ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): മത്സരങ്ങളിലും ഇന്റര്‍വ്യൂകളിലും അക്കാദമിക പരിജ്ഞാനം പ്രകടിപ്പിക്കാനുള്ള സമയമാണിത്. സര്‍ക്കാര്‍ കരാറുകളില്‍ ഒപ്പിടുന്നതിനും, അവതരണങ്ങളില്‍ പങ്കെടുക്കുന്നതിനും, ഇവന്റുകള്‍ സ്പോണ്സര് ചെയ്യുന്നതിനും, ടൂര്‍ണമെന്റുകള്‍ കളിക്കുന്നതിനും ഈ ദിവസം ചെലവഴിക്കണം. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നിങ്ങളുടെ പിന്തുണ നല്‍കണം. ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്ന ലെതര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭാഗ്യനിറം: മഞ്ഞ, ഭാഗ്യ ദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍ 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ കുങ്കുമം ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങള്‍ നിങ്ങളുടെ ഡോക്യുമെന്റുകള്‍ സൂക്ഷിച്ചുവെയ്ക്കണം. നിങ്ങളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ചിലര്‍ ശ്രമിക്കും. അതിനാല്‍, അക്കാര്യവും ശ്രദ്ധിക്കണം. ഇന്ന് നിങ്ങള്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ അവഗണിക്കുകയും കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ഭാവി പദ്ധതികള്‍ പങ്കുവെയ്ക്കുന്നത് ഒഴിവാക്കുക. രാഷ്ട്രീയക്കാര്‍ പേപ്പറുകളില്‍ ഒപ്പിടുമ്പോള്‍ ശ്രദ്ധിക്കണം. ഭാഗ്യ നിറം: ആകാശനീലയും മഞ്ഞയും, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍ 2 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ അരി ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങള്‍ വീട്ടില്‍ സമയം ചെലവഴിക്കണം. ഇന്ന് നിങ്ങളുടെ സ്റ്റേജിലെ നിങ്ങളുടെ സാന്നിധ്യം ആകര്‍ഷകമായിരിക്കും. നാടക കലാകാരന്മാര് ജോലിസ്ഥലത്ത് പുതിയ തുടക്കം കുറിക്കും. പുതിയ ഒരാളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും ഭാഗ്യം അനുകൂലമായിരിക്കും. സംഗീതജ്ഞര്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വാര്‍ത്താ അവതാരകര്‍, രാഷ്ട്രീയക്കാര്‍, അഭിനേതാക്കള്‍, കലാകാരന്മാര്, വീട്ടമ്മമാര്‍, ഹോട്ടലുടമകള്‍, എഴുത്തുകാര്‍ എന്നിവര്‍ക്ക് കരിയറില്‍ വളര്‍ച്ചയുണ്ടാകും. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍ 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: കുട്ടികള്‍ക്ക് മഞ്ഞ നിറത്തിലുള്ള കൃത്രിമ പൂക്കള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഇന്ന് തുളസി ഇല കൈയില്‍ കരുതണം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. പണമൊഴുക്ക് വൈകും. സിട്രസ് പഴങ്ങൾ കഴിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്. നിര്‍മ്മാണം, യന്ത്രങ്ങള്‍, ലോഹങ്ങള്‍, സോഫ്റ്റ്വെയര്, ബ്രോക്കര്‍മാര്‍ തുടങ്ങിയ ബിസിനസ്സുകാര്‍ ഇന്ന് കരാര്‍ ഒപ്പിടുന്നത് ഒഴിവാക്കണം. ഭാഗ്യനിറം: നീല, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് നാരങ്ങ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ജോലിസ്ഥലത്ത് ഒരു മൂങ്ങയുടെ ചിത്രം വെയ്ക്കുക. നിങ്ങളുടെ സംസാരം ബോസിനെയോ സീനയറെയോ ആകര്‍ഷിക്കും. മറ്റുള്ളവരുടെ തെറ്റുകള്‍ അവഗണിച്ച് മുന്നോട്ട് പോകാനുള്ള ഒരു ദിവസമാണിത്. പ്രോപ്പര്‍ട്ടി, സ്റ്റോക്ക് നിക്ഷേപങ്ങള്‍ നടത്തുന്നത് ഗുണം ചെയ്യും. കായികതാരങ്ങള്‍ക്കും യാത്രക്കാര്‍ക്കും മികച്ച ഫലം ലഭിക്കും. മീറ്റിങുകളില്‍ ഭാഗ്യം വര്‍ധിപ്പിക്കാന്‍ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുക. നിങ്ങളുടെ പ്രണയം അറിയിക്കാനുള്ള ദിവസമാണിത്. ഭാഗ്യനിറം: ടീല്‍, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് വെളുത്ത മാവ് ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഇന്ന് സില്‍വര്‍ മെറ്റാലിക് വാച്ച് ധരിക്കുക. ഇന്ന് നിങ്ങളുടെ മനസ്സില്‍ പ്രണയവികാരങ്ങള്‍ നിറഞ്ഞുനില്ക്കും. ബിസിനസ്സ് വളരും. