ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ജോലിയില്‍ കാലതാമസമില്ലാതെ വിജയം കൈവരിക്കും. ബിസിനസ്സ് സംബന്ധമായ തീരുമാനങ്ങളില്‍ നിങ്ങളുടെ ലീഡര്‍ഷിപ്പ് ഒരു പ്രധാന പങ്ക് വഹിക്കും, അതിനാല്‍ നിങ്ങളുടെ മനസ്സ് പറയുന്ന തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ടു പോകുക. ബിസിനസ് യൂണിറ്റ് ആരംഭിക്കുന്നതിനും ജോലിയില്‍ ഉന്നത സ്ഥാനം നേടുന്നതിനും നിങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിക്കും. പ്രിയപ്പെട്ടവരില്‍ നിന്ന് അഭിനന്ദനങ്ങളും പ്രതിഫലങ്ങളും പിന്തുണയും ലഭിക്കുന്നതിനാല്‍ സന്തോഷകരമായ ദിവസമായിരിക്കും. ഭാഗ്യനിറം: പച്ചയും ചുവപ്പും, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിലേക്ക് സൂര്യകാന്തി വിത്തുകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): മറ്റുള്ളവര്‍ക്ക് ആശ്വാസം നല്കാന് നിങ്ങള്‍ക്ക് കഴിയും. സ്ത്രീകള്‍ ഇന്ന് ആരെയും വഞ്ചിക്കരുത്. കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിക്കും. കുട്ടികളുടെ ഉന്നത പഠനത്തിനായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട സമയം. ദമ്പതികളുടെ പ്രണയബന്ധം ശക്തിപ്പെടും. പ്രധാനപ്പെട്ട മീറ്റിംഗുകളിലോ അഭിമുഖങ്ങളിലോ അക്വാ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഭാഗ്യം നല്‍കും. പഴയ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. അഭിഭാഷകരും അഭിനേതാക്കളും പ്രത്യേക വിജയം ആസ്വദിക്കും. ഭാഗ്യനിറം: അക്വാ, കടല്‍ പച്ച, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യനമ്പര്‍: 2 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് ഉപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ സംഭാഷണ ശൈലി കൊണ്ട് വിജയം കൈവരിക്കും. മികച്ച ഫലങ്ങള്‍ നേടാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. നിങ്ങള്‍ ആശയവിനിമയം നടത്തുന്നില്ലെങ്കില്‍ ബന്ധങ്ങളില്‍ വിള്ളലുണ്ടാകും. അതിനാല്‍ നിശബ്ദത പാലിക്കരുത്. ഒരു സംരംഭം തുടങ്ങുന്നതിനെ കുറിച്ചുള്ള ചിന്ത വിജയകരമാകും. വിദ്യാഭ്യാസ വിദഗ്ധര്‍, ഹോട്ടലുടമകള്‍, സംഗീതജ്ഞര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് പ്രമോഷനും പബ്ലിസിറ്റിയും ലഭിക്കും. ഉച്ചഭക്ഷണത്തിന് ശേഷം ബിസിനസുകാര്‍ ഇടപാടുകാരെ കാണുന്നതാണ് നല്ലത്. ഭാഗ്യനിറം: ബ്രൗണ്‍, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ മഞ്ഞ അരി ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഇന്ന് വികാരങ്ങള്‍ നിയന്ത്രിക്കുക, വ്യക്തിപരമായ കാര്യങ്ങളില്‍ പ്രാക്ടിക്കല്‍ ആയി ചിന്തിക്കുക. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് തുടരുക. പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ഏറ്റവും നല്ല ദിവസം. ഇന്നത്തെ ദിവസം തിരക്കുള്ളതും ലക്ഷ്യമില്ലാത്തതുമാണെന്ന് തോന്നുമെങ്കിലും, വൈകുന്നേരത്തോടെ ഫലങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. ന്നത്തെ ദിവസം മാംസാഹാരവും മദ്യവും ഉപയോഗിക്കാതിരിക്കുക. ഭാഗ്യനിറം: ടീല്‍, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് സിട്രസ് പഴങ്ങൾ നല്‍കുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍: ഇന്നത്തെ ദിവസം സാഹസികതകളും അവസരങ്ങളും നിറഞ്ഞതാണ്. പെട്ടെന്നുള്ള ഭാഗ്യവും കരിയറിലെ മെച്ചപ്പെട്ട വളര്‍ച്ചയും ഒരുമിച്ച് ആസ്വദിക്കും. ബന്ധങ്ങള്‍ ആസ്വദിക്കാനും, ഷോപ്പിംഗ് നടത്താനും, റിസ്ക് എടുക്കാനും, ഓഹരി വാങ്ങാനും, മത്സരങ്ങളില്‍ പങ്കെടുക്കാനുമുള്ള ദിവസം. എല്ലാ സന്തോഷത്തോടും കൂടി ഇന്ന് ഒരു ചെറിയ യാത്ര പോകും. വലുതോ ചെറുതോ ആയ നിങ്ങള്‍ക്ക് ആവശ്യമുള്ള എന്തും വാങ്ങുക. ഓഹരിയിലോ വസ്തുവിലോ നിക്ഷേപിക്കണം. പ്രമോഷന് അംഗീകാരത്തിനായി ഒരു ദിവസം കൂടി കാത്തിരിക്കണം. നിങ്ങള്‍ ഒരു സുഹൃത്തിനെയോ ഗൈഡിനെയോ കാണാൻ സാധിക്കും. ഭാഗ്യനിറം: കടല്‍ പച്ച, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരന് വെളുത്ത തൂവാല ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഇന്ന് കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വളരെയധികം സ്നേഹം ലഭിക്കും. ഉത്തരവാദിത്തങ്ങള്‍ വളരെ ഉയര്‍ന്നതാണെങ്കിലും നിങ്ങള്‍ അവ ആസ്വദിക്കും. ഇന്ന് എല്ലാ ലക്ഷ്യങ്ങളിലും വിജയിക്കും. രാഷ്ട്രീയക്കാര്‍ അവരുടെ മേഖലയില്‍ വിജയം നിലനിര്‍ത്തും. വീട്ടമ്മമാര്‍ക്ക് കുടുംബത്തില്‍ നിന്ന് ബഹുമാനം ലഭിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന് ലഭിക്കും. ആളുകളെ ആകര്‍ഷിക്കാന്‍ കലാകാരന്മാര്ക്ക് കഴിയും. വസ്തു ഇടപാടുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യും. വിവാഹാലോചനകള്‍ വരും. ഭാഗ്യനിറം: ആകാശനീല, ഭാഗ്യ ദിനം:വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6 ഉം 2 ഉം, ദാനം ചെയ്യേണ്ടത്: കുട്ടികള്‍ക്ക് നീല പെന്‍സിലോ പേനയോ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): സോഫ്റ്റ്വെയര്, രാഷ്ട്രീയം, സ്കൂളുകള്‍, ഭൂമി ഇടപാടുകള്‍, കായികം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസം. ബിസിനസ്സ് ഇടപാടുകളില്‍ നിങ്ങളുടെ എതിര്‍ലിംഗത്തിലുള്ളയാള്‍ ഭാഗ്യം കൊണ്ടുവരും. ഇന്ന് നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നിറവേറും. ഇന്നത്തെ ദിവസം പൂര്‍വ്വികരുടെ അനുഗ്രഹം വാങ്ങുക. ഇന്ന് മഞ്ഞ പയര്‍ ദാനം ചെയ്യുക. ചെറുകിട ബ്രാന്‍ഡുകള്‍ക്ക് ഭീമന്മാരേക്കാള് കൂടുതല്‍ നേട്ടം ലഭിക്കും. ഇന്ന് എടുക്കുന്ന ഏത് തീരുമാനങ്ങളും കൃത്യമായി പാലിക്കണം. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് മഞ്ഞ പയര്‍ അല്ലെങ്കില്‍ ഒരു ചെമ്പ് പാത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ കഴിവ് ജീവിതത്തിന്റെ എല്ലാ കോണുകളിലും കൊണ്ടുവരാനായി പ്രവര്‍ത്തിക്കേണ്ട ദിവസം. കന്നുകാലികള്‍ക്ക് ദാനധര്‍മ്മം ചെയ്യാനുള്ള മനോഹരമായ ദിവസമാണിത്. ദമ്പതികള്‍ക്കിടയില്‍ ആരോഗ്യകരമായ സ്നേഹബന്ധം ഉണ്ടായിരിക്കും. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റ്, എഞ്ചിനീയര്‍മാര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനും വസ്തുവകകളില്‍ നിക്ഷേപിക്കുന്നതിനും ഏറ്റവും നല്ല ദിവസം. സമ്മര്‍ദ്ദം നിങ്ങളുടെ ശാരീരിക ക്ഷമതയെ ബാധിച്ചേക്കാം, അതിനാല്‍ ഉറങ്ങുന്നതിന് മുമ്പ് യോഗ ശീലമാക്കുക. ഭാഗ്യനിറം: നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് കുട ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ധ്യാനം ചെയ്യാനുള്ള ദിവസം. ഏത് തരത്തിലുള്ള ബിസിനസ്സ് നിക്ഷേപങ്ങള്‍ നടത്തുന്നതിനും അനുയോജ്യമായ ദിവസം. യുവാക്കള്‍ക്ക് അവരുടെ പങ്കാളികളെ ആകര്‍ഷിക്കാന്‍ അനുകൂലമായ ദിവസം. ക്രിയേറ്റീവ് ആളുകള്‍ അവരുടെ പദ്ധതികള്‍ നടപ്പിലാക്കും. ആളുകളെ അഭിമുഖീകരിച്ച് സംസാരിക്കാനും, ഒരു പരിപാടിയില്‍ പങ്കെടുക്കാനും, പാര്‍ട്ടി നടത്താനും, ആഭരണങ്ങള്‍ വാങ്ങാനും, കൗണ്‍സിലിംഗ് നടത്താനും മനോഹരമായ ദിനം. ഇന്ന് നിങ്ങള്‍ക്ക് പേരും പ്രശസ്തിയും പണവും അംഗീകാരവും ലഭിക്കും. ഭാഗ്യനിറം: ബ്രൗണ്‍, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ ഗോതമ്പ് ദാനം ചെയ്യുക.