ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): നേതൃമനോഭാവത്തോടെ പ്രവര്‍ത്തിക്കണം. ഇന്ന് എടുക്കുന്ന എല്ലാ തീരുമാനവും ഫലവത്തായി മാറും. തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ് ഒന്ന് ധ്യാനിക്കുന്നത് നല്ലതാണ്. അഭിനേതാക്കള്‍, പ്രാസംഗികര്‍ എന്നിവര്‍ക്ക് അനുകൂല സമയം. അധ്യാപകര്‍, ഡോക്ടര്‍മാര്‍, ഫൈനാന്‍സിയേഴ്സ്, അഭിഭാഷകര്‍ എന്നിവര്‍ക്ക് നല്ലകാലം. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ലെതര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
ഭാഗ്യനിറം: മഞ്ഞ,ഭാഗ്യദിനം: ഞായര്‍,ഭാഗ്യ സംഖ്യ: 3, 7,ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ മഞ്ഞള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): സ്ത്രീകള്‍ക്ക് അനുകൂല ദിവസം. സൌമ്യമായ സംഭാഷണത്തിലൂടെയും പാചകത്തിലൂടെയും മറ്റുള്ളവരുടെ മനസ്സിലിടം നേടാനാകും. അതേസമയം അനവാശ്യമായി കുടുംബ പ്രശ്നങ്ങളില്‍ തലയിടാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രണയാര്‍ദ്രമായ ദിനമാണിന്ന്. നിങ്ങളുടെ സ്വപ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ സാധിക്കും. വസ്തുക്കളുമായി ബന്ധപ്പെട്ട രേഖകള്‍ ഒപ്പിടുമ്പോള്‍ ശ്രദ്ധിക്കണം. രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍ എന്നിവയുമായുള്ള ഇടപെടല്‍ കുറയ്ക്കണം.
ഭാഗ്യനിറം: വെള്ള,ഭാഗ്യദിനം: തിങ്കള്‍,ഭാഗ്യ സംഖ്യ: 2, 6,ദാനം ചെയ്യേണ്ടത്: തൈര്സാദം പാവങ്ങള്‍ക്ക് നല്‍കുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): വ്യാഴ ഗ്രഹത്തിന്റെ അനുഗ്രഹത്തിനായി തുളസിച്ചെടിയ്ക്ക് വെള്ളം ഒഴിക്കുമ്പോള്‍ മഞ്ഞള്‍ കൂടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രാസംഗികര്‍ക്കും അനുകൂല സമയം. നിങ്ങളുടെ വ്യക്തി പ്രഭാവത്താല്‍ വിജയം കൈവരിക്കാനാകും. തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അനുകൂല സമയം. നിരവധി ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. എന്നാൽ സാമ്പത്തിക കാര്യങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കരുത്. സംഗീതജ്ഞര്‍, ഡിസൈനേഴ്സ്, വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ നേതാക്കള്‍, വീട്ടമ്മമാര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍ എന്നിവര്‍ക്ക് ഗുണപരമായ കാലം.
