ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): നിങ്ങൾ ഈ തീയതിയിൽ ജനിച്ചവർ ആണെങ്കിൽ ഇന്ന് നിങ്ങൾക്ക് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയുന്ന ഒരു ദിനമായിരിക്കും. രാഷ്ട്രീയ നേതാക്കൾക്ക് ഇത് ഏറെ ഗുണം ചെയ്യും. ജോലിയിൽ ഉയർന്ന പദവി ആസ്വദിക്കാനും അതിൽ തിളങ്ങാനുമുള്ള അവസരം വന്നുചേരും. കൂടാതെ സ്വന്തം ജോലിയിലൂടെ പ്രശസ്തി നേടാനും ഉയർന്ന സ്ഥാനം കരസ്ഥമാക്കാനും സാധിക്കും. ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങൾക്ക് അടുപ്പമുള്ളവരുടെ പൂർണ്ണ പിന്തുണയും ഈ ദിവസം പ്രതീക്ഷിക്കാം. അഭിനയം, സൗരോർജ്ജം, കലാസൃഷ്ടികൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കൃഷി, വസ്തുവകകൾ എന്നീ മേഖലകളുമായി ബന്ധപ്പെട്ട ആളുകൾക്ക് വലിയ നേട്ടം ഉണ്ടാകും. ഭാഗ്യ നിറം : മഞ്ഞ, ഭാഗ്യ ദിനം: ഞായറാഴ്ച, ഭാഗ്യം നമ്പർ: 1, 5, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ മഞ്ഞ നിറത്തിലുള്ള പഴങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഈ ജന്മ സംഖ്യയിൽ ജനിച്ചവർക്ക് വലിയ ഭാഗ്യവും മികച്ച അവസരങ്ങളും ഈ ദിവസം വന്നു ചേരും. നിങ്ങളുടെ ഭാവിക്ക് ഈ ദിവസം വളരെ നിർണായകമാകാനുള്ള സാധ്യതയുമുണ്ട്. ഈ ദിവസം നിങ്ങളുടെ ആത്മവിശ്വാസവും കഠിനാധ്വാനവും വർധിക്കും. മാതാപിതാക്കൾ മക്കളുടെ മികച്ച പ്രകടനത്തിൽ അഭിമാനം കൊള്ളും. ദമ്പതിമാരുടെ ബന്ധം ശക്തിപ്പെടും. അഭിമുഖങ്ങളിലോ മീറ്റിങ്ങിലോ ഈ ദിവസം ആകാശ നീല നിറമുള്ള വസ്ത്രം ധരിക്കുന്നത് നിങ്ങളുടെ വിജയ സാധ്യത വർദ്ധിപ്പിക്കും. മാധ്യമ പ്രവർത്തകർ, രാഷ്ട്രീയക്കാർ, ഡിസൈനർ, ഡോക്ടർമാർ, അഭിനേതാക്കൾ എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച വിജയം പ്രതീക്ഷിക്കാം. ഭാഗ്യ നിറം: അക്വാ, സീ ഗ്രീൻ, ഭാഗ്യ ദിനം:തിങ്കളാഴ്ച, ഭാഗ്യം നമ്പർ: 2 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: ഇന്ന് പാവപ്പെട്ടവർക്ക് പഞ്ചസാര ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കിൽ ): ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള വഴിത്തിരിവുകൾ സംഭവിച്ചേക്കാം. അതുകൊണ്ട് തന്നെ സന്തോഷത്തോടെ മുന്നോട്ട് പോകുക. നിങ്ങൾക്ക് ഒരു സംരംഭം തുടങ്ങാനുള്ള പദ്ധതി ഉണ്ടെങ്കിൽ അത് വിജയകരമായി പൂർത്തിയാക്കാൻ ഈ ദിവസം സാധിക്കും. സ്പോർട്സ്മാൻ, സ്റ്റോക്ക് ബ്രോക്കർമാർ, എയർലൈൻ ജീവനക്കാർ, പ്രതിരോധ ജീവനക്കാർ, വിദ്യാഭ്യാസ വിചക്ഷണർ, ഹോട്ടലുടമകൾ സംഗീതജ്ഞർ, രാഷ്ട്രീയക്കാർ തുടങ്ങിയവരുടെ പേരും പ്രശസ്തിയും ഈ ദിവസം വർദ്ധിക്കും. ബിസിനസ്സുകാർ ഇടപാടുകാരുമായി ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയും ഉണ്ട്. ഭാഗ്യം നിറം: തവിട്ടും വയലറ്റും, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പർ: 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: ഒരു ആശ്രമത്തിൽ ചുവന്ന പഞ്ചസാര ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ സഹപ്രവർത്തകരുടെയോ പങ്കാളിയുടെയോ പിന്തുണ കൊണ്ട് ഈ ദിവസം നിങ്ങൾക്ക് ഏതു വെല്ലുവിളികളെയും മറികടക്കാൻ സാധിക്കും. ഈ ദിവസം മൃഗങ്ങളെ പരിപാലിക്കുന്നത് ഈ ജന്മസംഖ്യയിൽ ജനിച്ചവർക്ക് ഉത്തമമായിരിക്കും. കൂടാതെ ജോലിഭാരം കുറയുകയും പദ്ധതികൾ എല്ലാം നടപ്പിലാക്കാനും സാധിക്കും. കച്ചവട തന്ത്രങ്ങൾ ഉപയോഗിച്ച് മുന്നോട്ടുപോകുന്നത് നിങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ കൊണ്ടുവരും. കൂടാതെ ഭാഗ്യം ഇന്ന് നിങ്ങളുടെ ജീവിതത്തിൽ പ്രധാന പങ്കു വഹിക്കും. സുഹൃദ്ബന്ധങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ ദിവസം മത്സ്യ മാംസാഹാരങ്ങളും മദ്യവും വർജ്ജിക്കുക. ഭാഗ്യ നിറം : ടീൽ, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് വസ്ത്രങ്ങളും ഉപ്പുവെള്ളവും ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഈ തീയതിയിൽ ജനിച്ചവർക്ക് ഈ ദിവസം വളരെ അനുഗ്രഹം നിറഞ്ഞ ഒരു ദിനം ആയിരിക്കും. കൂടാതെ നിങ്ങളുടെ ഭാവിയിലെ മെച്ചപ്പെട്ട വളർച്ചയ്ക്കും വിജയത്തിനും ഈ ദിവസം സാക്ഷ്യം വഹിക്കാനുള്ള സാധ്യതയുമുണ്ട്. നിങ്ങൾക്ക് ഏതു തരത്തിലുള്ള സാധനങ്ങൾ വാങ്ങുന്നതിനും ഇന്ന് മികച്ച ദിവസമായിരിക്കും. എങ്കിലും ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക. കൂടാതെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കാനാകും. പങ്കെടുക്കുന്ന മത്സരങ്ങളിൽ വിജയം കണ്ടെത്തും. ഓഹരി വിപണിയിൽ നിന്ന് ലാഭം നേടും. ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. അത് തീർത്തും പ്രവചനാതീതമായിരിക്കും. കൂടാതെ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ച രീതിയിൽ മുന്നോട്ടു പോകും. പണം നിക്ഷേപിക്കുന്നതിനും ഇന്ന് മികച്ച ദിവസമാണ്. ഭാഗ്യ നിറം :കടൽ പച്ച, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്കോ പാവങ്ങൾക്കോ ധാന്യങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഈ ദിവസം നിങ്ങളുടെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള ഒരു മികച്ച ദിവസമാണ്. കൂടാതെ പുതിയ വീട്, ജോലി, പുതിയ ബന്ധങ്ങൾ, ധനലാഭം, ആഡംബരം, ഐശ്വര്യം, യാത്രകൾ തുടങ്ങിയവയെല്ലാം നിങ്ങളിലേക്ക് വന്നുചേരും. നിങ്ങൾ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള സാധ്യതയുമുണ്ട്. കൂടാതെ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കും. രാഷ്ട്രീയക്കാർ, കായികതാരം, ബ്രോക്കർമാർ, ചില്ലറ വ്യാപാരികൾ, ഹോട്ടൽ വ്യാപാരികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ഈ ദിവസം മികച്ച വിജയ സാധ്യതയുണ്ട്. അധ്യാപകർക്ക് തങ്ങളുടെ കുടുംബത്തിൽ നിന്നും ആദരവും ബഹുമാനവും ലഭിക്കും. വീട്ടമ്മമാർക്ക് സ്വന്തം കുടുംബത്തിൽ നിന്ന് വാത്സല്യവും സ്നേഹവും ലഭിക്കും. സർക്കാർ നിയമനങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് അനുകൂല സമയമാണ്. വസ്തു ഇടപാടുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. ഭാഗ്യ നിറം: ആകാശ നീലയും വെള്ളയും, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6 ഉം 2 ഉം , ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് നീല പെൻസിലോ പേനയോ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിനും വിദേശ യാത്രകൾ നടത്തുന്നതിനും നിങ്ങൾക്ക് ഈ ദിവസം വളരെ മികച്ചതാണ്. തടസ്സങ്ങൾ മാറുന്നതിന് കേതു ഗ്രഹ പൂജകൾ അനുഷ്ഠിക്കുക. നിയമപരമായ കേസുകളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഈ ദിവസം വിധി നിങ്ങൾക്ക് അനുകൂലമായിരിക്കും. മുതിർന്ന സ്ത്രീകൾ ബിസിനസ് ഇടപാടുകളിൽ ഈ ദിവസം പങ്കുചേരുന്നത് ഭാഗ്യം കൊണ്ടുവരും. നിങ്ങളുടെ പങ്കാളിയിലുള്ള വിശ്വാസം വർധിക്കും. നിങ്ങൾ പൂർവികരുടെ അനുഗ്രഹം വാങ്ങികൊണ്ട് ഈ ദിവസം ആരംഭിക്കുന്നത് കൂടുതൽ ഉത്തമമായിരിക്കും. കൂടാതെ മഞ്ഞ നിറത്തിലുള്ള ധാന്യം ദാനം ചെയ്യുക. ചെറുകിട ബ്രാൻഡുകൾ വലിയ ബ്രാൻഡുകളെക്കാൾ നേട്ടം സമ്പാദിക്കാനുള്ള സാധ്യതയും ഈ ദിവസം ഉണ്ട്. അഭിഭാഷകരും സോഫ്റ്റ്വെയർ ജീവനക്കാരും വീട്ടിലിരുന്നുള്ള ജോലിയിൽ നിന്ന് ഓഫീസിലേക്ക് മാറേണ്ട സമയമാണിത്. ഭാഗ്യ നിറം: ഓറഞ്ച്, പിങ്ക്, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യേണ്ടത്: ആർക്കെങ്കിലും ചെമ്പ് പാത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ബുധ ഗ്രഹത്തിന്റെ പിന്തുണയുള്ളതിനാൽ ഇന്ന് നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളിൽ എല്ലാം വിജയം നേടാനാകും. വസ്തുവകകളിൽ നിക്ഷേപിക്കുന്നതും ഇന്ന് ഭാഗ്യം നൽകും. ശനിയാഴ്ച ശനി പൂജ നടത്തുന്നത് തടസ്സങ്ങൾ മാറാൻ നിങ്ങളെ സഹായിക്കും. കന്നുകാലികൾക്ക് തീറ്റ കൊടുക്കുന്നതിനും അവയെ പരിപാലിക്കുന്നതും ഈ ദിവസം സമയം കണ്ടെത്തുക. പ്രണയബന്ധങ്ങൾ ഈ ദിവസം ദൃഢമാകും. ഡോക്ടർമാർ, ബിൽഡർമാർ, തിയേറ്റർ ആർട്ടിസ്റ്റുകൾ, ഫാർമസിസ്റ്റ്, എഞ്ചിനീയർമാർ, നിർമ്മാതാക്കൾ എന്നീ മേഖലയുമായി ബന്ധപ്പെട്ടവർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കൂടാതെ കൂടുതൽ ചിന്തിച്ച് നിങ്ങളുടെ സമയം പാഴാക്കാതിരിക്കുക. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്:ഒരു അനാഥാലയത്തിൽ കടുകെണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഈ ദിവസം നിങ്ങൾ ചുവപ്പോ അതിനോട് ചേർന്ന നിറത്തിലുള്ള വസ്ത്രങ്ങളോ ധരിക്കുന്നത് ഉത്തമമായിരിക്കും. പേര്, പ്രശസ്തി, ഭാഗ്യം, സ്വത്ത് എന്നിവയെല്ലാം നേടിയെടുക്കുന്നതിനും ഇത് ഒരു പരിധി വരെ നിങ്ങളെ സഹായിച്ചേക്കാം. കൂടാതെ അഭിനേതാക്കൾ, ഗായകർ, ഡിസൈനർമാർ, രാഷ്ട്രീയക്കാർ,ഡോക്ടർമാർ, എഴുത്തുകാർ, ചരിത്രകാരന്മാർ എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് വളരെ മികച്ച ദിവസം ആയിരിക്കും. കൂടാതെ ഓഹരി വിപണിയിലും ഭൂമിയിലും നിങ്ങൾക്ക് നിക്ഷേപം നടത്തുന്നതിനും അനുയോജ്യമായ ഒരു ദിവസം കൂടിയാണ് ഇന്ന്. അതേസമയം ഹോട്ടൽ, ജ്വല്ലറി, കായികം എന്നീ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഈ ദിവസം സാധാരണ നിലയിൽ മുന്നോട്ടു പോകും. ഭാഗ്യ നിറം: ബ്രൗൺ ,ഭാഗ്യ ദിനം: ചൊവ്വ ,ഭാഗ്യ നമ്പർ: 9 ഉം 6 ഉം , ദാനം ചെയ്യേണ്ടത്: ഒരു പെൺകുഞ്ഞിന് ചുവന്ന തൂവാല ദാനം ചെയ്യുക. മാർച്ച് 23 ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: കങ്കണ റണാവത്ത്, സ്മൃതി ഇറാനി, അർമാൻ കോലി, കിരൺ മജുംദാർ ഷാ, വിജയ് യേശുദാസ്, രാം മനോഹർ ലോഹ്യ.