ജന്മസംഖ്യ1: (നിങ്ങള്‍ ജനിച്ചത് 1,10,19,28 തീയതികളില്‍ ആണെങ്കില്‍ ): മൂഡ് സ്വിംഗ്സ് കാരണം സുപ്രധാന തീരുമാനങ്ങളില്‍ എടുക്കുന്നതില്‍ തടസ്സം നേരിടും. അറിവ് പകരുന്നതിനും സംഗീത കച്ചേരികളില്‍ പങ്കെടുക്കുന്നതിനും ചെറിയ യാത്രകള്‍ നടത്താനും അഭിമുഖത്തിന് തയ്യാറെടുക്കുക്കാനുമായി ഈ ദിവസം ചെലവഴിക്കുന്നത് ഉചിതമായിരിക്കും. അസൂയക്കാര് കാരണം വിജയം കൈവരിക്കാന്‍ ഉതകുന്ന ഒത്തുകൂടലുകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കേണ്ടി വരും. ബന്ധുക്കളുമായും ക്ലൈന്റ്സുമായും മികച്ച ബന്ധം സ്ഥാപിക്കാന്‍ പറ്റിയ ദിവസമാണ്. വ്യക്തിജീവിതത്തില്‍ കുറച്ചുകൂടി നയപരമായി പെരുമാറണം. സോളാര്‍ എനര്‍ജി, വിദ്യാഭ്യാസം, പുസ്തകം, ഇലക്ട്രോണിക്സ് എന്നിയവയുമായി ബന്ധപ്പെട്ട ബിസിനസ്സുകളില്‍ നിന്ന് ലാഭം ഉണ്ടാകും.
ഭാഗ്യനിറം: ക്രീം കളര്‍,ഭാഗ്യദിനം: ഞായര്‍,ഭാഗ്യസംഖ്യ: 1,ദാനം ചെയ്യേണ്ടത്: മഞ്ഞള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ 2, 11, 20, 29 തീയതികളില്‍ ജനിച്ചവരാണെങ്കില്‍): കുളിക്കുമ്പോള്‍ വെള്ളത്തില്‍ പാല് ചേര്‍ത്ത് കുളിക്കുക. വികാരങ്ങളെ പിന്തുടരേണ്ട ദിവസമാണ്. ഇന്ന് നിങ്ങളുടെ ഹൃദയം പറയുന്നത് പോലെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. ക്രിയേറ്റീവ് ആര്‍ട്ടും ഷോപ്പിംഗും ആരംഭിക്കുന്നതിന് മികച്ച ദിവസം. കരാറുകളില്‍ ഏര്‍പ്പെടുന്നതിന് ഉത്തമ ദിവസമാണിന്ന്. നേരിട്ടുള്ള സംഭാഷണങ്ങള്‍ വ്യക്തി ജീവിതത്തില്‍ ഗുണം ചെയ്യും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ സാധിക്കും. ഇന്ന് ഇന്റര്‍വ്യൂ, ഓഡിഷന് എന്നിവയില്‍ പങ്കെടുക്കുന്നവര്‍ വെള്ള വസ്ത്രം ധരിക്കുന്നത് കാര്യഫലം ഉണ്ടാക്കാന്‍ സഹായിക്കും. നിങ്ങളെ ഏല്‍പ്പിച്ച അസൈന്മെന്റുകള് വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കുന്നത് നിങ്ങളുടെ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സഹായിക്കും.
ഭാഗ്യനിറം: പീച്ച്, വെള്ള,ഭാഗ്യദിവസം: തിങ്കള്‍,ഭാഗ്യസംഖ്യ: 2,ദാനം ചെയ്യേണ്ടത്: പാല് യാചകര്‍ക്കും കന്നുകാലികള്‍ക്കും നല്‍കുക
ജന്മസംഖ്യ 3 (നിങ്ങള്‍ 3, 12, 22, 30 തീയതികളില്‍ ജനിച്ചവരാണെങ്കില്‍): നിങ്ങളുടെ പരിശീലകനില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിക്കുക. മികച്ച ഫലം നിങ്ങള്‍ക്ക് ലഭിക്കും. ആവശ്യമില്ലാത്ത കാര്യങ്ങളെ ഒഴിവാക്കി സത്യം മാത്രം പറയുന്നത് ഈ ദിവസത്തെ മികച്ചതാക്കും. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനും അവരെ ആകര്‍ഷിക്കുന്നതിനും പറ്റിയ ദിവസമാണ്. കയറ്റുമതി, ഇറക്കുമതി, ഉന്നത പഠനം, ശാസ്ത്രജ്ഞന്, നൃത്തം, പാചകം, അഭിനയം, അധ്യാപനം, ഓഡിറ്റിംഗ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച ദിനം. ധനകാര്യം, രാഷ്ട്രീയക്കാര്‍, എഴുത്തുകാര്‍, ചിത്രകാരന്മാര് എന്നീ ആളുകള്‍ക്ക് ഉയര്‍ന്ന സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
ഭാഗ്യനിറം: ഗ്രീന്‍ , അക്വാ,ഭാഗ്യദിവസം: വ്യാഴം,ഭാഗ്യസംഖ്യ: 3, 9,ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്ക് വെള്ളം നല്‍കുക
ജന്മസംഖ്യ 4(നിങ്ങള്‍ 4, 13, 22, 31 എന്നീ തിയതികളില്‍ ജനിച്ചവരാണെങ്കില്‍): ഭാവി കാലത്തേക്കുള്ള പദ്ധതികളുടെ ആസുത്രണവും നടപ്പാക്കലും സംബന്ധിച്ചുള്ള കാര്യങ്ങള്‍ നിറഞ്ഞതായിരിക്കും ഈ ദിവസം. ക്ലൈന്റ്സിന് വേണ്ടിയുള്ള അവതരണങ്ങള്‍ ആകര്ഷമായിത്തീരും. കൗണ്‍സിലിംഗിനും മാര്‍ക്കറ്റിംഗിനുമായി ഒരുപാട് സമയം ചെലവഴിക്കും. യന്ത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വരികയാണെങ്കില്‍ അവ നവീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. വ്യക്തിബന്ധങ്ങള്‍ ദൃഢമാകും. കുങ്കുമപ്പൂവ് നിറത്തിലുള്ള മധുരപലഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ സാധിക്കും.
