ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പോസിറ്റീവ് ആയ ഫലം നൽകും. ജോലിയിൽ വളർച്ചയുണ്ടാകും അഭിനേതാക്കളും പൊതു പ്രഭാഷകരും വിജയം നേടും. അദ്ധ്യാപകർ, ഡോക്ടർമാർ, ലോഹ നിർമാതാക്കൾ, അഭിഭാഷകർ എന്നിവർക്ക് ചില ഓഫറുകൾ ലഭിക്കും. അവർ അത് സ്വീകരിക്കണം. തുകൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: മഞ്ഞ, പച്ച ഭാഗ്യദിനം: ഞായർ, ഭാഗ്യ നമ്പർ: 3, 7, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ എണ്ണ ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): സ്ത്രീകൾ ജോലിസ്ഥലത്ത് വിജയം നേടും. ഇന്ന് മഞ്ഞ വസ്ത്രം ധരിക്കുക. മഞ്ഞ നിറത്തിലുള്ള എന്തെങ്കിലും പാചകം ചെയ്യുക. അനാവശ്യ നാടകങ്ങളിൽ നിന്നും കുടുംബ പ്രശ്നങ്ങളിൽ നിന്നും അകന്നു നിൽക്കുക. നിങ്ങളുടെ മനസു പറയുന്നത് കേൾക്കുക. നിങ്ങളുടെ സ്വപ്നങ്ങൾ പങ്കാളിയുമായി പങ്കിടുക. വലിയ കമ്പനിയുമായി സഹകരിക്കാൻ അനുകൂലമായ സമയം. ഭാഗ്യ നിറം: വെള്ള, പച്ച ഭാഗ്യദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 2, 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് നാരങ്ങ ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ഏറ്റെടുത്ത ജോലി പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേരിടേണ്ടിവരും. അഭിനേതാക്കൾ, കായികതാരങ്ങൾ, പരിശീലകർ, വീട്ടമ്മമാർ, തിയേറ്റർ ആർട്ടിസ്റ്റുകൾ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, രാസവസ്തുക്കൾ നിർമിക്കുന്നവർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് വളർച്ചയുണ്ടാകും. കലാകാരന്മാർ കരിയറിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കണം. ഭാഗ്യം നിങ്ങൾത്ത് അനുകൂലമായിരിക്കും. സുഹൃത്തുക്കളോട് ഇന്ന് സാമ്പത്തിക കാര്യങ്ങൾ പങ്കുവെക്കരുത്. സംഗീതജ്ഞർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയ പ്രവർത്തകര്, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവർക്ക് പ്രത്യേകം നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യ നിറം: ഓറഞ്ച് , വയലറ്റ്, പച്ച ഭാഗ്യദിനം: വ്യാഴം, ഭാഗ്യ നമ്പർ:3, 1, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് അരി ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): രാവിലെ പച്ച പുല്ലിൽ നഗ്നരായി നടക്കുക. നിങ്ങളുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക. പ്രധാന തീരുമാനങ്ങളെല്ലാം ശരിയായ സമയത്ത് എടുക്കുക. ധാരാളം പണം സമ്പാദിക്കാൻ സാധിക്കുന്ന ദിവസമാണിത്. നിങ്ങൾ എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കും. ധാന്യങ്ങൾ ദാനം ചെയ്യുന്നത് ഭാഗ്യം വർദ്ധിപ്പിക്കും. നിർമാണം, യന്ത്രങ്ങൾ, ലോഹങ്ങൾ, സോഫ്റ്റ്വെയർ എന്നിവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരും, ബ്രോക്കർമാരും ഇന്ന് കരാറുകളിൽ ഒപ്പിടുന്നത് ഒഴിവാക്കണം. കായികതാരങ്ങളുടെ രക്ഷിതാക്കൾക്ക് മക്കളെക്കുറിച്ചോർത്ത് അഭിമാനം തോന്നും. ഭാഗ്യ നിറം: നീല , ഭാഗ്യദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ധാന്യങ്ങളോ പുതപ്പുകളോ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): ലക്ഷ്യങ്ങൾ അനായാസം നേടാനാകും. ഇന്നത്തെ ദിവസത്തിന്റെ ആദ്യ പകുതി ഭാഗ്യം നിങ്ങൾക്ക് അനുകൂലമാകും. നിക്ഷേപം നടത്താൻ പറ്റിയ സമയം. സ്പോർട്സ്മാൻ, അവതാരകർ, ജൂവലേഴ്സ്, വിദ്യാർത്ഥികൾ, യാത്രക്കാർ എന്നിവർക്ക് മികച്ച ഫലം ലഭിക്കും. ഭാഗ്യം വർദ്ധിപ്പിക്കാൻ ഇന്ന് പച്ച വസ്ത്രം ധരിക്കുക. പ്രണയം തുറന്നു പറയാൻ അനുകൂല ദിനമാണ്. ഭാഗ്യ നിറം: പച്ച, പീച്ച്, ഭാഗ്യ ദിനം: ബുധൻ. ഭാഗ്യ സംഖ്യ: 5. ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് മട്ട അരി വാങ്ങി നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): നിങ്ങൾക്ക് ചുറ്റുമുള്ള ആളുകൾ ചിലപ്പോൾ നിങ്ങളുടെ സത്യസന്ധതയെ ചൂഷണം ചെയ്തേക്കാം. അതിനാൽ പ്രായോഗികമായി ചിന്തിക്കുകയും ചില സമയങ്ങളിൽ നയതന്ത്രപരമായി പെരുമാറുകയും വേണം. നിരവധി ജോലികൾ ഒരുമിച്ച് പൂർത്തിയാക്കാനാകും. പ്രണയം, ത്യാഗം എന്നീ വികാരങ്ങളാകും ഇന്ന് നിങ്ങളെ മുന്നോട്ട് നയിക്കുക. എന്നാൽ വഞ്ചിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക. നിങ്ങൾ മറ്റുള്ളവരാൽ ബഹുമാനിക്കപ്പെടും. അമിതമായി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കരുത്. ഹോട്ടലുടമകൾ, അഭിനേതാക്കൾ, ഡോക്ടർമാർ എന്നിവർക്ക് ഇന്നത്തെ ദിവസം സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ അനുകൂല ദിനമായിരിക്കും. വിദ്യാർത്ഥികൾ മാതാപിതാക്കളുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുക. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ സംഖ്യ: 6, ദാനം ചെയ്യേണ്ടത്: കൃഷ്ണനും രാധയ്ക്കും വഴിപാടുകൾ കഴിക്കുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഇന്നത്തെ ദിവസം ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക. മുതിർന്നവരുടെയും ഗുരുവിന്റെയും അനുഗ്രഹം വാങ്ങുക. കോടതി, സ്റ്റേഷനറി, തിയേറ്റർ, ടെക്നോളജി, സർക്കാർ ടെൻഡറുകൾ, റിയൽ എസ്റ്റേറ്റ്, സ്കൂളുകൾ, ഇന്റീരിയറുകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇത് മികച്ച ദിവസമാണ്. പങ്കാളിത്തത്തിൽ ഏടപ്പെടാത്തിടത്തോളം കാലം ബിസിനസ്സ് ബന്ധങ്ങൾ ആരോഗ്യകരമായി നിലനിർത്താനാകും. ഭാഗ്യ നിറം: മഞ്ഞ, ഓറഞ്ച്, ഭാഗ്യദിനം: തിങ്കൾ, വ്യാഴം, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് എണ്ണ ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): കുടുംബ ബന്ധങ്ങൾ ഇന്ന് നിങ്ങളുടെ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കും. മികച്ച അവസരം സ്വീകരിക്കുക. ബിസിനസ് ഇടപാടുകൾ വിജയിക്കും. ഉച്ചഭക്ഷണത്തിന് ശേഷം അനുകൂലമാകും. കുടുംബ ചടങ്ങുകൾ, അഭിമുഖങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകും. സമൃദ്ധിയ്ക്കായി ശിവന്റെയും ശനിയുടെയും അനുഗ്രഹം തേടുക. ഭാഗ്യ നിറം: നീല, ക്രീം, ഭാഗ്യ ദിനം: വ്യാഴം, ഭാഗ്യ സംഖ്യ: 6. ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് ധാന്യങ്ങൾ നൽകുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): തെക്കു വശത്തെ ഭിത്തിയിൽ ചുവന്ന നിറത്തിലുള്ള ബൾബ് സ്ഥാപിക്കുക. അധികാരം, പണം, അംഗീകാരം, ആഡംബരം, ജനപ്രീതി എന്നിവ നേടാൻ പറ്റിയ ദിവസം. അഭിനയം, മാധ്യമം, ആങ്കറിംഗ്, കായികം, നിർമ്മാണം, മെഡിക്കൽ, രാഷ്ട്രീയം, ഗ്ലാമർ വ്യവസായം എന്നീ മേഖലകളിലുള്ള ആളുകൾക്ക് പുതിയ ഉയരങ്ങൾ കീഴടക്കാനാകും. നേട്ടങ്ങൾ നിറഞ്ഞ ദിവസം. ബിസിനസ് അല്ലെങ്കിൽ ജോലി മെച്ചപ്പെടുത്താൻ കുടുംബ ബന്ധങ്ങളെ സമീപിക്കേണ്ടി വരും. പോസിറ്റീവായി ഇന്നത്തെ ദിവസം തുടങ്ങാൻ മാതള നാരങ്ങ കഴിക്കുക ഭാഗ്യ നിറം: ചുവപ്പ്. ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ സംഖ്യ: 9, 6 ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ധാന്യങ്ങൾ ദാനം ചെയ്യുക ഫെബ്രുവരി 25ന് ജനിച്ച പ്രശസ്ത വ്യക്തികൾ: ധനുഷ്, ഷാഹിദ് കപൂർ, ദിവ്യ ഭാരതി, ഉർവശി റൗട്ടേല, രവി ശങ്കർ വ്യാദ്