ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങൾ മികച്ച പ്രകടനങ്ങൾ കാഴ്ച വെയ്ക്കും. കരാറുകളിൽ ഏർപ്പെടുന്നതും, ഉപദേശകന്റെ മാർഗനിർദേശം സ്വീകരിക്കുന്നതും, തന്ത്രങ്ങൾ മെനയുന്നതും, പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതും അഭിമുഖത്തിന് തയ്യാറെടുക്കുനന്തുമെല്ലാം വിജയം കാണും. ജോലിസ്ഥലത്തുണ്ടാകുന്ന സാമ്പത്തിക നേട്ടമോ ലക്ഷ്യം കൈവരിക്കലോ സമപ്രായക്കാർക്ക് അസൂയ തോന്നുന്നതിന് കാരണമാകും. വിജയം നേടുന്നതിന് ഓഫീസിലെ നിങ്ങളുടെ മുതിർന്നവരുമായി കൈകോർക്കുക. വ്യക്തിജീവിതത്തിൽ ഇന്ന് നിങ്ങൾ നയതന്ത്രജ്ഞനായിരിക്കണം. പുതിയ നിക്ഷേപത്തിനായി നിങ്ങളുടെ അറിവ് വിജയകരമായി നടപ്പിലാക്കും. സൂര്യഭഗവാനെ ആരാധിക്കാൻ മറക്കരുത്.
ഭാഗ്യനിറം: കടൽപ്പച്ച, ഭാഗ്യദിവസം: ഞായർ, ഭാഗ്യനമ്പർ: 1, ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് മഞ്ഞ നിറമുള്ള പഴങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): പ്രണയവികാരങ്ങൾ തോന്നുന്ന ഒരു ദിവസമായിരിക്കും ഇന്ന്. സംഗീതം ആസ്വദിച്ച് ആരംഭിക്കാനും പങ്കാളിയോടൊപ്പം ഷോപ്പിംഗ് ആസ്വദിക്കാനുമുള്ള മനോഹരമായ ദിവസം. കരാറിലോ ടെൻഡറിലോ ഏർപ്പെടാനുള്ള ഏറ്റവും നല്ല ദിവസമാണിത്. ജോലിസ്ഥലത്ത് എതിരാളികളെ തോൽപ്പിക്കാൻ നയതന്ത്രപരമായ ആശയവിനിമയം ആവശ്യമാണ്. പ്രിയപ്പെട്ടവരുമായി വൈകാരികമായി സമയം ചിലവഴിക്കാനും പറ്റിയ ദിവസമാണ് ഇത്. നിങ്ങളുടെ സ്വപ്നങ്ങളെല്ലാം ഉടൻ യാഥാർത്ഥ്യമായി മാറണം എന്നില്ല. അതിനാൽ ക്ഷമയോടെയിരിക്കുക. ഇന്ന് വെള്ള വസ്ത്രം ധരിക്കുന്നത് നന്നായിരിക്കും. ശിവനും ചന്ദ്രനും പ്രത്യേക പൂജകൾ ചെയ്യുക.
ഭാഗ്യനിറം: വെള്ള, നീല, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 2, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്കോ കന്നുകാലികൾക്കോ പാൽ ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ഈ ദിവസം ഭാഗ്യം നിങ്ങളെ തുണക്കും. നിങ്ങളുടെ ബന്ധങ്ങൾ വിപുലീകരിക്കാൻ ഈ ദിവസം ഉപയോഗിക്കുക. ചുറ്റുപാടിൽ നിന്ന് അറിവ് സ്വീകരിക്കാനും നൽകാനുമുള്ള ദിവസമാണിത്. സാധനങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്. മുൻകാല സംഭവങ്ങൾ മറന്ന്, ഈ ദിവസം മികച്ചതാക്കാൻ നിങ്ങളുടെ ഹൃദയത്തിൽ നിന്ന് സംസാരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളുമായി ഇടപഴകാനും അവരെ ആകർഷിക്കാനും മികച്ച ദിവസമാണ് ഇത്. നൃത്തം, പാചകം, ഡിസൈനിംഗ്, അഭിനയം, അദ്ധ്യാപനം അല്ലെങ്കിൽ ഓഡിറ്റിംഗ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കഴിവ് പ്രകടിപ്പിക്കാൻ അനുയോജ്യമായ സമയം. ധനകാര്യ, സർക്കാർ പരീക്ഷകളിലെ വിദ്യാർത്ഥികൾ നല്ല മാർക്ക് നേടും.
