ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): വിദ്യാര്‍ത്ഥികൾക്കും സ്ത്രീകൾക്കും ഉയര്‍ന്ന മാർക്കുകൾ നേടാനാകും. പ്രാക്ടിക്കല്‍ ആയി ചിന്തിക്കുകയും പങ്കാളിത്തം ഒഴിവാക്കുകയും ചെയ്യുക. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ഒരാളെ കണ്ടുമുട്ടും. ഡിസൈനര്‍മാര്‍, കായിക താരങ്ങള്‍, ബില്‍ഡര്‍മാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ പുതിയ പ്രോജക്റ്റുകള്‍ സ്വീകരിക്കുന്നതിന് മുമ്പ് രണ്ടു തവണ ചിന്തിക്കണം. ഇന്ന് സൂര്യഭഗവാനെ പ്രാർത്ഥിക്കുകയും വഴിപാടുകൾ കഴിക്കുകയും ചെയ്യണം. ഭാഗ്യ നിറം: മഞ്ഞ, പച്ച, ഭാഗ്യ ദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 3, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ കടുകെണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഇന്ന് ആഡംബരം നിറഞ്ഞ ഒരു ദിവസമാകും. വീട്ടമ്മമാര്‍ കുടുംബ ഒത്തുചേരലുകള്‍ സംഘടിപ്പിക്കണം. പങ്കാളിത്ത സ്ഥാപനങ്ങള്‍ വിജയിക്കും. ഇന്ന് ഓഫ്ലൈന് ജോലികള്‍ ചെയ്യുന്നതാണ് നല്ലത്. വളരെ റൊമാന്റികായ ദിവസമായിരിക്കും. ബിസിനസ്സ് ഇടപാടുകൾക്ക് കാലതാമസം നേരിട്ടേക്കാം. യാത്രകള്‍ ഒഴിവാക്കുക. വിതരണക്കാര്‍, രാഷ്ട്രീയക്കാര്‍, അഭിഭാഷകര്‍, ചില്ലറ വ്യാപാരികള്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഡോക്ടര്‍മാര്‍, ജ്വല്ലറി ഉമടകള്‍ എന്നിവര്‍ പേപ്പറുകള്‍ ഒപ്പിടുമ്പോള്‍ ശ്രദ്ധിക്കണം. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2, 6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിലോ ആവശ്യക്കാര്‍ക്കോ തൈര് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ നര്‍മ്മബോധവും സൗമ്യമായ സംസാരവും മറ്റുള്ളവരെ ആകര്‍ഷിക്കും. യോഗ പരിശീലകര്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, മാര്‍ക്കറ്റിംഗ്, സെയില്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സംഗീതജ്ഞര്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വാര്‍ത്താ അവതാരകര്‍, രാഷ്ട്രീയക്കാര്‍, അഭിനേതാക്കള്‍, കലാകാരന്മാര്, വീട്ടമ്മമാര്‍, ഹോട്ടലുടമകള്‍, എഴുത്തുകാര്‍ എന്നിവര്‍ക്ക് കരിയറില്‍ നേട്ടമുണ്ടാകും. ഭാഗ്യ നിറം: ഓറഞ്ചും പച്ചയും, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3, 1, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ അരി ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ദിവസത്തില്‍ ഒരു തവണ രാഹുപൂജ നടത്തുകയോ 108 തവണ രാഹുനാമം ജപിക്കുകയും വേണം. വലിയ ബ്രാന്‍ഡുകള്‍ക്കൊപ്പവും സര്‍ക്കാരിനൊപ്പവും പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമുണ്ടാകും. ബ്രോക്കര്‍മാര്‍, നിര്‍മ്മാണം, യന്ത്രങ്ങള്‍, ലോഹങ്ങള്‍, സോഫ്റ്റ്വെയര്, ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങിയ ബിസിനസുകളിൽ ഇന്ന് കരാര്‍ ഒപ്പിടുന്നത് ഒഴിവാക്കണം. സാമ്പത്തിക നേട്ടമുണ്ടാകും. മാതാപിതാക്കള്‍ മക്കളില്‍ അഭിമാനിക്കും. ഭാഗ്യ നിറം: ടീല്‍, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ രണ്ട് നാളികേരം ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഇന്ന് ഗണപതി പൂജകള്‍ നടത്തുക. നിങ്ങളുടെ സോഷ്യല്‍ നെറ്റ്വര്‍ക്ക് കരിയര്‍ വളര്‍ച്ചയ്ക്ക് സഹായകരമാകും. ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുക. വസ്തു നിക്ഷേപങ്ങളില്‍ നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കണം. കായികതാരങ്ങളും സഞ്ചാരികളും മികച്ച അവസരത്തിനായി കാത്തിരിക്കണം. ഇന്ന് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കണം. ഭാഗ്യ നിറം: പച്ച, പിങ്ക്, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിലോ സുഹൃത്തിനോ തുളസി ചെടി നല്‍കുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഒരു ലക്ഷ്യം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കണം. ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് ഉചിതം. കരിയറില്‍ വളര്‍ച്ചയുണ്ടാകും. കായികപ്രവര്‍ത്തകര്‍, പ്രതിരോധ ഓഫീസര്‍മാര്‍, സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാര്‍, വീട്ടമ്മമാര്‍, അധ്യാപകര്‍, ജ്വല്ലറി ഉടമകള്‍, അഭിനേതാക്കള്‍, ജോക്കികള്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കണം. കുട്ടികളുടെ പ്രകടനത്തില്‍ മാതാപിതാക്കള്‍ക്ക് അഭിമാനം തോന്നും. ഭാഗ്യ നിറം: വെള്ള, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ സ്റ്റീല്‍ പാത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ സംസാരം നിയന്ത്രിക്കണം. മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണം. ജോലിസ്ഥലത്ത് നിങ്ങളുടെ ബോസിനെ ആകര്‍ഷിക്കാന്‍ കഴിയും. ദമ്പതികള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടും. ഇന്ന് കാലതാമസമില്ലാതെ രേഖകളില്‍ ഒപ്പുവെയ്ക്കാം. മോട്ടിവേഷന്‍, കൃഷി, ധാന്യങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് ഒരു മികച്ച ദിവസമാണ്. നിങ്ങളുടെ സൗമ്യമായ സംസാരം ബിസിനസ് ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകും. ഭാഗ്യ നിറം: ബ്രൗണ്‍, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ പുസ്തകങ്ങളും സ്റ്റേഷനറി സാമഗ്രികളും ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ബിസിനസ്സ് ഇടപാടുകളില്‍ ലാഭമുണ്ടാകും. ഇന്ന് നിങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറും. നിങ്ങളോടൊപ്പം ഗൈഡായി പ്രവര്‍ത്തിക്കുന്ന ഒരു സീനിയറെ പിന്തുടരണം. എഗ്രിമെന്റുകളും അഭിമുഖങ്ങളും കാലതാമസമില്ലാതെ നടക്കും. കുടുംബ പരിപാടികളിലും സുഹൃത്തുക്കളുടെ പാര്‍ട്ടികളിലും പങ്കെടുക്കാന്‍ സമയം ചെലവഴിക്കണം. ഇന്ന് മാംസാഹാരവും മദ്യവും ഒഴിവാക്കുക. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്ക് കുടിവെള്ളം നല്‍കുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ചുവപ്പ് അല്ലെങ്കില്‍ ബ്രൗണ്‍ നിറത്തിലുള്ള മൊബൈല്‍ കവര്‍ ഉപയോഗിക്കുക, അദ്ധ്യാപനം, നിയമം, കൗണ്‍സിലിംഗ്, ധനകാര്യം എന്നീ മേഖലകളില്‍ നിന്നുള്ളവര്‍ ഉയരങ്ങളിലെത്താനാകും. കലാകാരന്മാര്ക്ക് പ്രതീക്ഷകള്‍ നിറഞ്ഞ ദിവസമാണിത്. ബിസിനസ്സിലോ ജോലിയിലോ അധികാരം നേടുന്നതിനായി പഴയ സുഹൃത്തുക്കളെ സമീപിക്കണം. ഇന്നത്തെ ദിവസം ചുവപ്പ് വസ്ത്രം ധരിക്കുക. നിങ്ങളുടെ വിവാഹ പ്ലാനുകള്‍ വീട്ടുകാരുമായി പങ്കുവെയ്ക്കണം. ചെലവുകള്‍ നിയന്ത്രിക്കുക. സസ്യാഹാരം കഴിക്കണം. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, 6, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് തണ്ണിമത്തന് ദാനം ചെയ്യുക. ജനുവരി 6 ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: എ. ആര് റഹ്മാന്, കപില്‍ ദേവ്, ബിന്ദിയ ഗോസ്വാമി, ദില്‍ജിത് ദോസഞ്ച്, അഭിനവ് മുകുന്ദ്, ജയ് റാം താക്കൂര്‍