ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): പുതിയ ബന്ധത്തിലേർപ്പെടാനോ ബിസിനസ് പങ്കാളിത്തം ആരംഭിക്കാനോ ഏറ്റവും മികച്ച ദിവസങ്ങളിലൊന്ന്. യന്ത്രങ്ങൾ, കൃഷിഭൂമി തുടങ്ങിയവ വാങ്ങുന്നത് ഉയർന്ന ആദായം വാഗ്ദാനം ചെയ്യും. കളികളിലും കായികരംഗത്തും വിജയ സാധ്യത. യന്ത്രസാമഗ്രികൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കരകൗശല വസ്തുക്കളുടെ നിർമ്മാണം, കാർഷിക പുസ്തകങ്ങൾ, മരുന്നുകൾ, ധനകാര്യം എന്നിവയുടെ ബിസിനസ്സ് ചെയ്യുന്നവർ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കുട്ടികൾ അധ്യാപകരിൽ നിന്നോ പരിശീലകരിൽ നിന്നോ അഭിനന്ദനം ഏറ്റുവാങ്ങും. പരുഷമായി സംസാരിക്കാതിരിക്കുക. ഭാഗ്യനിറം: ആകാശ നീല, ചാര നിറം, ഭാഗ്യദിവസം: വെള്ളി, ചൊവ്വ, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ സൂര്യകാന്തി വിത്തുകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): പ്രധാനപ്പെട്ടതോ രഹസ്യാത്മകമായതോ ആയ വിവരങ്ങൾ നിങ്ങളുടെ മേലുദ്യോഗസ്ഥന് ഇമെയിൽ അയയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അനന്തരഫലങ്ങളെ ഭയപ്പെടാതെ മുന്നോട്ട് പോകുക. നിയമപരമായ പ്രതിബദ്ധതകൾ സുഗമമായി നിറവേറ്റാനാകും. കയറ്റുമതി ഇറക്കുമതി ബിസിനസുകാർ, രാസവസ്തു നിർമ്മാതാക്കൾ, രാഷ്ട്രീയക്കാർ എന്നിവർ പുതിയ ഉയരങ്ങൾ കീഴടക്കും. ഭാഗ്യനിറം: ആകാശനീല, വെളുപ്പ്, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ പാലോ വെള്ളമോ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): വ്യക്തിബന്ധങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകും. നിങ്ങളുടെ കഴിവുകളും അറിവും പ്രകടിപ്പിക്കാൻ ഏറ്റവും മികച്ച ദിനം. നിങ്ങളുടെ അറിവിലും സംസാരത്തിലും ആളുകൾ മതിപ്പുളവാക്കും. ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും അനുകൂലമാകും. പ്രത്യേകിച്ച് രാഷ്ട്രീയക്കാർ, സംഗീതജ്ഞർ, ഇലക്ട്രോണിക് മാധ്യമ രംഗം, ഓട്ടോമൊബൈൽ വ്യവസായികൾ, എഴുത്തുകാർ എന്നിവരെടുക്കുന്ന തീരുമാനങ്ങൾ. ഇന്ന് നടത്തുന്ന നിക്ഷേപങ്ങൾക്ക് ഉയർന്ന നേട്ടം ലഭിക്കും. പ്രണയിക്കുന്നവർ തങ്ങളുടെ വികാരങ്ങൾ പരസ്പരം തുറന്ന മനസ്സോടെ കൈമാറുക. എല്ലാ ഇടപാടുകളിലും ഭാഗ്യം കടാക്ഷിക്കും. പ്രത്യേകിച്ച് സർക്കാർ ഉദ്യോഗസ്ഥർക്ക്. ഭാഗ്യം വർധിപ്പിക്കാൻ നിങ്ങൾ വിശ്വസിക്കുന്ന ഗുരുനാമം ജപിക്കാനും മഞ്ഞ വസ്ത്രം ധരിക്കാനും ശ്രദ്ധിക്കുക. ഭാഗ്യനിറം: ഓറഞ്ച്, മഞ്ഞ, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പർ: 3,1, ദാനം ചെയ്യേണ്ടത്: വീട്ടുജോലിയ്ക്കാരിയ്ക്ക് കുങ്കുമം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): കൃഷി, നിർമ്മാണം, കരകൗശലവസ്തുക്കൾ, കായിക ഇനങ്ങൾ, ബാങ്കിംഗ്, സൗരോർജ്ജം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പണം സമ്പാദിക്കാൻ അനുയോജ്യമായ ദിനം. അച്ചടക്കം മനസ്സിൽ സൂക്ഷിക്കുക. രാഷ്ട്രീയ-വിനോദ മേഖലയിലുള്ളവർക്ക് തിരക്കേറിയ ദിവസമാണ്. മെഡിക്കൽ, കാർഷിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല മാറ്റങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾ ഗ്രൂപ്പ് സ്റ്റഡി നടത്തുന്നത് ഗുണം ചെയ്യും. അല്ലെങ്കിൽ സഹപാഠികളുടെ സഹായം സ്വീകരിക്കുക. ഇന്ന് നോൺ വെജ് കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യനിറം: നീല, ഭാഗ്യദിവസം: ശനി, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: ഒരു യാചകന് വാഴപ്പഴം ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23, 32 തീയതികളിൽ ആണെങ്കിൽ): കഠിനാധ്വാനം ചെയ്യേണ്ട ദിവസമാണ്. നിങ്ങളുടെ വ്യക്തിത്വം ചുറ്റുമുള്ള