ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): എല്ലാവരോടും നല്ല സൗഹൃദത്തോടെ ജോലികളെല്ലാം എളുപ്പത്തിൽ പൂർത്തിയാക്കാൻ പറ്റുന്ന ഒരു ദിവസം. നിങ്ങളുടെ ക്രിയാത്മകമായ സംസാര ശൈലി കാരണം മറ്റുള്ളവരിൽ മതിപ്പുണ്ടാകും. പുതിയ ബിസിനസ്സ് ബന്ധങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കുക. ദമ്പതികൾ തങ്ങളുടെ പ്രണയം നന്നായി ആസ്വദിക്കുക. കലാകാരന്മാർ, നർത്തകർ, എഴുത്തുകാർ, സർക്കാർ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, സംഗീതജ്ഞർ, ഗ്ലാമർ വ്യവസായ മേഖലയിലുള്ളവർ എന്നിവർക്ക് വലിയ ജനപ്രീതി ലഭിക്കും. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 1,9. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ഓറഞ്ച് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): മറ്റുള്ളവരുടെ വിമർശനം നിങ്ങൾ അവഗണിക്കുക. നിങ്ങളോടുള്ള അസൂയ കാരണമാണ് വിമർശനം ഉണ്ടാവുന്നത്. നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുക. മറ്റുള്ളവരെ പരമാവധി സഹായിക്കാൻ ശ്രമിക്കുക. ജോലിയിൽ മുതിർന്നവരുടെ സഹായത്തോടെ നിങ്ങൾ കുതിപ്പ് നടത്തും. കുട്ടികൾക്കും ബന്ധുക്കൾക്കും ഒപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുക. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കുക. ഒരു ചെറിയ യാത്രയ്ക്ക് പദ്ധതിയിടുക. നിങ്ങളുടെ പങ്കാളിക്ക് ഒരു സർപ്രൈസ് സമ്മാനം നൽകുക. ഭാഗ്യ നിറം: പിങ്ക്. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 2. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് തൈര് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ഇന്ന് നല്ല ജോലിസമ്മർദ്ദമുള്ള ഒരു ദിവസമായിരിക്കുമെങ്കിലും നിങ്ങൾക്ക് അംഗീകാരങ്ങൾ ലഭിക്കും. ആത്മീയതയും അറിവും വർധിപ്പിക്കാൻ യാത്ര ചെയ്യേണ്ട സമയമാണിത്. ഗായകർ, പരിശീലകർ, വിദ്യാഭ്യാസ വിചക്ഷണർ, രാഷ്ട്രീയക്കാർ, അഭിഭാഷകർ എന്നിവർക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസമായി മാറും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, പുസ്തകങ്ങൾ, അലങ്കാര വസ്തുക്കൾ, ധാന്യങ്ങൾ എന്നിവ വാങ്ങിവെക്കാൻ പറ്റിയ ദിവസം. ഡിസൈനർമാർ, ഹോട്ടലുടമകൾ, ആങ്കർമാർ, പരിശീലകർ, സാമ്പത്തിക വിദഗ്ദർ, സംഗീതജ്ഞർ എന്നിവർക്ക് ഇന്ന് പ്രത്യേക നേട്ടങ്ങൾ ആസ്വദിക്കാനാകും. ഭാഗ്യ നിറം: ചുവപ്പ്. ഭാഗ്യ ദിനം – വ്യാഴം. ഭാഗ്യ സംഖ്യ – 3,9. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ ചന്ദനം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): വാണിജ്യാടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നവർക്ക് ഇന്ന് വളരെയധികം അനുകൂലമായ ദിവസമാണ്. ബിസിനസ് ഡീലുകളും സർക്കാർ ഉത്തരവുകളും അൽപം വൈകുമെങ്കിലും നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ തീരുമാനം വൈകാനുള്ള സാധ്യതയുണ്ട്. സെയിൽസ് ജീവനക്കാർ, ഐടി ജീവനക്കാർ, തിയേറ്റർ ആർട്ടിസ്റ്റ് അല്ലെങ്കിൽ അഭിനേതാക്കൾ, ടിവി അവതാരകർ, നർത്തകർ എന്നിവർക്ക് ഇന്ന് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യ നിറം: പർപ്പിൾ. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: ഒരു സുഹൃത്തിന് മണിപ്ലാൻറ് ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): സമാന ചിന്താഗതിക്കാരായ ആളുകളോട് മാത്രം ഇടപെടുന്നത് അവസാനിപ്പിക്കുക. എല്ലാവരിൽ നിന്നും ഗുണകരമായ കാര്യങ്ങൾ ലഭിക്കും. ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. സാമ്പത്തികമായി നേട്ടമുണ്ടാവും. കയറ്റുമതി, ഇറക്കുമതി മേഖലയിലെ നിക്ഷേപത്തിൽ നിന്ന് വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ന് സ്റ്റോക്ക് മാർക്കറ്റ്, സ്പോർട്സ്, ഇവന്റുകൾ, മത്സര പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയിൽ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. ഭാഗ്യ നിറം: പച്ച, ഓറഞ്ച്. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: അനാഥാലയത്തിലോ മൃഗങ്ങൾക്കോ പാൽ ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ):ചെറുതായാലും വലുതായാലും ഇന്ന് ലഭിക്കുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുക. അത് ഭാവിയിൽ നിങ്ങൾക്ക് ഗുണം ചെയ്യുന്നതായിരിക്കും. ജീവിതത്തിന് സന്തോഷവും സമ്പൂർണ്ണതയും തോന്നുന്ന ഒരു മനോഹരമായ ദിവസം. വീട്ടമ്മമാർ, കായികതാരങ്ങൾ, പ്രോപ്പർട്ടി ഡീലർമാർ, ഡെർമറ്റോളജിസ്റ്റുകൾ, ഗായകർ, ഡിസൈനർമാർ, ഇവന്റ് മാനേജർമാർ, ബ്രോക്കർമാർ, ഷെഫുകൾ, വിദ്യാർത്ഥികൾ എന്നിവർക്ക് നേട്ടങ്ങളുടെ ദിവസം. ഭാഗ്യ നിറം: വയലറ്റ്. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ വെള്ളിനാണയം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ):പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് രക്ഷിതാക്കളോട് അഭിപ്രായം ചോദിക്കുക. ഏത് വെല്ലുവിളി ഏറ്റെടുത്താലും ബുദ്ധിപരമായ നീക്കങ്ങളിലൂടെ എല്ലാം നിങ്ങൾക്ക് അതിജീവിക്കാൻ സാധിക്കും. അമ്മയുടെയും മറ്റ് മുതിർന്നവരുടെയും നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേൾക്കുക. ഇന്ന് ചില പ്രശ്നങ്ങൾ വളരെ വലുതാണെന്ന് തോന്നുമെങ്കിലും അവ പെട്ടെന്ന് അവസാനിക്കും. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7,9. ദാനം ചെയ്യേണ്ടത്: ചെമ്പിൻെറ വസ്തുക്കൾ എന്തെങ്കിലും ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് കൊണ്ട് ഇന്നത്തെ ദിവസം ആരംഭിക്കുക. വൻകിട കമ്പനികളുമായുള്ള നിങ്ങളുടെ ബന്ധം ഭാവിയിൽ നിങ്ങൾക്ക് നേട്ടം സമ്മാനിക്കും. സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും. വസ്തുവകകളും യന്ത്രസാമഗ്രികളും വാങ്ങിക്കുന്നതിന് തീരുമാനം എടുക്കാവുന്നതാണ്. പങ്കാളിയുമായി തർക്കത്തിന് സാധ്യതയുണ്ട്. ആത്മസംയമനം പാലിക്കുക. ഭാഗ്യ നിറം – പർപ്പിൾ. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് കുടകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ഇന്ന് വലിയ ആൾക്കൂട്ടത്തിൽ നിന്ന് മാറിനിൽക്കുക. നിങ്ങൾ അപമാനിക്കപ്പെടാൻ സാധ്യതയുണ്ട്. ബിസിനസ് ബന്ധങ്ങളും ഡീലുകളും യാഥാർത്ഥ്യമാകാൻ കൂടുതൽ സമയം ആവശ്യമാണ്. രാഷ്ട്രീയക്കാർ ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ, പരിശീലകർ, സംഗീതജ്ഞർ, എഴുത്തുകാരൻ, ഡിസൈനർമാർ, ഡോക്ടർമാർ, അഭിഭാഷകർ, എഞ്ചിനീയർമാർ, അഭിനേതാക്കൾ എന്നിവർക്ക് കൂടുതൽ ജനപ്രീതിയുണ്ടാവും. ഭാഗ്യ നിറം - ചുവപ്പ്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: ചുവന്ന് പരിപ്പ് ദാനം ചെയ്യുക.