ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ മനോബലത്തെ ബാധിക്കില്ലെങ്കിലും സാഹചര്യങ്ങള്‍ നിങ്ങള്‍ക്കെതിരെ ആഞ്ഞടിക്കും. ഇന്ന് ശരിയായ തീരുമാനങ്ങളെടുക്കും. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരാളെ നിങ്ങള്‍ കണ്ടുമുട്ടും. അഭിനേതാക്കള്‍ പുതിയ അവസരങ്ങള്‍ സ്വീകരിക്കരുത്. നിങ്ങള്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്ന ലെതര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. സൂര്യ ഭഗവാനെ ആരാധിക്കുകയും അനുഗ്രഹം സ്വീകരിക്കുകയും ചെയ്യുക. ഭാഗ്യനിറം: പച്ച, ഭാഗ്യ ദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ മഞ്ഞ അരി ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ആശയവിനിമയം നടത്തേണ്ട ദിവസം. ജോലിസ്ഥലത്ത് നിങ്ങളുടെ സംസാരം മനോഹരമാക്കുക. ജീവിതത്തില്‍ സംതൃപ്തി നല്‍കുന്നതിന് ഇന്ന് വീട്ടിലെയും കുടുംബത്തിലെയും ഉത്തരവാദിത്തം ഏറ്റെടുക്കണം. വികാരങ്ങള്‍ നിറഞ്ഞ ഒരു പ്രണയ ദിനം. ബിസിനസ്സ് കാര്യങ്ങള്‍ സുഗമമായി നിറവേറ്റും. വലിയ കമ്പനിയുമായി സഹകരിക്കാനുള്ള സമയം. നിങ്ങളുടെ അറിവും വികാരങ്ങളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജോലിസ്ഥലത്ത് ടീമംഗങ്ങളെയോ ജൂനിയര്മാരെയോ വിശ്വസിക്കാതിരിക്കുക. എഞ്ചിനീയര്‍മാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഡിസൈനര്‍മാര്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ടെലികോം ബിസിനസ് റീട്ടെയിലര്‍മാര്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഡോക്ടര്‍മാര്‍, ജ്വല്ലറി ഉടമകള്‍ എന്നിവര്‍ പേപ്പറുകള്‍ ഒപ്പിടുമ്പോള്‍ ശ്രദ്ധിക്കണം. ഭാഗ്യനിറം: ആകാശ നീല, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിലേക്ക് തേങ്ങ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): കലാകാരന്മാര്, പബ്ലിക് സ്പീക്കര്‍മാര്‍, എഴുത്തുകാര്‍, സംഗീതജ്ഞര്‍, പാചകക്കാര്‍, തയ്യല്‍ക്കാര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍, ബാങ്ക് ജീവനക്കാര്‍, സിഎക്കാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് അവരുടെ പെരുമാറ്റം അനുസരിച്ച് മികച്ച വരുമാനം ലഭിക്കും. ഒരു പുതിയ ബന്ധത്തെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. സംഗീതജ്ഞര്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വാര്‍ത്താ അവതാരകര്‍, രാഷ്ട്രീയക്കാര്‍, അഭിനേതാക്കള്‍, കലാകാരന്മാര്, വീട്ടമ്മമാര്‍, ഹോട്ടലുടമകള്‍, എഴുത്തുകാര്‍ എന്നിവര്‍ക്ക് വ്യക്തിപരമായ ജീവിതത്തില്‍ പ്രത്യേക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്ത്രീകള്‍ ഇന്നത്തെ ദിവസം കുങ്കുമം പുരട്ടണം. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിനം: വ്യാഴാഴ്ച, ഭാഗ്യനമ്പര്‍: 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ മഞ്ഞ നിറത്തിലുള്ള കടുക് ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള ദിവസം. മറ്റുള്ളവരുടെ ആശയങ്ങളും ക്രിയേറ്റീവ് ഐഡിയകളും സ്വീകരിക്കാന്‍ സജ്ജരായിരിക്കുക. ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുക. കന്നുകാലികള്‍ക്ക് പച്ചക്കറികള്‍ ദാനം ചെയ്യുന്നത് മികച്ച വരുമാനം നല്‍കും. കരകൗശലവസ്തുക്കള്‍, സോഫ്റ്റ്വെയര്, ഐടി, പേപ്പറുകള്‍, മരം, നിര്‍മ്മാണം, യന്ത്രങ്ങള്‍, ലോഹങ്ങള്‍, ബ്രോക്കര്‍മാര്‍ തുടങ്ങിയ ബിസിനസുകള്‍ ബിസിനസ്സ് മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. കായികതാരങ്ങളുടെയും കലാകാരന്മാരുടെയും മാതാപിതാക്കള്‍ക്ക് അഭിമാന നേട്ടം ഉണ്ടാകും. ഭാഗ്യനിറം: നീലയും മഞ്ഞയും, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: അനാഥാലയത്തില്‍ ഒരു ജോടി വസ്ത്രങ്ങള്‍ നല്‍കുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ചിലപ്പോള്‍ നിങ്ങളുടെ സ്വഭാവം മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം. അതിനാല്‍ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്കി