എല്ലാവരെയും ആകർഷിക്കും. ഒരു സുഹൃത്തോ ബന്ധുവോ സഹായം തേടിയെത്തും. നിങ്ങൾ അവർക്ക് പിന്തുണ നൽകണം. ബാങ്ക് ജീവനക്കാർക്ക് ഭാഗ്യദിനം. കായികരംഗത്തുള്ളവർക്ക് അനുകൂല ദിനം. വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ നേട്ടങ്ങളുണ്ടാകും. ഭാഗ്യനിറം: കടൽ പച്ച, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ: 5, ദാനം ചെയ്യേണ്ടത്: ഇലക്കറികൾ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഇന്നു നിങ്ങൾ നിരവധി ആളുകളുടെ ഉയർച്ചക്ക് കാരണമാകും. പ്രൊപ്പോസ് ചെയ്യാനും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ആഡംബരം ആസ്വദിക്കാനും അഭിവൃദ്ധി നേടാനും യാത്രകൾ നടത്താനും അവതരണങ്ങൾ നടത്താനും മാധ്യമങ്ങളെ അഭിമുഖീകരിക്കാനും വിജയം ആഘോഷിക്കാനും അനുയോജ്യമായ ദിവസമാണിന്ന്. കുടുംബത്തോടൊപ്പം ചെലവഴിക്കാനും പുതിയ അവസരങ്ങൾ അടുത്തറിയാനും പറ്റിയ ദിവസം. വിസയ്ക്കായി കാത്തിരിക്കുന്നവർ ശുഭ വാർത്ത കേൾക്കും. പുതിയ മാനുഫാക്ചറിംഗ് യൂണിറ്റ് സ്ഥാപിക്കാൻ സ്ഥലം അന്വേഷിക്കുന്നവർക്ക് ഒരു നല്ല ഓപ്ഷൻ തിരഞ്ഞെടുക്കാൻ കഴിയും. അഭിനേതാക്കളും മാധ്യമപ്രവർത്തകരും വിജയം നേടും. ഭാഗ്യനിറം: റ്റീൽ, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് വെള്ള നിറമുള്ള മധുരം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഈ ദിവസം തിരക്കു നിറഞ്ഞതായിരിക്കും. നിയമസംബന്ധമായ കാര്യങ്ങളിൽ വിവേകം ഉപയോഗപ്പെടുത്തണം. കായിക രംഗത്ത് പ്രവർത്തിക്കുന്നവരും, ബിസിനസ് ഇടപാടുകൾ നടത്തുന്നവരും, അഭിമുഖങ്ങളിലും മത്സര പരീക്ഷകളിലും പങ്കെടുക്കുന്നവരും മുതിർന്നവരുടെയും പൂർവികരുടെയും അനുഗ്രഹത്താൽ ഉയർന്ന വിജയം നേടും. ഗുരു മന്ത്രം വായിക്കുകയും ജപിക്കുകയും കോപം നിയന്ത്രിക്കുകയും ചെയ്യണം. മൃദുവും ദയയുള്ളതുമായ വാക്കുകൾ ഉപയോഗിക്കുക. പുകയില മദ്യം എന്നിവയുടെ ഉപയോഗം കുറക്കണം. ലളിതമായ സസ്യാഹാരം കഴിക്കാൻ ശീലിക്കുക. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 7, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ ഭാവിയെക്കുറിച്ച് ആലോചിക്കുക. വിജയം കൈവരിക്കാൻ കഠിനാധ്വാനം ചെയ്യേണ്ടിവരും, എന്നാൽ നിങ്ങളുടെ ബ്രാൻഡിന്റെയും നല്ല മനസ്സിന്റെയും സഹായത്തോടെ ദിവസാവസാനത്തോടെ പ്രതിഫലം ലഭിക്കും. ഉയർന്ന തലത്തിലുള്ള അറിവ് നേടുന്നതിന് നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും. സേവനങ്ങൾ നൽകുമ്പോൾ ഡോക്ടർമാർക്ക് അഭിനന്ദനങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് വൈകുന്നേരത്തോടെ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. സംഭാവനകൾ നൽകാനും വ്യായാമം ചെയ്യാനും സമയം ചെലവഴിക്കുക. രാവിലെ ഉണർന്നതിന് ശേഷം നിങ്ങളുടെ പുതപ്പ് മടക്കിവെയ്ക്കുക. ഭാഗ്യനിറം: കടൽ നീല, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് സിട്രസ് അടങ്ങിയ പഴങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ഈ ദിവസം അൽപം റൊമാന്റിക് ആയിരിക്കും. കൈയടികളും വളർച്ചയും നേടും. പെട്ടെന്നുള്ള പണമോ വിജയമോ പ്രതീക്ഷിക്കാം. സർക്കാർ അനുമതികൾക്കായി സമീപിക്കാൻ അനുയോജ്യമായ ദിവസം. പൊതു പ്രഭാഷകർ, പാചകക്കാർ, മാധ്യമപ്രവർത്തകർ, അഭിനേതാക്കൾ, സിഎ, അധ്യാപകർ, കായികതാരങ്ങൾ, ഹോട്ടലുടമകൾ എന്നിവരെ ഭാഗ്യം തുണക്കും. ഭാഗ്യനിറം: ചുവപ്പ്, ഓറഞ്ച്, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 3,9, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരിക്ക് ചുവന്ന വള ദാനം ചെയ്യുക. മെയ് നാലിന് ജനിച്ചിട്ടുള്ള പ്രധാന വ്യക്തികൾ: ജ്യോതി രൺധാവ, തൃഷ, സിദ്ധാർത്ഥ മഹാപാത്ര, ടിന്നു ആനന്ദ്