ഭാഗ്യനിറം: ഓറഞ്ച്, വയലറ്റ്
ഭാഗ്യദിനം: വ്യാഴം
ഭാഗ്യ സംഖ്യ: 3, 1
ദാനം ചെയ്യേണ്ടത്: തവിട് കലര്‍ന്ന അരി ആവശ്യക്കാര്‍ക്ക് നല്‍കുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): രാഹു ഗ്രഹത്തിന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ദിവസവും രാഹു മന്ത്രം ജപിക്കുക. ഇത് നിങ്ങള്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ പ്രദാനം ചെയ്യും. സാമ്പത്തിക ലാഭമുണ്ടാകും. എടുക്കുന്ന എല്ലാ തീരുമാനങ്ങളും കൃത്യമായിരിക്കും. ചില പദ്ധതികള്‍ ഒന്ന് അവലോകനം ചെയ്യേണ്ടി വരും. എല്ലാ ഉത്തരവാദിത്തങ്ങളും നിങ്ങള്‍ക്ക് കൃത്യതയോടെ ചെയ്യാനാകും. എങ്കിലും സ്വന്തം കാര്യം നോക്കാനും സമയം കണ്ടെത്തണം. ധാന്യങ്ങള്‍ ദാനം ചെയ്യുന്നത് ഉചിതമാണ്. കണ്‍സ്ട്രക്ഷന്‍, ലോഹങ്ങള്‍, സോഫ്റ്റ് വെയര്‍, എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്നത്തെ ദിവസം സുപ്രധാന രേഖകളില്‍ ഒപ്പിടുന്നത് ഒഴിവാക്കണം. കായിക താരങ്ങളുടെ മാതാപിതാക്കള്‍ക്ക് അഭിമാനം തോന്നുന്ന നിമിഷങ്ങളുണ്ടാകും.
ഭാഗ്യനിറം: നീല,ഭാഗ്യദിനം: ചൊവ്വ,ഭാഗ്യ സംഖ്യ: 9,ദാനം ചെയ്യേണ്ടത്: ധാന്യങ്ങള്‍, കമ്പിളി എന്നിവ പാവങ്ങള്‍ക്ക് നല്‍കുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറുന്ന ദിവസമായിരിക്കും ഇന്ന്. എല്ലാ ലക്ഷ്യങ്ങളും നേടാന്‍ കഴിയും. ഭാഗ്യാനുഭവം ഏറെയുണ്ടാകുന്ന ദിവസം. കൈവെച്ച എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് വിജയമുണ്ടാകും. നിങ്ങളുടെ പ്രകടനത്തിന് അംഗീകാരങ്ങള്‍ ലഭിക്കുന്ന ദിവസം. സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. കായിക താരങ്ങള്‍, അവതാരകര്‍, വിദ്യാര്‍ത്ഥികള്‍, സഞ്ചാരികള്‍ എന്നിവര്‍ക്ക് അനുകൂല സമയം. മീറ്റിംഗുകള്‍ക്ക് പോകുമ്പോള്‍ പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതാണ്. പ്രണയം തുറന്ന് പറയാന്‍ പറ്റിയ ദിവസം.
ഭാഗ്യനിറം: പച്ച, പീച്ച് , ഭാഗ്യദിനം: ബുധന്‍,ഭാഗ്യ സംഖ്യ: 5,ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ നാളികേരം ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): സ്വര്‍ണ്ണം , വജ്രം എന്നിവ ധരിക്കുന്നത് ഗുണം ചെയ്യും. നിങ്ങളുടെ സത്യസന്ധതയില്‍ മറ്റുള്ളവര്‍ക്ക് സംശയമുണ്ടാകും. എല്ലാ കാര്യങ്ങളിലും വളരെ നയതന്ത്രപരമായി ഇടപെടണം. വീട്ടിലെ എല്ലാ ചുമതലകളും ഒറ്റയ്ക്ക് തലയിലേറ്റി വെയ്ക്കരുത്. ചതിക്കപ്പെടാന്‍ സാധ്യതയുണ്ട്. മറ്റുള്ളവര്‍ നിങ്ങളെ ഓർത്ത് അഭിമാനം കൊള്ളുന്ന ദിവസമാണിന്ന്. സഞ്ചാരികള്‍, ജ്വല്ലറി ഉടമകൾ, അഭിനേതാക്കള്‍, ഡോക്ടേഴ്സ് എന്നിവര്‍ക്ക് അനുകൂല സമയം. അക്കാദമിക കാര്യങ്ങളില്‍ മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കുക.
ഭാഗ്യനിറം: നീല,ഭാഗ്യദിനം: വെള്ളി,ഭാഗ്യ സംഖ്യ: 6,ദാനം ചെയ്യേണ്ടത്: ക്ഷേത്രങ്ങളില്‍ വെള്ളി നാണയം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഡാര്‍ക്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ഈ ദിവസം ധരിക്കുക. ചിലപ്പോള്‍ വലിയ നേട്ടങ്ങളും വലിയ നഷ്ടങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണ്. ഗുരുവിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹം നേടുക. നേതൃപാടവത്തിലൂടെ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ വിവേകത്തോടെ പെരുമാറുക. രേഖകളുടെ ഓഡിറ്റിംഗ് ഇന്ന് നടത്തേണ്ട കാര്യമില്ല. നിയമം, കോടതി, തിയേറ്റര്‍, ടെക്നോളജി, റിയല്‍ എസ്റ്റേറ്റ്, ധാന്യങ്ങള്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് അനുകൂല കാലം.
ഭാഗ്യനിറം: മഞ്ഞ, ഓറഞ്ച്,ഭാഗ്യദിനം: തിങ്കള്‍, വ്യാഴം,ഭാഗ്യ സംഖ്യ: 7,ദാനം ചെയ്യേണ്ടത്: സണ്‍ഫ്ളവര്‍ ഓയിൽ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ കര്‍മ്മത്തിന്റെ ഉത്തമ ഫലം ലഭിക്കുന്ന ദിവസമാണിന്ന്. ഉപ്പ് ചേര്‍ത്ത ഭക്ഷണം ദാനം ചെയ്യുക. എട്ട് എന്ന സംഖ്യ കൂടുതലായി ഈ ദിവസം ഉപയോഗിക്കുക. മികച്ചതെന്ന് തോന്നുന്ന അവസരങ്ങള്‍ ഉപയോഗിക്കുക. സഹപ്രവര്‍ത്തകരോട് മാന്യമായി സംസാരിക്കണം. ആത്മീയ ചിന്തകൾ വര്‍ധിക്കുന്ന കാലമാണിത്. ഉച്ചയ്ക്ക് ശേഷം നടത്തുന്ന ബിസിനസ്സ് ഡീലുകള്‍ ഫലപ്രാപ്തിയിലെത്തും. കുടുംബത്തിലെ ചില ഒത്തുച്ചേരലുകള്‍, അഭിമുഖങ്ങള്‍, എന്നിവയില്‍ പങ്കെടുക്കാൻ സാധിക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കണം. ശിവഭഗവാനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ അനുഷ്ടിക്കുക.
ഭാഗ്യനിറം: കടല്‍ നീല, ക്രീം,ഭാഗ്യദിനം: വെള്ളി, വ്യാഴം,ഭാഗ്യ സംഖ്യ: 6,ദാനം ചെയ്യേണ്ടത്: ധാന്യങ്ങള്‍ കന്നുകാലികള്‍ക്ക് നല്‍കുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): വീടിന്റെ തെക്ക് ഭാഗത്ത് ചുവന്ന ബള്‍ബ് തെളിയിക്കുക. പണം പ്രശസ്തി, അംഗീകാരം എന്നിവ ലഭിക്കുന്ന ദിവസം. അവതാരകര്‍, അഭിനേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, കായികതാരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, എന്നിവര്‍ക്ക് അനുകൂല കാലം. വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. കുടുംബത്തിനായി സമയം കണ്ടെത്തണം. ഈ ദിവസം വളരെ പോസീറ്റീവ് ആയി ഇരിക്കാന്‍ മാതളം കഴിക്കുന്നത് ഉത്തമമാണ്.
ഭാഗ്യനിറം: ചുവപ്പ്,ഭാഗ്യദിനം: ചൊവ്വ,ഭാഗ്യ സംഖ്യ: 9, 6,ദാനം ചെയ്യേണ്ടത്: ധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുക.
ജനുവരി 7-ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: ബിപാഷ ബസു, ഇര്ഫാന് ഖാന്, ശോഭ ഡി, വരുണ്‍ ബഡോല, സുപ്രിയ പഥക്, റീന റോയ്