ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങൾക്ക് മത്സരങ്ങളിലും അഭിമുഖങ്ങളിലും പങ്കെടുക്കാനുള്ള ഒരു മികച്ച ദിവസമായിരിക്കും. എന്നാൽ എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുന്നതിനു മുൻപ് മറ്റുള്ളവരുടെ പിന്തുണ കൂടി ഉറപ്പു വരുത്തുക. ചെയ്യുന്ന പ്രവർത്തികൾക്ക്മികച്ച പ്രതിഫലവും നേട്ടങ്ങളും വന്നു ചേരും. ലക്ഷ്യ സ്ഥാനത്ത് എത്താനാകും. എന്നാൽ കമ്പനിയിൽ നിങ്ങളുടെ പ്രശസ്തി കണ്ട് മറ്റുള്ളവർ അസൂയപ്പെട്ടേക്കാം. ഇന്നത്തെ ദിവസം സന്ധ്യാ സമയത്ത് ചന്ദ്രനെ ധ്യാനിക്കുകയും പാൽ വെള്ളം സമർപ്പിക്കുകയും ചെയ്യുന്നതിലൂടെ ദോഷ ഫലങ്ങൾ മാറി കിട്ടും. ജോലിയിൽ നേതൃസ്ഥാനം ഏറ്റെടുക്കുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യാനാകും. ഭാഗ്യ നിറം : ഇളം വെള്ളയും നീലയും, ഭാഗ്യ ദിനം: ഞായറാഴ്ച, ഭാഗ്യം നമ്പർ: 2 , ദാനം ചെയ്യേണ്ടത്: ഇന്ന് ദരിദ്രർക്ക് സൂര്യകാന്തി എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ ഉച്ച ഭക്ഷണത്തിൽ വെളുത്ത നിറത്തിലുള്ള ആഹാരം ഉൾപ്പെടുത്തുന്നത് ഉത്തമമായിരിക്കും. പാൽ വെള്ളത്തിൽ സ്നാനം ചെയ്തുകൊണ്ട് ദിവസം ആരംഭിക്കുക. കരാറുകളോ ടെൻഡറുകളോ ഏറ്റെടുക്കാനും പങ്കാളിത്തത്തിൽ ഇവന്റുകൾ ഏറ്റെടുത്ത് നടത്താനുമെല്ലാം ഉചിതമായ ഒരു ദിവസമാണിന്ന്. പങ്കാളികൾക്കുമേൽ ആധിപത്യ മനോഭാവം ഒഴിവാക്കുക. കാരണം ഭാവിയിൽ ഇത് പങ്കാളികൾക്കിടയിൽ അകൽച്ചയ്ക്ക് കാരണമാകും. വെള്ള വസ്ത്രം ധരിക്കുന്നതിലൂടെ നിങ്ങൾക്ക് ഭാഗ്യം വന്നു ചേരും. ചന്ദ്രനുള്ള പ്രത്യേക പൂജകൾ നടത്തുക. മെഡിക്കൽ ഉൽപ്പന്നങ്ങൾ, വജ്രം, റബ്ബർ, കായിക ഉൽപ്പന്നങ്ങൾ, ദ്രാവകങ്ങൾ, പുസ്തകങ്ങൾ, സ്റ്റേഷനറികൾ എന്നിവയുടെ ബിസിനസ്സുമായി ബന്ധപ്പെട്ടവർക്ക് ഇന്ന് മികച്ച പ്രതിഫലവും നേട്ടവും വന്നു ചേരും. ഭാഗ്യ നിറം: വെള്ളയും ആകാശ നീലയും, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യം നമ്പർ :2, ദാനം ചെയ്യേണ്ടത്: ഇന്ന് ഭിക്ഷാടകർക്കോ കന്നുകാലികൾക്കോ പാൽ നൽകുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കിൽ ): നേതൃസ്ഥാനം വഹിക്കുന്നതിനാൽ വിജയം ഇന്ന് നിങ്ങളുടെ പാതയിലാണ്. നിങ്ങൾ ചുറ്റുപാടിൽ നിന്നും വേണ്ടത്ര അറിവ് സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും. മുൻപുണ്ടായ പ്രശ്നങ്ങളെല്ലാം മറന്ന് ഈ ദിവസം മികച്ചതാക്കാൻ പരിശ്രമിക്കുക. ഇന്ന് നിങ്ങൾക്ക് സുഹൃത്തുക്കളുമായി ഇടപഴകാനും അവരെ ആകർഷിക്കാനും സാധിക്കും. അധ്യാപനം, സംഗീതം, അക്കൗണ്ടിംഗ്, നൃത്തം, പാചകം, ഡിസൈനിംഗ്, അഭിനയം ഓഡിറ്റിംഗ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടവർക്ക് തങ്ങളുടെ കഴിവ് തെളിയിക്കാൻ സാധിക്കുന്ന ദിവസമാണ്. കൂടാതെ സർക്കാർ ജോലിയ്ക്കായി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് നേട്ടത്തിനുള്ള സാധ്യതയുണ്ട്. ഭാഗ്യം നിറം: പീച്ച്, ,ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പർ: 3 ഉം 9 ഉം, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ ചന്ദനം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിങ്ങൾക്ക് ഈ ദിവസത്തിന്റെ ആദ്യ പകുതി ഒരു ലക്ഷ്യമില്ലാത്തതായി തോന്നുമെങ്കിലും ബാക്കി പകുതിയിൽ മികച്ച നേട്ടങ്ങൾ വന്നു ചേരും. കച്ചവടവുമായി ബന്ധപ്പെട്ടവർക്ക് ഉപഭോക്താക്കളോട് മികച്ച രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിക്കും. ഇന്നത്തെ കൂടുതൽ സമയവും കൗൺസിലിങ്ങിനും കച്ചവടത്തിനുമായി ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യന്ത്രങ്ങൾ, നിർമ്മാണം, കൗൺസിലിംഗ്, അഭിനയം, മാധ്യമങ്ങൾ എന്നീ മേഖലകളുമായി ബന്ധപ്പെട്ടവർ ആശയവിനിമയും കൃത്യമായി നടത്താൻ ശ്രദ്ധിക്കുക. വ്യക്തി ബന്ധങ്ങൾ സാധാരണഗതിയിൽ മുന്നോട്ടുപോകും. കുങ്കുമപ്പൂവ് അടങ്ങിയ മധുര പലഹാരങ്ങളും സിട്രസ് പഴങ്ങളും കഴിക്കുന്നത് നല്ലതാണ്. പ്രകൃതിയിൽ കുറച്ച് സമയം ചെലവഴിക്കുന്നതും മനസ്സിന് ശാന്തി ലഭിക്കാൻ സഹായിക്കും. ഭാഗ്യ നിറം : ആകാശ നീല, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ദരിദ്രർക്കോ മൃഗങ്ങൾക്കോ ഭക്ഷണം ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഈ തീയതിയിൽ ജനിച്ചവർക്ക് ഇന്ന് മികച്ച രീതിയിൽ പണം സമ്പാദിക്കാനാകും. നിക്ഷേപ പദ്ധതികൾ ലാഭകരമാകും. അഭിമുഖങ്ങളിലോ മീറ്റിംഗിലോ പങ്കെടുക്കുന്നവർ ഇന്ന് വെള്ള വസ്ത്രം ധരിക്കുന്നതാണ് ഉത്തമം. നിങ്ങൾക്ക് ഇന്ന് ഭാഗ്യം കൊണ്ടുവരാനാകും. യാത്രകൾ ചെയ്യാനും ഇന്ന് ഉചിതമായ ദിവസമാണ്. കൂടാതെ സ്വത്ത് സംബന്ധമായ തീരുമാനങ്ങളും നിങ്ങൾക്ക് അനുകൂലമായി തീരും. യാത്രാ പ്രേമികൾക്ക് ഒരു നീണ്ട യാത്രയ്ക്ക് ഉചിതമായ ഒരു ദിവസം കൂടിയാണ് ഇന്ന്. എങ്കിലും പുറത്ത് നിന്ന് ഭക്ഷണ പാനീയങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധ പുലർത്തുക. ഇന്ന് കൂടെ ജോലി ചെയ്യുന്നവരോട് സൗഹൃദപരമായി പെരുമാറുക. ഇവർ ഭാവിയിൽ നിങ്ങൾക്ക് സഹായമായി തീരും. ഭാഗ്യ നിറം : അക്വാ, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: അനാഥർക്ക് പച്ച നിറത്തിലുള്ള പച്ചക്കറികൾ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): തീയതിയിൽ ജനിച്ചവർക്ക് ഇന്ന് ആഡംബരപൂർണ്ണമായി ജീവിതം ആസ്വദിക്കാനാകും. നിങ്ങൾക്ക് വന്നുചേരുന്ന അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുക. നൽകുന്ന വാഗ്ദാനങ്ങൾ നിറവേറ്റാൻ ശ്രമിക്കുക. സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഈ ദിവസം സമ്മാനിച്ചതിന് ഈശ്വരനോട് നന്ദി പറയുക. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പൂർണ്ണ പിന്തുണ ഇന്ന് നിങ്ങൾക്കുണ്ടാകും. അഭിനേതാക്കൾ, ഡോക്ടർമാർ പരിശീലകർ , കയറ്റുമതി, ഇറക്കുമതി, തുണി, റിയൽ എസ്റ്റേറ്റ്, ആഡംബര വസ്തുക്കൾ എന്നീ മേഖലയുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നവർക്ക് ഭാഗ്യം വന്നുചേരും. വാഹനങ്ങൾ, വീട്, യന്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങാനും ഇന്ന് ഉചിതമായ ദിവസമാണ്. ഓഹരി വിപണിയിലെ നിക്ഷേപം നിങ്ങൾക്ക് അനുകൂലമാകും. ഭാഗ്യ നിറം: അക്വാ, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: ദരിദ്രർക്ക് തൈര് ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങൾ എടുക്കുന്ന