ഭാഗ്യനിറം: പീച്ച്, അക്വ, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പർ: 3, 9, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ കുങ്കുമം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): പഴയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വ്യക്തിജീവിതത്തിലെ സംശയങ്ങൾ പരിഹരിക്കുന്നതിനും അനുയോജ്യമായ ദിവസം. ഇന്ന് ബിസിനസ് പ്ലാനുകൾ രൂപീകരിക്കും. വിപണനം, ലാഭം കണ്ടെത്തൽ, വസ്തുവകകൾ കണ്ടെത്തുന്നത്, പുതിയതോ പഴയതോ ആയ ഡീലുകളിൽ ഏർപ്പെടൽ, കരാറുകളിൽ ഒപ്പിടൽ എന്നീ കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കണം. യാത്ര ചെയ്യുകയോ യന്ത്രങ്ങളുമായി ഇടപഴകുകയോ ചെയ്യുന്നവർ ജാഗ്രത പാലിക്കുക. വ്യക്തിബന്ധങ്ങൾ ആശയക്കുഴപ്പമില്ലാതെ സാധാരണ നിലയിൽ മുന്നോട്ടു പോകപം. കുങ്കുമപ്പൂവ് അടങ്ങിയ മധുരപലഹാരങ്ങളും സിട്രസ് ഉള്ള പഴങ്ങളും കഴിക്കുന്നത് ആരോഗ്യം നിലനിർത്താൻ നല്ലതാൻണ്. പച്ചപ്പു നിറഞ്ഞ ചുറ്റുപാടിൽ അൽപം സമയം ചെലവഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഭാഗ്യനിറം: ആകാശനീല, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ:9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ധാന്യങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: പ്രമോഷനുകളും വിലയിരുത്തലും ഉടൻ സംഭവിച്ചേക്കാം. നിങ്ങളുടെ പണവും ഊർജവും അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ സഹപ്രവർത്തകരെയും പരിചയക്കാരെയും സൂക്ഷിക്കുക. സ്റ്റോക്ക് മാർക്കറ്റ് ബിസിനസ്സ്, ബിഡ്ഡിംഗ്, സ്പോർട്സ്, ഗ്ലാമർ, മീഡിയ, സർക്കാർ ജോലികൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഭാഗ്യം തുണക്കും. നിങ്ങളുടെ ധീരമായ വ്യക്തിത്വം ധീരമായ തീരുമാനങ്ങൾ എടുക്കും. നിക്ഷേപങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതുമായി മുന്നോട്ട് പോകുക. യോഗങ്ങളിൽ കടൽപ്പച്ച നിറമുള്ള വസ്ത്രം ധരിക്കുന്നത് നന്നായിരിക്കും. അഭിമുഖങ്ങൾക്കും പ്രൊപ്പോസലുകൾക്കും സന്തോഷത്തോടെ പുറപ്പെടുക. സ്വത്ത് സംബന്ധമായ തീരുമാനങ്ങളും ഇന്ന് മികച്ച രീതിയിൽ നടക്കും. യാത്രാ പ്രേമികൾക്ക് വിദേശ യാത്രകൾ നടത്താം. ഭക്ഷണ പാനീയങ്ങളിൽ നിയന്ത്രണം പാലിക്കുക.
ഭാഗ്യനിറം: കടൽപ്പച്ച, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ:5, ദാനം ചെയ്യേണ്ടത്: അനാഥർക്ക് പഴങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നും നിങ്ങൾക്ക് അനുഗ്രഹങ്ങളും പിന്തുണയും ലഭിക്കും. ഇന്ന് എല്ലാ പ്രതിബദ്ധതകളും നിറവേറ്റാനും വിജയം ആസ്വദിക്കാനും സാധിക്കും. കുട്ടികളുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കുന്നത് നിങ്ങൾക്ക് അനുഗ്രഹമായി അനുഭവപ്പെടും. ഗ്ലാമർ, പരിശീലനം, കയറ്റുമതി ഇറക്കുമതി, തുണി, റിയൽ എസ്റ്റേറ്റ്, ആഡംബര വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ് നടത്തുന്നവരെ ഭാഗ്യം തുണക്കും. വാഹനങ്ങൾ, വീട്, യന്ത്രങ്ങൾ, അല്ലെങ്കിൽ ആഭരണങ്ങൾ എന്നിവ വാങ്ങാൻ നല്ല ദിവസം. ഓഹരി വിപണിയിൽ നിക്ഷേപം അനുകൂലമാകും. വൈകുന്നേരത്തെ റൊമാന്റിക് നേരം ആസ്വദിച്ച് സന്തോഷകരമായ സ്വപ്നങ്ങൾ കാണും. എല്ലാക്കാര്യങ്ങളിലും സമൃദ്ധിയും അവസരങ്ങളും ഉണ്ടാകും.
