ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ പ്രായോഗിക തീരുമാനങ്ങളെടുക്കുക്കുന്ന ആളാണ്, അതിനാൽ കരിയറുമായി ബന്ധപ്പെട്ട മിക്ക തീരുമാനങ്ങളും ശരിയായ സമയത്തും കൃത്യസമയത്തും എടുക്കാൻ സാധിക്കും. സർക്കാർ കരാറുകളിൽ ഒപ്പിടുന്നതിനും അവതരണങ്ങളിൽ പങ്കെടുക്കുന്നതിനും സ്പോൺസേർഡ് ടൂർണമെന്റുകൾ കളിക്കുന്നതിനും അനുകൂലമായ ദിവസം. സുഹൃത്തുക്കൾക്ക് നിങ്ങളുടെ പിന്തുണ നൽകണം. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളുടെ ബന്ധുക്കൾ സഹായിക്കും. ആകർഷണം വർദ്ധിപ്പിക്കുന്ന തുകൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: ബെയ്ജ്, ഭാഗ്യ ദിനം: ഞായർ, ഭാഗ്യ നമ്പർ: 3, ദാനം ചെയ്യേണ്ടത്: യാചകർക്ക് ഓറഞ്ച് ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ബന്ധങ്ങളിൽ ജാഗ്രത പാലിക്കുക. ഇന്ന് നിങ്ങൾ വ്യക്തിപരമായ പ്രശ്നങ്ങൾ അവഗണിച്ച് കരിയറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. പങ്കാളിത്ത ബിസിനസ് സംബന്ധിച്ച ഓഫറുകൾ നിരസിക്കണം. ഭാവി പദ്ധതികൾ മറ്റുള്ളവരോട് പങ്കിടുന്നത് ഒഴിവാക്കുക. രാഷ്ട്രീയക്കാർ രേഖകളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം. ഭാഗ്യ നിറം: മഞ്ഞ, ആകാശനീല, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 2, 6, ദാനം ചെയ്യേണ്ടത്:ക്ഷേത്രത്തിലോ ദരിദ്രർക്കോ തൈര് ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ഇന്ന് ആത്മീയതയിലും ധ്യാനത്തിലും സമയം ചെലവഴിക്കും. നാടക കലാകാരന്മാർ സ്റ്റേജിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കും. ഒരു പുതിയ ബന്ധം സ്ഥാപിക്കാൻ സാധ്യതയുണ്ട്. പൊതുപ്രവർത്തകർക്കും അഭിഭാഷകർക്കും ഭാഗ്യം അനുകൂലമായിരിക്കും. സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവർക്ക് കരിയർ വളർച്ച ഉണ്ടാകും. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യ ദിനം: വ്യാഴം, ഭാഗ്യ നമ്പർ: 3, 1, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് പച്ചപ്പുല്ല് നൽകുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): കോർപ്പറേറ്റ് ജീവനക്കാർ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. അത് ഭാവിയിൽ പ്രയോജനകരമാകും. പച്ചക്കറികളും സിട്രസ് അടങ്ങിയ ഭക്ഷണവും കഴിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്. നിർമാണം, യന്ത്രങ്ങൾ, ലോഹങ്ങൾ, സോഫ്റ്റ്വെയർ, തുടങ്ങിയ ബിസിനസ് ചെയ്യുന്നവർ ഇന്ന് കരാർ ഒപ്പിടുന്നത് ഒഴിവാക്കണം. കരിയറിൽ വളർച്ച ഉണ്ടാകും. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് നാരങ്ങ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): ജോലിസ്ഥലത്ത് നിങ്ങളുടെ മേലധികാരികളും സഹപ്രവർത്തകരും നിങ്ങൾ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളെ പിന്തുണയ്ക്കുകയും നിങ്ങളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. വസ്തുവിലോ ഓഹരി വിപണിയിലോ നിക്ഷേപം നടത്താൻ അനുകൂലമായ ദിവസം. കായികതാരങ്ങൾക്കും യാത്രക്കാർക്കും മികച്ച ഫലം ലഭിക്കും. യോഗങ്ങളിൽ ഭാഗ്യം വർദ്ധിപ്പിക്കാൻ പച്ച