ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): നിങ്ങളിൽ ഏകാന്തതയെക്കുറിച്ചുള്ള ഭയം കുറഞ്ഞുവരും. നിങ്ങളുടെ ജോലിയിലൂടെ പേരും പ്രശസ്തിയും നേടാനും ജോലിയിൽ ഉയർന്ന സ്ഥാനം നേടാനും സാധിക്കും. വ്യക്തിജീവിതത്തിലുണ്ടാകുന്ന ചില തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം. സുഹൃത്തുക്കളിൽ നിന്ന് ആവശ്യമായ മാർഗനിർദേശങ്ങൾ സ്വീകരിക്കണം. അവർക്ക് നിങ്ങളുടെ പിന്തുണ നൽകുകയും വേണം. അഭിനയം, സൗരോർജ്ജം, കലാസൃഷ്ടികൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കൃഷി, വസ്തുവകകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ വിജയം നേടും. ഭാഗ്യ നിറം: പച്ച, മഞ്ഞ, ഭാഗ്യ ദിനം: ഞായർ, ഭാഗ്യ നമ്പർ: 1, 5, ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ ഗോതമ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ സമപ്രായക്കാരെ അന്ധമായി വിശ്വസിക്കരുത്. സ്ത്രീകൾ ഈ ദിവസം കഠിനാധ്വാനം ചെയ്യാണം. രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ അക്കാദമിക് പ്രകടനത്തിൽ അഭിമാനം തോന്നും. പ്രധാനപ്പെട്ട മീറ്റിംഗുകളിലോ അഭിമുഖങ്ങളിലോ വെള്ളയോ അക്വാ നിറമോ ഉള്ള വസ്ത്രം ധരിക്കുന്നത് നല്ലതാണ്. മാധ്യമ പ്രവർത്തകർ, രാഷ്ട്രീയക്കാർ, ഡിസൈനർമാർ, ഡോക്ടർമാർ, അഭിനേതാക്കൾ എന്നിവർ വിജയം നേടും. ഭാഗ്യ നിറം: അക്വാ, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 2,6 ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പഞ്ചസാര ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ നല്ല രീതിയിൽ ആശയവിനിമയം നടത്തിയാൽ ബന്ധങ്ങളിൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല. അതിനാൽ മനസ് തുറന്ന് സംസാരിക്കുക. ക്രിയേറ്റീവ് മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് വിജയം നേടാനാകും. കായിക താരങ്ങൾ, സ്റ്റോക്ക് ബ്രോക്കർമാർ, എയർലൈൻ ജീവനക്കാർ, പ്രതിരോധ ജീവനക്കാർ, വിദ്യാഭ്യാസ നീരീക്ഷകർ, ഹോട്ടലുടമകൾ, സംഗീതജ്ഞർ, രാഷ്ട്രീയക്കാർ എന്നിവർക്ക് പ്രമോഷനുകളും പരസ്യവും ലഭിക്കും. ബിസിനസുകാർ ഉച്ചക്കു ശേഷം പുതിയ ഇടപാടുകാരെ കാണുന്നതാണ് നല്ലത്. ഭാഗ്യ നിറം: ബ്രൗൺ, ഭാഗ്യ ദിനം: വ്യാഴം, ഭാഗ്യ നമ്പർ: 3,1, ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ പഞ്ചസാര ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ലക്ഷ്യം നേടാനുള്ള നിങ്ങളുടെ ശ്രമങ്ങൾ ഇന്നും തുടരണം. നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ അനുകൂലമായ ദിവസമാണ് ഇത്. ഇന്ന് നിങ്ങളെ ഭാഗ്യം തുണക്കും. സൗഹൃദമോ ബന്ധങ്ങളോ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ചെറുപ്പക്കാർ ശ്രദ്ധിക്കണം. ഇന്ന് മാസാഹാരവും മദ്യവും ഒഴിവാക്കുന്നതാണ് നല്ലത്. മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും മറക്കരുത്. ഭാഗ്യ നിറം: റ്റീൽ, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് വസ്ത്രങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ ധൈര്യം ഉള്ളവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരുമാണ്. സൂക്ഷിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ബന്ധങ്ങൾ ആസ്വദിക്കാനും ഷോപ്പിംഗ് നടത്താനും ഓഹരികൾ വാങ്ങാനും മത്സരങ്ങളിൽ പങ്കെടുക്കാനും അനുകൂലമായ ദിവസം. ഇന്ന് ഒരു ചെറിയ യാത്ര പോകും. ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടിയേക്കാം. ഇന്ന് നിങ്ങൾ ആഗ്രഹിച്ച ചില സാധനങ്ങൾ വാങ്ങാൻ സാധിച്ചേക്കാം. ഭാഗ്യ നിറം: പച്ച, ഭാഗ്യ ദിനം: ബുധൻ, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: വൃക്ഷത്തൈകൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ബന്ധങ്ങളെല്ലാം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകണം. പുതിയ വീട്, ജോലി, പുതിയ ബന്ധങ്ങൾ, ആഡംബരങ്ങൾ, യാത്രകൾ, പാർട്ടികൾ എന്നിവയെല്ലാം ഇന്ന് നിങ്ങൾ ആസ്വദിക്കും. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും ഇന്ന് കൈവരിക്കും. രാഷ്ട്രീയക്കാർ, കായികതാരങ്ങൾ, ബ്രോക്കർമാർ, ചില്ലറ വ്യാപാരികൾ, ഹോട്ടൽ വ്യാപാരികൾ, വിദ്യാർത്ഥികൾ എന്നിവർ വിജയം നേടും. നിങ്ങളുടെ കുടുംബത്തിൽ നിന്ന് സ്നേഹവും വാത്സല്യവും ലഭിക്കും. വിവാഹാലോചനകൾ വരാൻ സാധ്യതയുണ്ട്. ഭാഗ്യ നിറം: അകാശനീല, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, 2, ദാനം ചെയ്യേണ്ടത്: പാവപ്പെട്ട കുട്ടികൾക്ക് പെൻസിലോ പേനയോ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഗുരുവിനെ ആരാധിച്ചു കൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കണം. മറ്റുള്ളവരുടെ വിശ്വാസം നേടുന്നതും അത് നിലനിർത്തുന്നതും ഇന്ന് ഒരു വെല്ലുവിളിയായി തോന്നിയേക്കാം. സ്ത്രീകൾ നടത്തുന്ന ബിസിനസ് വിജയിക്കും. പൂർവികരുടെ അനുഗ്രഹം വാങ്ങാൻ മറക്കരുത്. ഇന്ന് പാവപ്പെട്ടവർക്ക് പച്ചക്കറികൾ ദാനം ചെയ്യാൻ ഓർക്കുക. ചെറുകിട ബ്രാൻഡുകൾ വലിയ കമ്പനികളേക്കാൾ കൂടുതൽ വിജയം നേടും. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യേണ്ടത്: ചെമ്പു പാത്രം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ആരും പൂർണരല്ലാത്തതിനാൽ മറ്റുള്ളവരെ അമിതമായി വിമർശിക്കുന്നത് നിർത്തുക. നിങ്ങളുടെ ആത്മവിശ്വാസവും കഠിനാധ്വാനവും ഇന്ന് ഏത് പ്രയാസങ്ങളിൽ നിന്നും കരകയറാൻ നിങ്ങളെ സഹായിക്കും. ദമ്പതികൾക്കിടയിൽ സ്നേഹം വർദ്ധിക്കും. ഡോക്ടർമാർ, തിയേറ്റർ ആർട്ടിസ്റ്റുകൾ, എഞ്ചിനീയർമാർ, നിർമാതാക്കൾ എന്നിവർക്ക് സാമ്പത്തിക ലാഭം ഉണ്ടാകും. യന്ത്രങ്ങൾ വാങ്ങുന്നതിനും ലോഹങ്ങൾ വാങ്ങുന്നതിനും അനുകൂലമായ ദിവസം. ശാരീരികവും മാനസികവുമായ ആരോഗ്യം ശ്രദ്ധിക്കണം. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിൽ കടുകെണ്ണ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് വീട്ടിൽ നിന്നാണ്, അതിനാൽ മറ്റുള്ളവരെ സഹായിക്കാൻ ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ ആദ്യം പരിഹരിക്കുക. എഴുത്തുകാർ, ചരിത്രകാരന്മാർ, മാധ്യമപ്രവർത്തകർ എന്നിവർ കൂടുതൽ പ്രശസ്തി നേടും. നല്ല സുഹൃത്തുക്കളെ ലഭിക്കും. ഓഡിഷനിൽ പങ്കെടുക്കാനും, പാർട്ടി നടത്താനും, ആഭരണങ്ങൾ വാങ്ങാനും അനുകൂലമായ ദിവസം. ഭാഗ്യ നിറം: ബ്രൗൺ, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 6, 9, ദാനം ചെയ്യേണ്ടത്: ഒരു പെൺകുട്ടിക്ക് ചുവന്ന നിറമുള്ള തുവാല ദാനം ചെയ്യുക. ജനുവരി 23 ന് ജനിച്ച പ്രശസ്ത വ്യക്തികൾ: ബാൽ താക്കറെ, നാരാ ലോകേഷ്, രേഖ ധർദ്വാജ്, നിരോഷ, രമേഷ് സിപ്പി