ഭാഗ്യനിറം: അക്വാ, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ:6, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്കോ അമ്പലത്തിലോ പഞ്ചസാര ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): പഴയ ബന്ധങ്ങൾ ഉപയോഗിച്ച് ഡീലുകളിൽ വിജയം നേടാനുമുള്ള മികച്ച ദിവസമാണിത്. ഇന്ന് എടുക്കുന്ന യുക്തിസഹമായ തീരുമാനങ്ങൾ ബിസിനസി ബാധ്യതകൾ കുറയ്ക്കും. നിങ്ങളെ ബഹുമാനിക്കുന്നവരോട് മാത്രം നിങ്ങളുടെ നന്ദി പ്രകടിപ്പിക്കാൻ ഓർക്കുക. ബിസിനസ് പങ്കാളികളുമായോ ക്ലൈന്റുകളുമായോ ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ട ആവശ്യമില്ല. അഭിഭാഷകരുടെ നിർദ്ദേശങ്ങൾ കേൾക്കുക. വിവാഹാലോചനകൾ പരിഗണിക്കുക. ശിവക്ഷേത്രം സന്ദർശിച്ച് അഭിഷേകം നടത്തുന്നത് വിജയത്തിന് ആവശ്യമായ നെപ്റ്റ്യൂൺ ഗ്രഹത്തെ ശക്തിപ്പെടുത്തും.
ഭാഗ്യനിറം: കടൽപ്പച്ച, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ:7, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ഉപ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ലക്ഷ്യങ്ങൾ നേടാനുള്ള നിങ്ങളുടെ ആഗ്രഹം മുൻനിർത്തി പ്രവർത്തിക്കുക. ഇന്ന് വഴക്കമുള്ളവരാകുക. പുഞ്ചിരിക്കുന്ന മുഖത്തോടെയിരിക്കുക. സർക്കാർ ബന്ധങ്ങളുടെ ശക്തി ഉപയോഗിക്കുക. പണമിടപാടും നയതന്ത്ര സമീപനവും ഉപയോഗിച്ച് നിയമപരമായ കേസുകൾ പരിഹരിക്കും. പങ്കാളിക്ക് നിങ്ങളുടെ ലാളിത്യത്തിൽ മതിപ്പുണ്ടാകും. വിദ്യാർത്ഥികൾ എല്ലാ മേഖലകളിലും വിജയിക്കും. നിങ്ങൾ ദിവസം മുഴുവൻ നിരവധി ഇടപാടുകൾ കൈകാര്യം ചെയ്യുന്ന തിരക്കിലായിരിക്കും, അതിനാൽ ദിവസം അവസാനിക്കുന്നത് ഉയർന്ന സംതൃപ്തിയോടെ ആയിരിക്കും. കന്നുകാലികൾക്ക് ദാനധർമ്മം ചെയ്യേണ്ടത് അനിവാര്യമാണ്
ഭാഗ്യനിറം: കടൽനീല, ഭാഗ്യദിവസം: ശനി, ഭാഗ്യനമ്പർ:6, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ചെരിപ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ ഒരു നടനോ, രാഷ്ട്രീയക്കാരനോ, വിപണനക്കാരനോ, പൊതുപ്രവർത്തകനോ, മാധ്യമ പ്രവർത്തകനോ ആണെങ്കിൽ, ഭാവിയിൽ വലിയ വിജയവും വളർച്ചയും നേടമമെങ്കിൽ ഇപ്പോൾ റിസ്ക് എടുക്കണം. പരസ്പര വിശ്വാസത്തോടെ പഴയ തർക്കങ്ങൾ പരിഹരിക്കുക. ബിസിനസ് ബന്ധങ്ങളിലും ഇടപാടുകളിലും ഭാഗ്യം തുണക്കും. രാഷ്ട്രീയം, ദ്രാവകം, മരുന്നുകൾ, ഡിസൈനിംഗ്, മാധ്യമം, ധനകാര്യം അല്ലെങ്കിൽ വിദ്യാഭ്യാസ വ്യവസായം തുടങ്ങിയ മേഖലകളിലെ ആളുകൾ വൻതോതിലുള്ള വളർച്ച കൈവരിക്കും. കായിക രംഗത്ത് ഉള്ളവരുടെ രക്ഷിതാക്കൾക്ക് അവരുടെ മക്കളെ കുറിച്ച് അഭിമാനിക്കാം.
ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ:9, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ ചുവന്ന തുണി ദാനം ചെയ്യുക