ഭാഗ്യനിറം: ടീല്‍, ഭാഗ്യദിവസം: ചൊവ്വ,ഭാഗ്യസംഖ്യ: 9,ദാനം ചെയ്യേണ്ടത്: പച്ച നിറത്തിലുള്ള ധാന്യം പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക
ജന്മസംഖ്യ 5 ( നിങ്ങള്‍ 5, 14, 23 എന്നീ തിയതികളില്‍ ജനിച്ചവരാണെങ്കില്‍): സ്ഥിരമായ ബന്ധങ്ങളില്‍ വിള്ളലുകള്‍ സംഭവിക്കും. തീരുമാനങ്ങളില്‍ വൈകാരികമായ ഇടപെടലുകള്‍ കടന്നുകൂടുന്നത് ശ്രദ്ധിക്കണം. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കും. മീറ്റിംഗുകളില്‍ വിജയം കൈവരിക്കാന്‍ അക്വാ ധരിക്കുന്നത് സഹായിക്കും. ഉച്ചഭക്ഷണത്തിന് ശേഷം അഭിമുഖങ്ങള്‍ക്കും പ്രൊപ്പോസലുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും പോകുന്നതാണ് ഉചിതം. സഞ്ചാരികള്‍ക്ക് വിദേശയാത്ര തരപ്പെടും. കുടിക്കുന്ന പാനീയങ്ങളിലും കഴിക്കുന്ന ഭക്ഷണങ്ങളിലും ശ്രദ്ധ വേണം. പഴയൊരു സുഹൃത്തിനെ കാണാന്‍ അവസരമുണ്ടാകും. അല്ലെങ്കില്‍ ഭാവി പദ്ധതികളിന്മേല് പ്രചോദനം നല്കുന്ന ഒരു ഉപദേഷ്ടാവിനെ കാണാന്‍ ഇടവരും.
ഭാഗ്യനിറം: ഗ്രീന്‍, അക്വാ,ഭാഗ്യദിവസം: ബുധന്‍,ഭാഗ്യസംഖ്യ: 5,ദാനം ചെയ്യേണ്ടത്: അനാഥര്‍ക്ക് പഴങ്ങള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 6 ( നിങ്ങള്‍ 6, 15, 24 തീയതികളില്‍ ജനിച്ചവരാണെങ്കില്‍): നിങ്ങളെ നിരാശപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കും. അവ ഒഴിവാക്കുക. നിങ്ങളുടെ ചിന്താഗതിയും ഇന്ന് ചെയ്യേണ്ട പദ്ധതിയും തമ്മില്‍ ഒരു വൈരുദ്ധ്യം രൂപപ്പെടും. പഴയ ഉത്തരവാദിത്തങ്ങളും കടമകളും പൂര്‍ത്തിയാക്കേണ്ട സമയം. ഭക്ഷണ വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ്സില്‍ വിജയം നേടാന്‍ വിവേകത്തോടെ തീരുമാനങ്ങള്‍ എടുക്കണം. വാഹനങ്ങള്‍, വീട്, യന്ത്രങ്ങള്‍, ആഭരണങ്ങള്‍, എന്നിവ വാങ്ങാന്‍ പറ്റിയ ദിവസം. ഓഹരി നിക്ഷേപങ്ങള്‍ അനുകൂലമാകും. വൈകുന്നേരങ്ങളിലെ പ്രണയാര്‍ദ്രമായ ഡേറ്റിംഗ് ഈ ആഴ്ച മുഴുവന്‍ നിങ്ങള്‍ക്ക് സന്തോഷം പ്രദാനം ചെയ്യും.