മിക്ക തീരുമാനങ്ങളും നിങ്ങളുടെ ബിസിനസിന് അനുകൂലമായി മാറും. കൂടാതെ ബിസിനസ്സിൽ ക്ലയിന്റുകളുമായി ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും തയ്യാറാവരുത്. കയറ്റുമതി ഇറക്കുമതി, സ്റ്റോക്ക് മാർക്കറ്റ്, ട്രാവൽ ഏജൻസി, മീഡിയ ഏജൻസി, അഭിനയം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഭാഗ്യം വന്നുചേരും. നിങ്ങളുടെ എതിർലിംഗക്കാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും. ഓഫീസിൽ സിഎയുടെ ഉപദേശം സ്വീകരിക്കുന്നത് അക്കൗണ്ടുകൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കും. വിവാഹാലോചനകൾ മികച്ച രീതിയിൽ മുന്നോട്ടുപോകും. ക്ഷേത്രത്തിൽ പോയി ഗണപതിക്ക് അഭിഷേകം നടത്തുന്നത് തടസ്സങ്ങൾ മാറുന്നതിന് സഹായകമാകും. ഭാഗ്യ നിറം: കടൽ പച്ച, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പർ: 7, സംഭാവന ചെയ്യേണ്ടത്: കന്നുകാലികൾക്കോ ആശ്രമത്തിലോ മഞ്ഞനിറത്തിലുള്ള ധാന്യങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ ഭക്ഷണത്തിൽ സിട്രസ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഉത്തമമായിരിക്കും. സെയിൽസ്, സ്റ്റോക്ക് മാർക്കറ്റ്, മെഡിക്കൽ, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം മികച്ച രീതിയിൽ മുന്നോട്ടുപോകാനാകും. യുക്തിചിന്തയും സൌമ്യമായ സംസാരവും നിങ്ങളെ വിജയത്തിലേക്ക് നയിക്കും. ഇന്ന് പണത്തിന്റെയും ബന്ധത്തിന്റെയും ശക്തി കൊണ്ട് നിയമപരമായ കേസുകൾ പരിഹരിക്കപ്പെടും. ബിസിനുകൾ ഡീലുകൾ മുന്നോട്ടു പോകാൻ മികച്ച രീതിയിലുള്ള ആശയവിനിമയം ആവശ്യമാണ്. വിദേശത്തേക്ക് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് ഉയർന്ന ഫീസ് നൽകേണ്ടി വരുമെങ്കിലും നിങ്ങളുടെ വിജയത്തിലേക്കുള്ള ആദ്യപടിയായി ഇതിനെ കാണുക. ഈ ദിവസം വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കന്നുകാലികൾക്ക് ദാനം ചെയ്യേണ്ടത് ഈ ദിവസം അനിവാര്യമാണ്. ഭാഗ്യ നിറങ്ങൾ: കടൽ നീല, ഭാഗ്യ ദിനം, ശനിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പാദരക്ഷകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): വിശ്വാസ്യതയ്ക്ക് ഇന്ന് നിങ്ങളുടെ ജീവിതത്തിൽ പ്രധാന പങ്കുണ്ട്. പരസ്പര വിശ്വാസവും ഇതിൽ പ്രധാനമാണ്. ബിസിനസ്സ് ബന്ധങ്ങൾ, രേഖകളിൽ ഒപ്പിടുന്ന കരാറുകൾ, ഇവന്റുകൾ ഹോസ്റ്റുചെയ്യൽ, ശസ്ത്രക്രിയ, ഡീലുകൾ എന്നിവയെല്ലാം വൈകാൻ സാധ്യതയുണ്ട്. എന്നാൽ രാഷ്ട്രീയം, ദ്രാവകം, മരുന്നുകൾ, ഡിസൈനിംഗ്, മാധ്യമം, ധനകാര്യം, വിദ്യാഭ്യാസ വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം അനുകൂലമായി തീരും. തർക്കങ്ങൾ പരിഹരിക്കാൻ ഇന്ന് സാധിക്കും. കായിക താരങ്ങളുടെ രക്ഷിതാക്കൾ മക്കളെ കുറിച്ച് അഭിമാനിക്കും. ഭാഗ്യ നിറം: ഓറഞ്ച് ,ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: വീട്ടുജോലി ചെയ്യുന്ന ആളുകൾക്ക് ചുവന്ന വസ്ത്രം ദാനം ചെയ്യുക. ജനുവരി 11-ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: രാഹുൽ ദ്രാവിഡ്, കൈലാഷ് സത്യാർത്ഥി, അനു അഗർവാൾ, ഫാത്തിമ സന ഷെയ്ക്ക്, ഷിബു സോറൻ, അഞ്ജു മഹേന്ദ്ര.