പെരുമാറുക. നിങ്ങളുടെ പ്രകടനത്തിന് പ്രതിഫലവും അംഗീകാരവും ലഭിക്കുന്നതിനുള്ള ഒരു ദിവസം. സ്വത്ത്, സ്റ്റോക്ക് എന്നിവയില്‍ നിക്ഷേപം നടത്താനുള്ള ദിവസം. കായികതാരങ്ങള്‍, അഭിനേതാക്കള്‍, മോഡലുകള്‍, ചലച്ചിത്ര സംവിധായകര്‍, നൃത്തസംവിധായകര്‍, ട്രാവലര്‍മാര്‍ എന്നിവര്‍ക്ക് മികച്ച പ്രതിഫലം ലഭിക്കും. മീറ്റിംഗുകളില്‍ ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ പീച്ച് അല്ലെങ്കില്‍ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുക. പ്രണയം കത്തുകളിലൂടെ അറിയിക്കുക. ഭാഗ്യനിറം: കടല്‍ പച്ച, ഭാഗ്യദിനം: ബുധനാഴ്ച,
ഭാഗ്യനമ്പര്‍: 5
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഭാവിയില്‍ പ്രതിഫലങ്ങളും സമ്മാനങ്ങളും ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍, ഇന്നത്തെ അവസ്ഥകളെക്കുറിച്ച് അമിതമായി ചിന്തിക്കാതിരിക്കുക. നിങ്ങളുടെ അമിതമായ ഉത്തരവാദിത്തങ്ങള്‍ മറ്റ് അംഗങ്ങളുമായി പങ്കുവെയ്ക്കണം. വീട്ടമ്മമാര്‍, സര്‍ക്കാര്‍ ഓഫീസര്‍മാര്‍, പ്രതിരോധ ഉദ്യോഗസ്ഥര്‍, പൈലറ്റുമാര്‍, ജ്വല്ലറി ഉടമകള്‍, അഭിനേതാക്കള്‍, ജോക്കികള്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ദിവസം. നാട്ടില്‍ നടക്കുന്ന ചടങ്ങുകളിലോ ഒത്തുചേരലുകളിലോ പങ്കെടുക്കാനുള്ള സമയം. ഭാഗ്യനിറം: നീലയും കടല്‍ പച്ചയും, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിലേക്ക് അരിപ്പൊടിയോ ഉപ്പോ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഇന്ന് എടുക്കുന്ന പക്വതയുള്ള തീരുമാനങ്ങള്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. വ്യക്തി ജീവിതം അസ്വസ്ഥത നിറഞ്ഞതായിരിക്കും. നിങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളുടെ കാരണങ്ങള്‍ മറക്കുക. ജോലിസ്ഥലത്ത് മേലധികാരികളുമായോ മുതിര്‍ന്നവരുമായോ ഉള്ള ചര്‍ച്ച ഒഴിവാക്കുക. ഇന്ന് മധ്യസ്ഥരെ അന്ധമായി വിശ്വസിക്കരുത്. എന്നാല്‍ വൈദ്യന്മാര്, മോട്ടിവേഷന്‍, നിഗൂഢ ശാസ്ത്രം, ആത്മീയ വിദ്യാലയങ്ങള്‍, കൃഷി, ധാന്യങ്ങള്‍ എന്നീ മേഖലളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച ദിവസമാണ്. നിങ്ങള്‍ വൈകാരികമായി പ്രവര്‍ത്തിക്കാത്തിടത്തോളം കാലം ബിസിനസ് ബന്ധങ്ങള്‍ ആരോഗ്യകരമായി മുന്നോട്ടു പോകും. ഭാഗ്യനിറം: മഞ്ഞ, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യനമ്പര്‍: 7, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരന് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ജോലിയില്‍ സ്ഥാനക്കയറ്റത്തിനു വേണ്ടിയോ വിവാഹാലോചന നടത്താനോ ഇനിയും കാത്തിരിക്കേണ്ടി വരും. നിങ്ങളോടൊപ്പം ഗൈഡായി ജോലി ചെയ്യുന്ന ഒരു സീനിയറെ പിന്തുടരണം. ബിസിനസ്സ് ഇടപാടുകള്‍ വിജയിക്കും. എന്നാല്‍ സമയക്രമം പാലിക്കുക. കരാറുകളും അഭിമുഖങ്ങളും വിജയിക്കും. ഇന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. ദയവായി ഇന്ന് കരാറുകളില്‍ ഒപ്പിടുന്നത് ഒഴിവാക്കുക. ആത്മീയതയും സ്നേഹബന്ധങ്ങളില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള മികച്ച ദിവസം. ഭാഗ്യനിറം: കടല്‍ നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്ക് പച്ച ധാന്യങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍ക്കും കലാകാരന്മാര്ക്കും പ്രതീക്ഷകള്‍ നിറഞ്ഞ ദിവസം. ബിസിനസ്സിലോ ജോലിയിലോ അധികാരം നേടുന്നതിനായി പഴയ സുഹൃത്തുക്കളെ സമീപിക്കാനുള്ള മനോഹരമായ ഒരു ദിവസം. ഇന്നത്തെ ദിവസം ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കണം. നിങ്ങളുടെ വിവാഹ പ്ലാനുകള്‍ വീട്ടുകാരുമായി പങ്കുവെയ്ക്കാനുള്ള ദിവസമാണിത്. അവരുടെ പിന്തുണ ഭാവി കാര്യങ്ങള്‍ എളുപ്പമാക്കും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ഇലക്കറികളും സിട്രസ് പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് തണ്ണിമത്തന് ദാനം ചെയ്യുക