ഭാഗ്യനിറം: അക്വാ , പിങ്ക്,ഭാഗ്യദിവസം: വെള്ളി,ഭാഗ്യസംഖ്യ: 2,ദാനം ചെയ്യേണ്ടത്: നാണയം ദാനം ചെയ്യുക
ജന്മസംഖ്യ 7 ( നിങ്ങള്‍ 7, 16, 25 തീയതികളില്‍ ജനിച്ചവരാണെങ്കില്‍): രാഷ്ട്രീയ കാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും യുക്തിപരമായി ചിന്തിക്കുക. പങ്കാളിയുമായും ക്ലൈന്റ്സുമായും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത്. പ്രഭാതത്തില്‍ ഗുരു മന്ത്ര ജപിക്കുക. അക്കൗണ്ടുകളില്‍ കൃത്യത പാലിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ നിര്‍ദ്ദേശം സ്വീകരിക്കുക. ബിസിനസ് ഡീലുകള്‍ ശരിയായ സമയത്ത് വന്നുചേരും. വിവാഹലോചനകളെപ്പറ്റി ആലോചിക്കാന്‍ പറ്റിയ സമയം. ശിവക്ഷേത്രത്തില്‍ പോകുന്നതും ഭഗവാന് അഭിഷേകം നടത്തുന്നതും ഉചിതം.
ഭാഗ്യനിറം: കടല്‍പ്പച്ച,ഭാഗ്യ ദിവസം: തിങ്കള്‍,ഭാഗ്യസംഖ്യ: 7,ദാനം ചെയ്യേണ്ടത്: വെള്ളി, ചെമ്പ് തകിടുകള്‍ ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുക.
ജന്മസംഖ്യ 8 ( നിങ്ങള്‍ 8, 17 and 25 തീയതികളില്‍ ജനിച്ചവരാണെങ്കില്‍): നിങ്ങളുടെ ഉദാരമായ മനോഭാവവും മികച്ച അറിവും കാരണം ആളുകള്‍ നിങ്ങളെ ആരാധിക്കും. ബിസിനസ്സ് ഡീലുകള്‍ ശരിയായ ദിശയിലാക്കാന്‍ മികച്ച ആശയവിനിമയം നടത്തണം. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മെറ്റല്‍ നിര്‍മ്മാതാക്കള്‍, സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് റിസ്ക് എടുത്ത് പുതിയ നിക്ഷേപങ്ങള്‍ നടത്താം. വിദേശ പഠനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ഫീസ് നല്കാന് ഈ ദിവസം വിനിയോഗിക്കണം. തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. നിങ്ങള്‍ ഈ ദിവസം പണമിടപാടുകളില്‍ വ്യാപൃതനായിരിക്കും. അതുകൊണ്ട് തന്നെ ദിവസമവസാനം ഉയര്‍ന്ന സാമ്പത്തിക നേട്ടം ലഭിക്കും. വൃദ്ധസദനത്തിലെത്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.
ഭാഗ്യനിറം: കടല്‍നീല, ഭാഗ്യദിവസം: ശനി, ഭാഗ്യസംഖ്യ: 6, ദാനം ചെയ്യേണ്ടത്: ആവശ്യക്കാര്‍ക്ക് ചെരിപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ 9, 18 27 തീയതികളില്‍ ജനിച്ചവരാണെങ്കില്‍): വ്യജമായ ഉത്തരവാദിത്തങ്ങള്‍ ഒഴിവാക്കി ടീമുമായി ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കണം.
പുതിയ സ്ഥലത്തേക്ക് മാറുന്നവര്‍ക്കും, പുതിയ ജോലി തിരഞ്ഞെടുക്കുന്നവര്‍ക്കും, പുതിയ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഭൂമി വാങ്ങുന്നവര്‍ക്കും, ഉപരിപഠനത്തിന് പോകുന്നവര്‍ക്കും ഒരു മികച്ച ദിനമായിരിക്കും. രാഷ്ട്രീയം, മാധ്യമം, അഭിനയം, കായികം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ആളുകള്‍ വന്‍ വളര്‍ച്ച കൈവരിക്കും. യുവസര്ക്കാര് ഉദ്യോഗസ്ഥര്‍ ഇന്ന് ജനങ്ങള്‍ക്ക് മുമ്പില്‍ പ്രസംഗിക്കും. ഡിസൈനിംഗ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നതാണ്. രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ കുറിച്ച് അഭിമാനിക്കുകയും അവരുടെ ഉയര്‍ന്ന നേട്ടങ്ങള്‍ കാണുകയും ചെയ്യും. ബിസിനസ്സ് പങ്കാളികളുടെയും തൊഴിലാളികളുടെയും വിശ്വാസം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഭാവിയില്‍ അവര്‍ നിങ്ങള്‍ക്കെതിരെ തിരിയാന്‍ സാധ്യതയുണ്ട്.
ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യസംഖ്യ: 9, ദാനം ചെയ്യേണ്ടത്: അരി പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക.