ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ആളുകളെ ആകർഷിക്കാൻ മഞ്ഞയോ ഓറഞ്ചോ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുക. പഴയ ചില ബിസിനസുകളിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ സംസാര ശൈലി മറ്റുള്ളവരിൽ മതിപ്പ് ഉണ്ടാക്കും. ദമ്പതികൾക്കിടയിൽ കൂടുതൽ വൈകാരിക അടുപ്പമുണ്ടാകും. എന്നാൽ ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള അവസരങ്ങൾ കുറയും. സർക്കാർ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, സംഗീതജ്ഞർ, പാചകക്കാർ, എന്നിവർക്ക് ലാഭം വർധിക്കും. നിങ്ങളുടെ അഭിപ്രായങ്ങളിലും തീരുമാനങ്ങളിലും ഉറച്ചു നിൽക്കുക. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യദിനം: ഞായർ, ചൊവ്വ, ഭാഗ്യ നമ്പർ: 1, 9, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകർക്കോ മൃഗങ്ങൾക്കോ ഭക്ഷണം ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): വ്യക്തിബന്ധങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുക. പ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ നിങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ഉൾവിളി കേൾക്കുക. നിങ്ങൾ നിരപരാധിയായതിനാൽ തന്നെ ചില കാര്യങ്ങൾ നിങ്ങളെ വേദനിപ്പിച്ചേക്കാം. കയറ്റുമതി ബിസിനസിൽ നിന്ന് നേട്ടമുണ്ടാകും. പ്രണയബന്ധം കൂടുതൽ ദൃഢമാകും. എന്നാൽ അന്ധമായ വിശ്വാസം പാടില്ല. ഭാഗ്യ നിറം: പിങ്ക്, ആകാശനീല, ഭാഗ്യദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 2, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകർക്ക് എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ ജോലിസ്ഥലത്തെ കിഴക്ക് വശത്തുള്ള ഭിത്തിയിൽ പച്ചപ്പ് നിറഞ്ഞ മലനിരകളുടെ ചിത്രം സ്ഥാപിക്കുന്നത് ഗുണം ചെയ്യും. മുതിർന്നവരോടും അധ്യാപകരോടും ബഹുമാനം നിലനിർത്തുക. വിളവെടുപ്പ് നടത്താനും അതിൽ നിന്ന് പണം സമ്പാദിക്കാനും കഴിയുന്ന സമയമാണ്. പേരും പ്രശസ്തിയും വന്നു ചേരും. ഗുരുവിനോട് ബഹുമാനത്തോട് കൂടി പെരുമാറുക. ഗുരുവിനോ ദൈവത്തിനോ ദീപം തെളിയിക്കുക. രാഷ്ട്രീയക്കാർക്കും അഭിഭാഷകർക്കും വളരെ ഗുണകരമായ ദിവസമായിരിക്കും ഇന്ന്. ഷോപ്പിംഗ്, അഡ്മിഷൻ എടുക്കൽ, വീട് അല്ലെങ്കിൽ വാഹനം വാങ്ങൽ, വസ്ത്രങ്ങൾ വാങ്ങൽ എന്നിവയ്ക്ക് ഏറ്റവും നല്ല ദിവസമാണ്. ഡിസൈനർമാർ, ഹോട്ടലുടമകൾ, അവതാരകർ, പരിശീലകർ, സംഗീതജ്ഞർ എന്നിവർക്ക് ഇന്ന് പ്രത്യേക നേട്ടങ്ങൾ ഉണ്ടായേക്കാവുന്ന ദിവസമാണ്. ഭാഗ്യ നിറം: ചുവപ്പ്. ഭാഗ്യ ദിനം: വ്യാഴം. ഭാഗ്യ സംഖ്യ: 3, 9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ ചന്ദനം നൽകുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ഇന്ന് തുളസി മാല ധരിക്കുന്നത് ഗുണം ചെയ്യും. കഠിനാധ്വാനം വേണ്ടി വരും. അച്ചടക്കത്തോടെയും കർശനമായും പെരുമാറും. എന്നാൽ ഈ ശ്രമങ്ങൾക്കൊടുവിൽ ലാഭം നേടാനാകും. ജോലി സുഗമമായി പൂർത്തിയാക്കാൻ വ്യക്തിഗത ബന്ധങ്ങളുടെ ശക്തി ഉപയോഗിക്കുന്നതിനുള്ള മികച്ച ദിനം കൂടിയാണിന്ന്. ഇന്ന് ചില ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും. തിയേറ്റർ ആർട്ടിസ്റ്റ്, അഭിനേതാക്കൾ, അവതാരകർ, നർത്തകർ എന്നിവർ ഇന്ന് ഓഡിഷനിൽ പങ്കെടുക്കുന്നത് ഗുണകരമാണ്. ലോഹ നിർമ്മാതാക്കൾ, വിതരണക്കാർ, ഐടി പ്രൊഫഷണലുകൾ എന്നിവർക്ക് ഇന്നത്തെ ദിവസം ലാഭകരമായിരിക്കും. ഭാഗ്യ നിറം: പർപ്പിൾ. ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ സംഖ്യ: 9, ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് തൈകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): ട്രാവൽ, സ്റ്റോക്ക് മാർക്കറ്റ്, സ്പോർട്സ്, റീട്ടെയിൽ, കയറ്റുമതി ഇറക്കുമതി ബിസിനസ്സ് എന്നിവയിലെ നിക്ഷേപത്തിൽ നിന്ന് വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. പങ്കാളി നിങ്ങൾക്ക് നൽകുന്ന ആദരവ് നിങ്ങൾ മനസിലാക്കണം. രാഷ്ട്രീയം, നിർമ്മാണം, അഭിനയം, ഓഹരി വിപണി, കയറ്റുമതി, പ്രതിരോധം, മത്സര പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയിൽ ഭാഗ്യം പരീക്ഷിക്കാൻ അനുകൂലമായ ദിനം. ഭാഗ്യ നിറം: പച്ച, ഓറഞ്ച്, ഭാഗ്യ ദിനം: ബുധൻ. ഭാഗ്യ സംഖ്യ: 5. ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് മട്ട അരി വാങ്ങി നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): തുളസി ഇല കഴിച്ച് ഇന്നത്തെ ദിവസം ആരംഭിക്കുക. ജീവിതത്തിൽ സമൃദ്ധിയും സമ്പൂർണ്ണതയും നൽകുന്ന ഒരു മികച്ച ദിനമായിരിക്കും ഇന്ന്. പങ്കാളിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഷോപ്പിംഗിന് പോകാനും അവസരം ലഭിക്കും. ഡിസൈനർമാർ, ബ്രോക്കർമാർ, ഷെഫുകൾ, വിദ്യാർത്ഥികൾ എന്നിവർക്ക് അനുകൂല ദിനം. പ്രണയബന്ധം സന്തോഷത്തിന് കാരണമാകും. ഭാഗ്യ നിറം: വയലറ്റ്, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ സംഖ്യ: 6, ദാനം ചെയ്യേണ്ടത്: വെളുത്ത തൂവാല
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): സ്വർണത്തിനും ലെതറിനും പകരം വെള്ളി, മെറ്റാലിക് മാല ധരിക്കുക.
ഇന്ന് നിങ്ങൾക്ക് കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണയും മാർഗ്ഗനിർദ്ദേശവും ലഭിക്കും. അഭിഭാഷകർ, സിഎ, ഡിഫൻസ് ഓഫീസർമാർ, എഞ്ചിനീയർമാർ എന്നിവർക്ക് സമൂഹത്തിൽ അംഗീകാരം ലഭിക്കും. ഇന്ന് എല്ലാം കാര്യങ്ങളും വളരെ മികച്ച രീതിയിൽ നടക്കും. ഇന്നത്തെ ദിവസം നേരിടേണ്ടി വരുന്ന എല്ലാ വെല്ലുവിളികളും സ്വീകരിക്കുക. അഭിഭാഷകർ, തിയേറ്റർ ആർട്ടിസ്റ്റ്, സിഎ, സോഫ്റ്റ്വെയർ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് പ്രത്യേക ഭാഗ്യം നേടാനാകും. ഭാഗ്യ നിറം: മഞ്ഞ, ഭാഗ്യദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 7, 9, ദാനം ചെയ്യേണ്ടത്: തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ വീടിന്റെ വടക്ക് കിഴക്ക് ദിശയിൽ വെള്ളം നിറച്ച ഒരു പാത്രം സൂക്ഷിക്കുക. വ്യക്തിജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കുമെന്നതിനാൽ അതിമോഹം നിയന്ത്രിക്കുക. നിയമപരമായ തർക്കങ്ങൾ പരിഹരിക്കാൻ പണം ആവശ്യമായി വരും. ഐടി ജീവനക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, ബ്രോക്കർമാർ, ഡോക്ടർമാർ, പൊതു പ്രഭാഷകർ എന്നിവർക്ക് നേട്ടങ്ങളുണ്ടാകും. പങ്കാളിയുമായി തർക്കങ്ങൾക്ക് സാധ്യത. ഭാഗ്യ നിറം: പർപ്പിൾ. ഭാഗ്യ ദിനം: വെള്ളി. ഭാഗ്യ സംഖ്യ: 6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ചെരിപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ചൊവ്വാഴ്ചകളിൽ നിർബന്ധമായും ഹനുമാൻ പൂജ നടത്തണം. പങ്കാളിയിൽ നിന്ന് ചില നേട്ടങ്ങൾ ലഭിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ പേരും പ്രശസ്തിയും വർധിക്കും. നിങ്ങൾ പലർക്കും പ്രചോദനമായി മാറും. പ്രണയിക്കുന്നവർക്ക് അവരുടെ വികാരങ്ങൾ പരസ്പരം പങ്കുവയ്ക്കാൻ സാധിക്കും. ഗ്ലാമർ വ്യവസായ രംഗത്തും മാധ്യമ മേഖലയിലും പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും. രാഷ്ട്രീയക്കാർക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കും. പരിശീലകർ, ബേക്കർമാർ, ഹോട്ടലുടമകൾ, സ്റ്റോക്ക് ബ്രോക്കർമാർ, ഡിസൈനർമാർ, ഡോക്ടർമാർ, അഭിഭാഷകർ, എഞ്ചിനീയർമാർ, അഭിനേതാക്കൾ എന്നിവരുടെ ജനപ്രീതി വർധിക്കും. ഭാഗ്യ നിറം: ചുവപ്പ്. ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ സംഖ്യ: 9. ദാനം ചെയ്യേണ്ടത്: ഒരു പെൺകുട്ടിയ്ക്ക് ചുവന്ന നിറത്തിലുള്ള വളകൾ ദാനം ചെയ്യുക
ഫെബ്രുവരി 9ന് ജനിച്ച പ്രശസ്ത വ്യക്തികൾ: അമൃത സിംഗ്, ഹൻസൂർ കൃഷ്ണമൂർത്തി, രാഹുൽ റോയ്, സാമന്ത, നികേഷ് അറോറ