നിറമുള്ള വസ്ത്രം ധരിക്കുക. പ്രണയിക്കുന്നവരെ പ്രപ്പോസ് ചെയ്യാൻ അനുകൂലമായ ദിവസം. ഭാഗ്യ നിറം: പച്ച, ഭാഗ്യ ദിനം: ബുധൻ, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ഗോതമ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): പ്രണയബന്ധങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പാലിക്കണം. ബിസിനസിലും കരിയറിലും വളർച്ചയുണ്ടാകും. വ്യക്തിജീവിതത്തിൽ പ്രശ്നങ്ങൾ വർദ്ധിക്കും. തർക്കങ്ങളിൽ നിന്ന് അകന്നു നിൽക്കുക. നിങ്ങൾക്ക് എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിയില്ല എന്നോർമിക്കുക. ഒരുപാട് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കരുത്. ഹോട്ടലുടമകൾ, സഞ്ചാരികൾ, ജ്വല്ലറികൾ, അഭിനേതാക്കൾ, ജോക്കികൾ, ഡോക്ടർമാർ എന്നിവരെ ഈ ദിവസം ഭാഗ്യം തുണക്കും. കായികരംഗത്തുള്ളവർ പരിശീലകരുടെ മാർഗനിർദേശം സ്വീകരിക്കുക. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ പഞ്ചസാര ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): വീട്ടിലെ മുതിർന്നവരുടെ അനുഗ്രഹം വാങ്ങി നിങ്ങളുടെ ദിവസം ആരംഭിക്കുക, അഭിഭാഷകർ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, വിദ്യാർത്ഥികൾ, കായികതാരങ്ങൾ, സിഎക്കാർ എന്നിവർക്ക് മികച്ച ദിവസമായിരിക്കും ഇത്. തർക്കങ്ങളിൽ പെടാതിരിക്കുക. കോടതികൾ, തിയേറ്റർ, ടെക്നോളജി, റിയൽ എസ്റ്റേറ്റ്, സ്കൂളുകൾ, ഇന്റീരിയറുകൾ, ധാന്യങ്ങൾ എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇത് ഭാഗ്യം നിറഞ്ഞ ദിവസം ആയിരിക്കും. ഭാഗ്യ നിറം: ബ്രൗൺ, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ ഗോതമ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ചില കുടുംബ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിനാൽ ഇന്നു നിങ്ങൾ തിരക്കുള്ളവരായിരിക്കും. ചില ലക്ഷ്യങ്ങൾ കൈവരിക്കും. ആരോഗ്യം പരിപാലിക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനുമുള്ള സമയം. ബിസിനസ് ഇടപാടുകൾ വിജയിക്കും. കുടുംബ ചടങ്ങുകൾ, അവതരണങ്ങൾ, അഭിമുഖങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ അനുകൂലമായ ദിവസം. ദീർഘദൂര യാത്രകൾ ഒഴിവാക്കുക. ഭാഗ്യനിറം: ആകാശനീല, ഭാഗ്യദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് തീറ്റ നൽകുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഇന്ന് ഭാഗ്യം വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ വലതുകൈയുടെ കൈത്തണ്ടയിൽ ചുവന്ന നൂൽ ധരിക്കുക. മാധ്യമങ്ങൾ, കായികം, നിർമാണം, രാഷ്ട്രീയം, ഗ്ലാമർ വ്യവസായം, ആരോഗ്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ പുതിയ ഉയരങ്ങൾ താണ്ടും. വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ഈ ദിവസം ആരംഭിക്കുമ്പോൾ ചുവന്ന വസ്ത്രം ധരിക്കണം. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 6, 9 ദാനം ചെയ്യേണ്ടത്: പെൺകുട്ടികൾക്ക് വസ്ത്രം ദാനം ചെയ്യുക ജനുവരി 12ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: സിദ്ധാർത്ഥ് മൽഹോത്ര, വിജയ് സേതുപതി, കബീർ ബേദി, ഗുരു ഹർ റായ്