസ്തു രജിസ്ട്രേഷനും ഇന്ന് സുഗമമായി നടക്കാൻ സാധ്യതയുണ്ട്.
ഭാഗ്യനിറം: ചുവപ്പ്, നീല ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരിക്ക് ചുവന്ന തൂവാല നൽകുക.