ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ മനസ് പറയുന്നത് കേൾക്കാനും നിങ്ങളുടെ അഭിനിവേശം പിന്തുടരാനും അനുകൂലമായ ദിവസമാണിത്. മത്സര പരീക്ഷകളിൽ നിങ്ങൾ വിജയിക്കും വാതുവെപ്പ്, ഓഹരി വിപണിയിൽ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണം. നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാനും ജോലിയിൽ ഉയർന്ന സ്ഥാനം നേടാനും സാധിക്കും. നിങ്ങൾ ആത്മവിശ്വാസം ഉള്ളവരും സ്വതന്ത്രരും ആയിരിക്കും. അവിവാഹിതർ തങ്ങൾക്കു പറ്റിയ ഇണയെ കണ്ടെത്താൻ പാടുപെടും. പങ്കാളി നിങ്ങളെ എല്ലാ കാര്യങ്ങളിലും പിന്തുണക്കും. ഭാഗ്യ നിറം: ടീൽ, ഭാഗ്യദിനം: ഞായർ,ഭാഗ്യ നമ്പർ: 1, 5 , ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പഴം ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): പ്രൊഫഷണൽ മേഖലയിൽ നിങ്ങളെ ഭാഗ്യം തുണക്കും. എന്നാൽ വ്യക്തിപരമായ ബന്ധങ്ങളിൽ ചില പ്രതിസന്ധികൾ നേരിടും. സ്ത്രീകൾ ഈ ദിവസം പുതിയ ജോലിക്ക് അപേക്ഷിക്കണം. സ്ത്രീകൾക്ക് ഇന്ന് ബിസിനസിൽ നിക്ഷേപിക്കാനും അനുകൂലമായ ദിവസമാണ്. കുട്ടികളുടെ ആത്മവിശ്വാസം വർധിക്കും. രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ അക്കാദമിക, കായിക പ്രകടനങ്ങളിൽ അഭിമാനം തോന്നും. ദമ്പതികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടും. നിങ്ങൾ ആൾക്കൂട്ടത്തിൽ നിന്നും പാർട്ടികളിൽ നിന്നും അകന്നുനിൽക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണം. മാധ്യമ പ്രവർത്തകർ, രാഷ്ട്രീയക്കാർ, ഡിസൈനർമാർ , ഡോക്ടർമാർ, അഭിനേതാക്കൾ എന്നിവർ വിജയം നേടും. ഭാഗ്യ നിറം: കടൽ പച്ച, ഭാഗ്യ ദിനം: തിങ്കളാഴ്ച ഭാഗ്യ നമ്പർ: 2 ,6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ തേങ്ങ ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ എത്രത്തോളം ദ്രോഹിക്കാൻ നോക്കിയാലും അവർ അതിൽ വിജയിക്കില്ല. ക്രിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന ആളുകൾക്ക് അവരുടെ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വെക്കാനാകും. ഒരു സംരംഭം തുടങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഇപ്പോൾ അതിന് അനുകൂലമായ സമയമാണ്. കായിക താരങ്ങൾ, സ്റ്റോക്ക് ബ്രോക്കർമാർ, എയർലൈൻ ജീവനക്കാർ, പ്രതിരോധ ജീവനക്കാർ, വിദ്യാഭ്യാസ നിരീക്ഷകർ , ഹോട്ടലുടമകൾ, സംഗീതജ്ഞർ, രാഷ്ട്രീയക്കാർ എന്നിവർക്ക് പ്രശസ്തി ഉണ്ടാകും. ബിസിനസുകാർ ഉച്ചക്കു ശേഷം ഇടപാടുകാരെ കാണുന്നതാണ് നല്ലത്. ഭാഗ്യ നിറം: ബ്രൗൺ, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പർ 3 ,1 , ദാനം ചെയ്യണ്ടത് : ആശ്രമങ്ങളിൽ ഗോതമ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ഇതുവരെ തീർപ്പാക്കാത്ത ചില ജോലികൾ ഇന്ന് പൂർത്തിയാക്കാനാകും വരുമാനം വർദ്ധിക്കും. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടെ നടത്തുക. വിദ്യാർത്ഥികൾ ധ്യാനം ശീലിക്കുന്നത് മാനസിക പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കും. മാംസാഹാരവും മദ്യവും ഒഴിവാക്കുക. അവിവാഹിതർ ഇന്ന് തങ്ങൾക്കു ചേർന്ന ഇണയെ കണ്ടെത്തിയേക്കാം. ഭാഗ്യ നിറം: റ്റീൽ, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പർ 9, ദാനം ചെയ്യണ്ടത് : ദരിദ്രർക്ക് ധാന്യങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): യാത്ര ചെയ്യാനും ഷോപ്പിംഗ് നടത്താനും പാർട്ടികളിലും ആഘോഷങ്ങളിലും പങ്കെടുക്കാനും അനുകൂലമായ സമയം. കരിയറിൽ വളർച്ച നേടുന്നതിനുള്ള അവസരങ്ങൾ ലഭിക്കും. നിങ്ങൾക്കു ലഭിക്കുന്ന സമയം പാഴാക്കരുത്. ബന്ധങ്ങൾ ദൃഢമാകും. ബിസിനസിൽ റിസ്ക് എടുക്കൽ എടുക്കണം. വസ്തു വാങ്ങാനും, മത്സരങ്ങളിൽ പങ്കെടുക്കാനും അനുകൂലമായ ദിവസം. ഇന്ന് ഒരു ചെറിയ യാത്ര പോകും.ഭാഗ്യ നിറം: കടൽ പച്ച, ഭാഗ്യ ദിനം: ബുധൻ, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യണ്ടത് : കുട്ടികൾക്ക് ചെടികൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഓഡിഷനുകളിലും അഭിമുഖങ്ങളിലും പങ്കെടുക്കാൻ അനുകൂലമായ ഉന്നത പഠനത്തിന് അപേക്ഷിക്കാൻ അനുകൂലമായ ദിവസം. നിങ്ങൾ സ്വന്തമായി ഒരു ഐഡന്റിറ്റി സൃഷ്ടിക്കും. രാഷ്ട്രീയക്കാർ, കായികതാരങ്ങൾ, ബ്രോക്കർമാർ, ചില്ലറ വ്യാപാരികൾ, ഹോട്ടൽ വ്യാപാരികൾ, വിദ്യാർത്ഥികൾ എന്നിവരെ ഭാഗ്യം തുണക്കും. നിങ്ങളുടെ കുടുംബത്തിൽ നിന്ന് സ്നേഹവും വാത്സല്യവും ലഭിക്കും. വീട്ടമ്മമാരും അധ്യാപകരും വിജയം നേടും. സർക്കാർ ഉദ്യോഗസ്ഥർക്ക് പുതിയ സ്ഥാനമാനങ്ങളും പ്രമോഷനും ലഭിക്കും. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പർ: 6 , 2, ദാനം ചെയ്യണ്ടത് : കുട്ടികൾക്ക് പെൻസിലോ പേനയോ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഇന്ന് ധാരാളം പണം സമ്പാദിക്കാൻ കഴിയും. ഗുരുവിന്റെ വന്ദിച്ചും പൂർവ്വികരെ ബഹുമാനിച്ചും നിങ്ങളുടെ ദിവസം ആരംഭിക്കുക. പുരുഷന്മാർക്ക് ബിസിനസിൽ ചില പ്രതിസന്ധികൾ ഉണ്ടാകാം, പക്ഷേ സ്ത്രീകൾക്ക് ഈ മേഖലയിൽ വളർച്ച ഉണ്ടാകും. പാവപ്പെട്ടവർക്ക് പയർ ദാനം ചെയ്യാൻ ഓർമിക്കുക. ചെറുകിട ബ്രാൻഡുകൾ വലിയ കമ്പനികളേക്കാൾ ലാഭം നേടും. അഭിഭാഷകരും സോഫ്റ്റ്വെയർ മേഖലയിൽ ജോലി ചെയ്യുന്നവരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് മതിയാക്കി ഓഫീസിലേക്ക് പോകുക. ഭാഗ്യ നിറം: ഓറഞ്ച്, പച്ച, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യണ്ടത് : അനാഥർക്ക് സ്റ്റേഷനറി സാധനങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ലക്ഷ്യം നേടാൻ നിരന്തരം പ്രയത്നിക്കണം. ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ഏത് പ്രതിസന്ധിയിൽ നിന്നും നിങ്ങളെ കരകയറാൻ സഹായിക്കുന്നത്. ദമ്പതികൾക്കിടയിൽ സന്തോഷകരമായ നിമിഷം ഉണ്ടാകും. ഡോക്ടർമാർ, ബിൽഡർമാർ, തിയേറ്റർ ആർട്ടിസ്റ്റുകൾ, എഞ്ചിനീയർമാർ, നിർമാതാക്കൾ എന്നിവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. യന്ത്രങ്ങൾ, ഫർണിച്ചറുകൾ, ലോഹം, ഭൂമി എന്നിലവ വാങ്ങാൻ അനുകൂലമായ നല്ല ദിവസം. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യണ്ടത് : അനാഥാലയത്തിൽ കടുകെണ്ണ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കണം. പ്രശസ്തി, ആഡംബരം, സ്വത്ത് എന്നിവയെല്ലാം ആസ്വദിക്കും. ഗായകർ, ഡിസൈനർമാർ, രാഷ്ട്രീയക്കാർ, ഡോക്ടർമാർ, എഴുത്തുകാർ, ചരിത്രകാരന്മാർ മാധ്യമ പ്രവർത്തകർ എന്നിവരെല്ലാം വിജയം നേടും. സ്വർണം, ഭൂമി തുടങ്ങിയവയ വാങ്ങാൻ അനുയോജ്യമായ ദിവസം. ഭാഗ്യ നിറം: ബ്രൗൺ, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യണ്ടത് : പാവപ്പെട്ടവർക്ക് തക്കാളി ദാനം ചെയ്യുക