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. ഹോട്ടലുടമകള്‍, സഞ്ചാരികള്‍, ജ്വല്ലറി ഉടമകള്‍, അഭിനേതാക്കള്‍, ജോക്കികള്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കണം. കായികരംഗത്തെ പരിശീലകരുടെ മാര്‍ഗനിര്‍ദേശം സ്വീകരിക്കണം. ഭാഗ്യനിറം: പീച്ച്, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ഒരു സുഹൃത്തിനോ മുതിര്‍ന്ന സ്ത്രീക്കോ വളകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): കായിക പ്രവര്‍ത്തകര്‍ നല്ലതും ചീത്തതുമായ സമയത്തിലൂടെ കടന്നുപോകും. അഭിഭാഷകര്‍, സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, കായികപ്രവര്‍ത്തകര്‍, സിഎക്കാര്‍ എന്നിവര്‍ക്ക് മികച്ച ദിവസമാണിത്. നിങ്ങളുടെ നേതൃത്വഗുണവും വിശകലന വൈദഗ്ധ്യവുമാണ് നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രത്യേകത. നിങ്ങളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്ക്കുന്ന തരത്തിലുള്ള തര്‍ക്കങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. കോടതികള്‍, തിയേറ്റര്‍, ടെക്നോളജി, സര്‍ക്കാര്‍ ടെന്‍ഡറുകള്‍, റിയല്‍ എസ്റ്റേറ്റ്, സ്കൂളുകള്‍, ഇന്റീരിയറുകള്‍, ധാന്യങ്ങള്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ഒരു മികച്ച ദിവസമാണ്. നിങ്ങള്‍ പങ്കാളിത്തത്തില്‍ തുടരാത്തിടത്തോളം കാലം ബിസിനസ്സ് ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകും. ഭാഗ്യനിറം: മഞ്ഞയും പച്ചയും, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് ഒരു നാണയം സംഭാവന ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ശനി മന്ത്രം ജപിക്കുക. അസൈന്‍മെന്റുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക. ഹ്രസ്വകാല ലക്ഷ്യങ്ങള്‍ നേടാനാകും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനുമുള്ള സമയമാണിത്. ഫാമിലി ഫംങ്ഷനുകള്, അവതരണങ്ങള്‍, സര്‍ക്കാര്‍ കരാറുകള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ പങ്കെടുക്കണം. ഇന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം. ദീര്‍ഘദൂര ഡ്രൈവുകള്‍ ഒഴിവാക്കുക. ഭാഗ്യനിറം: കടല്‍ നീല, ബ്രൗണ്‍, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്ക് ധാന്യങ്ങള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ചുവന്ന ധാന്യങ്ങള്‍ ഒരു സഞ്ചിയില്‍ സൂക്ഷിക്കുക. ജനപ്രീതി ആസ്വദിക്കാനാകും. മാധ്യമങ്ങള്‍, കായികം, നിര്‍മ്മാണം, മെഡിക്കല്‍, രാഷ്ട്രീയം, ഗ്ലാമര്‍ വ്യവസായം എന്നീ മേഖലയി നിന്നുള്ള ആളുകള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കും. ബിസിനസ്, ജോലി എന്നിവ മെച്ചപ്പെടുത്താന്‍ ബന്ധുക്കളെ സമീപിക്കാനുള്ള ദിവസം. ഇന്ന് ചുവപ്പ് വസ്ത്രം ധരിക്കണം. ഭാഗ്യനിറം: ബീജ്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്ക് ഓറഞ്ച് ദാനം ചെയ്യുക.