ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുക. മറ്റുള്ളവരുടെ വിജയം നിങ്ങളുടെ പ്രകടനത്തെ തടസ്സപ്പെടുത്തും, എന്നാല്‍ ഇത് താല്ക്കാലികമാണ്. പുതിയ സ്ഥലത്തേക്ക് മാറാനോ, സ്ഥാനം നേടാനോ, സുഹൃത്തുക്കളെ സമ്പാദിക്കാനോ, ബിസിനസ് തുടങ്ങുന്നതിനോ, പുതിയ ജോലി നേടാനോ, പുതിയ വീട് വാങ്ങാനോ തയാറെടുക്കുന്നവര്‍ കുടുംബാംഗങ്ങളുടെ പിന്തുണ സ്വീകരിക്കണം. മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഇന്ന് ഒരു പുതിയ ഓഫര്‍ ലഭിക്കും. കൃഷി, വിദ്യാഭ്യാസം, വ്യവസായം എന്നിവ ലാഭത്തിലാകാന്‍ സാധ്യതയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങള്‍ വൈകാതെ നീങ്ങും. ഭാഗ്യ നിറം: നീല, ചുവപ്പ്, ഭാഗ്യദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ആശ്രമത്തില്‍ ഗോതമ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ വിഷമം എവിടെ കാണിക്കണമെന്നും എവിടെ മറയ്ക്കണമെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണം. കഠിനാധ്വാനവും സത്യസന്ധതയും നിങ്ങളെ വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ നിഷ്കളങ്കത ദുരുപയോഗം ചെയ്യാന്‍ ആളുകള്‍ ശ്രമിക്കുമെന്നതിനാല്‍ വിവേകത്തോടെ ഇടപെടുക. ബിസിനസ് ഡീലര്‍മാര്‍, കണ്‍സള്‍ട്ടന്റുമാരായ അധ്യാപകര്‍, കയറ്റുമതി ഇറക്കുമതി, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബ്രോക്കര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, സ്റ്റോക്ക് മാര്‍ക്കറ്റ്, പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ എന്നീ മേഖലകളിൽ വിജയിക്കാനാകും. ഭാഗ്യ നിറം: ബ്രൗണ്‍, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്ക് വെള്ളം കൊടുക്കുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ സര്‍ഗ്ഗാത്മക ചിന്തകള്‍ ജോലിസ്ഥലത്ത് നിങ്ങളുടെ ബോസിനെയും വീട്ടിലുള്ള കുടുംബാംഗങ്ങളെയും ആകര്‍ഷിക്കും. കുടുംബാംഗങ്ങൾക്കിടയിലെ നിങ്ങളുടെ പ്രതിച്ഛായയെക്കുറിച്ച് ബോധവാന്മാരായിരിക്കുക. ഡിസൈനര്‍മാര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍, പ്രചോദകരായ സ്പീക്കറുകള്‍, സ്പോര്‍ട്സ് കോച്ചുമാര്‍ എന്നിവര്‍ക്ക് പേരും പ്രശസ്തിയും ഉണ്ടാകും. ഭാഗ്യ നിറം: നീല, ചുവപ്പ്. ഭാഗ്യ ദിനം: വ്യാഴാഴ്ച. ഭാഗ്യ സംഖ്യ: 3,9.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിങ്ങള്‍ ഇന്ന് ക്ഷേത്രത്തില്‍ പോകുന്നത് ഗുണം ചെയ്യും. ഇന്ന് നിങ്ങള്‍ ധാരാളം പണം സമ്പാദിക്കും. എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തിനോ കുടുംബത്തിനോ വേണ്ടി ആ പണം ചെലവാക്കേണ്ടി വരും. ഇന്ന് നോണ്‍ വെജ് ഭക്ഷണം, മദ്യം എന്നിവ ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിച്ചാല്‍ അനുകൂല ഫലം പ്രതീക്ഷിക്കാം. വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നത് നിങ്ങളുടെ ഭാഗ്യം വര്‍ധിപ്പിക്കും. നിര്‍മ്മാതാവിനും ഡോക്ടര്‍മാര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധമായും ഏര്‍പ്പെടുക. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം: ചൊവ്വാഴ്ച. ഭാഗ്യ സംഖ്യ: 9. ദാനം ചെയ്യേണ്ടത്: യാചകര്‍ക്ക് ചെരിപ്പുകള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): തൊഴിലില്‍ മാറ്റത്തിനായി കാത്തിരിക്കുന്ന ആളുകള്‍ക്ക് താല്പര്യമുള്ള പുതിയ ജോലി ലഭിക്കും. പങ്കാളിയോട് നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പറയാന്‍ പറ്റിയ ദിവസം. ഓഹരികള്‍ വാങ്ങാനും, ഭൂമി വാങ്ങാനും, കായിക മത്സരങ്ങള്‍ കളിക്കാനും, വസ്തു വില്‍ക്കാനും, ഔദ്യോഗിക രേഖകളില്‍ ഒപ്പിടാനും പറ്റിയ ദിവസം. സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാര്‍, ഡയറക്ടര്‍മാര്‍, ന്യൂസ് ആങ്കര്‍മാര്‍, അഭിനേതാക്കള്‍, കലാകാരന്മാര്, വിദ്യാഭ്യാസ വിചക്ഷണര്‍, അഭിഭാഷകര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് കൈയടികള്‍ ഏറ്റുവാങ്ങാന്‍ സാധിക്കും. ഭാഗ്യ നിറം: ടീല്‍. ഭാഗ്യ ദിനം: ബുധന്‍. ഭാഗ്യ സംഖ്യ: 6. ദാനം ചെയ്യേണ്ടത്: അനാഥാലയത്തിലെ കുട്ടികള്‍ക്ക് പഴങ്ങള്‍ വാങ്ങി നൽകുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): നിലവിലുള്ള അവസരങ്ങള്‍ വിജയത്തിലേക്ക് എത്തിക്കാൻ നിങ്ങള്‍ക്ക് സാധിക്കും. കരിയറില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ പ്രവര്‍ത്തിക്കൊപ്പം ഭാഗ്യമുണ്ടാവും. അതിനാല്‍ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിവസമാണ്. കുടുംബത്തില്‍ നിന്നുള്ള പിന്തുണയും ബഹുമാനവും വര്‍ധിക്കും. വീട്ടമ്മമാര്‍, ഡിസൈനര്‍മാര്‍, അഭിഭാഷകര്‍, ടെക്കികള്‍, രാഷ്ട്രീയക്കാര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് പ്രശംസ ലഭിക്കും. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യ ദിനം: വെള്ളി. ഭാഗ്യ സംഖ്യ: 6,9. ദാനം ചെയ്യേണ്ടത്: പാവങ്ങള്‍ക്ക് തൈര് ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം ആശയക്കുഴപ്പങ്ങളും അമിത ഉത്സാഹവും നിങ്ങളെ ബാധിക്കില്ല. പുതിയ ഓഫറുകള്‍ ഗുണം ചെയ്യാത്തതിനാല്‍ നിരസിക്കുന്നതാണ് നല്ലത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സാമ്പത്തിക വളര്‍ച്ച ആസ്വദിക്കാനുള്ള കാലം ഉടന്‍ നിങ്ങളെത്തേടിയെത്തും. ഇന്ന് രാത്രി വൈകിയുള്ള പാര്‍ട്ടികളില്‍ നിന്ന് വിട്ടുനില്‍ക്കുക. എതിര്‍ലിംഗത്തിലുള്ളവരും മുതിര്‍ന്നവരും നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കും. ശിവന്റെ അനുഗ്രഹം ലഭിക്കാന്‍ ആചാരങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുക. ഭാഗ്യ നിറം: പച്ച, മഞ്ഞ, ഭാഗ്യദിനം: തിങ്കളാഴ്ച,ഭാഗ്യ നമ്പര്‍: 3, ദാനം ചെയ്യേണ്ടത്: വെങ്കലമോ ചെമ്പോ നല്‍കുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങള്‍ക്ക് ആവശ്യമായ പണം ഇന്ന് ലഭിക്കും. തിരക്കുകള്‍ കൂടുമെങ്കിലും കുറുക്കുവഴിയിലൂടെ അല്ലാതെ കാര്യങ്ങള്‍ ചെയ്യുക. ബിസിനസ്സിൽ വലിയ ബ്രാന്‍ഡുകളുമായി സഹകരിക്കാൻ ശ്രമിക്കുക. ചുറ്റുമുള്ളവരെല്ലാം നിങ്ങളുടെ വിശ്വസ്തരായ അനുയായികളായതിനാല്‍ നേതൃത്വം ആസ്വദിക്കാന്‍ സാധിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണം. ആവശ്യമെങ്കില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. ഭാഗ്യ നിറം പര്‍പ്പിള്‍. ഭാഗ്യ ദിനം: വെള്ളി. ഭാഗ്യ സംഖ്യ: 6. ദാനം ചെയ്യേണ്ടത്: പാവങ്ങള്‍ക്ക് കറുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ വീട്ടില്‍ നിന്ന് തന്നെ ആരംഭിക്കുക. മനുഷ്യത്വമാണ് നിങ്ങളുടെ ഏറ്റവും വലിയ ഗുണം. ആളുകളോട് എപ്പോഴും സഹാനുഭൂതിയോടെ പെരുമാറുക. എപ്പോഴും ആത്മാര്‍ത്ഥയും ദയയും ഉള്ളവരായിരിക്കുക. അഭിനേതാക്കള്‍, പരിശീലകര്‍, ജ്വല്ലറികള്‍, കൗണ്‍സിലര്‍, സര്ജന്, രാഷ്ട്രീയക്കാര്‍, കായികതാരങ്ങള്‍ എന്നിവര്‍ക്ക് പ്രതിഫലവും അംഗീകാരവും ആസ്വദിക്കാന്‍ സാധിക്കും. ഭാഗ്യ നിറം: ചുവപ്പ്. ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ സംഖ്യ: 9. ദാനം ചെയ്യേണ്ടത്: ചുവന്ന നിറത്തിലുള്ള തൂവാല ദാനം ചെയ്യുക. ഫെബ്രുവരി 8-ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: മുഹമ്മദ് അസ്ഹറുദ്ദീന്, ജഗ്ജിത് സിംഗ്, ബിഗ് ഷോ, രണ്‍വീര്‍ ബ്രാര്‍, ഏക്താ ബിഷ്ത്, സഹിര്‍ ഹുസൈന്.