ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങൾക്ക് കൂടുതൽ ക്ഷമയും കാത്തിരിപ്പും ആവശ്യമായി വരും. ബിസിനസ്സിൽ ഇപ്പോഴുള്ള ലാഭം കുറച്ചു ദിവസം കൂടി മാത്രമേ നിലനിർത്താൻ സാധിക്കൂ. നിങ്ങൾ രോഗശാന്തിക്ക് വേണ്ടി കൂടുതൽ ശ്രദ്ധ പുലർത്തുക. ഈ ദിവസം ഇവന്റുകൾ, പാർട്ടികൾ എന്നിവയിൽ പങ്കെടുക്കാതിരിക്കുന്നതായിരിക്കും ഉത്തമം. പൊതുവേദികളിലെ സാന്നിധ്യവും ഈ ദിവസം ഒഴിവാക്കാം. കൃത്യമായി ആശയവിനിമയം നടത്തേണ്ടത് അനിവാര്യമാണ്. കലാകാരന്മാർ, നർത്തകർ, എഴുത്തുകാർ, സർക്കാർ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, സംഗീതജ്ഞർ, ഗ്ലാമർ വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം തടസ്സങ്ങൾ നേരിടേണ്ടിവരും. ഭാഗ്യ നിറം : ഇളം തവിട്ട് നിറം, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യം നമ്പർ:1 ഉം 3, ദാനം ചെയ്യേണ്ടത്: ദരിദ്രർക്ക് ഓറഞ്ച് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഇന്ന് പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഉചിതമായ ഒരു ദിവസം ആയിരിക്കില്ല. എങ്കിലും പ്രണയ ബന്ധങ്ങളുടെ ഭാവിയെ കുറിച്ച് ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്. തിങ്കളാഴ്ച ശിവന് പാൽ അഭിഷേകം ചെയ്യുക. മറ്റുള്ളവരുടെ വിമർശനങ്ങൾക്ക് നിങ്ങൾ ചെവി കൊടുക്കാതിരിക്കുക. കാരണം അവർ നിങ്ങളുടെ വളർച്ചയിൽ അസൂയപ്പെടുന്നവരായിരിക്കും. ജോലിയിൽ മുതിർന്നവരുടെ സഹായത്തോടെ നിങ്ങൾ വിജയിക്കും. കൃത്രിമത്വം ഒഴിവാക്കാൻ ശ്രമിക്കുക. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാനും ഒരു ചെറിയ യാത്ര നടത്താനും അനുയോജ്യമായ ദിവസമാണ് ഇന്ന്. കൂടാതെ പണം നിക്ഷേപിക്കാനും ഇന്ന് തടസ്സങ്ങൾ നേരിടില്ല. ഇന്ന് ഈ ദിവസം ജനിച്ചവർക്ക് പങ്കാളിത്ത നിക്ഷേപങ്ങളിലും കയറ്റുമതി ബിസിനസ്സ് ഡീലുകളിലും കൂടുതൽ വിജയ സാധ്യത നിലനിൽക്കുന്നുണ്ട്. ഭാഗ്യ നിറം: പിങ്ക് ഓറഞ്ച്, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യം നമ്പർ :2, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകർക്ക് ഇന്ന് തൈര് ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കിൽ ): നിങ്ങളുടെ ഭാവി വളർച്ചയ്ക്ക് ഇപ്പോൾ തടസ്സങ്ങൾ നേരിടുമെങ്കിലും ഏതെങ്കിലും ഒരു മുതിർന്ന ആളുടെ സ്വാധീനത്തോടെ ഭാവിയിൽ നിങ്ങൾ വിജയം കണ്ടെത്തും. ഇന്ന് ജോലിയിൽ കടുത്ത സമ്മർദ്ദവും മത്സരവും നേരിടേണ്ടി വരും. ഗായകർ, പരിശീലകർ, രാഷ്ട്രീയക്കാർ, അഭിഭാഷകർ എന്നിവർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. കൂടാതെ വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ വാങ്ങുന്നതിനും ഇന്ന് മികച്ച ദിവസമായിരിക്കും. പുസ്തകങ്ങൾ, അലങ്കാരങ്ങൾ, ധാന്യങ്ങൾ യാത്രാ ബുക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്കും ഇന്ന് പുരോഗതിക്കുള്ള ദിവസമാണ്. കൂടാതെ ഡിസൈനർമാർ, ഹോട്ടലുടമകൾ, അവതാരകർ, സ്പോർട്സ് പരിശീലകർ, ധനസഹായം നൽകുന്നവർ, സംഗീതജ്ഞർ എന്നിവയുമായി ബന്ധപ്പെട്ടവർ ഈ ദിവസം ഗുരു മന്ത്രം ജപിക്കണം. ഈ ദിവസം ജനിച്ചവർ മഞ്ഞൾ കഴിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ഉത്തമം ആയിരിക്കും. ഭാഗ്യ നിറം: തവിട്ട്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പർ: 3 ഉം 9 ഉം, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിൽ ഗോതമ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ സന്താനങ്ങളെ കുറിച്ച് ഓർത്ത് ഏറെ അഭിമാനിക്കുന്ന ഒരു ദിവസമാണ് ഇന്ന്.
കയറ്റുമതി ഇറക്കുമതിയിലും വാണിജ്യ സ്വത്തുക്കളിലും നിക്ഷേപിക്കുന്നവർക്ക് ഈ ദിവസം അനുകൂലമായ ഒരു ദിവസമാണ്. സെയിൽസ് ജീവനക്കാർ, ഐടി ജീവനക്കാർ, തിയേറ്റർ ആർട്ടിസ്റ്റുകൾ, അഭിനേതാക്കൾ, ടിവി അവതാരകർ, നർത്തകർ എന്നിവർക്ക് അഭിമുഖങ്ങൾക്ക് പങ്കെടുക്കാൻ ഉചിതമായ ദിവസമാണ് ഇന്ന്. ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടുള്ള മികച്ച അവസരങ്ങൾ നിങ്ങളെ തേടിയെത്തും. നിർമ്മാണ സാമഗ്രികൾ, ലോഹം, വസ്ത്രങ്ങൾ എന്നിവയുടെ നിർമ്മാതാക്കൾക്ക് കച്ചവടത്തിൽ പുതിയ അവസരങ്ങൾ വന്നുചേരും. നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ പച്ച ഇലകളുള്ള സസ്യഭക്ഷണം ഭക്ഷിക്കുക. ഭാഗ്യ നിറം :പർപ്പിൾ, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ഒരു സുഹൃത്തിന് മണി പ്ലാന്റ് നൽകുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍) ഇന്ന് വിഘ്നേശ്വരന് പൂജകൾ ചെയ്ത് അനുഗ്രഹം വാങ്ങുക. നിങ്ങളുടെ ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണ ലഭിക്കും. ഇന്ന് ലാഭസാധ്യത ഉണ്ട്. കയറ്റുമതി ഇറക്കുമതിയിലെ നിക്ഷേപത്തിൽ നിന്ന് വരുമാനം ലഭിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. സ്റ്റോക്ക് മാർക്കറ്റ്, സ്പോർട്സ്, ഇവന്റുകൾ, മത്സര പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാം. നിങ്ങളുടെ പങ്കാളി ഇന്ന് നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. ഭാഗ്യ നിറം :അക്വാ, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: മൃഗങ്ങൾക്കോ അനാഥാലയങ്ങളിലോ പാൽ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): വലിയ അവസരങ്ങൾ തേടിയെത്തിയാൽ നിങ്ങൾ ഒരു ടീം നയിക്കേണ്ടതായി വരും. അത് ചെറുതായാലും വലുതായാലും ഭാവിയിൽ നിങ്ങൾക്ക് ഗുണം ചെയ്യും. ജീവിതത്തിന് സന്തോഷവും സമ്പൂർണ്ണതയും നൽകുന്ന ഒരു മികച്ച ദിവസമാകും നിങ്ങൾക്ക് ഇന്ന്. ബിസിനസിൽ ക്ലയിന്റുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. അത്താഴത്തിനോ ഷോപ്പിംഗിനോ പോകാനുള്ള മികച്ച ദിവസം കൂടി ആണിന്ന്. വീട്ടമ്മമാർ, കായികതാരം, പ്രോപ്പർട്ടി ഡീലർമാർ, ഡെർമറ്റോളജിസ്റ്റുകൾ,ഗായകർ, ഡിസൈനർമാർ, ഇവന്റ് മാനേജ്മെന്റ്, ബ്രോക്കർമാർ, എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് പുതിയ അവസരങ്ങൾ വന്നുചേരും. നിങ്ങളുടെ പ്രണയബന്ധം വീട്ടിൽ സന്തോഷം കൊണ്ടുവരും. ഭാഗ്യ നിറം : വയലറ്റ്, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ വെള്ളി നാണയം സംഭാവന ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): വർഷത്തിൽ ഒരിക്കലെങ്കിലും കേതുപൂജ നടത്തുന്നത് ഗുണം ചെയ്യും. വ്യക്തിപരമായ ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നിങ്ങൾ ഇന്ന് മാതാപിതാക്കളുടെ സമ്മതം വാങ്ങേണ്ടത് അനിവാര്യമാണ്. അമ്മയുടെയും മറ്റ് മുതിർന്നവരുടെയും നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേൾക്കുക. വലിയ പ്രശ്നങ്ങളെല്ലാം തന്നെ നിങ്ങൾക്ക് നിസ്സാരമായി പരിഹരിക്കാൻ സാധിക്കും. ജ്വല്ലറി ഉടമകൾ, അഭിഭാഷകർ, പൈലറ്റുമാർ, രാഷ്ട്രീയക്കാർ, തിയേറ്റർ ആർട്ടിസ്റ്റ്, സിഎ, സോഫ്റ്റ്വെയർ എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ എന്നിവർക്ക് ഇന്ന് വളരെ ഭാഗ്യമുള്ള ദിവസമായിരിക്കും. ഭാഗ്യ നിറം: വയലറ്റ്, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പർ:7 ഉം 9 ഉം , സംഭാവന ചെയ്യേണ്ടത്: ആശ്രമങ്ങളിൽ ഗോതമ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ വാക്കുകൾക്ക് വളരെ പ്രാധാന്യമുള്ള ഒരു ദിവസമാണ് ഇന്ന് എന്ന് ഓർമ്മിക്കുക. അതിനാൽ സംസാരത്തിൽ എപ്പോഴും എളിമ പ്രകടിപ്പിക്കുക. വലിയ കമ്പനികളുമായുള്ള നിങ്ങളുടെ പങ്കാളിത്തം ഭാവിയിൽ മികച്ച വരുമാനത്തിന് അവസരം നൽകും. എന്നാൽ ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും. അതിനാൽ ക്ഷമയോടെ കാത്തിരിക്കുക. കൂടാതെ ബാധ്യതകൾ കാരണം സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്. നിയമപരമായ തർക്കങ്ങൾ ഇപ്പോൾ ഉടൻ പരിഹരിക്കപ്പെടും. ഡോക്ടർമാർക്കും നിർമ്മാതാക്കൾക്കും നേട്ടങ്ങൾ വന്നുചേരും. പങ്കാളികളുമായി വ്യക്തിപരമായി തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാഗ്യ നിറങ്ങൾ: പർപ്പിൾ,ഭാഗ്യ ദിനം, വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് കുട ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ദമ്പതികൾക്ക് ഒരുമിച്ച് യാത്ര ചെയ്യാനും സമയം ചെലവഴിക്കാനും എല്ലാം ദിവസം മികച്ച ആയിരിക്കും. ആളുകളുമായി കൂടിച്ചേരുന്ന അവസരങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതായിരിക്കും ഉചിതം. കാരണം നിങ്ങൾ പഴി കേൾക്കേണ്ട സാഹചര്യം ഉണ്ടാകും. പ്രണയിക്കുന്നവർക്ക് ഈ ദിവസം മികച്ചത് ആയിരിക്കും. എന്നാൽ ഇന്ന് നടക്കുന്ന ബിസിനസ് ഡീലുകൾ വിജയിക്കാൻ കൂടുതൽ സമയം ആവശ്യമായി വരും. ഗ്ലാമർ വ്യവസായത്തിലും മാധ്യമങ്ങളിലുമുള്ള ആളുകൾ പ്രശസ്തി നേടും. രാഷ്ട്രീയക്കാർക്ക് ഇന്ന് മികച്ച അവസരങ്ങൾ വന്നുചേരും. അതിനാൽ പൊതുപ്രവർത്തകരും വിദ്യാർത്ഥികളും തങ്ങളുടെ പുരോഗതിക്കായി ഈ ദിവസം വിനിയോഗിക്കുക. വിദ്യാർത്ഥികൾ, പരിശീലകർ, സംഗീതജ്ഞർ, എഴുത്തുകാരൻ, ഡിസൈനർമാർ, ഡോക്ടർമാർ, അഭിഭാഷകർ, എഞ്ചിനീയർമാർ, അഭിനേതാക്കൾ എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ജനപ്രീതി നേടാനാകും. ഭാഗ്യ നിറം: ബ്രൗൺ, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ദയവായി ക്ഷേത്രത്തിൽ കുങ്കുമം ദാനം ചെയ്യുക